ബി.ജെ.പി തെരഞ്ഞെടുപ്പ് തോറ്റാൽ പ്രവർത്തകർ ട്രംപ് അനുകൂലികളെപ്പോലെ പെരുമാറുമെന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. “തെരഞ്ഞെടുപ്പ് തോൽക്കുന്ന ദിവസം ബി.ജെ.പി അംഗങ്ങളും പ്രവർത്തകരും ട്രംപ് അനുകൂലികളെ പോലെ പെരുമാറും “- നാദിയ ജില്ലയിലെ റാലിയെ അഭിസംബോധന ചെയ്യവേ മമത പറഞ്ഞു. തന്റെ പാർട്ടിയിൽ നിന്നും അടുത്തിടെയുണ്ടായ കൊഴിഞ്ഞുപോക്കിനെ കുറിച്ച് സൂചിപ്പിക്കവേ ബി.ജെ.പി ഒരു ചവറ്റുകൊട്ട പാർട്ടിയായി മാറിയെന്നു അവർ പറഞ്ഞു. മറ്റുള്ള പാർട്ടിയിൽ നിന്നുള്ള അഴിമതിക്കാരായതും ചീഞ്ഞതുമായ നേതാക്കളെ കൊണ്ട് നിറയ്ക്കുകയാണ് അവരെന്നും മമത പറഞ്ഞു. […]
Tag: BJP
ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി: പാലക്കാട് നഗരസഭയില്‍ വീണ്ടും വിവാദം, പ്രതിഷേധം
ജയ് ശ്രീറാം ബാനർ വിവാദത്തിന് പിന്നാലെ പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടിയത് വിവാദത്തിൽ. നഗരസഭ സ്റ്റാൻഡിങ് കമ്മറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയിൽ ബിജെപിയുടെ പതാക ശ്രദ്ധയിൽ പെട്ടത്. പ്രതിപക്ഷ കൗൺസിലർമാരും വിവിധ യുവജന സംഘടനകളും പ്രതിഷേധിച്ചു. നഗരസഭ കൗൺസിൽ ഹാളിനകത്ത് സ്റ്റാന്‍റിങ് കമ്മറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നു. ഇതിനിടയിലാണ് നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയിൽ ബിജെപിയുടെ കൊടികണ്ടത്. പൊടുന്നനെ പ്രതിഷേധവുമായി യുഡിഎഫ് കൗൺസിലർമാർ രംഗത്തെത്തി. ഗാന്ധി പ്രതിമയുടെ […]
കണ്ടറിയണം ബംഗാളിനെന്ത് സംഭവിക്കുമെന്ന്
പശ്ചിമ ബംഗാളില്‍ ഭരണത്തുടര്‍ച്ച ഉറപ്പെന്ന് 10 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും വോട്ട് ഷെയര്‍ കുറഞ്ഞ് കനത്ത തിരിച്ചടി ഏറ്റുവാങ്ങുന്ന സിപിഎമ്മും കോണ്‍ഗ്രസും. 200ലധികം സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് അവകാശപ്പെടുന്ന ബിജെപി. ഈ വര്‍ഷം നടക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് രാജ്യം തന്നെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാകാന്‍ കാരണങ്ങള്‍ ഏറെയുണ്ട്. സ്വാതന്ത്ര്യാനന്തരം അടിയന്തരാവസ്ഥ വരെ കോണ്‍ഗ്രസിനായിരുന്നു ബംഗാളില്‍ മേല്‍ക്കൈ. 1977ല്‍ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ 34 വര്‍ഷം ബംഗാള്‍ ഭരിച്ചു. […]
ബിജെപിയിലെ കലഹം: കേന്ദ്രനേതൃത്വം കേരളത്തിലേക്ക്
