India National

ഹൈദരാബാദില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത അഞ്ച് മലയാളികള്‍ക്ക് കോവിഡ്

മരിച്ചയാളുടെ ഭാര്യ ഉൾപ്പെടെയുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹൈദരാബാദിൽ അഞ്ച് മലയാളികൾക്ക് കോവിഡ്. കായംകുളം സ്വദേശിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർക്കാണ് രോഗബാധ. ശിവാജി നഗറിലായിരുന്നു മരണാനന്തര ചടങ്ങ്. മരിച്ചയാളുടെ ഭാര്യ ഉൾപ്പെടെയുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് മെയ്‌ 17നാണ് കായംകുളം സ്വദേശി മരിച്ചത്. ഇദ്ദേഹം പനിക്ക് ചികിത്സ തേടിയിരുന്നെങ്കിലും കോവിഡ് പരിശോധന നടത്തിയിരുന്നില്ല. ഇരുപതോളം പേരാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്. തൃശൂർ, പത്തനംതിട്ട സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ പേരുടെയും സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു.

Kerala

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ചികിത്സയിലുള്ളത് 177 പേര്‍; ഇന്ന് 8 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 510 ഇന്ന് പുതിയ 3 ഹോട്ട് സ്‌പോട്ടുകള്‍ സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും […]

India

”80 വയസ്സ് കഴിഞ്ഞവര്‍ക്ക് യാത്ര അനുവദിക്കില്ല, 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആരോഗ്യസേതു നിര്‍ബന്ധമല്ല”

ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. യാത്രക്കാര്‍ നിര്‍ബന്ധമായും ആരോഗ്യ സേതു ആപ് ഡൌണ്‍ലോഡ് ചെയ്യണം. 2 മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിൽ എത്തണം. എല്ലാ യാത്രക്കാരെയും തെര്‍മല്‍ സ്ക്രീനിങ്ങിന് വിധേയമാക്കും. മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ആഭ്യന്തര വിമാനസര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ചിരിക്കുന്നത്. മൊബൈലില്‍ ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമായും മൊബൈലില്‍ ഉണ്ടായിരിക്കണം. 14 വയസ്സിന് താഴെ […]

Kerala

സംസ്ഥാനത്ത് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

അഞ്ചുപേര്‍ രോഗ വിമുക്തി നേടി സംസ്ഥാനത്ത് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേര്‍ രോഗ വിമുക്തി നേടി. പാലക്കാട്- 7, മലപ്പുറം- 4, കണ്ണൂർ-3, തിരുവനന്തപുരം-2, പത്തനംതിട്ട-2, തൃശൂർ- 2, ആലപ്പുഴ എറണാകുളം-1, കോഴിക്കോട്-1, കാസർകോട്-1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗബാധിതരുടെ എണ്ണം. തൃശ്ശൂരില്‍ രണ്ടുപേര്‍ക്കും കണ്ണൂര്‍,വയനാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് പരിശോധനാഫലം നെഗറ്റീവായത്. ഇന്ന് പോസിറ്റീവായതില്‍ 12 പേര്‍ വിദേശത്തുനിന്ന് വന്നതാണ്. 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നതാണ്. മഹാരാഷ്ട്ര-8,തമിഴ്‌നാട്-3. കണ്ണൂരില്‍ ഒരാള്‍ക്ക് രോഗം ബാധിച്ചത് […]

India National

രാജ്യത്ത് ഇന്നലെ 5000ലേറെ പേര്‍ക്ക് കോവിഡ്; മഹാരാഷ്ട്രയില്‍ സ്ഥിതി സങ്കീര്‍ണം

രാജ്യത്ത് കോവിഡ് ബാധിതർ ഒരു ലക്ഷത്തി നാലായിരത്തി ഒരുന്നൂറ്റി നാൽപതായി. മരണം 3265 ആയി. 38.73 ശതമാനമാണ് രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 37,000 കടന്നു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. വിവിധ സംസ്ഥാനങ്ങളുടെ കണക്ക് അനുസരിച്ച് ഇന്നലെ മാത്രം 5000ൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. 38.73% പേർ രോഗമുക്തരായി. 2.9% പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. രാജ്യത്ത് 108233 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 24.25 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്. ആഗോള തലത്തിൽ ഒരു […]

