Kerala

ആര് കോൺഗ്രസ് വിട്ടുപോയാലും ഒരു ചുക്കും സംഭവിക്കില്ല, വി ഡി സതീശൻ

ആര് കോൺഗ്രസ് വിട്ടുപോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് വി ഡി സതീശൻ. കെ കരുണാകരൻ കോൺഗ്രസ് വിട്ടുപോയാലും കോൺഗ്രസ് ഉയർന്നു വന്നു. കെ കരുണാകരനെ പോലെ വലിയവരല്ല പാർട്ടി വിട്ടവരാരും. അർഹിക്കുന്നതിനേക്കാൾ കൂടുതൽ അംഗീകാരം കിട്ടിയവരാണ് എകെജി സെന്ററിലേക്ക് പോയത്. അർഹിക്കാത്തവർക്ക് അംഗീകാരം കൊടുക്കരുതെന്ന പാഠമാണിതെന്ന് വി ഡി സതീശൻ. ഒരു പാർട്ടി എന്നതിനപ്പുറത്ത് ആൾക്കൂട്ടമായി കോൺഗ്രസ് മാറരുതെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും മറ്റൊരു പാർട്ടിയിലേക്ക് പോകുന്നത് പുതിയൊരു കാര്യമല്ല. […]

Kerala

കോൺഗ്രസിലെ പുതിയ മാർഗരേഖ; മുതിർന്ന നേതാക്കൾക്ക് അമർഷം

സംസ്ഥാനത്തെ കോൺഗ്രസിൽ പുതിയ മാർഗരേഖ കൊണ്ടുവരുന്നതിനെതിരെ മുതിർന്ന നേതാക്കൾക്ക് അമർഷം. മാർഗരേഖകൾ തയാറാക്കിയത് കൂടിയാലോചനകൾ ഇല്ലാതെയെന്ന് വിമർശനം. പാർട്ടിയിൽ നയപരമായ തീരുമാനങ്ങൾ എടുക്കേണ്ടത് കെ പി സി സി എക്സിക്യൂട്ടീവ് സമിതിയാണ്. പുനഃസംഘടന പൂർത്തിയാക്കാതെ നയപരമായ തീരുമാനങ്ങൾ എങ്ങനെ എടുത്തെന്നാണ് മുതിർന്ന നേതാക്കളുടെ ചോദ്യം. തീരുമാനം തെറ്റെന്നും രാഷ്ട്രീയ സമിതി നോക്കുകുത്തിയെന്നും മുതിർന്ന നേതാക്കൾ വിമർശിക്കുന്നു. തീരുമാനങ്ങൾ എടുക്കാൻ ഡി സി സി അധ്യക്ഷൻമാർക്ക് അധികാരമില്ല. നയപരമായ കാര്യങ്ങളിൽ കൂടിയാലോചനകൾ അനിവാര്യമാണെന്നും മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു. അതേസമയം […]

Kerala

സ്വാതന്ത്രത്തിന്റെ 75-ാം വാർഷികം : കോൺഗ്രസ് സമിതിയിൽ നിന്ന് രമേശ് ചെന്നിത്തലയുടെ പേര് ഒഴിവാക്കിയെന്ന് സൂചന

സ്വാതന്ത്രത്തിന്റെ 75-ാം വാർഷികമാഘോഷിക്കുന്ന കോൺഗ്രസ് സമിതിയിൽ നിന്ന് രമേശ് ചെന്നിത്തലയുടെ പേര് ഒഴിവാക്കിയെന്ന് സൂചന. സമിതിയുടെ കൺ വീനറായ് നേരത്തെ പരിഗണിച്ചിരുന്നത് രമേശ് ചെന്നിത്തലയുടെ പേര്. രമേശ് ചെന്നിത്തലയ്ക്ക് പകരമായ് മുല്ലപ്പള്ളി സമിതി അംഗമായി. പുനസംഘടനാ വിഷയത്തിലെ ഹൈക്കമാൻഡിന്റെ അത്യപ്തിയുടെ ഭാഗമായാണ് പേര് പേര് ഒഴിവാക്കപ്പെട്ടതെന്നാണ് സൂചന. മൻ മോഹൻ സിംഗിന്റെ അധ്യക്ഷതയിലാണ് കോൺഗ്രസ് അധ്യക്ഷ സ്വാതന്ത്രത്തിന്റെ 75 ആം വാർഷികം ആഘോഷിക്കാൻ സമിതി രൂപീകരിച്ചത്. മുകൾ വാസ്നിക്ക് ആണ് 11 അംഗ സമിതിയുടെ അധ്യക്ഷൻ. അതേസമയം, […]

