മകൻ കുടുങ്ങുമെന്ന് കണ്ടപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി വർഗീയത ഇളക്കി വിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദത്തിലായപ്പോൾ കോടിയേരി മൗനം പാലിച്ചു. മകൻ ലഹരി കടത്തിൽ കുടുങ്ങുമെന്നായപ്പോൾ രംഗത്ത് വന്നു. പച്ചയ്ക്ക് വർഗീയത പറയുന്ന പാർട്ടിയായി സിപിഎം മാറിയെന്നും ചെന്നിത്തല ആരോപിച്ചു. കോടിയേരി വർഗീയത ഇളക്കി വിടുന്നത് ബിജെപിയെ സഹായിക്കാനാണ്. ബിജെപിയെ ശക്തിപ്പെടുത്താനാണ് സിപിഎം തന്ത്രം. മന്ത്രി ജലീലിന്‍റെ രാജിയില്‍ കുറഞ്ഞ ഒന്നും സ്വീകാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞു. ജലീലിനെ സംരക്ഷിക്കാന്‍ ബിജെപിയേക്കാൾ […]
Tag: BJP
വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ പ്രതിഷേധം ശക്തം; ബിജെപി സഖ്യകക്ഷികള്‍ സമ്മര്‍ദത്തില്‍
ഹരിയാനയിലെ ബിജെപി സര്‍ക്കാരില്‍ സഖ്യകക്ഷിയായ ജെജെപിയും പ്രതിസന്ധിയിലായിരിക്കുകയാണ്. സമാന പ്രതിസന്ധിയാണ് ബീഹാറില്‍ നിധീഷ് കുമാറിന്‍റെ ഐക്യജനതാദളും നേരിടുന്നത് വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നു. വിഷയം എന്‍ഡിഎ മുന്നണിയേയും പ്രതിസന്ധിയിലാക്കി. ഹരിയാനയിലെ ജെജെപി, ബീഹാറിലെ ജെഡിയു പാര്‍ട്ടികളും സമ്മര്‍ദ്ദത്തിലായി. പ്രതിപക്ഷം കര്‍ഷകരെ തെറ്റിധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ വിവാദമായ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ചെറുതും വലുതുമായ സമരങ്ങളിലാണ്. ഈ മാസം 24ന് […]
“അയല്‍ക്കാര്‍, പോലീസ്, ബി.ജെ.പി എം.എല്‍.എ” വഞ്ചനയുടെ കഥയുമായി ഡല്‍ഹി വംശഹത്യ ഇര
ഒരേ കുടുംബം പോലെ ജീവിച്ച അയൽവാസികൾ തന്നെ വീടും കടയും കത്തിക്കാൻ മുന്നിൽ നിന്നതിന്റെ ഞെട്ടലിലാണ് സഹീറിന്റെ മകൻ സഞ്ചാർ. “1976 മുതൽ ഞങ്ങൾ ഇവിടെയാണ് താമസിക്കുന്നത്. കഴിഞ്ഞ 45 വർഷത്തിനിടയിൽ ഇതുപോലൊരു ദുരനുഭവമുണ്ടായിട്ടില്ല. കഴിഞ്ഞ ഇലക്ഷന് ശേഷം ഇവർക്കെന്താണ് സംഭവിച്ചതെന്ന് അറിയില്ല . എന്തുകൊണ്ടാണ് നമ്മളോടിത്ര വെറുപ്പെന്ന് മനസ്സിലാകുന്നില്ല” മാസങ്ങൾക്ക് മുമ്പ് സ്വന്തം വീടും ജീവിതവും ചുട്ടുചാമ്പലാക്കിയ കലാപദിനങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ് മുഹമ്മദ് സഹീർ. വടക്ക്കിഴക്കൻ ഡൽഹിയിലെ ഖജുരി ഖാസ് പ്രദേശവാസിയാണ് സഹീർ. “ഒരിക്കലും അവർ […]
കാർഷിക ബില്ലില്‍ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവെച്ചു