International

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്ക്

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്ക്. മരണം മൂന്ന് ലക്ഷത്തി ഇരുപത്തിനാലായിരം കടന്നു. റഷ്യയില്‍ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്തെത്തി. ലോകത്ത് നാല്‍പത്തിയൊന്‍പത് ലക്ഷത്തി എഴുപത്തി ഒന്നായിരത്തിലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ മരിച്ചത് മൂന്ന് ലക്ഷത്തി ഇരുപത്തിനാലായിരത്തി ഇരുനൂറിലേറെ പേര്‍. പത്തൊന്‍പതര ലക്ഷത്തിലേറെ പേര്‍ക്ക് ഇതുവരെ കോവിഡ് ഭേദമായി. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം പതിനഞ്ചര ലക്ഷം കടന്നു. മരണം 93350 കടന്നു. ഇന്നലെ മാത്രം മരിച്ചത് 1385 പേര്‍. റഷ്യയില്‍ രോഗവ്യാപന തോത് ഉയരുകയാണ്. […]

Gulf UAE

ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷമായി; മരണം 731

ആറായിരത്തിൽ ഏറെ പേർക്കാണ് ഇന്നലെ ഗൾഫിൽ രോഗം സ്ഥിരീകരിച്ചത്. 17 പേർ കൂടി മരിച്ചതോടെ ഗൾഫിൽ കോവിഡ് മരണ സംഖ്യ 731 ആയി. ആറായിരത്തിൽ ഏറെ പേർക്കാണ് ഇന്നലെയും ഗൾഫിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം ഒന്നര ലക്ഷമായി. സൗദിയിൽ ഈ മാസം 23 മുതൽ 24 മണിക്കൂർ ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനം. സൗദി അറേബ്യയിൽ ഇന്നലെയും 9 മരണം. ഇതോടെ മരണസംഖ്യ 320ൽ എത്തി. കുവൈത്തിൽ മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 121 […]

Kerala

സംസ്ഥാനത്ത് 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് പോസിറ്റീവായ എല്ലാവരും വിദേശത്തുനിന്ന് വന്നവരാണ്. സംസ്ഥാനത്ത് 12 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല. ഇന്ന് പോസിറ്റീവായ എല്ലാവരും വിദേശത്തുനിന്ന് വന്നവരാണ്. പോസിറ്റീവ് ആയവരില്‍ കണ്ണൂര്‍ ജില്ലയില്‍ അഞ്ച് പേരും മലപ്പുറത്ത് മൂന്നു പേരും പത്തനതിട്ട, ആലപ്പുഴ തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവും ഇന്ന് വൈറസ് ബാധിതരായി. ഇതില്‍ നാലുപേര്‍ വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവര്‍ എട്ട് പേര്‍. അതില്‍ ആറ് പേര്‍ മഹാരാഷ്ട്രയില്‍നിന്നാണ്.

Health Kerala

രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ പാസ് വേണ്ട; മാസ്ക് ധരിക്കുന്നത് ഉറപ്പാക്കാന്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്

കോവിഡ് 19 ബാധയുണ്ടെന്ന് വ്യക്തമായിട്ടും അത് മറച്ചുവെച്ച് അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തുകയും അസുഖബാധ അധികൃതരെ അറിയിക്കാതിരിക്കുകയും ചെയ്ത മൂന്നു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കണ്ടെയ്ന്‍മെന്‍റ് മേഖലകളില്‍ ഒഴികെ രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ ജില്ലവിട്ട് യാത്രചെയ്യുന്നതിന് നിലവിലുള്ള പാസ് സംവിധാനം നാളെ (ചൊവ്വാഴ്ച) മുതല്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. യാത്രക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. അത്യാവശ്യകാര്യങ്ങള്‍ക്ക് രാത്രി ഏഴിനും രാവിലെ ഏഴിനും ഇടയില്‍ മറ്റ് […]

Kerala Pravasi

ഗള്‍ഫില്‍ നിന്നും ഇന്നലെ രാത്രി എത്തിയ ഏഴ് പേര്‍ക്ക് കോവിഡ് ലക്ഷണം

അബൂദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ ആറ് പേരെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ദോഹയില്‍ നിന്ന് കരിപ്പൂരിലെത്തിയ ഒരാള്‍ക്കും രോഗലക്ഷണം. ഇന്നലെ രാത്രി ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങളിലെത്തിയ ഏഴ് പേര്‍ക്ക് കോവിഡ് ലക്ഷണം. അബൂദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ ആറ് പേര്‍ക്കാണ് രോഗലക്ഷണമുള്ളത്. ദോഹയില്‍ നിന്ന് കരിപ്പൂരിലെത്തിയ ഒരാളെയും രോഗലക്ഷണത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. അബുദാബി-കൊച്ചി വിമാനത്തില്‍ ഉണ്ടായിരുന്നത് 180 പ്രവാസികളായിരുന്നു. ഇതില്‍ 128 പേര്‍ പുരുഷന്‍മാരും 52 പേര്‍ സ്ത്രീകളുമാണ്. പത്ത് വയസില്‍ താഴെയുള്ള 10 കുട്ടികളും 18 […]