കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ഒരു പ്രമുഖൻ പാർട്ടിയിൽ ചേരുമെന്ന് ബിജെപി. ഡല്‍ഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്ത് വച്ചാകും ഇയാള്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയെന്നും അവകാശവാദം. ട്വിറ്ററിലൂടെയാണ് ബിജെപി ഇക്കാര്യം അറിയിച്ചത്. എന്നാൽ ഈ പ്രമുഖൻ ആരാണെന്നതിനെക്കുറിച്ച് യാതൊന്നും വ്യക്തമാക്കിയിട്ടില്ല.
Tag: congress
ഖർഗെയ്ക്ക് പിസിസികളുടെ സ്വീകരണം, തരൂരിന് പ്രവർത്തകരുടെ സ്വീകരണം; പ്രചാരണം മുറുകുന്നു
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ പോരാട്ടം മുറുകുന്നു. ശശി തരൂർ ഇന്ന് ഉത്തർപ്രദേശിലും, മല്ലികാർജുൻ ഖർഗെ കൊൽക്കത്തയിലും അസമിലും പ്രചാരണം നടത്തും. പിസിസികളുടെ നേതൃത്വത്തിൽ ഖർഗെയ്ക്ക് സംസ്ഥാനങ്ങളിൽ സ്വീകരണം ലഭിക്കുമ്പോൾ നേർ വിപരീതമാണ് തരൂരിന്റെ പ്രചാരണം ചിത്രം. (shashi tharoor mallikarjun kharge) ഔദ്യോഗിക സ്ഥാനാർഥിയും അനൗദ്യോഗിക സ്ഥാനാർഥിയും തമ്മിലാണ് മത്സരം എന്ന വിശേഷണത്തെ തരൂർ തള്ളിക്കളഞ്ഞെങ്കിലും, പിസിസികളിൽ നിന്ന് ഖർഗെയക്ക് ലഭിക്കുന്ന സ്വീകരണം ഈ വിശേഷണത്തെ ശരിവയ്ക്കും. പിസിസി അധ്യക്ഷൻ ഉൾപ്പെടെ മുതിർന്ന […]
അദാനി വിഷയം; കോൺഗ്രസിൽ ഭിന്നതയില്ലെന്ന് അശോക് ഗെലോട്ട്
വ്യവസായി ഗൗതം അദാനിയുടെ നിക്ഷേ വാഗ്ദാനത്തിൽ കോൺഗ്രസിൽ ഭിന്നതയില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. വിഷയത്തിൽ ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രണ്ട് ദിവസത്തെ ഇൻവെസ്റ്റ് രാജസ്ഥാൻ ഉച്ചകോടിയിൽ അദാനിയുമായി വേദി പങ്കിട്ടതു മുതൽ ഗെഹ്‌ലോട്ടിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. സംസ്ഥാന വികസനത്തിന് നിക്ഷേപം നടത്താൻ തയ്യാറാകുന്നവരെ സ്വീകരിക്കേണ്ടത് സർക്കാരിന്റെ കടമയാണ്. സാമ്പത്തിക മുന്നേറ്റം, യുവാക്കൾക്ക് തൊഴിൽ, സമഗ്ര വികസനം എന്നിവ തടയാൻ ഏതൊരു സർക്കാരിനും കഴിയില്ല. ഈ വിഷയത്തിൽ ജനങ്ങളെ കബളിപ്പിച്ചതിന് ബിജെപി വലിയ വില […]
സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു?; നിരീക്ഷിച്ച് ദേശീയ നേതൃത്വം
സച്ചിൻ പൈലറ്റിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം. ബിജെപി നേതാവ് ജ്യോതിരാധിത്യ സിന്ധ്യയുമായി സച്ചിൻ പൈലറ്റ് ആശയവിനിമയം നടത്തി എന്ന വാർത്തകൾക്ക് പിന്നാലെയാണ് നടപടി. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി അജയ് മാക്കൻ സച്ചിൻ പൈലറ്റുമായി ചർച്ച നടത്തും. സച്ചിനും അനുയായികളും പാർട്ടി വിടും എന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നീക്കങ്ങൾ.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നും പിന്മാറാന്‍ സന്നദ്ധത അറിയിച്ച് അശോക് ഗെഹ്‌ലോട്ട്
