രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും ഭിന്നത രൂക്ഷമാവുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും യുവനേതാവ് സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഭിന്നതയാണ് വീട്ടും പരസ്യമായ പൊട്ടിത്തെറിയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഇരുവരും തമ്മില്‍ തര്‍ക്കം പരസ്യമായത്. സന്ദര്‍ഭം മുതലെടുത്ത് സച്ചിന്‍ പൈലറ്റിനെ ചാക്കിട്ട് പിടിക്കാന്‍ ബി.ജെ.പിയും കിണഞ്ഞ് ശ്രമിച്ചിരുന്നു. ഒടുവില്‍ ഹൈകമാന്റ് ഇടപെട്ടു. ഉടന്‍ പരിഹാരം കാണാമെന്ന ധാരണയായെങ്കിലും ഒരു വര്‍ഷം ആകാറായിട്ടും പ്രശ്‌നപരിഹാര ഫോര്‍മൂലയോ നടപടിയോ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍ തങ്ങുന്നത് ഹൈകമാന്റിന് കടുത്ത തലവേദനയാകുന്നത്. […]
Tag: congress
ഇന്ധനവില വർധനവിനെതിരേ രാജ്യവ്യാപക പ്രക്ഷോഭം നടത്തി കോൺഗ്രസ്
രാജ്യത്ത് പെട്രോൾ വില കുതിച്ചുയുരന്നതിനിടെ രാജ്യ വ്യാപകമായി സൂചനാ പ്രതിഷേധ സമരം നടത്തി കോൺഗ്രസ്. പെട്രോൾ പമ്പുകൾക്ക് മുന്നിലാണ് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. യുപിഎ ഭരണത്തിലായിരുന്നപ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും നികുതി 9.20 രൂപയായിരുന്നു. ഇപ്പോഴത് 32 രൂപയായി. ഇന്ധന നികുതി എത്രയും പെട്ടെന്ന് കുറയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നതായി കെ.സി. വേണുഗോപാൽ എം.പി. ഡൽഹിയിൽ വച്ച് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറുന്നുണ്ട്. നേരത്തെ തന്നെ ഇന്ധന വിലവർധയ്‌ക്കെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ […]
മുല്ലപ്പള്ളിയുടെ പടിയിറക്കം തോൽവിയുടെ ഉത്തരവാദിത്തമാകെ ചുമലിലേറ്റി നിരാശയോടെ
തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തമമാകെ തലയിലേറ്റി നിരാശയോടെയാണ് കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്നുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ പടിയിറക്കം. പരാജയപ്പെട്ട അധ്യക്ഷനെന്ന് പഴി കേൾക്കുമ്പോഴും മുല്ലപ്പള്ളിയുടെ ആത്മാർത്ഥതയിൽ ഒരു പ്രവർത്തകനും സംശയമുണ്ടാവില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പാപഭാരം മുഴുവൻ ചുമലിലേറ്റിയാണ് പടിയിറക്കം. അത് ഏറ്റെടുക്കുന്നതിൽ മുല്ലപ്പള്ളി രാമചന്ദ്രനെന്ന ആദർശ രാഷ്ട്രീയക്കാരന് മടിയുമില്ല. പക്ഷേ ഇപ്പോൾ കുറ്റപ്പെടുത്തുന്നവരാരും ലോക്സഭാ തെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിൽ അഭിനന്ദിച്ചില്ലെന്ന പരിഭവം ഉള്ളിൽ ഉണ്ട്. അതാണ് ഒരിക്കൽ മുല്ലപ്പള്ളി പറഞ്ഞ് വെച്ചത്. വിജയത്തിന് ഒരുപാട് അവകാശികൾ ഉണ്ടാവും. […]
പ്രതിപക്ഷനേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി സി.പി.എമ്മുകാരനെന്ന് ആക്ഷേപം; മറുപടിയുമായി വി.ഡി സതീശന്‍
പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ പ്രൈവറ്റ് സെക്രട്ടറി സി.പി.എമ്മുകാരനെന്ന് വിമര്‍ശനം. ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണറായ കെ. അനില്‍കുമാറിനെയാണ് പ്രതിപക്ഷനേതാവ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. ഇതിനെതിരെയാണ് വിമര്‍ശനം. തന്റെ സ്ഥാനലബ്ധിയില്‍ അസ്വസ്ഥതയുള്ളവരാണ് ഈ പ്രചാരണത്തിന് പിന്നിലെന്ന് വി.ഡി സതീശന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. താന്‍ നിയമവിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് തന്നോടൊപ്പം സജീവമായി പ്രവര്‍ത്തിച്ച കെ.എസ്.യുക്കാരനായിരുന്നു അനില്‍കുമാറെന്നും സതീശന്‍ പറഞ്ഞു. എന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണർ കെ. അനിൽകുമാർ മാർക്സിസ്റ്റുകാരനാണ് എന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ […]
കോൺഗ്രസ് പാർട്ടി നേതാക്കളെ തെരഞ്ഞെടുക്കുന്നത് സോഷ്യൽ മീഡിയയിലൂടെയല്ല; അടൂര്‍ പ്രകാശ്
കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് തന്‍റെ പേരും ഉള്‍പ്പെടുത്തി സോഷ്യല്‍മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കെതിരെ പ്രതികരിച്ച് അടൂര്‍ പ്രകാശ് എം.പി. തനിക്ക് ഏതെങ്കിലും സ്ഥാനത്തിനുവേണ്ടി സോഷ്യൽ മീഡിയയിൽ ‘പൊരുതുവാനും’ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അടൂര്‍ പ്രകാശിന്‍റെ കുറിപ്പ് കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് എന്‍റെ പേരും ഉൾപ്പെടുത്തി ഈ അടുത്ത ദിവസങ്ങളിൽ നവമാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നതായി ശ്രദ്ധയിൽ വന്നതുകൊണ്ടാണ് ഇത് ഇവിടെ കുറിക്കുന്നത്… കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായാണ് ഞാൻ രാഷ്ട്രീയത്തിൽ എത്തിയത്. യൂത്ത് കോൺഗ്രസിലും കെപിസിസിയിലും വിവിധ […]
കോൺഗ്രസിൽ തലമുറ മാറ്റം വേണം, ഞാൻ മാറിത്തരാൻ തയ്യാർ: കെ.മുരളീധരൻ
ഇന്നോ നാളയോ പ്രതിപക്ഷ നേതാവിനെ തിരുമാനിക്കുമെന്ന് കെ മുരളീധരന്‍. ഹൈക്കമാന്‍റാണ് അന്തിമ തീരുമാനം എടുക്കുകയെന്നും മുരളീധരന്‍. നിലവിലെ ചർച്ച പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച് മാത്രമാണെന്നും കെപിസിസി പ്രസിഡന്‍റ്, യുഡിഎഫ് കൺവീനർ എന്നീ സ്ഥാനങ്ങളില്‍ മാറ്റം ഇപ്പോഴില്ലെന്ന സൂചനയും അദ്ദേഹം നല്‍കി. കോൺഗ്രസ് പരാജയത്തെ പരാജയമായി തന്നെ കാണുന്നു. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കൂട്ടായ പ്രവർത്തനം വേണം.വികാരമല്ല വിവേകമാണ് വേണ്ടത്. 24 ന് പ്രതിക്ഷ നേതാവ് സഭയിൽ ഉണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു. സർക്കാർ ഉണ്ടാക്കാൻ ഇത്രയും വൈകിയത് എന്തുകൊണ്ടെന്നും […]
പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതിലുള്ള അന്തിമതീരുമാനം കോൺഗ്രസ് ഹൈക്കമാന്‍റിന് വിട്ടു
പ്രതിപക്ഷനേതാവിനെ തീരുമാനിക്കുന്നതിലുള്ള അന്തിമതീരുമാനം കോൺഗ്രസ് ഹൈക്കമാന്‍റിന് വിട്ടു. പാർലമെന്‍ററി പാർട്ടി യോഗത്തിൽ നേതാവ് ആരെന്ന കാര്യത്തിൽ അഭിപ്രായ ഐക്യമുണ്ടായില്ല. പ്രതിപക്ഷ നേതാവിനെ വൈകാതെ പ്രഖ്യാപിക്കുമെന്ന് ഹൈക്കമാന്‍റ് പ്രതിനിധി ആയെത്തിയ മല്ലികാർജുനൻ ഖാർഗെ പറഞ്ഞു. കോണ്‍ഗ്രസിൽ സമ്പൂർണ പൊളിച്ചെഴുത്ത വേണമെന്ന ആവശ്യവുമായി നേതാക്കളിൽ ചിലർ. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ല. പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് വിമർശനം. രമേശ് ചെന്നിത്തലക്ക് പുറമെ വിഡി സതീശന്‍റെയും തിരുവഞ്ചൂർ രാധാകൃഷ്ണന്‍റേയും പേരുകളാണ് ഉയർന്നു വന്നത്.
