India National

അസമില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് പിടിവലി: രണ്ട് നേതാക്കളെയും ബിജെപി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

അസമില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ചിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ബിജെപി. നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മയും തമ്മിലാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി പിടിവലി നടക്കുന്നത്. ഇതോടെ ചര്‍ച്ചക്കായി ഇരുവരെയും ബിജെപി കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. വിജയിച്ച 60 എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ യോഗം ഇതുവരെ വിളിച്ചിട്ടില്ല. കോവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും സര്‍ക്കാര്‍ രൂപീകരണം സമയമാകുമ്പോള്‍ നടക്കുമെന്നും നിലവിലെ മുഖ്യമന്ത്രി സോനോവാള്‍ പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമൊന്നുമില്ലെന്നും ബംഗാളിലെ അക്രമങ്ങളും […]

India National

ഹിന്ദുത്വ കോട്ടകൾ ഉലഞ്ഞു, ഞെട്ടൽ വിട്ടുമാറാതെ ബിജെപി

ലഖ്‌നൗ: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അയോധ്യ, വാരാണസി, മഥുര തുടങ്ങിയ ഹിന്ദുത്വ ശക്തികേന്ദ്രങ്ങളിൽ നേരിട്ട തിരിച്ചടി വിശ്വസിക്കാനാകാതെ ബിജെപി. തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന അയോധ്യയിലെ രാമക്ഷേത്ര നിർമാണം ആരംഭിച്ച ഘട്ടത്തിലാണ് ബിജെപിക്ക് പ്രദേശത്ത് വൻ തോൽവി നേരിടുന്നത്. അയോധ്യയിലെ 40 ജില്ലാ പഞ്ചായത്ത് വാർഡുകളിൽ എട്ടെണ്ണത്തിൽ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സമാജ്‌വാദി പാർട്ടിയാണ് അയോധ്യയിൽ നേട്ടമുണ്ടാക്കിയത്. 24 സീറ്റാണ് എസ്പി നേടിയത്. ബിഎസ്പി നാലു സീറ്റും സ്വതന്ത്രർ ആറു സീറ്റും സ്വന്തമാക്കി. […]

India National

കോവിഡ് വർധനവിന് പഴി പൊതുജനത്തിന്; ആരോ​ഗ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് കാല ചിത്രങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയ

രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ കുതിച്ചുയരുമ്പോൾ, കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്ത പൊതുജനത്തെ പഴിച്ച കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷ് വർധന് ‘പണി’ കൊടുത്ത് തെരഞ്ഞെടുപ്പ് കാലത്ത് പങ്കുവെച്ച ട്വീറ്റുകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കി. ജനങ്ങൾ മുൻകരുതൽ എടുക്കുന്നതിൽ അലംഭാവം കാണിച്ചതാണ് കോവിഡ് വർധനവിന് കാരണമെന്നായിരുന്നു മന്ത്രി ഹർഷ് വർധൻ കുറ്റപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. 2020 സെപ്തബറില്‍ കുത്തനെ കൂടിയ […]

Kerala

വെറുപ്പിന്‍റെ രാഷ്ട്രീയം കേരളത്തിലേക്കും കടത്താന്‍ ബി.ജെ.പി ശ്രമമെന്ന് പ്രിയങ്ക ഗാന്ധി

ബി.ജെ.പി കേരളത്തിലേക്ക് വെറുപ്പിന്റെ രാഷ്ട്രീയം കടത്താൻ ശ്രമിക്കുകയാണെന്ന് പ്രിയങ്ക ​ഗാന്ധി. ഝാൻസിയില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടതിൽ ബി.ജെ.പിയേയും ആർ.എസ്.എസിനേയും പ്രിയങ്കാ ഗാന്ധി വിമർശിച്ചു. തീവണ്ടിയിൽ കന്യാസ്ത്രികൾ ആക്രമിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് കാലത്തായതുകൊണ്ട് മാത്രമാണ് ആഭ്യന്തരമന്ത്രി അതിനെതിരെ രംഗത്തുവന്നത്. കന്യസ്ത്രീകൾക്കെതിരായ അക്രമത്തെ ഇപ്പോൾ ബി.ജെ.പി അപലപിക്കുന്നു. മറ്റ് സമയങ്ങളിൽ അവരതിനെ പ്രോത്സാഹിപ്പിക്കുകയാണ്. ആരാണ് ബി.ജ.പി, ആർ.എസ്.എസ് സംഘത്തിന് മതം പരിശോധിക്കാനും അക്രമം നടത്താനും അധികാരം നൽകിയതെന്നും, സ്ത്രീകളുടെ അസ്തിത്വത്തെപ്പോലും ബി.ജെ.പി അംഗീകരിക്കുന്നില്ലെന്നും പ്രിയങ്ക വിമർശിച്ചു.