വിവാദ കാർഷിക ബില്ലുകൾ ലോക് സഭയിൽ അവതരിപ്പിക്കാൻ മണിക്കൂറുകൾ ബാക്കിയിരിക്കെ, കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവെച്ചു. എൻ.ഡി.എ സഖ്യകക്ഷിയായ പഞ്ചാബില്‍ നിന്നുള്ള ശിരോമണി അകാലിദൾ എം.പി ഹർസിമ്രത് കൗർ ബാദലാണ് മോദി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്. കർഷ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് മന്ത്രിയുടെ രാജിയെന്നും എന്നാൽ കേന്ദ്രസർക്കാറിനുള്ള പിന്തുണ തുടരുമെന്നും ശിരോമണി അകാലിദൾ തലവൻ സുഖ്ബീർ സിങ് ബാദൽ അറിയിച്ചു. സഭയിൽ അവതരിപ്പിക്കാനിരിക്കുന്ന കാർഷിക ബില്ലിനെതിരെ ഹരിയാന – പഞ്ചാബ് സംസ്ഥാനങ്ങളിൽ ശക്തമായ പ്രതിഷേധം നടന്നു വരികയാണ്. കാർഷിക […]
ജലീലിന്റെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം; സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം; നിരവധി പേർക്ക് പരുക്ക്
മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. യുവജന സംഘടകൾ നടത്തിയ മാർച്ച് പലയിടത്തും അക്രമാസക്തമായി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ പൊലീസ് ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. പ്രവർത്തകർ പിരിഞ്ഞുപോകാതെ വന്നതോടെ പൊലീസ് ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു. സംഘർഷം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. കെ.എസ്.ശബരീനാഥൻ എംഎൽഎ അടക്കം നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു. സെക്രട്ടറിയേറ്റിലേക്ക് യുവമോർച്ച […]
മഹാരാഷ്ട്ര സർക്കാരുമായുള്ള പോരില്‍ കങ്കണക്ക് പിന്തുണയുമായി ബി.ജെ.പിയും ഘടക കക്ഷികളും
മഹാരാഷ്ട്ര സർക്കാരുമായുള്ള പോരില്‍ കങ്കണ റണൌട്ടിന് പിന്തുണയുമായി ബി.ജെ.പിയും ഘടക കക്ഷികളും. കേന്ദ്രമന്ത്രി രാംദാസ് അത്താവലെ കങ്കണയെ ബാന്ദ്ര വെസ്റ്റിലെ വസതിയില്‍ സന്ദര്‍ശിച്ചു. വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ട് ഹിമാചല്‍ വനിത കമ്മീഷന്‍ ദേശീയ വനിത കമ്മീഷന് കത്തയച്ചു. ആ അധ്യായം കഴിഞ്ഞെന്നായിരുന്നു ശിവസേന എം.പി സഞ്ജയ് റാവത്തിന്‍റെ പ്രതികരണം. കങ്കണ റണൌട്ടിന്‍റെ പാലി ഹില്‍സ് ഓഫീസിലെ അനധികൃത നിർമ്മാണം പൊളിക്കുന്നത് 22 വരെ ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തതിനാല്‍ ചർച്ചകള്‍ രാഷ്ട്രീയ വാഗ്വാദത്തിലേക്ക് മാറിയിരിക്കുകയാണ്. കങ്കണക്ക് പിന്തുണ […]
തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷൻ ലക്ഷ്യം വച്ച് ബി.ജെ.പി; സമുദായ വോട്ടുകളിൽ കണ്ണുവച്ച് നീക്കങ്ങൾ
ഉപതെരഞ്ഞെടുപ്പ് ചൂട് തുടങ്ങുന്നുവെങ്കിലും ബി.ജെ.പി നേരത്തെ തയ്യാറാക്കിയി പദ്ധതിയിൽ ഉറച്ച് മുന്നോട് നീങ്ങുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് ലക്ഷ്യമിടുന്നത്. ഇതിനായി പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്തെ പരമാവധി വാർഡുകളിൽ മത്സരിക്കും. തിരുവനന്തപുരം കോർപറേഷനും പാലക്കാട് നഗരസഭയുടെയും ഭരണം കൈപിടിയിലാക്കലാണ് പ്രധാന ലക്ഷ്യം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിൽ 34 പേരാണ് ബി.ജെ.പി ചിഹ്നത്തിൽ ജയിച്ചത്. ഒരു ബിജെപി സ്വതന്ത്രൻ അടക്കം 35 പേരുമായാണ് പ്രതിപക്ഷത്ത് ഇരിക്കുന്നത്. 22 അംഗങ്ങൾ […]