“നിന്നിടം കുഴിക്കുന്ന ഈ പ്രവൃത്തി അവസാനിപ്പിക്കണം” കോൺഗ്രസ് പ്രവർത്തകരോട് കെ.സുധാകരൻ
സമൂഹമാധ്യമങ്ങളിൽ ആരെയും വേദനിപ്പിക്കുന്ന ഒരു പ്രയോഗവും ഇനി അങ്ങോട്ട് തന്നെ സ്നേഹിക്കുന്ന ഒരാളിൽ നിന്നും ഉണ്ടാവരുതെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. വിമർശനങ്ങൾ ആരോഗ്യപരമാകണമെന്നും അത് അസഭ്യ വർഷമാവരുതെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം : പ്രിയ കോൺഗ്രസ് പ്രവർത്തകരോട് ഉള്ളിൽ തട്ടി രണ്ട് വാക്ക്! കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പരാജയപ്പെട്ടിരിക്കുന്നു. ഈ പരാജയത്തിൽ നിങ്ങൾ വളരെയേറെ തളർന്ന് പോയിട്ടുണ്ടെന്ന് എനിക്കറിയാം. നിങ്ങൾ പ്രകടിപ്പിക്കുന്ന അതിരുകടന്ന ചില വികാരങ്ങൾ ഒരു പക്ഷെ ഈ […]
എന്തുകൊണ്ട് തോറ്റു? എഐസിസിയുടെ വിലയിരുത്തല്‍ ഇങ്ങനെ..
കേരളത്തില്‍ നേതാക്കൾക്കിടയിലെ അനൈക്യം നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമായെന്ന് എഐസിസി വിലയിരുത്തൽ. കേരളത്തിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി താരിഖ് അൻവർ ഹൈക്കമാന്റിന് റിപ്പോർട്ട് നൽകി. പ്രവ൪ത്തക സമിതി നിയോഗിച്ച വസ്തുതാന്വേഷണ സമിതിയുടെ റിപ്പോ൪ട്ട് പരിഗണിച്ച ശേഷമേ നേതൃമാറ്റം സംബന്ധിച്ച് തീരുമാനമെടുക്കൂവെന്നും സൂചന. വിശദമായ പരിശോധനക്കും കൂടിക്കാഴ്ചകൾക്കും ശേഷമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ പാ൪ട്ടിക്കുണ്ടായ തിരിച്ചടി സംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവ൪ എഐസിസിക്ക് റിപ്പോ൪ട്ട് നൽകിയത്. സംസ്ഥാനത്ത് നേതാക്കന്മാ൪ക്കിടയിലെ അനൈക്യമാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന […]
കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനായി മുറവിളി; തിരുവനന്തപുരത്ത് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് യോഗം
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനുള്ള മുറവിളി ശക്തമാകുന്നു. കൂടുതല്‍ നേതാക്കള്‍ സംഘടനാ തലത്തില്‍ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട് രംഗത്ത് എത്തി.തിരക്കിട്ട് തീരുമാനം വേണ്ടെന്നായിരുന്നു കെ. സുധാകരന്‍റെ പ്രതികരണം. പുതിയ കെപിസിസി അധ്യക്ഷനെ കുറിച്ചുള്ള ചോദ്യത്തിന് പരിഹാസത്തോടെയായിരുന്നു കെ. മുരളീധരന്‍റെ മറുപടി. നേതൃമാറ്റം വേണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. മുല്ലപ്പള്ളി രാമചന്ദ്രനെതിരെയാണ് ഒരു വിഭാഗം നേതാക്കളുടെ നീക്കം. കെ. സുധാകരനെ അധ്യക്ഷനാക്കണമെന്ന ആവശ്യം പരസ്യമായി ഉയര്‍ന്നു കഴിഞ്ഞു. പരാജയത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തത്തില്‍ നിന്നും കെ.പി.സി.സി അധ്യക്ഷന്‍ ഒഴിഞ്ഞു മാറാനാവില്ലെന്ന് […]