തെരഞ്ഞെടുപ്പ് തോൽവിക്കും കുഴൽപ്പണ ആരോപണത്തിനും പിന്നാലെ കെ സുരേന്ദ്രനെതിരെ സംസ്ഥാന ബിജെപിയിൽ പടയൊരുക്കം. സുരേന്ദ്രനെ സംരക്ഷിക്കാനാവില്ലെന്ന് കൃഷ്ണദാസ് – ശോഭ സുരേന്ദ്രന്‍ പക്ഷങ്ങൾ ദേശീയ നേതൃത്വത്തെ അറിയിച്ചു. സുരേന്ദ്രനും മുരളീധരനും ചേർന്ന് പാര്‍ട്ടിയെ കുടുംബസ്വത്താക്കിയെന്നും നേതാക്കൾ ആരോപിച്ചു. ദേശീയ നേതാക്കളുമായി നിലവിലെ സാഹചര്യം വിശദീകരിക്കാൻ കെ സുരേന്ദ്രന്‍ ഡൽഹിയിൽ തുടരുകയാണ്. കേരളത്തില്‍ ബിജെപി പ്രതിസന്ധിയിലാണെന്ന് നേതൃത്വത്തെ അറിയിച്ചു കൊണ്ടാണ് കൃഷ്ണദാസ് – ശോഭ സുരേന്ദ്രന്‍ പക്ഷങ്ങള്‍ നേതൃത്വത്തിന് കത്തയച്ചിരിക്കുന്നത്. ഇപ്പോഴുള്ള പ്രതിസന്ധി സുരേന്ദ്രന്‍ വ്യക്തിപരമായി സൃഷ്ടിച്ചതാണ്. തെരഞ്ഞെടുപ്പ് […]
Tag: BJP
ബംഗാളില്‍ തൃണമൂല്‍ വിട്ട നേതാക്കള്‍ കൂട്ടത്തോടെ മടങ്ങുന്നു; ബി.ജെ.പി യോഗം ബഹിഷ്‌കരിച്ച് മുകുള്‍ റോയ്
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന നേതാക്കള്‍ കൂട്ടത്തോടെ മടങ്ങിപ്പോവാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് വിളിച്ച യോഗം ദേശീയ വൈസ് പ്രസിഡന്റും മുന്‍ തൃണമൂല്‍ നേതാവുമായ മുകുള്‍ റോയ് ബഹിഷ്‌കരിച്ചതോടെയാണ് ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായത്. ബി.ജെ.പി വിടുമെന്ന പ്രചാരണങ്ങള്‍ ശക്തമാവുമ്പോഴും ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ മുകുള്‍ റോയ് തയ്യാറായിട്ടില്ല. ബി.ജെ.പിയിലേക്ക് ചേക്കേറിയത് തെറ്റായിപ്പോയെന്ന് മുന്‍ തൃണമൂല്‍ എം.എല്‍.എ പ്രബിര്‍ ഘോഷാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്റെ അമ്മ മരിച്ചപ്പോള്‍ […]
കെ സുരേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു; അമിത്ഷായുമായി കൂടിക്കാഴ്ച നടത്തും
കുഴൽപ്പണ ആരോപണത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. കൊടകര കുഴല്‍പ്പണ കേസ്, സ്ഥാനാര്‍ത്ഥിയാകാന്‍ സി കെ ജാനുവിന് പണം നല്‍കിയെന്ന ആരോപണം, മഞ്ചേശ്വരം സ്ഥാനാര്‍ത്ഥിയുടെ ആരോപണം, കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം എന്നീ വിവാദങ്ങള്‍ക്കിയിലാണ് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെ കേന്ദ്ര നേതൃത്വം വിളിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിവാദങ്ങളില്‍ വിശദീകരണം തേടാനാണ് വിളിപ്പിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള വിമതരുടെ പരാതികളും കേന്ദ്രനേതൃത്വത്തിന്‍റെ പരിഗണനയിലുണ്ട്. കേന്ദ്ര […]
സ്ഥാനാർഥിത്വത്തിൽനിന്ന് പിൻമാറാൻ കോഴ; കെ.സുരേന്ദ്രനെതിരെ കേസെടുത്തു