വിമർശനങ്ങളിൽ പ്രതികരിക്കേണ്ട: സംസ്ഥാന നേതാക്കളോട് ബി.ജെ.പി ദേശീയ നേതൃത്വം
വിമർശനങ്ങളിൽ പ്രതികരിക്കേണ്ടെന്ന് സംസ്ഥാന നേതാക്കളെ വിലക്കി ബി.ജെ.പി ദേശീയ നേതൃത്വം. അതോടെ സ്വർണ കടത്ത് കേസിൽ സംസ്ഥാന പ്രസിഡന്‍റിന് കൃഷ്ണദാസ് പക്ഷത്തിന്‍റെ പിന്തുണയില്ലാതെയായി. ബി.ജെ.പി നേതൃത്വം കൊടുക്കുന്ന ജനം ടി.വിയിലെ മുൻ കോഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെ സ്വർണക്കടത്ത് കേസിലെ അന്വേഷണ ഏജൻസി ചോദ്യം ചെയ്തതോടെയാണ് സി.പി.എം ബി. ജെ. പിക്കെതിരെ ആരോപണം കടുപ്പിച്ചത്. അനിൽ നമ്പ്യാരുമായി സംസാരിച്ചെന്ന സ്വപ്ന സുരേഷിന്റെ മൊഴിയാണ് വി. മുരളീധരനെതിരെ സി.പി.എം ഉപയോഗിച്ചത്. ഇതുന്നയിച്ച് ബി ജെ പി യെ പ്രതിക്കൂട്ടിൽ […]
അവിശ്വാസ പ്രമേയത്തിന് ബിജെപിയുടെ പിന്തുണ; വിട്ടുനില്‍ക്കുമെന്ന് ജോസ് വിഭാഗം
അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്നും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്നും ജോസ് കെ മാണി വിഭാഗം വിട്ടുനില്‍ക്കും സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്നും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്നും ജോസ് കെ മാണി വിഭാഗം വിട്ടുനില്‍ക്കും. വിപ്പ് ലംഘിച്ചാല്‍ ജോസഫ് ഗ്രൂപ്പിനെതിരെ നടപടിയെടുക്കുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു. അവിശ്വാസ പ്രമേയത്തില്‍ രണ്ട് കൂട്ടർക്കും വോട്ട് നൽകില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞു. രാജ്യസഭാ വോട്ടെടുപ്പിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തെ ബിജെപി എംഎല്‍എ […]
തെരഞ്ഞെടുപ്പ് കമ്മീഷന് ഫേസ്ബുക്ക് ഇന്ത്യ ബന്ധം; ആരോപണങ്ങള്‍ ശക്തം
തെരഞ്ഞെടുപ്പിന്‍റെ സുതാര്യ നഷ്ടപ്പെടുത്തല്‍, ഡാറ്റ ചോർച്ച തുടങ്ങിയ ആരോപണങ്ങള്‍ ഉയർന്നിട്ടും ഇക്കാര്യം പരിശോധിക്കാന്‍ കമ്മീഷന്‍ തയ്യാറായിട്ടില്ല ബി.ജെ.പി-ഫേസ്ബുക്ക് ഇന്ത്യ ആരോപണങ്ങള്‍ക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന് – ഫേസ്ബുക്ക് ഇന്ത്യ ബന്ധവും ചർച്ചയാകുന്നു. 2017 മുതല്‍ വോട്ടര്‍മാരുടെ ബോധവത്ക്കരണത്തിനായി ഫേസ്ബുക്കുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രവർത്തിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന്‍റെ സുതാര്യ നഷ്ടപ്പെടുത്തല്‍, ഡാറ്റ ചോർച്ച തുടങ്ങിയ ആരോപണങ്ങള്‍ ഉയർന്നിട്ടും ഇക്കാര്യം പരിശോധിക്കാന്‍ കമ്മീഷന്‍ തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് -ഫേസ്ബുക്ക് ഇന്ത്യ ബന്ധം സംബന്ധിച്ച ആരോപണങ്ങള്‍ക്ക് 3 വര്‍ഷത്തെ പഴക്കമുണ്ട്. പല തവണ […]