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നും പിന്മാറാനുള്ള സന്നദ്ധത അറിയിച്ച് അശോക് ഗെഹ്‌ലോട്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രിയായി താന്‍ തുടരുമെന്ന് ഗെഹ്‌ലോട്ട് നിലപാടറിയിക്കുകയായിരുന്നു. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയാണ് ഗെഹ്‌ലോട്ട് തന്റെ തീരുമാനം അറിയിച്ചത്. രാജിസന്നദ്ധത അറിയിച്ച് രംഗത്തെത്തിയ എംഎല്‍എമാരുടെ തീരുമാനം തന്റെ താത്പര്യപ്രകാരമല്ലെന്നും ഗെഹ്‌ലോട്ട് അറിയിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗെഹ്‌ലോട്ടിന്റെ തീരുമാനം. പ്രതിസന്ധിക്ക് പിന്നില്‍ അശോക് ഗഹ്‌ലോട്ടിന്റെ പദ്ധതിയെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ നിരീക്ഷണം. പ്രതിസന്ധിയുണ്ടാക്കുന്നില്ലെന്നും പ്രശ്‌ന […]
രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് വൈകും
രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. നിയമസഭാ കക്ഷി യോഗത്തില്‍ നിന്ന് എംഎല്‍എമാര്‍ വിട്ടുനിന്നതോടെ രാജസ്ഥാനില്‍ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് വൈകും.പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള തിരക്കിട്ട് നീക്കത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. രാജി ഭീഷണി മുഴക്കിയ എംഎല്‍എമാര്‍ സ്പീക്കറുടെ വസതിയില്‍ നിന്നും ഇന്ന് പുലര്‍ച്ചയാണ് മടങ്ങിയത്. നിലവിലെ സംഭവവികാസങ്ങളില്‍ കടുത്ത അതൃപ്തിയിലാണ് ഹൈക്കമാന്‍ഡ്. എംഎല്‍എമാരുമായി പ്രത്യേകം സംസാരിക്കാനാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും, അജയ്മാക്കനും സോണിയ ഗാന്ധി നല്‍കിയ നിര്‍ദ്ദേശം. ഗെഹ്‌ലോട്ടിനെ മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ അനുവദിക്കണം അല്ലെങ്കില്‍ ഭൂരിഭാഗം പേര്‍ നിര്‍ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണം […]
നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍പാത സര്‍ക്കാര്‍ അട്ടിമറിച്ചു; ആരോപണവുമായി കോണ്‍ഗ്രസ്
നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍പാത സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കര്‍ണാടക സര്‍ക്കാരും, റയില്‍വേ മന്ത്രാലയവും അനുകൂല നിലപാടുകള്‍ സ്വീകരിച്ചെങ്കിലും കേരളം പദ്ധതി അവഗണിച്ചെന്നാണ് ആരോപണം. തലശേരി-മൈസൂര്‍ പാതക്കായാണ് നിലമ്പൂര്‍-നഞ്ചന്‍കോട് പാത ഉപേക്ഷിച്ചതെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. കര്‍ണാടക നല്‍കിയ കത്തിന്റെ പകര്‍പ്പ് കേരളം പദ്ധതി അട്ടിമറിച്ചതിന് തെളിവാണെന്നും, നിലംബൂര്‍ – നഞ്ചന്‍കോട് റെയില്‍ പാത പദ്ധതി ഉപേക്ഷിച്ചാല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലമ്പൂര്‍ – നഞ്ചന്‍കോട് പാതക്കായി 2017 […]
