കോഴ ആരോപണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തു. കല്‍പറ്റ കോടതി നിര്‍ദേശപ്രകാരം സുല്‍ത്താന്‍ ബത്തേരി പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സി കെ ജാനുവിന് ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ 50 ലക്ഷം രൂപ കോഴ നല്‍കിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഐപിസി 171 ഇ, 171 എഫ് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. തെരഞ്ഞെടുപ്പില്‍ കൈക്കൂലി നല്‍കല്‍, തെരഞ്ഞെടുപ്പ് അട്ടിമറിക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെ പരാതിയിലാണ് […]
Tag: BJP
ബി.ജെ.പി പ്രതിഷേധ സമരത്തില്‍ ‘ഇന്ധന വിലവര്‍ധനക്ക് എതിരായ’ ഡി.വൈ.എഫ്.ഐ പ്ലകാര്‍ഡ്; അബദ്ധം തിരിച്ചറിഞ്ഞ് പോസ്റ്റര്‍ കീറി വലിച്ചെറിഞ്ഞു
വനം കൊള്ളക്കെതിരായ ബി.ജെ.പി പ്രതിഷേധത്തില്‍ ബി.ജെ.പി പ്രവര്‍ത്തക പിടിച്ചത് ഇന്ധന വിലവര്‍ധനക്ക് എതിരായ ഡി.വൈ.എഫ്.ഐ പ്ലകാര്‍ഡ്. ബിജെപി ആറ്റിങ്ങലില്‍ നടത്തിയ പ്രതിഷേധ പരിപാടിയിലാണ് അത്യധികം രസകരമായ സംഭവം അരങ്ങേറിയത്. ആറ്റിങ്ങല്‍ നഗരസഭയ്ക്ക് മുന്നില്‍ വനംകൊള്ളയ്‌ക്കെതിരെ ബിജെപി നടത്തിയ പ്രതിഷേധ സമരത്തിലാണ് ചിരിപടര്‍ത്തി പ്രവര്‍ത്തകയുടെ ഇന്ധനവില വര്‍ധനക്കെതിരായ ‘ഒറ്റയാള്‍ പ്രതിഷേധം’. പ്രതിഷേധത്തില്‍ പങ്കെടുത്ത രണ്ട് വനിതാ പ്രവര്‍ത്തകരില്‍ ഒരാളാണ് ഇത്തരത്തില്‍ അബദ്ധത്തില്‍ പ്ലകാര്‍ഡ് മാറി പിടിച്ചത്. ‘വനംകൊള്ളക്കാരെ അറസ്റ്റ് ചെയ്യുക’- എന്ന പ്ലകാര്‍ഡ് പിടിച്ച ബി.ജെ.പി പ്രവര്‍ത്തകയുടെ തൊട്ടടുത്തുള്ള […]
കള്ളപ്പണക്കേസ്: പൊലീസുമായി സഹകരിക്കേണ്ടെന്ന് ബി.ജെ.പി തീരുമാനം
കള്ളപ്പണക്കേസ് അന്വേഷണത്തില്‍ പൊലീസുമായി സഹകരിക്കേണ്ടെന്ന് ബി.ജെ.പി തീരുമാനം. നോട്ടീസ് നല്‍കി ഹാജരാവാന്‍ ആവശ്യപ്പെട്ടാല്‍ അപ്പോള്‍ നിയമോപദേശം തേടാമെന്നും പാര്‍ട്ടി കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു. കള്ളപ്പണക്കേസില്‍ സര്‍ക്കാര്‍ വേട്ടയാടുന്നു എന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. ഇതിനെതിരെ ഇന്ന് തിരുവനന്തപുരത്ത് കോര്‍കമ്മിറ്റി അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. ബി.ജെ.പി നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനാണ് തീരുമാനമെങ്കില്‍ മുഖ്യമന്ത്രി അധികകാലം വീട്ടില്‍ കിടന്ന് ഉറങ്ങാമെന്ന് വിചാരിക്കേണ്ടെന്ന് ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കേരളത്തില്‍ ജനാധിപത്യ ധ്വംസനാണ് നടക്കുന്നതെന്നും, ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി ബി.ജെ.പി നടത്തുന്ന സമരത്തിന് കേരള […]
ബി.ജെ.പിയിലെ കള്ളപ്പണം; അദ്വാനി മുതല്‍ കെ.സുരേന്ദ്രന്‍ വരെ
കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 400 കോടി രൂപ വരെ ബി.ജെ.പി ഇറക്കിയെന്നാണ് വാര്‍ത്തകള്‍. മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിക്കാനും സി കെ ജാനുവിനെ എന്‍.ഡി.എയില്‍ നിര്‍ത്താനുമായി മറിഞ്ഞ ലക്ഷങ്ങളുടെയും ഉപഹാരങ്ങളുടെയും കണക്കുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. കൊടകരയില്‍ കൊള്ള ചെയ്യപ്പെട്ട ബി.ജെ.പിയുടെ മൂന്നരക്കോടിയുടെ കാര്യത്തില്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്. വ്യത്യസ്തമായ പാര്‍ട്ടി എന്ന മേല്‍വിലാസത്തില്‍ രാഷ്ട്രീയ രംഗത്ത് വന്ന ബിജെപിയില്‍ അഴിമതിയും കള്ളപ്പണവുമെല്ലാം സ്വാഭാവികമായി മാറുന്നത് രാഷ്ട്രീയ ചരിത്രം നോക്കിയാല്‍ വ്യക്തമാകും. 1990 കള്‍ മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എല്ലാ […]
സുരേന്ദ്രന് നേതൃത്വത്തിന്‍റെ മുന്നറിയിപ്പ്; മോദിയെയും അമിത് ഷായെയും കാണാനാകാതെ മടങ്ങി
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ദേശീയ നേതൃത്വത്തിന്‍റെ മുന്നറിയിപ്പ്. അഞ്ച് ദിവസം ഡൽഹിയിൽ തങ്ങിയ സുരേന്ദ്രൻ മടങ്ങിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കാണാതെ. അധ്യക്ഷ സ്ഥാനത്ത് നിന്നും ഉടൻ മാറ്റില്ലെങ്കിലും പകരക്കാരനെ വൈകാതെ കണ്ടെത്താൻ ദേശീയ നേതൃത്വം ആലോചിക്കുന്നതായാണ് സൂചന. ഒന്നിന് പിറകെ ഒന്നായി സംസ്ഥാനത്തെ ബിജെപി ഘടകത്തിന് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ദേശീയ നേതൃത്വം സംഘടനാ രംഗത്ത് പുനരാലോചനക്ക് മുതിരുന്നത്. ബിജെപി കൊടകര കള്ളപ്പണക്കേസും സി കെ […]
2019-20 സാമ്പത്തിക വര്‍ഷം ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചത് 750 കോടി രൂപ
അധികാരത്തിലെത്തി ഏഴ് വര്‍ഷം പിന്നിടുമ്പോള്‍ ബി.ജെ.പിയുടെ വരുമാനത്തില്‍ വന്‍ വര്‍ധന. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം വ്യക്തികളില്‍ നിന്നും കോര്‍പറേറ്റുകളില്‍ നിന്നും പാര്‍ട്ടിക്ക് സംഭാവനയായി ലഭിച്ചത് 750 കോടി രൂപയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ വരുമാനത്തെക്കാള്‍ അഞ്ച് മടങ്ങ് കൂടുതലാണിത്. 139 കോടി രൂപയാണ് കോണ്‍ഗ്രസിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച വരുമാനം. എന്‍.സി.പി 59 കോടി, ടി.എം.സി 8 കോടി, സി.പി.എം 19.6 കോടി, സി.പി.ഐ 1.9 കോടി എന്നിങ്ങനെയാണ് മറ്റു […]
കെ സുരേന്ദ്രനെതിരെ ബിജെപിയിൽ പടയൊരുക്കം
തെരഞ്ഞെടുപ്പ് തോൽവിക്കും കുഴൽപ്പണ ആരോപണത്തിനും പിന്നാലെ കെ സുരേന്ദ്രനെതിരെ സംസ്ഥാന ബിജെപിയിൽ പടയൊരുക്കം. സുരേന്ദ്രനെ സംരക്ഷിക്കാനാവില്ലെന്ന് കൃഷ്ണദാസ് – ശോഭ സുരേന്ദ്രന്‍ പക്ഷങ്ങൾ ദേശീയ നേതൃത്വത്തെ അറിയിച്ചു. സുരേന്ദ്രനും മുരളീധരനും ചേർന്ന് പാര്‍ട്ടിയെ കുടുംബസ്വത്താക്കിയെന്നും നേതാക്കൾ ആരോപിച്ചു. ദേശീയ നേതാക്കളുമായി നിലവിലെ സാഹചര്യം വിശദീകരിക്കാൻ കെ സുരേന്ദ്രന്‍ ഡൽഹിയിൽ തുടരുകയാണ്. കേരളത്തില്‍ ബിജെപി പ്രതിസന്ധിയിലാണെന്ന് നേതൃത്വത്തെ അറിയിച്ചു കൊണ്ടാണ് കൃഷ്ണദാസ് – ശോഭ സുരേന്ദ്രന്‍ പക്ഷങ്ങള്‍ നേതൃത്വത്തിന് കത്തയച്ചിരിക്കുന്നത്. ഇപ്പോഴുള്ള പ്രതിസന്ധി സുരേന്ദ്രന്‍ വ്യക്തിപരമായി സൃഷ്ടിച്ചതാണ്. തെരഞ്ഞെടുപ്പ് […]
