Kerala

പണം നല്‍കുന്നവര്‍ക്ക് അനുകൂലമാണ് സര്‍വേ, പിണറായി മോദിയെ അനുകരിക്കുന്നു: മുല്ലപ്പള്ളി

തെരഞ്ഞെടുപ്പ് സർവേകൾക്കെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. മാധ്യമങ്ങളെ സ്വാധീനിച്ച് ജനവിധി അനുകൂലമാക്കാൻ ശ്രമിക്കുകയാണ്. നരേന്ദ്ര മോദി സ്വീകരിച്ച ശൈലി പിണറായി അനുകരിക്കുന്നു. ഇതിന് ചെലവഴിച്ചത് 800 കോടി രൂപയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. സർവേ നടത്തുന്ന ഏജൻസികൾക്ക് സ്ഥാപിത താൽപര്യമുണ്ട്. യുഡിഎഫിന് അനുകൂലമായി സർവേ നടത്തിത്തരാം എന്ന് പറഞ്ഞ് ചിലർ കെപിസിസി ഓഫീസിലെത്തിയിരുന്നു. പണം നൽകുന്ന ആളുകൾക്ക് അനുകൂലമായാണ് സർവേ. ഗീബൽസ് തന്ത്രമാണ് ഏജൻസികളിലൂടെ പയറ്റുന്നത്. സിപിഎമ്മും ബിജെപിയും പണം ഒഴുക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. ശബരിമല […]

Kerala

ഇരിക്കൂർ സീറ്റിനെ ചൊല്ലി കോൺഗ്രസിലുണ്ടായ പ്രതിസന്ധി അയയുന്നു

ഇരിക്കൂർ സീറ്റിനെ ചൊല്ലി കോൺഗ്രസിലുണ്ടായ പ്രതിസന്ധി അയയുന്നു. എ ഗ്രൂപ്പ് നേതാക്കളുമായി നാളെ ഉമ്മൻ ചാണ്ടി കണ്ണൂരിൽ ചർച്ച നടത്തും. വിമതനെ നിർത്താനുള്ള നീക്കം ഉപേക്ഷിച്ചേക്കും. സ്ഥാനാർത്ഥിയായ സജീവ് ജോസഫ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഇരിക്കൂറിൽ സ്ഥാനാർത്ഥിയെ മാറ്റേണ്ടെന്ന് ഹൈക്കമാൻഡും കെപിസിസിയും നിലപാടെടുത്തതോടെ കണ്ണൂരിൽ എ ഗ്രൂപ്പ് സമവായത്തിനൊരുങ്ങുന്നു. കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി എ ഗ്രൂപ്പ് നേതാക്കളുമായി നാളെ ചർച്ച നടത്തും. കണ്ണൂരിൽ രാവിലെ 9 മണിക്കാണ് ചർച്ച. കടുത്ത നിലപാട്‌ വേണ്ടെന്നാണ് പ്രതിഷേധക്കാരുടെ തീരുമാനം. […]

Kerala

കോൺഗ്രസിൽ പരസ്യ പ്രസ്താവനയ്ക്ക് വിലക്ക്

കോൺഗ്രസിൽ പരസ്യ പ്രസ്താവന വിലക്കി എഐസിസി. പരസ്യപ്രസ്താവനകൾ പാർട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാർട്ടിക്കെതിരെ ഒരു തരത്തിലുമുള്ള പ്രസ്താവനകൾ പാടില്ലെന്നാണ് എഐസിസിയുടെ നിർദേശം. അഭിപ്രായ വ്യത്യാസങ്ങൾ രേഖപ്പെടുത്താൻ പാർട്ടി വേദികൾ ഉൾപ്പെടുത്താൻ എഐസിസി നിർദേശിച്ചു. അച്ചടക്കം പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും എഐസിസി മുന്നറിയിപ്പ് നൽകി. പാർട്ടിക്കെതിരെ പരസ്യ പ്രസ്താവനകളുമായി നേതാക്കൾ രംഗത്തെത്തുന്ന സാഹചര്യത്തിലാണ് എഐസിസിയുടെ ഇടപെടൽ. നേതാക്കന്മാരുടെ പ്രസ്താവന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് എഐസിസി വിലയിരുത്തുന്നത്.