ഉറപ്പിച്ച് ക്യാപ്റ്റന്‍; അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കും
ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കും. കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ സിംഗ് കഴിഞ്ഞ വര്‍ഷമാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. സെപ്റ്റംബര്‍ 19ന് അമരീന്ദറിന്റെ പാര്‍ട്ടി ബിജെപിയിലേക്ക് പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തുവച്ച് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം പുറത്തെത്തിയത്. പിസിസി അധ്യക്ഷനായിരുന്ന നവ്‌ജ്യോത് സിംഗ് സിദ്ദുവുമായി നാളുകളായി എതിര്‍ദിശയിലായിരുന്ന അമരീന്ദര്‍ സിംഗ് കഴിഞ്ഞ സെപ്തംബറിലാണ് കോണ്‍ഗ്രസ് ബന്ധം […]
കെപിസിസി സംഘടനാ തെരഞ്ഞെടുപ്പ് ഇന്ന്; പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരമുണ്ടാകില്ല
കെപിസിസി സംഘടനാ തെരഞ്ഞെടുപ്പ് ഇന്ന്. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങൾ പങ്കെടുക്കുന്ന ആദ്യ ജനറൽ ബോഡി യോഗം ഇന്നു ചേരും.282 ബ്ലോക്ക് പ്രതിനിധികളും മുതിർന്ന നേതാക്കളും പാർലിമെന്‍ററി പാർട്ടി പ്രതിനിധികളും അടക്കം 315 അംഗങ്ങൾ ആണുള്ളത്. കെപിസിസി അധ്യക്ഷനെ തെരെഞ്ഞെടുക്കണം എന്ന് എ ഐ സി സിയോട് ആവശ്യപെടുന്ന ഒറ്റ വരി പ്രമേയം യോഗം പാസാക്കും. മത്സരം ഇല്ലാതെ കെ സുധാകരൻ അധ്യക്ഷൻ ആയി തുടരും. അംഗത്വ പട്ടികയിലും അധ്യക്ഷന്‍റെ കാര്യത്തിലും എ ഐ ഗ്രൂപ്പുകളും കെ […]
കോണ്‍ഗ്രസില്‍ ശ്രീനാരായണീയരുടെ പ്രാതിനിധ്യം കുറവ്; രാഹുലിനോട് അതൃപ്തിയറിയിച്ച് നാരായണ ധര്‍മ്മസംഘം ട്രസ്റ്റ്
കോണ്‍ഗ്രസ് നിയമസഭാഗംങ്ങളില്‍ ശ്രീനാരായണീയരുടെ പ്രാതിനിധ്യം കുറവെന്ന് നാരായണ ധര്‍മ്മസംഘം ട്രസ്റ്റ്. ഭാരത് ജോഡോ യാത്രക്കിടെ വര്‍ക്കല ശിവഗിരി മഠം രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചപ്പോഴായിരുന്നു വിഷയ്തില്‍ ട്രസ്റ്റ് അധികൃതര്‍ അതൃപ്തിയറിയിച്ചത്. ശ്രീനാരായണ ഗുരു സമാധി സ്ഥാനത്തില്‍ പ്രാര്‍ത്ഥന നടത്തിയ രാഹുല്‍ മഠതിപതിയുള്‍പ്പടെയുള്ളവരുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് നിയമസഭാംഗങ്ങളിലെ ശ്രീനാരായണീയരുടെ പ്രാതിനിധ്യക്കുറവില്‍ അതൃപ്തി രാഹുല്‍ ഗാന്ധിയെ അറിയിച്ചുവെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രതികരിച്ചു. ജോഡോ യാത്ര ആരംഭിക്കും മുന്‍പ് രാവിലെ ആറരയോടെയാണ് രാഹുല്‍ ഗാന്ധി വര്‍ക്കല ശിവഗിരിയിലെത്തിയത്. […]