India National

നിതീഷ് കുമാറിന്റെ എം.എല്‍.എമാരും കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്

അരുണാചൽ പ്രദേശിൽ നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡ് എം.എൽ.എമാർ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്. പാർട്ടിയുടെ ഏഴില്‍ ആറ് എം.എല്‍.എമാരും കൂറുമാറി ബി.ജെ.പിയില്‍ ചേര്‍ന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്നെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാനിനിരിക്കെയാണ് ജെ.ഡി.യു നേതൃത്വത്തിന് തരിച്ചടിയായി നേതാക്കൾ പാർട്ടി വിട്ടത്. പുതിയ സംഭവ വികാസത്തോടെ സംസ്ഥാനത്തെ അറുപതംഗ നിയമസഭയില്‍ ജെ.ഡി.യുവിന് ഒരു എംഎല്‍എ മാത്രമാണ് ശേഷിക്കുന്നത്. തലെം തബോഹ്, ഹെയെംഗ് മംഗ്ഫി, ജിക്കി ടാക്കോ, ദോര്‍ജി വാമാങ്ഡി, ദോംഗ്രു സിയോംഗ്ജു, കാംഗോഗ് താക്കു, എന്നീ എം.എല്‍.എമാരാണ് ബി.ജെ.പിയിൽ […]

India National

ബംഗാൾ ഗുജറാത്ത് ആകാൻ അനുവദിക്കില്ല, ബി.ജെ.പിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മമത ബാനർജി

കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കുമെതിരെ വീണ്ടും ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിനെ ഗുജറാത്ത് ആക്കാൻ ആരെയും അനുവദിക്കില്ലെന്നാണ് മമതയുടെ പുതിയ പ്രസ്താവന . “ഞങ്ങളുടെ മണ്ണിനെ ഞങ്ങൾ ബഹുമാനിക്കുന്നു. അത് സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണ് . ബംഗാൾ ഗുജറാത്ത് ആകാൻ ഞങ്ങൾ അനുവദിക്കില്ല” മമത ബാനർജി പറഞ്ഞു. 2020 ബംഗ്ലാ സംഗീത് മേളയിൽ സംസാരിക്കുകയായിരിക്കുന്നു അവർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാഹ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബംഗാൾ സന്ദർശിക്കുകയും തൃണമൂൽ സർക്കാരിനെതിരെ രൂക്ഷമായ […]

India National

‘സംസ്ഥാന സര്‍ക്കാറിന്‍റെ ഭരണത്തില്‍ കേന്ദ്രം ഒരു ലജ്ജയുമില്ലാതെ ഇടപെടുന്നു’; മമത ബാനര്‍ജി

പശ്ചിമ ബംഗാളിന്‍റെ ഭരണത്തില്‍ ഒരു ലജ്ജയുമില്ലാതെ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തിലൂടെ കേന്ദ്രം സംസ്ഥാന ഗവണ്‍മെന്റിന്‍റെ ഭരണത്തില്‍ ഇടപെടുന്നുവെന്നാണ് മമതയുടെ വിമര്‍ശനം. ഫെഡറലിസം നിലനിര്‍ത്താന്‍ ഐക്യപ്പെട്ട രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാര്‍ക്ക് നന്ദിയും രേഖപ്പെടുത്തുന്നുണ്ട് മമത. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ വാഹാനവ്യൂഹത്തിന് നേരെ ആക്രമണം നടന്നതിന് പിന്നാലെയാണ് കേന്ദ്രവും മമതയും തമ്മിലെ പോര് ശക്തമായത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ ജയിക്കാന്‍ ബി.ജെ.പിയുടെ തന്ത്രമാണ് ഈ ആക്രമണമെന്ന് തൃണമൂല്‍ മന്ത്രി സുബ്രത […]

India National

പശ്ചിമ ബംഗാളിൽ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാക്കി ബി.ജെ.പി

പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപായി രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി ബി.ജെ.പി. രണ്ട് ദിവസത്തെ സന്ദർശനത്തിന് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാനിധ്യത്തിൽ തൃണമൂൽ കോൺഗ്രസ്‌ മുതിർന്ന നേതാവ് സുവേന്ദു അധികാരി അടക്കമുള്ളവർ ബി.ജെ.പി അംഗത്വം സ്വീകരിക്കും. തൃണമൂലിന് പുറമെ സി.പി.എം എം.എൽ.എ ബി.ജെ.പിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. മിഡ്‌നാപുരിൽ നടക്കുന്ന റാലിയിൽ അമിത് ഷ സംസാരിക്കും. തൃണമൂൽ കോൺഗ്രസിനും മമത ബാനർജിക്കും കടുത്ത വെല്ലുവിളി ഉയർത്തി കൊണ്ടാണ് ബി.ജെ.പി ഇത്തവണ ബംഗാളിൽ നിയമസഭ തെരെഞ്ഞെടുപ്പിൽ […]

