ബി.ജെ.പി കേരളത്തിലേക്ക് വെറുപ്പിന്റെ രാഷ്ട്രീയം കടത്താൻ ശ്രമിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി. ഝാൻസിയില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടതിൽ ബി.ജെ.പിയേയും ആർ.എസ്.എസിനേയും പ്രിയങ്കാ ഗാന്ധി വിമർശിച്ചു. തീവണ്ടിയിൽ കന്യാസ്ത്രികൾ ആക്രമിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് കാലത്തായതുകൊണ്ട് മാത്രമാണ് ആഭ്യന്തരമന്ത്രി അതിനെതിരെ രംഗത്തുവന്നത്. കന്യസ്ത്രീകൾക്കെതിരായ അക്രമത്തെ ഇപ്പോൾ ബി.ജെ.പി അപലപിക്കുന്നു. മറ്റ് സമയങ്ങളിൽ അവരതിനെ പ്രോത്സാഹിപ്പിക്കുകയാണ്. ആരാണ് ബി.ജ.പി, ആർ.എസ്.എസ് സംഘത്തിന് മതം പരിശോധിക്കാനും അക്രമം നടത്താനും അധികാരം നൽകിയതെന്നും, സ്ത്രീകളുടെ അസ്തിത്വത്തെപ്പോലും ബി.ജെ.പി അംഗീകരിക്കുന്നില്ലെന്നും പ്രിയങ്ക വിമർശിച്ചു.
Tag: congress
എന്‍പത് വയസ്സിനു മുകളിലുള്ളവരുടെ പോസ്റ്റൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണമെന്ന് കോണ്‍ഗ്രസ്
എന്‍പത് വയസ്സിനു മുകളിലുള്ളവരുടെ പോസ്റ്റൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. കോൺഗ്രസ് സ്ഥാനാർഥികളായ കെ മുരളീധരൻ, ആനാട് ജയൻ, ദീപക് ജോയ് എന്നിവരാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്. 80 വയസിന് മുകളിലുള്ളവരുടെ പോസ്റ്റൽ വോട്ടിൽ തിരിമറി നടക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് കോണ്‍ഗ്രസ് ഹരജി നല്‍കിയത്. ഹരജി കോടതി നാളെ പരിഗണിക്കും.
പാര്‍ട്ടി പറഞ്ഞാല്‍ നേമത്ത് മത്സരിക്കുമായിരുന്നു: ശശി തരൂര്‍
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നേമത്ത് മത്സരിക്കാന്‍ തയ്യാറായിരുന്നുവെന്ന് ശശി തരൂര്‍ എം.പി. തിരുവനന്തപുരത്തെ എം.പിയായിരിക്കെ നിയമസഭിയിലേക്ക് മത്സരിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നില്ല. എന്നാല്‍, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നോ പറയുമായിരുന്നില്ലെന്നും തരൂര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. മത്സരിക്കണമെന്ന ആവശ്യവുമായി ആരും സമീപിച്ചിരുന്നില്ല. നിലവില്‍ നേമത്ത് യു.ഡി.എഫിന് ശക്തനായ സ്ഥാനാര്‍ഥിയാണുള്ളത്. മുരളീധരന്‍ നേമം തിരിച്ചു പിടിക്കും. തന്റെ ലോക്‌സഭ മണ്ഡലത്തിലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിക്കൊണ്ടിരിക്കുകയാണ് താനിപ്പോളെന്നും ശശി തരൂര്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭയില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയ ശേഷം പാര്‍ട്ടിയില്‍ ചേരാന്‍ കോണ്‍ഗ്രസും, ബി.ജെ.പിയും […]
ഉല്ലാസ് പന്തളം കോൺഗ്രസിലേക്ക് തിരിച്ചെത്തി