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; സിപിഐഎമ്മിന്റെ അറിവോടെയെന്ന് പ്രതിപക്ഷം

കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് നിയമ സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. വായ്‌പാ വിതരണത്തിൽ ഗുരുതര ക്രമക്കേടെന്ന് ആരോപണം. ബാങ്കിൽ വായ്പ തട്ടിപ്പ് നടന്നത് സി പി ഐ എം നേതൃത്വത്തിന്റെ അറിവോടെയെന്ന് ഷാഫി പറമ്പിൽ എംഎൽ എ ആരോപിച്ചു. സൂപ്പർ മാർക്കറ്റിലെ അക്കൗണ്ടന്റിന്റെ പേരിൽ 13 കോടി രൂപ വായ്പ നൽകി. ബാങ്കിൽ തട്ടിപ്പിന്റെ പരമ്പരയാണ് നടന്നതെന്ന് പ്രതിപക്ഷം കൂട്ടിച്ചേർത്തു. തട്ടിപ്പ് വർത്തയായപ്പോഴാണ് ഭരണസമിതി പിരിച്ചുവിട്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. മൂന്ന് […]

India

‘രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തിയത് എന്തിന്’? കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്

ഫോൺ ചോർത്തൽ വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. മോദി സർക്കാരിന്റേത് രാജ്യ വിരുദ്ധ നടപടിയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പൗരന്മാരെ നിരീക്ഷിക്കുന്നത് ദേശവിരുദ്ധ പ്രവൃത്തിയാണ്. രാഹുൽ ഗാന്ധിയുടെ ഫോൺ വിവരങ്ങൾ ചോർത്തിയത് എന്തിനാണെന്നും കോൺഗ്രസ് നേതാക്കൾ ചോദിച്ചു. വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളായ രൺദീപ് സുർജേവാല, മല്ലികാർജുൻ ഖാർഗേ എന്നിവരാണ് കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. കേന്ദ്രസർക്കാർ നടപടി ദേശവിരുദ്ധമല്ലെങ്കിൽ പിന്നെ എന്താണെന്ന് കോൺഗ്രസ് നേതാക്കൾ ചോദിച്ചു. രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തിയത് എന്ത് തീവ്രവാദം തടയാനാണെന്നതായിരുന്നു മറ്റൊരു […]

India

പഞ്ചാബില്‍ അമരീന്ദര്‍ മുഖ്യമന്ത്രിയായി തുടരും; സിദ്ധു കോണ്‍ഗ്രസ് അധ്യക്ഷനാകും

പഞ്ചാബ് കോണ്‍ഗ്രസില്‍ മഞ്ഞുരുക്കം. പുതിയ ഫോര്‍മുല പ്രകാരം വ്‌ജ്യോത് സിങ് സിദ്ധു കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനാകും. അമരീന്ദര്‍ സിങ് മുഖ്യമന്ത്രിയായി തുടരുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും തമ്മിലുള്ള തര്‍ക്കം കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ടാണ് പരിഹരിച്ചത്. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് കോണ്‍ഗ്രസിനുള്ളിലെ ഭിന്നത കേന്ദ്ര നേതൃത്വത്തെ വലച്ചിരുന്നു. സംസ്ഥാന അധ്യക്ഷന് പുറമെ രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ പഞ്ചാബിലെ പാര്‍ട്ടിക്കുള്ളിലെ എല്ലാ […]