Kerala

ബി.ജെ.പി- ആർ.എസ്. എസ് വോട്ടുകള്‍ യു.ഡി.എഫിന് വേണ്ടെന്ന് എം.എം ഹസ്സൻ

യു.ഡി.എഫിന് ബി.ജെ.പിയുടെയും ആർ.എസ്. എസിന്‍റെയും വോട്ട് വേണ്ടെന്ന് എം.എം ഹസ്സൻ. വർഗീയ ശക്തികളുടെ ആരെയും വോട്ട് ആവശ്യമില്ല. തലശ്ശേരി ഉൾപ്പെടെ ഒരിടത്തും ബി.ജെ.പി-ആര്‍. എസ്.എസ് വോട്ട് വേണ്ടെന്നും ഹസ്സന്‍ പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധനകരാർ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നതിന് തെളിവ് പുറത്തു വന്നു. മുഖ്യമന്ത്രിയുടെ അഴിമതിയിൽ തെളിവ് പുറത്ത് വന്നിട്ടും അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തി തുടർ നടപടി ഇല്ലാതാക്കുകയാണ്. ഇഡിക്കെതിരായ ധനമന്ത്രിയുടെ പരാമർശം ചന്ത പിരിവുകാരുടെ ഭാഷയിലാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്നും ഹസ്സന്‍ ചോദിച്ചു. അന്വേഷണ […]

Kerala

യു.ഡി.എഫ് അധികാരത്തില്‍ വന്നാൽ കെ.മുരളീധരൻ മന്ത്രിയെന്ന് തരൂർ

കേരളത്തില്‍ ബി.ജെ.പി വേണ്ടെന്ന സന്ദേശം നല്‍കുന്ന റിസല്‍ട്ടായിരിക്കും മുരളീധരന്‍റെ വിജയത്തോടെ ഉണ്ടാവുക.അടുത്ത പന്ത്രണ്ട് ദിവസം യു.ഡി.എഫിന് നിര്‍ണ്ണായകമാണെന്ന് പറഞ്ഞ തരൂര്‍ യു.ഡി.എഫ് ഭരണത്തില്‍ കയറുമെന്നും അവകാശപ്പെട്ടു. കടുത്ത മത്സരമാണ് ഉള്ളത്. പക്ഷേ ആളുകളുടെ ആവേശമൊക്കെ കാണുമ്പോള്‍ വിജയപ്രതീക്ഷയാണ് ഉള്ളത്. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഒരു പാട് സ്ഥാനാര്‍ഥികളുണ്ട്. അവരെക്കുറിച്ച് കൂടുതലറിയുമ്പോള്‍ ആവേശം കൂടുകയാണ്. നേമത്തെ ബി.ജെ.പി അവരുടെ സ്വന്തം ഗുജറാത്താക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഗുജറാത്ത് നമുക്ക് വേണ്ട. ഗുജറാത്ത് ഗുജറാത്തില്‍ തന്നെയിരുന്നോട്ടെ. ഞങ്ങള്‍ നേമം വിട്ടുകൊടുക്കുകയില്ല. അതുകൊണ്ടാണ് ഇത്ര […]