ബംഗാളില്‍ തൃണമൂല്‍ വിട്ട നേതാക്കള്‍ കൂട്ടത്തോടെ മടങ്ങുന്നു; ബി.ജെ.പി യോഗം ബഹിഷ്‌കരിച്ച് മുകുള്‍ റോയ്
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന നേതാക്കള്‍ കൂട്ടത്തോടെ മടങ്ങിപ്പോവാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് വിളിച്ച യോഗം ദേശീയ വൈസ് പ്രസിഡന്റും മുന്‍ തൃണമൂല്‍ നേതാവുമായ മുകുള്‍ റോയ് ബഹിഷ്‌കരിച്ചതോടെയാണ് ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായത്. ബി.ജെ.പി വിടുമെന്ന പ്രചാരണങ്ങള്‍ ശക്തമാവുമ്പോഴും ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ മുകുള്‍ റോയ് തയ്യാറായിട്ടില്ല. ബി.ജെ.പിയിലേക്ക് ചേക്കേറിയത് തെറ്റായിപ്പോയെന്ന് മുന്‍ തൃണമൂല്‍ എം.എല്‍.എ പ്രബിര്‍ ഘോഷാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്റെ അമ്മ മരിച്ചപ്പോള്‍ […]
കെ സുരേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു; അമിത്ഷായുമായി കൂടിക്കാഴ്ച നടത്തും
കുഴൽപ്പണ ആരോപണത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. കൊടകര കുഴല്‍പ്പണ കേസ്, സ്ഥാനാര്‍ത്ഥിയാകാന്‍ സി കെ ജാനുവിന് പണം നല്‍കിയെന്ന ആരോപണം, മഞ്ചേശ്വരം സ്ഥാനാര്‍ത്ഥിയുടെ ആരോപണം, കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം എന്നീ വിവാദങ്ങള്‍ക്കിയിലാണ് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെ കേന്ദ്ര നേതൃത്വം വിളിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിവാദങ്ങളില്‍ വിശദീകരണം തേടാനാണ് വിളിപ്പിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള വിമതരുടെ പരാതികളും കേന്ദ്രനേതൃത്വത്തിന്‍റെ പരിഗണനയിലുണ്ട്. കേന്ദ്ര […]
സ്ഥാനാർഥിത്വത്തിൽനിന്ന് പിൻമാറാൻ കോഴ; കെ.സുരേന്ദ്രനെതിരെ കേസെടുത്തു
സ്ഥാനാർഥിത്വത്തിൽനിന്ന് പിൻമാറാൻ കോഴ നൽകിയെന്ന പരാതിയിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ കേസെടുത്തു. കാസർകോട് ബദിയടുക്ക പൊലീസാണ് കേസെടുത്തത്. മഞ്ചേശ്വരത്തെ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന വി.വി.രമേശന്‍റെ പരാതിയിൽ തുടർനടപടിക്ക് കോടതി അനുമതി നൽകിയിരുന്നു. സ്ഥാനാർഥിത്വത്തിൽനിന്ന് പിൻമാറിയത് ബി.ജെ.പി നേതാക്കൾ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയത് കൊണ്ടാണെന്ന മഞ്ചേശ്വരത്തെ ബി.എസ് പി സ്ഥാനാർഥി കെ. സുന്ദരയുടെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് വി.വി രമേശൻ നൽകിയ പരാതിയിലാണ് നടപടി. 171 b വകുപ്പിൽ കേസ് രജിസ്റ്റർ ചെയ്യാൻ കോടതിയുടെ […]