Kerala

നേതൃമാറ്റം ; അതൃപ്തി അറിയിച്ച് ഉമ്മൻ‌ചാണ്ടി

കേരളത്തിൽ നേതൃമാറ്റം നടപ്പാക്കിയ രീതിയിൽ അതൃപ്​തി അറിയിച്ച്​ കോൺഗ്രസ്​ നേതാവ്​ ഉമ്മൻചാണ്ടി. നേതൃമാറ്റം നല്ല രീതിയിൽ നടപ്പാക്കാമായിരുന്നു. ഹൈക്കമാൻഡ്​ എടുക്കുന്ന ഏത്​ തീരുമാനവും അംഗീകരിക്കും. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ പൂർണ്ണ തൃപ്തിയുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. എ.ഐ.സി.സി ജനറൽ സെക്രട്ടറി പദം രാജിവെക്കുമെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. പാർട്ടിയിൽ സമ്പൂർണ്ണ അഴിച്ചു പണിയുണ്ടാകുമോയെന്ന ചോദ്യത്തിന്​ അക്കാര്യത്തിൽ ചർച്ച ചെയ്​ത്​ തീരുമാനമെടുക്കുമെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി. കോൺഗ്രസിലെ നേതൃമാറ്റത്തിൽ ഉമ്മൻചാണ്ടിക്ക് അതൃപ്​തിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു. തുടർന്ന്​ ഉമ്മൻചാണ്ടിയേ കോൺഗ്രസ്​ ദേശീയ […]

Kerala

രാഹുലുമായി സംസാരിച്ചപ്പോൾ മനസ്സിലെ എല്ലാ പ്രയാസങ്ങളും മാറി’; പൂർണ തൃപ്തനെന്ന് രമേശ് ചെന്നിത്തല

ന്യൂഡൽഹി: രാഹുൽഗാന്ധിയുമായി നടത്തിയ ചർച്ചയിൽ പൂർണതൃപ്തനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സോണിയാഗാന്ധിയും രാഹുൽഗാന്ധിയും എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ‘ഉമ്മൻചാണ്ടിയും ഞാനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ പ്രകടപ്പിച്ചു എന്നത് സത്യമാണ്. അതു രാഹുൽഗാന്ധിക്ക് വിശദീകരിച്ചു. പരാജയത്തിന്റെ കാരണങ്ങൾ അദ്ദേഹത്തോട് വിശദീകരിച്ചു. ഉമ്മൻചാണ്ടിയെ അദ്ദേഹം ഇന്ന് വൈകുന്നേരം തന്നെ രാഹുൽ വിളിക്കും. ഞാനും ഉമ്മൻചാണ്ടിയും കോൺഗ്രസ് നേതൃത്വത്തോട് ചേർന്നു നിന്നവരാണ്. കോൺഗ്രസിന്റെ നന്മയ്ക്കു വേണ്ടി […]

Kerala

കെ സുധാകരന്റെത് ഏകപക്ഷീയമായ ഇടപെടലുകള്‍; എഐസിസിയെ സമീപിക്കാന്‍ ഒരുങ്ങി ഗ്രൂപ്പ് നേതാക്കള്‍

നിയുക്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ എ, ഐ ഗ്രൂപ്പുകള്‍. നയപരമായ കാര്യങ്ങള്‍ പോലും പാര്‍ട്ടിഘടകത്തില്‍ ആലോചിക്കാതെ സുധാകരന്‍ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നുവെന്നാണ് ഗ്രൂപ്പുകളുടെ പരാതി. ഡിസിസി പുനഃസംഘടനക്കായി അഞ്ചംഗ സമിതിയെ നിയമിക്കുമെന്ന സുധാകരന്റെ പ്രഖ്യാപനമാണ് ഏറ്റവുമൊടുവില്‍ ഗ്രൂപ്പുകളെ അസ്വസ്തതരാക്കുന്നത്. ഇതിനുപുറമേ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടും, ഭാരവാഹികളെ അന്‍പതായി നിജപ്പെടുത്തും തുടങ്ങിയ സുധാകരന്റെ നിലപാടുകളിലും എ,ഐ ഗ്രൂപ്പുകള്‍ ഒരുപോലെ അസ്വസ്തരാണ്. പാര്‍ട്ടിയുടെ ഏതുഘടകത്തില്‍ ആലോചിച്ചിട്ടാണ് സുധാകരന്‍ ഇത്തരം തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നത് എന്നതാണ് ഗ്രൂപ്പ് നേതാക്കളുടെ ചോദ്യം. നാളെ കെപിസിസി […]