സ്ഥാനാർഥിത്വത്തിൽനിന്ന് പിൻമാറാൻ കോഴ നൽകിയെന്ന പരാതിയിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ കേസെടുത്തു. കാസർകോട് ബദിയടുക്ക പൊലീസാണ് കേസെടുത്തത്. മഞ്ചേശ്വരത്തെ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന വി.വി.രമേശന്‍റെ പരാതിയിൽ തുടർനടപടിക്ക് കോടതി അനുമതി നൽകിയിരുന്നു. സ്ഥാനാർഥിത്വത്തിൽനിന്ന് പിൻമാറിയത് ബി.ജെ.പി നേതാക്കൾ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയത് കൊണ്ടാണെന്ന മഞ്ചേശ്വരത്തെ ബി.എസ് പി സ്ഥാനാർഥി കെ. സുന്ദരയുടെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് വി.വി രമേശൻ നൽകിയ പരാതിയിലാണ് നടപടി. 171 b വകുപ്പിൽ കേസ് രജിസ്റ്റർ ചെയ്യാൻ കോടതിയുടെ […]
കള്ളപ്പണക്കേസിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെടുന്നു; അന്വേഷണത്തിനായി മൂന്നംഗ സംഘം
കള്ളപ്പണക്കേസിൽ അന്വേഷണത്തിനൊരുങ്ങി ബി.ജെ.പി കേന്ദ്ര നേതൃത്വം. ആഭ്യന്തര അന്വേഷണത്തിനായി സി.വി ആനന്ദ ബോസ്, ജേക്കബ് തോമസ്, ഇ. ശ്രീധരൻ എന്നിവരെ ചുമതലപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി കേന്ദ്ര നേതൃത്വം നൽകിയ പണം എങ്ങനെ ചെലവഴിച്ചു എന്നത് സംബന്ധിച്ച് അന്വേഷണ സംഘം റിപ്പോർട്ട് നൽകണം. അതേസമയം അന്വേഷണം ആർ. എസ്.എസ് നേതാക്കളിലേക്കും നീളുകയാണ്. പണമിടപാട് സംബന്ധിച്ച് കൂടുതൽ അറിയാൻ ജില്ല സംയോജന്മാരുടെ മൊഴി എടുക്കും. ബി.ജെ.പി ഉത്തര മേഖല സംഘടന സെക്രട്ടറി കെ.പി സുരേഷിനേയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കഴിഞ്ഞ […]
സി കെ ജാനുവിന് ബിജെപി നല്‍കിയത് ഒരു കോടി പത്തുലക്ഷം, ചെലവഴിച്ചത് 76 ലക്ഷം: ബാക്കി എവിടെ?
കൊടകര കള്ളപ്പണക്കേസിന് പിന്നാലെ വയനാട് തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം ബിജെപിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു കോടിയിലേറെ രൂപ ബിജെപി നൽകിയതായി സൂചന. മാർച്ച് 24ന് ജെആർപി നേതാവ് സി.കെ ജാനുവിന്‍റെ യാത്രയിലും ദുരൂഹത ഏറുകയാണ്. സി കെ ജാനുവിന് കെ സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയിരുന്നെന്ന ജെആർപി നേതാവിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പുതിയ സംഭവം. ഓരോ മണ്ഡലത്തിന്‍റെയും പ്രത്യേകത അനുസരിച്ചാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രവര്‍ത്തന ഫണ്ട് വിതരണം ചെയ്തത്. […]
കൊടകര കള്ളപ്പണ കേസില്‍ ബിജെപി ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍
കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി തൃശൂർ ജില്ലാ പ്രസിഡന്‍റ് കെ കെ അനീഷ് കുമാറിനെ പൊലീസ് ചോദ്യംചെയ്തു. കൊടകരയിൽ പണം കവർച്ച ചെയ്ത വാഹനത്തിന്റെ ഉടമയും ആർഎസ്എസ് പ്രവർത്തകനുമായ ധർമരാജന് മുറി എടുത്ത് നല്‍കിയിരുന്നുവെന്ന് ചോദ്യംചെയ്യലിന് ശേഷം കെ കെ അനീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ ആ പണം ബിജെപിയുടേതല്ല. കുഴല്‍പ്പണ കവര്‍ച്ചയിലും ബിജെപിക്ക് പങ്കില്ല. കവർച്ചാ പ്രതികൾക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്നും അനീഷ് ആരോപിച്ചു. തെരഞ്ഞെടുപ്പ് സാമഗ്രികളുമായാണ് ധർമരാജൻ എത്തിയത്. പണം ഉള്ളതായി അറിയില്ലായിരുന്നു. തെരഞ്ഞെടുപ്പ് […]