Kerala

കെ. സുരേന്ദ്രനെതിരെ ബി.ജെ.പിയില്‍ പടയൊരുക്കം ശക്തം

ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും കെ.സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവുമായി ശോഭ സുരേന്ദ്രൻ വിഭാഗവും കൃഷ്ണദാസ് പക്ഷവും ദേശീയ നേതൃത്വത്തിനു കത്തയച്ചു. കേന്ദ്ര നേതൃത്വത്തിന് ഇരുവിഭാഗവും പ്രത്യേകമായാണ് കത്തയച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായെന്ന വാദമുയർത്തിയാണ് അധ്യക്ഷനെതിരെ പടയൊരുക്കം ശക്തമാക്കുന്നത്. കെ സുരേന്ദ്രനെതിരെ നിരവധി കാരണങ്ങൾ നിരത്തിയാണ് ഇരു വിഭാഗവും കേന്ദ്ര നേതൃത്തെ സമീപിച്ചിരിക്കുന്നത്. 2015നെക്കാൾ ആകെ ജയിച്ച വാർഡുകളുടെ എണ്ണം കൂടിയെന്ന നേതൃത്വത്തിന്‍റെ അവകാശവാദത്തെ തള്ളിക്കളയുന്ന കണക്കുനിരത്തിയാണ് വിമതനീക്കം ശക്തമാക്കിയിരിക്കുന്നത്. ജില്ല പഞ്ചായത്തുകളിലും ബ്ലോക്കിലും പാർട്ടിക്കുണ്ടായത് കനത്തതോൽവിയാണ്. തിരുവനന്തപുരം […]

Kerala

‘എല്ലാവരും സ്വർണക്കടത്തിനും സ്വപ്‍നക്കും പുറകേ പോയി, സർക്കാർ വികസനത്തിന് പുറകേ പോയി’

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ വിമർശനവുമായി ഒ രാജഗോപാൽ എംഎൽഎ. സ്വർണക്കടത്തിനും സ്വപ്‍നക്കും പുറകേ എല്ലാവരും പോയപ്പോൾ സർക്കാർ വികസനത്തിന് പുറകേ പോയി. ജനങ്ങൾക്ക് വികസനമാണ് ആവശ്യമെന്നും രാജഗോപാൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഭാഗത്ത് നിന്ന് പോരായ്മകൾ ഉണ്ടായിട്ടുണ്ട്. സംഘടനയുടെ ഉള്ളിൽ നിന്ന് ലഭിച്ച പരാതികൾ പരിഹരിച്ചില്ലെന്നും രാജഗോപാൽ വിമർശിച്ചു. കൊട്ടിഘോഷിച്ച സ്ഥാനാർഥി പ്രഖ്യാപനങ്ങളും വമ്പൻ അവകാശവാദങ്ങളും പൊള്ളയായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ വാദം. തിരുവനന്തപുരം കോർപറേഷനിലെ പ്രകടനം […]

India National

മമതയെ ഞെട്ടിച്ച് തൃണമൂലില്‍ നിന്നും കൂട്ടരാജി

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂലില്‍ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. സുവേന്ദു അധികാരി എം‌.എൽ.‌എ സ്ഥാനം രാജിവെച്ചതിന് പിന്നാലെ മാൽഡയിലെ അഞ്ച് നേതാക്കളാണ് ഇപ്പോള്‍ രാജി സമർപ്പിച്ചിരിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്‍റെ ഗോബിന്ദാപൂർ-മഹേഷ്പൂർ, ബാമൺ ഗോല, പക്വ ഹാറ്റ്, ജോഗ്ഗോഡോൾ, ചന്ദ്‌പൂർ എന്നി ബ്ലോക്കുകളിലെ പ്രസിഡന്റുമാരാണ് രാജി സമർപ്പിച്ചത്. ടി.എം.സി മുതിര്‍ന്ന നേതാവ് സുവേന്ദു അധികാരി എം‌.എൽ.‌എ സ്ഥാനം രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് ഈ രാജികള്‍ നടക്കുന്നത്. അവര്‍ ബി.ജെ.പിയിലേക്ക് പോകുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. എന്നാല്‍ ഈ രാജി […]