സംസ്ഥാന ബിജെപിയിലെ സംഘടനാ പ്രശ്ങ്ങളിൽ കേന്ദ്രനേതൃത്വം ഇടപെടുന്നു. സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് കേരളത്തിലെത്തി നേതാക്കളുമായി ചർച്ച നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നുവെന്ന് ഒരു വിഭാഗം നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം കിട്ടാത്തതിന് സംസ്ഥാനത്തെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും കാരണമായിട്ടുണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനും ദേശീയ കൗണ്‍സില്‍ അംഗം പി.എം വേലായുധനും […]
കര്‍ഷക സമരത്തില്‍ അടിപതറി; ഹരിയാന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി
ചണ്ഡിഗഡ്: കർഷക പ്രതിഷേധങ്ങൾക്കിടെ ഹരിയാനയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്കും ജെജെപിക്കും തിരിച്ചടി. അംബാല, പഞ്ച്കുള, സോണിപത് മുനിസിപ്പൽ കോർപറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒരിടത്ത് മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. പഞ്ച്കുളയിൽ ബിജെപി ജയിച്ചപ്പോൾ സോനിപത് വന്‍ ഭൂരിപക്ഷത്തിന് കോൺഗ്രസ് പിടിച്ചെടുത്തു. അംബാലയിൽ ഹരിയാന ജൻ ചേത്‌ന പാർട്ടിയാണ് മേയർ സ്ഥാനം നേടിയത്. ഇവിടെ മുൻ കേന്ദ്രമന്ത്രി വിനോദ് ശർമയുടെ ഭാര്യ ശക്തിറാണി ശർമ വിജയിച്ചത്. സോണിപതിൽ 14000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചത്. […]
ബി.ജെ.പിക്ക് സഹായകരമായി മൂന്നിടത്ത് സി.പി.എം രാജി
ത്രിതല പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം സി.പി.എം നേതാക്കൾ രാജിവച്ച മൂന്ന് ഗ്രാമ പഞ്ചായത്തിലും തീരുമാനം ബി.ജെ.പിക്ക് സഹായകരമായി. മറ്റ് കക്ഷികളുടെ പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ചാണ് സി.പി.എം പ്രസിഡന്റുമാർ രാജിവച്ചത്. എന്നാൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ വേണ്ടിയെടുത്ത തീരുമാനത്തെയാണ് സി.പി.എം അട്ടിമറിച്ചത്. തൃശൂരിലെ അവിണിശ്ശേരി, ആലപ്പുഴയിലെ തിരിവൻവണ്ടൂർ, പത്തനംതിട്ടയിലെ കോട്ടാങ്ങൽ എന്നിവിടങ്ങളിലാണ് രാജി പ്രഖ്യാപനത്തിലൂടെ സി.പി.എം, ബി. ജെ.പിക്ക് അധികാരത്തിലേക്ക് വഴിതുറന്നുകൊടുത്തത്. ഇതിൽ രണ്ടിടത്തും കോൺഗ്രസ് പിന്തുണയാണ് സി.പി.എം നിരാകരിച്ചത്. കഴിഞ്ഞ തവണ […]
റാന്നിയിൽ ബിജെപി-സിപിഐഎം കൂട്ടുകെട്ട്
റാന്നി പഞ്ചായത്തിൽ ബിജെപി-സിപിഐഎം കൂട്ടുകെട്ട്. എൽഡിഎഫിനും യുഡിഎഫിനും അഞ്ച് വീതം സീറ്റുകളാണ് റാന്നിയിൽ ഉണ്ടായിരുന്നത്. എൻഡിഎയ്ക്ക് രണ്ട് സീറ്റുകൾ ഉണ്ടായിരുന്നു. എസ്‌ഡിപിഐക്ക് ലഭിച്ച ഒരു സീറ്റ് യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പ്രചാരണം നിലനിന്നിരുന്നു. ഇതിനിടെയാണ് ബിജെപി-സിപിഐഎം കൂട്ടുകെട്ട് ഉണ്ടായത്. ഇതോടെ ഭരണം എൽഡിഎഫിനു ലഭിച്ചു.
