സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച പ്രതിഷേധങ്ങള്‍ താത്കാലികം മാത്രമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് 92 സീറ്റുകളിലാണ് മത്സരിക്കുന്നത്. അതില്‍ 50 ശതമാനത്തിലേറെ ചെറുപ്പക്കാരും പുതുമുഖങ്ങളുമാണ്. ഒരുകാലഘട്ടത്തിലും ഇതുപോലൊരു മാറ്റം ഉണ്ടായിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ കാഴ്ചപ്പാടുകള്‍ പൂര്‍ണമായും പ്രതിഫലിപ്പിച്ചാണ് ലിസ്റ്റ് തയാറാക്കിയത്. ഈ ലിസ്റ്റിന്റെ മേന്മ കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളുണ്ടാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് ലിസ്റ്റ് യുവത്വമുള്ള ലിസ്റ്റാണ്. യുവത്വത്തിന്റെ പ്രസരിപ്പാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ പുറത്തുവിട്ട ലിസ്റ്റിലുള്ളത്. ഇത് കേരളത്തിലെ […]
Tag: congress
സ്ഥാനാർത്ഥി നിർണയം വൈകി; ഐശ്വര്യ കേരള യാത്രയുടെ ഐശ്വര്യം കളയരുതെന്ന് കെ. മുരളീധരൻ
കോൺഗ്രസ് നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് കെ. മുരളീധരൻ എം.പി. സ്ഥാനാർത്ഥി നിർണയം നീട്ടിക്കൊണ്ടുപോകരുതായിരുന്നുവെന്ന് കെ. മുരളീധരൻ പറഞ്ഞു. ഐശ്വര്യ കേരളയാത്രയുടെ ഐശ്വര്യം കളയരുത്. നേതൃത്വത്തോട് ഇതുമാത്രമാണ് തനിക്ക് പറയാനുള്ളതെന്നും മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ എല്ലാം ഹൈക്കമാൻഡ് പറയുന്നതുപോലെ ചെയ്യും. പാർട്ടി തീരുമാനങ്ങൾ എല്ലാ കാലത്തും അനുസരിച്ചിട്ടുണ്ട്. കെ. കരുണാകരനും മകനും മത്സരിക്കാൻ ഉപാധികൾ വച്ചിട്ടില്ല. ബിജെപിയെ നേരിടാൻ തനിക്ക് പേടിയില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
കോൺഗ്രസ് 91 സീറ്റിൽ; യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി
യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. കോൺഗ്രസ് 91 സീറ്റുകളിൽ മത്സരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷം പ്രതികരിക്കുകയായിരുന്നു കെ.പി.സി.സി അധ്യക്ഷൻ. മത്സരിക്കുന്ന 91 മണ്ഡലങ്ങളിൽ 81 മണ്ഡലങ്ങളുടെ കാര്യത്തിൽ തീരുമാനമായെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പത്ത് സീറ്റുകളുടെ കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകും. സ്ഥാനാർത്ഥികളുടെ പട്ടിക മറ്റന്നാൾ പ്രഖ്യാപിക്കും. പേരാമ്പ്രയിലും പുനലൂരും ലീഗും തൃക്കരിപ്പൂരിൽ കേരള കോൺഗ്രസും മത്സരിക്കും. വടകരയിൽ കെ. കെ രമ മത്സരിച്ചാൽ പിന്തുണയ്ക്കുമെന്നും മുല്ലപ്പള്ളി […]
മൂന്ന് സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനം; പാലക്കാട് കോൺഗ്രസിൽ അമർഷം
പാലക്കാട് ജില്ലയിൽ മൂന്ന് സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പാലക്കാട്ടെ കോൺഗ്രസിൽ അമർഷം പുകയുന്നു. മലമ്പുഴ മണ്ഡലം ജനതാദൾ ജോൺ ജോൺ വിഭാഗത്തിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ പുതുശ്ശേരിയിൽ പ്രവർത്തകർ പ്രകടനം നടത്തി. പാലക്കാട് ജില്ലയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിച്ച കോങ്ങാട് മണ്ഡലം മുസ്ലിം ലീഗിനും, മലമ്പുഴ ജനതാദൾ ജോൺ ജോൺ വിഭാഗത്തിനും നെന്മാറ സിഎംപിക്കുമാണ് കോൺഗ്രസ് നേതൃത്വം വിട്ടുനൽകിയത്. ഇതിനെതിരെ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അമർഷം പുകയുയാണ്. മലമ്പുഴയിലെ കോൺഗ്രസ് പ്രവർത്തകർ ഇന്നലെ […]
നേമത്തേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ ചാണ്ടി; മണ്ഡലം പ്രധാനമെന്ന് മുല്ലപ്പള്ളി
നേമത്തേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. പുതുപ്പള്ളി വിട്ട് മറ്റൊരു മണ്ഡലത്തിലേക്കില്ല. 11 തവണ അവിടെയാണ് മത്സരിച്ചത്. ഇനി വേറൊരു മണ്ഡലമില്ലെന്നും ഉമ്മന്‍ ചാണ്ടി. ഒരു സ്ഥലത്തേക്കേ മത്സരിച്ചിട്ടുള്ളൂ, ഇനിയും ഒരു സ്ഥലത്തേ മത്സരിക്കുകയുള്ളൂവെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം നേമം നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നേമത്ത് ഏറ്റവും കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തും. ഗൗരവതരമായാണ് നേമത്തെ കാണുന്നത്. സ്ഥാനാര്‍ത്ഥി പട്ടിക ഇന്നോ […]
കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാർത്ഥി പട്ടിക നാളെ
കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും. ഏറ്റുമാനൂർ, ചങ്ങനാശേരി, തിരുവല്ല, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. തൊടുപുഴയിൽ പി.ജെ ജോസഫും കടുത്തുരുത്തിയിൽ മോൻസ് ജോസഫും ഇടുക്കിയിൽ ഫ്രാൻസിസ് ജോർജും സ്ഥാനാർത്ഥികളാകും. മൂവാറ്റുപുഴ വച്ചുമാറണമെന്ന ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം കോൺഗ്രസ് തള്ളിയതോടെയാണ് സ്ഥാനാർത്ഥി പട്ടിക ഉടൻ പ്രഖ്യാപിക്കാനുള്ള തീരുമാനം. നാലിടത്ത് പുതുമുഖങ്ങൾ മൽസരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാൽ തിരുവല്ല, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. തൊടുപുഴയിൽ പി.ജെ ജോസഫായിരിക്കും സ്ഥാനാർഥി. […]
സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും
കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് രാത്രിയില്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിക്കും. നേമത്തും വട്ടിയൂര്‍കാവിലും മത്സരിക്കുന്ന കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇന്ന് നിലപാട് വ്യക്തമാക്കും. ഹൈക്കമാന്‍ഡ് സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തില്‍ ഇരു നേതാക്കളും മത്സര സന്നദ്ധത അറിയിക്കും എന്നാണ് വിവരം. നേമം, വട്ടിയൂര്‍ കാവ് രണ്ടിടങ്ങളിലും കോണ്‍ഗ്രസ് വിജയിക്കണം എന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. നേമത്തും, വട്ടിയൂര്‍കാവിലും കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം സംസ്ഥാനത്താകെ അനുകൂല അന്തരീക്ഷം മുന്നണിക്ക് ഉണ്ടാക്കും എന്നാണ് നിഗമനം. പുനരാലോചനയ്ക്ക് സമയം […]
നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയാറെന്ന് കെ സി വേണുഗോപാല്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയാറെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഹൈക്കമാന്‍ഡ് നിര്‍ദേശം പാലിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയാറാകാത്ത സാഹചര്യത്തിലാണ് നീക്കം. ഉമ്മന്‍ ചാണ്ടിക്കോ രമേശ് ചെന്നിത്തലയ്‌ക്കോ വയ്യെങ്കില്‍ താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ കെ സി വേണുഗോപാല്‍ നാടകീയ പ്രഖ്യാപനം നടത്തി. രണ്ട് മണ്ഡലങ്ങളിലും തനിക്ക് വിജയ സാധ്യതയുണ്ടെന്ന് കെ സി വേണുഗോപാല്‍. അതേസമയം നേമത്ത് മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞു. ഇക്കാര്യം […]
കോൺഗ്രസ് സ്ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കും; അന്തിമ തീരുമാനം ഇന്നത്തെ സ്ക്രീനിങ് കമ്മിറ്റിയിൽ
കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി ഇന്നും ഡൽഹിയിൽ ചേരും. എം.പിമാരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് സാധ്യത പട്ടികക്ക് അന്തിമ രൂപം നൽകുന്നത്. ശേഷം നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേർന്ന് പട്ടികക്ക് അംഗീകാരം നൽകും. സ്ഥാനാർഥി നിർണയത്തിൽ പരാതികൾ പരമാവധി ഒഴിവാക്കാനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്. അതിനാൽ ഓരോ എം.പിമാരുടെയും നിർദേശങ്ങൾ പ്രത്യേകം കേൾക്കുന്നുണ്ട്. ഇന്നും തുടരുന്ന സ്ക്രീനിംഗ് കമ്മിറ്റി യോഗ ശേഷം സാമുദായിക പരിഗണനകൾ കണക്കിലെടുത്ത് 2 പേരുകൾ വീതമുള്ള അന്തിമ പട്ടിക തയ്യാറാക്കും. […]
കോൺഗ്രസ് സ്ഥാനാർഥി പട്ടിക: അന്തിമ ചർച്ചകൾ ഇന്ന് തുടങ്ങും, നേതാക്കള്‍ ഡല്‍ഹിയില്‍
കോൺഗ്രസ് സ്ഥാനാർഥി പട്ടികയുടെ അന്തിമ ചർച്ചകൾക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാവും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മുമ്പായി ഇന്ന് വീണ്ടും സ്ക്രീനിങ് കമ്മിറ്റി ചേരും. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഉമ്മൻചാണ്ടി ഉച്ചയോടെ ഡൽഹിയിലെത്തും. കോൺഗ്രസ് സ്ഥാനാർഥി ചർച്ച നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. കേരളത്തിൽ സ്ക്രീനിങ് കമ്മിറ്റി യോഗം ചേർന്ന് സ്ഥാനാർഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിരുന്നു. അതിന്റെ തുടർച്ചയായി ഒരിക്കൽ കൂടി ഇന്ന് […]