പന്തളം: മിമിക്രി-കോമഡി താരം ഉല്ലാസ് പന്തളം കോൺഗ്രസിലേക്ക് തിരിച്ചെത്തി. അടൂരിലെ യുഡിഎഫ് സ്ഥാനാർഥി എംജി കണ്ണന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉല്ലാസ് പന്തളത്തെ ഷാളണിയിച്ച് പാർട്ടിയിലേക്ക് വരവേറ്റു. പന്തളത്തെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന പന്തളം പ്രതാപൻ ബിജെപിയിൽ ചേരുകയും അടൂരിലെ സ്ഥാനാർഥിയാവുകയും ചെയ്തിരുന്നു. പത്ത് വർഷം മുമ്പ് പന്തളം പഞ്ചായത്തായിരിക്കെ തദ്ദേശ തെരഞ്ഞെടുപ്പിൽ പന്തളം പ്രതാപനെതിരെ ഉല്ലാസ് പന്തളം മത്സരിച്ചിരുന്നു. അന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റായിരുന്നു ഉല്ലാസ്. അതിനെ തുടർന്ന് […]
ഡോ.ശൂരനാട് രാജശേഖന്‍ ചെയര്‍മാനായി കോണ്‍ഗ്രസ് ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി
കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാരായ താരിഖ് അന്‍വര്‍, കെ.സി. വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി എന്നിവരുടെ യോഗത്തിലുണ്ടായ ധാരണപ്രകാരം ഇലക്ഷന്‍ മാനേജ്മെന്റ് കമ്മിറ്റിയും കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ ഒരു സംസ്ഥാന കണ്‍ട്രോള്‍ റൂമും കെ.പി.സി.സി.ഓഫീസില്‍ തുറക്കുവാനും അതിന്റെ നിയന്ത്രണവും ഏകോപനവും ഡോ. ശൂരനാട് രാജശേഖരന്‍ ചെയര്‍മാനായ ഒരു കമ്മിറ്റിയെ ഏല്‍പ്പിക്കുവാനും തീരുമാനിച്ചു. തെരഞ്ഞെടുപ്പ് സംബന്ധമായ സംസ്ഥാനതല ദൈനംദിന വിലയിരുത്തലും ഏകോപനവും ഈ കമ്മിറ്റിയുടെ ചുമതലയാണ്. മുന്‍ മന്ത്രി പന്തളം സുധാകരന്‍,മാനേജിംഗ് ഡയറക്ടര്‍, […]
ഉത്തരാഖണ്ഡില്‍ ബി.ജെ.പി വീഴും, കോണ്‍ഗ്രസ് തിരിച്ചുവരും; സര്‍വേ ഫലം പുറത്ത്
ഉത്തരാഖണ്ഡില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെടുമെന്ന് പ്രീ പോള്‍ സര്‍വ്വേ. എ.ബി.പി ന്യൂസ്- സീ വോട്ടര്‍ സര്‍വ്വേയിലാണ് ഭരണകക്ഷിയായ ബി.ജെ.പി തിരിച്ചടി നേരിടുമെന്ന ഫലം പുറത്തുവന്നത്. ശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ സർവേയില്‍ ബി.ജെ.പിയെ പിന്തള്ളി പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്നാണ് ഫലസൂചന. അടുത്ത വര്‍ഷം ആദ്യമാണ് ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കുക. 70 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 32 മുതല്‍ 37 സീറ്റ് വരെയും ബി.ജെ.പിക്ക് 24 മുതല്‍ 30 […]
പണം നല്‍കുന്നവര്‍ക്ക് അനുകൂലമാണ് സര്‍വേ, പിണറായി മോദിയെ അനുകരിക്കുന്നു: മുല്ലപ്പള്ളി
തെരഞ്ഞെടുപ്പ് സർവേകൾക്കെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. മാധ്യമങ്ങളെ സ്വാധീനിച്ച് ജനവിധി അനുകൂലമാക്കാൻ ശ്രമിക്കുകയാണ്. നരേന്ദ്ര മോദി സ്വീകരിച്ച ശൈലി പിണറായി അനുകരിക്കുന്നു. ഇതിന് ചെലവഴിച്ചത് 800 കോടി രൂപയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. സർവേ നടത്തുന്ന ഏജൻസികൾക്ക് സ്ഥാപിത താൽപര്യമുണ്ട്. യുഡിഎഫിന് അനുകൂലമായി സർവേ നടത്തിത്തരാം എന്ന് പറഞ്ഞ് ചിലർ കെപിസിസി ഓഫീസിലെത്തിയിരുന്നു. പണം നൽകുന്ന ആളുകൾക്ക് അനുകൂലമായാണ് സർവേ. ഗീബൽസ് തന്ത്രമാണ് ഏജൻസികളിലൂടെ പയറ്റുന്നത്. സിപിഎമ്മും ബിജെപിയും പണം ഒഴുക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. ശബരിമല […]