Kerala

തവനൂരിൽ ഫിറോസ് കുന്നംപറമ്പിൽ; വീണയും, വിഷ്ണുനാഥും പട്ടികയിൽ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

ആറ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്. നിലമ്പൂരിൽ വിവി പ്രകാശ് സ്ഥാനാർത്ഥിയാകും. കൽപറ്റയിൽ ടി സിദ്ദീഖും തവനൂരിൽ ഫിറോസ് കുന്നംപറമ്പിലും സ്ഥാനാർത്ഥിയാകും. വട്ടിയൂർക്കാവിൽ വീണ എസ് നായരും, കുണ്ടറയിൽ പി.സി വിഷ്ണുനാഥും പട്ടാമ്പിയിൽ റിയാസ് മുക്കോളിയും സ്ഥാനാർത്ഥികളാകും. കഴിഞ്ഞ ദിവസം 86 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ആറ് മണ്ഡലങ്ങൾ ഒഴിച്ചിട്ടിരുന്നു. ഈ ആറ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി അറിയാനുള്ളത് ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ എതിർ സ്ഥാനാർത്ഥിയായി കോൺഗ്രസ് നിർത്തുന്നത് […]

Uncategorized

ആന്റണി വിളിച്ചു; വിമത നേതാവ് എ. വി ഗോപിനാഥിന്റെ വാർത്താസമ്മേളനം മാറ്റി

പാലക്കാട് കോൺഗ്രസിൽ കലാപ കൊടി ഉയർത്തിയ വിമത നേതാവ് എ. വി ഗോപിനാഥ് ഇന്ന് നടത്താനിരുന്ന വാർത്താ സമ്മേളനം മാറ്റിവച്ചു. കോൺഗ്രസ് മുതിർന്ന നേതാവ് എ. കെ ആന്റണി ഫോണിൽ ബന്ധപ്പെട്ടതിന് പിന്നാലെയാണ് ഗോപിനാഥ് വാർത്താസമ്മേളനം മാറ്റിയത്. എടുത്ത് ചാടി തീരുമാനമെടുക്കരുതെന്ന് ആന്റണി ഗോപിനാഥിനോട് ആവശ്യപ്പെട്ടു. നാളെ രാത്രിയോടെ പാലക്കാടെത്തുന്ന ഉമ്മൻ ചാണ്ടി എവി ഗോപിനാഥുമായി ചർച്ച നടത്തും. ഉമ്മൻ ചാണ്ടിയുടെ വരവിനായി കാത്തിരിക്കുമെന്ന് എ. വി ഗോപിനാഥ് വ്യക്തമാക്കി.

Kerala

കോൺഗ്രസ് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; പട്ടികയുടെ പൂർണ രൂപം

കോൺഗ്രസ് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. കേരളം ഉറ്റുനോക്കിയ നേമത്ത് കെ മുരളീധരനാണ് മത്സരിക്കുക. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയും ഹരിപ്പാട് രമേശ് ചെന്നിത്തലയും മത്സരിക്കും. 25 വയസ് മുതൽ 50 വയസുവരെയുള്ള 46 പേർക്കാണ് പട്ടികയിൽ ഇടം നൽകിയിരിക്കുന്നത്. 50 വയസിനും 61 വയസിന് മുകളിലുള്ള 22 പേർക്കും, 60നും 70 നും മധ്യേ പ്രായമുള്ള 15 പേർക്കും 70 വയസിന് മുകളിലുള്ള മൂന്ന് പേർക്കും പട്ടികയിൽ ഇടം നൽകി. പുതുമുഖങ്ങൾക്കാണ് പട്ടികയിൽ പ്രാധാന്യം. സ്ഥാനാർത്ഥി പട്ടികയുടെ […]

Kerala

കോണ്‍ഗ്രസിന്റെത് പുതുതലമുറയ്ക്ക് അംഗീകാരം നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടിക: രമേശ് ചെന്നിത്തല