ഗുജറാത്തില്‍ ബിജെപിക്കു തിരിച്ചടി; മുന്‍ കേന്ദ്രമന്ത്രി മന്‍സുഖ് വാസവ പാര്‍ട്ടി വിട്ടു
അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കി ഭറൂചില്‍ നിന്നുള്ള ലോക്‌സഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ മന്‍സുഖ് വാസവ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. നര്‍മദ ജില്ലയിലെ 121 ഗ്രാമങ്ങളെ ഇകോ സെന്‍സിറ്റീവ് സോണില്‍ നിന്ന് ഒഴിവാക്കണമെന്ന വാസവയുടെ ആവശ്യം കേന്ദ്രം നിരാകരിച്ചതിനെ തുടര്‍ന്നാണ് രാജിയെന്ന് കരുതപ്പെടുന്നു. രാജിക്കാര്യം അറിയിച്ച് വാസവ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് സിആര്‍ പാട്ടീലിന് കത്തയച്ചു. തുടര്‍ച്ചയായ അഞ്ചു തവണ ഭറൂചില്‍ നിന്ന് ലോക്‌സഭയിലെത്തിയ നേതാവാണ് ഇദ്ദേഹം. ഗുജറാത്തില്‍ നിന്ന് ആറു തവണ എംപിയായി. പാര്‍ട്ടിയോട് […]
പാലക്കാട് നഗരസഭയില്‍ ചെയര്‍പേഴ്സണെ തീരുമാനിക്കാനാകാതെ ബിജെപി
നഗരസഭകളിലെയും കോർപറേഷനുകളിലെയും അധ്യക്ഷൻമാരുടെയും ഉപധ്യാക്ഷൻമാരുടെയും തെരഞ്ഞെടുപ്പ് നടക്കാൻ മണിക്കൂറുകൾ ബാക്കിനില്‍ക്കെ ബി.ജെ.പി അധികാരത്തിലെത്തിയ പാലക്കാട് നഗരസഭയിൽ ചെയർപേഴ്സൺ, വൈസ് ചെയർമാൻ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. പാർട്ടിക്ക് അകത്തെ തർക്കമാണ് തീരുമാനം വൈകാൻ കാരണമെന്നാണ് സൂചന. ഇന്ന് രാവിലെ 9 മണിക്ക് ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് നേതാക്കളുടെ വിശദീകരണം. കേവല ഭൂരിപക്ഷം ലഭിച്ച് അധികാരത്തിലെത്തിയെങ്കിലും ഗ്രൂപ്പ് വഴക്കാണ് ചെയർപേഴ്സൺ, വൈസ് ചെയർമാൻ പ്രഖ്യാപനം വൈകുന്നതിന് കാരണം. ജോർജ് കുര്യന്റെ നേതൃത്വത്തിൽ നഗരസഭയിലെ കൗൺസിലർമാരുടെ വോട്ടെടുപ്പ് […]
ഹോട്ടൽ വളഞ്ഞ് കർഷകർ; പിൻവാതിലിലൂടെ രക്ഷപെട്ട് ബി.ജെ.പി നേതാക്കൾ
പഞ്ചാബ് ഭഗ്വാരയിലെ ഹോട്ടൽ ഉപരോധിച്ച് പ്രതിഷേധിച്ച കർഷകരിൽനിന്ന് പിൻവാതിലിലൂടെ പോലീസ് സംരക്ഷണയിൽ രക്ഷപെട്ട് ബി.ജെ.പി നേതാക്കൾ. മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയുടെ ജന്മദിനാഘോഷങ്ങൾക്ക് ഹോട്ടലിൽ ഒത്തുചേർന്ന ബി.ജെ.പി നേതാക്കൾക്കാണ് ഒളിച്ചുപുറത്തുകടക്കേണ്ടിവന്നത്. ബി.ജെ.പി ജില്ലാ, ബോക്ക് പ്രസിഡന്‍റുമാരായ രാകേഷ് ദഗ്ഗല്‍, പരംജിത്ത് സിങ്, മുന്‍ മേയര്‍ അരുണ്‍ ഖോസ്‌ല എന്നിവരാണ് ഹോട്ടലിനുള്ളില്‍ കുടുങ്ങിയത്. ബി.ജെ.പി നേതാക്കൾ ഒത്തുചേരുന്നുണ്ടെന്നറിഞ്ഞാണ് ഭാരതി കിസാൻ യൂണിയന്റെ നേതൃത്വത്തില്‍ ഹോട്ടൽ ഉപരോധിച്ചത്. കേന്ദ്രത്തിലെ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം നടത്തിയത്. […]