ഇരിക്കൂർ സീറ്റിനെ ചൊല്ലി കോൺഗ്രസിലുണ്ടായ പ്രതിസന്ധി അയയുന്നു
ഇരിക്കൂർ സീറ്റിനെ ചൊല്ലി കോൺഗ്രസിലുണ്ടായ പ്രതിസന്ധി അയയുന്നു. എ ഗ്രൂപ്പ് നേതാക്കളുമായി നാളെ ഉമ്മൻ ചാണ്ടി കണ്ണൂരിൽ ചർച്ച നടത്തും. വിമതനെ നിർത്താനുള്ള നീക്കം ഉപേക്ഷിച്ചേക്കും. സ്ഥാനാർത്ഥിയായ സജീവ് ജോസഫ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഇരിക്കൂറിൽ സ്ഥാനാർത്ഥിയെ മാറ്റേണ്ടെന്ന് ഹൈക്കമാൻഡും കെപിസിസിയും നിലപാടെടുത്തതോടെ കണ്ണൂരിൽ എ ഗ്രൂപ്പ് സമവായത്തിനൊരുങ്ങുന്നു. കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി എ ഗ്രൂപ്പ് നേതാക്കളുമായി നാളെ ചർച്ച നടത്തും. കണ്ണൂരിൽ രാവിലെ 9 മണിക്കാണ് ചർച്ച. കടുത്ത നിലപാട് വേണ്ടെന്നാണ് പ്രതിഷേധക്കാരുടെ തീരുമാനം. […]
കോൺഗ്രസിൽ പരസ്യ പ്രസ്താവനയ്ക്ക് വിലക്ക്
കോൺഗ്രസിൽ പരസ്യ പ്രസ്താവന വിലക്കി എഐസിസി. പരസ്യപ്രസ്താവനകൾ പാർട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാർട്ടിക്കെതിരെ ഒരു തരത്തിലുമുള്ള പ്രസ്താവനകൾ പാടില്ലെന്നാണ് എഐസിസിയുടെ നിർദേശം. അഭിപ്രായ വ്യത്യാസങ്ങൾ രേഖപ്പെടുത്താൻ പാർട്ടി വേദികൾ ഉൾപ്പെടുത്താൻ എഐസിസി നിർദേശിച്ചു. അച്ചടക്കം പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും എഐസിസി മുന്നറിയിപ്പ് നൽകി. പാർട്ടിക്കെതിരെ പരസ്യ പ്രസ്താവനകളുമായി നേതാക്കൾ രംഗത്തെത്തുന്ന സാഹചര്യത്തിലാണ് എഐസിസിയുടെ ഇടപെടൽ. നേതാക്കന്മാരുടെ പ്രസ്താവന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് എഐസിസി വിലയിരുത്തുന്നത്.
തവനൂരിൽ ഫിറോസ് കുന്നംപറമ്പിൽ; വീണയും, വിഷ്ണുനാഥും പട്ടികയിൽ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
ആറ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്. നിലമ്പൂരിൽ വിവി പ്രകാശ് സ്ഥാനാർത്ഥിയാകും. കൽപറ്റയിൽ ടി സിദ്ദീഖും തവനൂരിൽ ഫിറോസ് കുന്നംപറമ്പിലും സ്ഥാനാർത്ഥിയാകും. വട്ടിയൂർക്കാവിൽ വീണ എസ് നായരും, കുണ്ടറയിൽ പി.സി വിഷ്ണുനാഥും പട്ടാമ്പിയിൽ റിയാസ് മുക്കോളിയും സ്ഥാനാർത്ഥികളാകും. കഴിഞ്ഞ ദിവസം 86 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ആറ് മണ്ഡലങ്ങൾ ഒഴിച്ചിട്ടിരുന്നു. ഈ ആറ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി അറിയാനുള്ളത് ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ എതിർ സ്ഥാനാർത്ഥിയായി കോൺഗ്രസ് നിർത്തുന്നത് […]