പുതുതലമുറയ്ക്ക് അംഗീകാരം നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടികയാണ് കോണ്‍ഗ്രസിന്റെത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിപ്ലവമായ തലമുറ മാറ്റത്തിന്റെ തുടക്കമാണ് സ്ഥാനാര്‍ത്ഥി പട്ടിക. പുതുമുഖങ്ങളും യുവാക്കളും ഏറ്റവും കൂടുതല്‍ ഇടം നേടിയ ആദ്യ പട്ടികയാണിതെന്നും ചെന്നിത്തല. ഇന്ന് മുതല്‍ എല്ലാ യുഡിഎഫ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തന രംഗത്തേക്ക് ഇറങ്ങണം. പരാതികളും പരിഭവങ്ങളും മാറ്റിവയ്ക്കണമെന്നും ചെന്നിത്തല. യുഡിഎഫിലെ മറ്റ് ഘടകകക്ഷികള്‍ക്ക് നല്‍കിയ സീറ്റുകളുടെ എണ്ണം കണ്‍വീനര്‍ എം എം ഹസന്‍ വ്യക്തമാക്കി. മുസ്ലിം ലീഗ്- 27, കേരളാ കോണ്‍ഗ്രസ് […]

Kerala

കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായി അരിത ബാബു

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായി കായംകുളത്തെ അരിത ബാബു. 27 വയസുള്ള അരിത നിര്‍ധന കുടുംബത്തിലെ അംഗമാണ്. മാതൃക പെണ്‍കുട്ടിയാണ് അരിതയെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനിടെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പശുവിനെ വളര്‍ത്തി പാല്‍വിതരണത്തിലൂടെയാണ് അരിതയും കുടുംബവും ജീവിക്കുന്നത്. കെഎസ്‌യു കായംകുളം നിയോജക മണ്ഡലം സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് പുതുപ്പള്ളി മണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 21ാം വയസില്‍ കൃഷ്ണപുരം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജില്ലാ […]

Kerala

പാര്‍ട്ടിയെ മോശമാക്കാന്‍ ഉദ്ദേശിക്കുന്നില്ല; ഇന്ന് നിര്‍ണായക തീരുമാനമെടുക്കുമെന്ന് ലതികാ സുഭാഷ്

പാര്‍ട്ടിയെ മോശമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ലതികാ സുഭാഷ്. ഇതുവരെ അടിമുടി പാര്‍ട്ടിക്കാരി ആയിട്ടില്ല. എല്ലാം വൈകാരികമായി കാണുന്നയാളാണ്. തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ന് നിര്‍ണായക തീരുമാനം എടുക്കുമെന്നും ലതികാ സുഭാഷ് രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. ഇനി സീറ്റ് നല്‍കാമെന്ന് പറഞ്ഞാലും മത്സരിക്കാനില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് കെപിസിസി അധ്യക്ഷനെ അടക്കം വിളിച്ചിരുന്നു. എന്നാല്‍ അവര്‍ ആരും ഫോണ്‍ പോലും എടുത്തില്ല. സ്ത്രീകള്‍ക്കുവേണ്ടിയാണ് മുന്നോട്ടുപോകുന്നത്. ഏറ്റുമാനൂര്‍ സീറ്റ് വിട്ടുകൊടുത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ പങ്കുണ്ട്. അതിനാലാണ് ഇത്തരമൊരു […]

Kerala

ആറുസീറ്റുകളിലേക്ക് കോണ്‍ഗ്രസ് ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും

അവശേഷിക്കുന്ന ആറുസീറ്റുകളിലേക്ക് കോണ്‍ഗ്രസ് ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. തര്‍ക്കം തുടരുന്ന സീറ്റുകളില്‍ സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ച പുതിയ ഫോര്‍മുല ഹൈക്കമാന്‍ഡ് വിലയിരുത്തിയ ശേഷമാകും നടപടി. വട്ടിയൂര്‍ക്കാവിലും ശക്തനായ സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വട്ടിയൂര്‍ക്കാവ്, കുണ്ടറ, പട്ടാമ്പി, തവനൂര്‍, നിലമ്പൂര്‍, കല്‍പ്പറ്റ സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അവശേഷിക്കുന്നത്. ഇന്നലെ തിരുവനന്തപുരത്ത് നടന്ന നേതൃതല ചര്‍ച്ചകളില്‍ ഈ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായി. വട്ടിയൂര്‍ക്കാവിലും ശക്തനായ സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. പി.സി. വിഷ്ണുനാഥിനെയാണ് നേതൃത്വം വട്ടിയൂര്‍ക്കാവിലേക്ക് […]