Kerala

തിരുവനന്തപുരം പിടിക്കാന്‍ കടുത്ത പോരാട്ടവുമായി മൂന്ന് മുന്നണികളും

തലസ്ഥാന മണ്ഡലമായ തിരുവനന്തപുരം പിടിക്കാന്‍ ശക്തമായ പ്രചരണത്തിലാണ് മുന്നണികള്‍. യു.ഡി.എഫ് സ്ഥാനാര്‍ഥി വി.എസ്. ശിവകുമാറിനെതിരെയുള്ള വോട്ടുകച്ചവട ആരോപണം എല്‍.ഡി.എഫ്. ഒരിക്കല്‍ കൂടി ഉയര്‍ത്തിയിട്ടുണ്ട്. അതെല്ലാം ജനങ്ങള്‍ തള്ളി കളഞ്ഞെന്നാണ് ശിവകുമാറിന്‍റെ മറുപടി. താര പദവിയുള്ള സ്ഥാനാര്‍ഥിയിലൂടെ മണ്ഡലം പിടിക്കാമെന്നാണ് ബി.ജെ.പി കണക്ക്കൂട്ടല്‍. 2011ല്‍ രൂപീകൃതമായത് മുതല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്‍റെ തൃവര്‍ണ്ണ പതാകയാണ് പാറിയിട്ടുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടു കുറയുകയും നിയമസഭാ തെരഞ്ഞെടുപ്പ് എത്തുമ്പോള്‍ കോണ്‍ഗ്രസിന് വോട്ടു കൂടുകയും ചെയ്യുന്ന പ്രത്യേക ട്രന്‍ഡ്. എതിര്‍ചേരിക്കാര്‍ ബി.ജെ.പിയുമായി വോട്ടുകച്ചവടമെന്ന […]

India

ഉത്തരാഖണ്ഡില്‍ ബി.ജെ.പി വീഴും, കോണ്‍ഗ്രസ് തിരിച്ചുവരും; സര്‍വേ ഫലം പുറത്ത്

ഉത്തരാഖണ്ഡില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെടുമെന്ന് പ്രീ പോള്‍ സര്‍വ്വേ. എ.ബി.പി ന്യൂസ്- സീ വോട്ടര്‍ സര്‍വ്വേയിലാണ് ഭരണകക്ഷിയായ ബി.ജെ.പി തിരിച്ചടി നേരിടുമെന്ന ഫലം പുറത്തുവന്നത്. ശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ സർവേയില്‍ ബി.ജെ.പിയെ പിന്തള്ളി പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്നാണ് ഫലസൂചന. അടുത്ത വര്‍ഷം ആദ്യമാണ് ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കുക. 70 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 32 മുതല്‍ 37 സീറ്റ് വരെയും ബി.ജെ.പിക്ക് 24 മുതല്‍ 30 […]

Kerala

ബാലശങ്കറിന്റേത് ഗുരുതര ആരോപണമെന്ന് കെ. മുരളീധരൻ

ബിജെപി നേതാവ് ആർ. ബാലശങ്കറിന്റേത് ഗുരുതര ആരോപണമെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും എം.പിയുമായ കെ. മുരളീധരൻ. ആർഎസ്എസിന്റെ ചട്ടക്കൂടിൽ വളർന്നുവന്ന ആളാണ് അദ്ദേഹം. സാധാരണ രാഷ്ട്രീയക്കാരെ പോലെ പറയുന്ന ആളല്ല ബാലശങ്കറെന്നും മുരളീധരൻ പറഞ്ഞു. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലായിരിക്കും ബാലശങ്കറിന്റെ ആരോപണം. സിപിഐഎം-ബിജെപി നേതൃത്വങ്ങൾ തമ്മിൽ ധാരണയുണ്ടെന്ന ആരോപണം ഇതിന് മുൻപും ഉണ്ടായിട്ടുണ്ടെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് ആർ ബാലശങ്കർ രംഗത്തെത്തിയിരുന്നു. ചെങ്ങന്നൂരിൽ നിന്ന് തന്നെ ബോധപൂർവമാണ് ഒഴിവാക്കിയതെന്നും […]

Kerala

സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കുന്നത് ശബരിമല ചര്‍ച്ചയാക്കാന്‍: പി കെ കൃഷ്ണദാസ്

ശബരിമല ചർച്ചയാക്കാനാണ് കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തിന് പുറമെ കോന്നിയിലും മത്സരിക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് മീഡിയവണിനോട്. രണ്ടിടത്തും സുരേന്ദ്രന്‍ വിജയിക്കും. നേമത്തോട് കൂടി മുരളീധരന്‍റെ രാഷ്ട്രീയ ജീവിതം അവസാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളം ആര് ഭരിക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. 2016ല്‍ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് തോറ്റത് 87 വോട്ടിന്‍റെ മാത്രം വ്യത്യാസത്തിലാണ്. അതിന് ശേഷം ജനങ്ങള്‍ക്ക് പശ്ചാത്താപമുണ്ട്. അതുകൊണ്ട് ഇത്തവണ ജനങ്ങള്‍ സുരേന്ദ്രനെ ജയിപ്പിക്കും. […]