Kerala

പ്രതീക്ഷിച്ച വിജയമില്ല; ബിജെപിയില്‍ അമര്‍ഷം

ബിജെപി നേടിയ വിജയങ്ങൾ കേവലം അവകാശവാദങ്ങൾ മാത്രമായെന്ന് ഒരു വിഭാഗം. തെരഞ്ഞെടുപ്പിലുടനീളം ആസൂത്രണമില്ലായ്മ ഉണ്ടായെന്നും അതിന് കാരണക്കാർ സംസ്ഥാന നേതൃത്വമാണെന്നുമാണ് അസംതൃപ്ത വിഭാഗത്തിന്റെ വാദം. വരുംദിവസങ്ങളിൽ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന് ഉറപ്പാണ്. കൊട്ടിഘോഷിച്ച സ്ഥാനാർഥി പ്രഖ്യാപനങ്ങളും വമ്പൻ അവകാശവാദങ്ങളും പൊള്ളയായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ അവകാശവാദം. കണക്കുകളിൽ എണ്ണം കൊണ്ട് മാത്രമാണ് മെച്ചമെന്നും ഇഴകീറി നോക്കിയാൽ അവകാശപ്പെടാന്‍ എന്തുണ്ടെന്നുമാണ് ചോദ്യം. തിരുവനന്തപുരം കോർപറേഷനിലെ പ്രകടനം തന്നെ ഉയർത്തിയാണ് പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയിരിക്കുന്നത്. ജനങ്ങളുമായി നേരിട്ട് […]

Kerala

ബിജെപിയെ പരാജയപ്പെടുത്താന്‍ എൽ‌ഡിഎഫ്–യുഡിഎഫ് വോട്ടുകച്ചവടം; കെ. സുരേന്ദ്രന്‍

എൽഡിഎഫിന്‍റെ വിജയം കോൺഗ്രസുമായി ഉണ്ടാക്കിയ അവിശുദ്ധ സഖ്യത്തിന്‍റെ ഭാഗമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ബിജെപിക്ക് ജയസാധ്യത ഉളളിടങ്ങളിൽ ക്രോസ് വോട്ടിംഗ് നടന്നു. യു.ഡി.എഫിന്റെ മുഴുവൻ വോട്ടുകളും എൽ.ഡി.എഫിനു മറിച്ചുവിറ്റു. തെരഞ്ഞെടുപ്പ് ഫലം അതാണ് സൂചിപ്പിക്കുന്നതെന്നും കെ സുരേന്ദ്രൻ മാധ്യങ്ങളോട് പറഞ്ഞു. സമ്പൂര്‍ണമായ തകര്‍ച്ചയാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫിന് ഉണ്ടായത്. യുഡിഎഫിന്റെ മുഴുവന്‍ വോട്ടുകളും എല്‍ഡിഎഫിന് മറിച്ചുവിറ്റു. യുഡിഎഫിന് നിര്‍ണായക സ്വാധീനമുള്ള വാര്‍ഡുകളില്‍ പോലും വോട്ടിംഗ് ശതമാനം താഴേയ്ക്ക് പോയി. യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ […]

Kerala

ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് തോറ്റു

ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷിന് തോല്‍വി. വെങ്ങാനൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിലാണ് എസ്. സുരേഷ് പരാജയപ്പെട്ടത്. എല്‍.ഡി.എഫിന്‍റെ ഭഗത് റൂഫസ് ആണ് ഇവിടെ വിജയിച്ചത്. 18495 വോട്ടുകളാണ് ഇവിടെ എല്‍.ഡി.എഫ് നേടിയത്. ബി.ജെ.പി സ്ഥാനാര്‍ഥി എസ് സുരേഷിന് 16864 വോട്ട് മാത്രമാണ് നേടാനായത്. ബി.ജെ.പി സിറ്റിങ് സീറ്റായിരുന്നു ഇത്. വെങ്ങാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വെങ്ങാനൂര്‍ സതീഷായിരുന്നു ഇവിടെ നേരത്തെ വിജയിച്ചിരുന്നത്. അതെ സമയം തൃശൂരില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടു. ബിജെപിയുടെ സിറ്റിങ് […]