Kerala

അടിയന്തരാവസ്ഥ തെറ്റായ തീരുമാനമായിരുന്നു: രാഹുല്‍ ഗാന്ധി

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്ന് തുറന്നു സമ്മതിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ദിരാഗാന്ധി തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. സാമ്പത്തിക വിദഗ്ധന്‍ കൗശിക് ബസുവുമായുള്ള സംവാദത്തിനിടെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. ഞാന്‍ കരുതുന്നത് ആ തീരുമാനം തെറ്റായിരുന്നു എന്നാണ്. തികച്ചും തെറ്റായ തീരുമാനം. എന്‍റെ മുത്തശ്ശി ഇന്ദിരാഗാന്ധിയും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. പക്ഷേ ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായിരുന്നു അന്നത്തെ സാഹചര്യം. രാജ്യത്തിന്റെ ഭരണ സംവിധാനം പിടിച്ചെടുക്കാൻ ശ്രമിച്ചിട്ടില്ല. ഞങ്ങളുടെ പാര്‍ട്ടി ഘടന അത് […]

Kerala

കോണ്‍ഗ്രസ് സ്ഥാനാർഥി നിർണയത്തിലേക്ക്

എംപിമാരും തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളും സ്ഥാനാർഥികളുടെ പേരുകൾ നിർദേശിക്കണമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയിൽ ധാരണ. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം മാത്രം സ്ഥാനാർഥിപട്ടിക അന്തിമമായി നിശ്ചയിച്ചാൽ മതിയെന്നും തീരുമാനമായി. രാത്രി എട്ടരയോടെ തുടങ്ങിയ യോഗം തീർന്നത് അർദ്ധരാത്രി 12 മണിയോടെ. വിവരങ്ങൾ ചോരരുതെന്ന കർശന നിർദ്ദേശവും നൽകി. നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള എംപിമാർ അതതു മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പേരുകൾ നിർദേശിക്കണം. സ്ഥാനാർത്ഥി മാനദണ്ഡങ്ങളും എഴുതി നൽകണം.തിരഞ്ഞെടുപ്പ് സമിതി അംഗങ്ങൾക്കും ഇത് ബാധകം. നിർദ്ദേശങ്ങൾ കെ.പി.സി.സി അധ്യക്ഷനാണ് കൈമാറേണ്ടത്. […]

Kerala

കോട്ടയം ജില്ലയിൽ കൂടുതൽ സീറ്റുകളിൽ മൽസരിക്കാനൊരുങ്ങി കോൺഗ്രസ്

കോട്ടയം ജില്ലയിൽ കൂടുതൽ സീറ്റുകളിൽ മൽസരിക്കാൻ ഒരുങ്ങി കോൺഗ്രസ്. ഇത്തവണ കൂടുതൽ ലഭിക്കണം എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്. ജോസഫ് വിഭാഗം വിട്ടുവീഴ്ചകൾക്ക് തയ്യാറാകും എന്നാണ് പ്രതീക്ഷയെന്നും തിരുവഞ്ചൂർ പറഞ്ഞു. ജോസ് കെ. മാണി വിഭാഗം യു.ഡി.എഫ് വിട്ട സാഹചര്യത്തിലാണ് കോട്ടയം ജില്ലയിൽ കൂടുതൽ സീറ്റിൽ മത്സരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച മൂന്ന് സീറ്റുകൾക്ക് പുറമെ രണ്ട് സീറ്റുകളിൽ കൂടി കോൺഗ്രസ് മത്സരിച്ചേക്കും. കൂടുതൽ സീറ്റുകളിൽ മൽസരിക്കുന്ന കാര്യം തിരുവഞ്ചൂർ […]

Kerala

ധര്‍മജനെ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാക്കണം; തൃശൂരിലെ കോൺഗ്രസ് പ്രവർത്തകര്‍ രംഗത്ത്