ബിജെപി നേതാക്കൾ ഉൾപ്പെട്ട പള്ളിക്കത്തോട് തോക്ക് കേസ് അട്ടിമറിച്ചുവെന്ന് ആരോപണം
ബിജെപി നേതാക്കൾ ഉൾപ്പെട്ട പള്ളിക്കത്തോട് തോക്ക് കേസ് അട്ടിമറിച്ചുവെന്ന ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്ത്. കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്റെ ഒത്താശയോടെ കേസ് അട്ടിമറിച്ചുവെന്നാണ് ആരോപണം. കേസ് പുനരന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഡിവൈഎഫ്ഐ പരാതി നൽകി. 2020 മാർച്ച് പത്തിനാണ് തോക്ക് നിർമ്മാണ സംഘം പള്ളിക്കത്തോട് പൊലീസ് പിടിയിലായത്. കേസിൽ ബിജെപി നേതാവും, ബിജെപി ഭരിക്കുന്ന പള്ളിയ്ക്കത്തോട് പഞ്ചായത്തിലെ അംഗവുമായ വിജയൻ എന്നയാളെ പിടികൂടുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അന്ന് കേസന്വേഷിച്ച സിഐ ജിജു ടി […]
കൊടകര കുഴൽപ്പണ കേസ്; ബി.ജെ.പി നേതാക്കളുടെ മൊഴി തള്ളി അന്വേഷണ സംഘം
കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി സംസ്ഥാന നേതാക്കളുടെ മൊഴി തള്ളി അന്വേഷണ സംഘം. പരാതിക്കാരനായ ധർമ്മരാജന് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്നില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ധർമ്മരാജനെ ഫോണിൽ ബന്ധപ്പെട്ടത് സംഘടനാ കാര്യങ്ങൾ സംസാരിക്കാനാണെന്നായിരുന്നു സംഘടന ജനറൽ സെക്രട്ടറി എം.ഗണേഷിന്‍റെ മൊഴി. വെള്ളിയാഴ്ച ഗണേഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കവർച്ച ചെയ്ത പണവുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്നായിരുന്നു ഗണേഷിന്‍റെ മൊഴി. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തെ കുറിച്ച് സംസാരിക്കാനാണ് ധര്‍മരാജനെ ഫോണ്‍ചെയ്തത്. പണത്തെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും ഗണേഷ് മൊഴി […]
‘എന്‍റെ ഭാര്യയ്ക്ക് ചികിത്സ കിട്ടാന്‍ അലഞ്ഞു, അപ്പോള്‍ സാധാരണക്കാരുടെ കാര്യം എന്താകും?’ യു.പിയിലെ ബിജെപി എംഎല്‍എ
“ഒരു എംഎൽഎ ആയിട്ട് പോലും കോവിഡ് ബാധിച്ച എന്‍റെ ഭാര്യയ്ക്ക് മതിയായ ചികിത്സ ഉറപ്പാക്കാന്‍ കഴിയുന്നില്ല. അപ്പോൾ സാധാരണക്കാരുടെ കാര്യം എന്താകും?” പറയുന്നത് ഉത്തര്‍പ്രദേശ് ഭരിക്കുന്ന പാര്‍ട്ടിയുടെ എംഎല്‍എ തന്നെ. ഫിറോസാബാദിലെ ജസ്റാനയിൽ നിന്നുള്ള ബിജെപി എംഎൽഎ രാംഗോപാൽ ലോധിയാണ് ഭാര്യയ്ക്ക് ആശുപത്രി കിടക്ക കിട്ടാൻ വേണ്ടി മണിക്കൂറുകളോളം അലഞ്ഞത്. കോവിഡ് ബാധിച്ചപ്പോള്‍ ഫിറോസാബാദിലെ ആശുപത്രിയിലായിരുന്നു എംഎൽഎയുടെ ഭാര്യ സന്ധ്യ ലോധി. പിന്നീട് ആഗ്രയിലെ കോവിഡ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ സമയത്ത് എംഎൽഎ കോവിഡ് ബാധിതനായി മറ്റൊരു […]