നടൻ ധർമജൻ ബോൾഗാട്ടിക്ക് വേണ്ടി തൃശൂരിലെ കോൺഗ്രസ് പ്രവർത്തകരും രംഗത്ത്. ചേലക്കര മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിപ്പിക്കണമെന്നാണ് ആവശ്യം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ പരിപാടിയിൽ ധർമജനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ പ്രദർശിപ്പിച്ചിരുന്നു. കോഴിക്കോട് ബാലുശ്ശേരിയിൽ ധർമജൻ മത്സരിക്കുമെന്ന വാർത്തകൾ നിറയുന്നതിന് പിന്നാലെയാണ് ധർമജനെ രംഗത്ത് ഇറക്കണമെന്ന് ചേലക്കരയിലെ പ്രവർത്തകരുടെ ആവശ്യം. ഐശ്വര്യ കേരളയാത്രയുടെ ജില്ലയിലെ ആദ്യ സ്വീകരണം ചേലക്കര മണ്ഡലത്തിലായിരുന്നു. പരിപാടികൾ പൂർത്തിയാക്കി ചെന്നിത്തല വേദിയിൽ നിന്ന് ഇറങ്ങിയപ്പോഴാണ് പ്രവർത്തകർ […]

Kerala

കോൺഗ്രസ് ബൂത്ത് പുനഃസംഘടന ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് സംസ്ഥാന തലത്തിൽ ബൂത്ത് കമ്മിറ്റികൾ ഇന്ന് പുനഃസംഘടിപ്പിക്കും. എന്റെ ബൂത്ത്, എന്റെ അഭിമാനം എന്ന ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഒരേ സമയമാണ് പുനഃസംഘടന നടക്കുക. എല്ലാ നേതാക്കളും അവരവരുടെ സ്വന്തം ബൂത്തിന്റെ ചുമതല ഏറ്റെടുത്താണ് പുനഃസംഘടന നടത്തുക. താഴേത്തട്ടിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഒരു ദിവസം ഒരേസമയം ബൂത്ത് തല സംഗമങ്ങൾ ചേരുന്നത്. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സ്വന്തം ബൂത്തായ ചോമ്പാലയിൽ ചുമതല ഏറ്റെടുത്ത് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. കോൺഗ്രസ് […]

India

പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജൂണില്‍- തെരഞ്ഞെടുപ്പ് മെയില്‍

ന്യൂഡല്‍ഹി: പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള സംഘടനാ നടപടിക്രമങ്ങളിലേക്ക് കടന്ന് കോണ്‍ഗ്രസ്. ജൂണില്‍ പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ചു. മേയ് മാസത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക്‌ ശേഷമാകും പാര്‍ട്ടിക്ക് പുതിയ അധ്യക്ഷന്‍ വരിക. അതു വരെ ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം രാഹുല്‍ […]

Kerala

കെമാല്‍ പാഷ, ബിജു പ്രഭാകര്‍, ജിജി തോംസണ്‍: സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെ തേടി കോണ്‍ഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെ തേടി കോണ്‍ഗ്രസ്. പാര്‍ട്ടിക്ക് പുറത്ത് നിന്ന് വിജയസാധ്യതയുള്ള പ്രമുഖരെ കളത്തിലിറക്കാനായി നേതൃത്വം ശ്രമം തുടങ്ങി. മുന്‍ചീഫ് സെക്രട്ടറി ജിജി തോംസണ്‍, കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍, മുന്‍ ഐഎഫ്എസ് ഓഫീസര്‍ വേണു രാജാമണി, ജസ്റ്റിസ് കെമാല്‍ പാഷ എന്നിവരാണ് പരിഗണനയിലുള്ളവര്‍. ഇത്തവണ ഗ്രൂപ്പ് വീതം വെപ്പുകള്‍ നടക്കില്ലെന്ന ഹൈക്കമാന്റ് തീര്‍ത്ത് പറഞ്ഞ് കഴിഞ്ഞു. വിജയസാധ്യതയുള്ള വരെ മാത്രം ഗോദയിലിറക്കും. അതിനായി പാര്‍ട്ടിക്ക് പുറത്തുള്ള പ്രമുഖര്‍ക്ക് കൂടി ഇടം നല്‍കാനാണ് ആലോചന. അനൌപചാരികമായി […]

India Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ: അശോക് ഗെഹ് ലോട്ടിന്‍റെ നേതൃത്വത്തിലുള്ള ഹൈക്കമാൻഡ് സംഘം നാളെ കേരളത്തില്‍

വിവാദങ്ങളും ചർച്ചകളും ഒരു ഭാഗത്ത് കൊഴുക്കുമ്പോൾ കോൺഗ്രസും തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടക്കുന്നു. സ്ഥാനാർഥി നിർണയ മാനദണ്ഡമടക്കമുള്ള ചർച്ചകൾക്കായി എഐസിസി നിരീക്ഷകരുടെ സംഘം നാളെ കേരളത്തിലെത്തും. ഘടകകക്ഷി നേതാക്കളുൾപ്പടെയുള്ളവരുമായി സംഘം ചർച്ച നടത്തും. ഡൽഹി കേന്ദ്രീകരിച്ച ചർച്ചകൾക്കും പുതിയ മാറ്റങ്ങൾക്കും ശേഷമാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടക്കുന്നത്. എല്ലാം ഹൈക്കമാൻഡ് നേതൃത്വത്തിലാകും നടക്കുക എന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് സൂചന നൽകി കഴിഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ് ലോട്ടിന്‍റെ നേതൃത്വത്തിലുള്ള 5 അംഗ […]

Kerala

കെ സുധാകരന്‍ കെപിസിസി പ്രസിഡന്റാകാന്‍ സാധ്യത

കെ സുധാകരനെ കെപിസിസി അധ്യക്ഷ ചുമതല ഏല്‍പിക്കാന്‍ സാധ്യത. മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ കെ സുധാകരനെ ചുമതല ഏൽപ്പിക്കാനാണ് സാധ്യത. മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പറ്റയില്‍ നിന്ന് മത്സരിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ കെപിസിസി അധ്യക്ഷനെന്ന ഉത്തരവാദിത്വം കൂടി അദ്ദേഹത്തിന് നിറവേറ്റാന്‍ കഴിഞ്ഞേക്കില്ല. ഈ സാഹചര്യത്തിലാണ് കെ സുധാകരനെ പരിഗണിക്കുന്നത്. എന്നാല്‍ ഇത് താത്കാലികമാണോ സ്ഥിരമാണോ എന്നതില്‍ അവ്യക്തതയുണ്ട്. സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കടക്കുമ്പോൾ അന്തിമ തീരുമാനം എടുക്കും. ഹൈക്കമാൻഡ് അനൗപചാരിക ചർച്ചകൾ ആരംഭിച്ചു. കെ സുധാകരനെ […]

India National

അര്‍ണബിന്‍റെ ചാറ്റും രാജ്യസുരക്ഷയും: അന്വേഷണം വേണമെന്ന ആവശ്യം കടുപ്പിച്ച് കോണ്‍ഗ്രസ്

റിപബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അർണബ് ഗോസ്വാമിയുടെ വാട്സ് ആപ്പ് ചാറ്റില്‍ അന്വേഷണം എന്ന ആവശ്യം കടുപ്പിച്ച് കോണ്‍ഗ്രസ്. ദേശസുരക്ഷയില്‍ വിട്ടുവീഴ്ച ഉണ്ടോയോ എന്ന് സംയുക്ത പാർലമെന്‍ററി സമിതി അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. എ കെ ആന്‍റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്‍റെ മുതിർന്ന നേതാക്കള്‍ ഇന്ന് മാധ്യമങ്ങളെ കാണും. ടിആർപി തട്ടിപ്പ് കേസിലെ അന്വേഷണത്തിനിടെയാണ് ബലാകോട്ട് ആക്രമണം നേരത്തെ അറിഞ്ഞിരുന്നു എന്ന അർണബ് ഗോസ്വാമിയുടെ വാട്സ് ആപ്പ് ചാറ്റ് പുറത്ത് വന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യ സ്വഭാവമുള്ള […]