പക്ഷിപ്പനി ബാധിച്ച് താറാവുകൾ ചത്ത സംഭവത്തിൽ കർഷകർക്ക് ഇനിയും നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ലെന്ന് പരാതി. നഷ്ടപരിഹാരം ഇനിയും വൈകിയാൽ കുടുംബം പ്രതിസന്ധിയിലാകുമെന്ന് കർഷകർ പറയുന്നു. താറാവ് ഒന്നിന് 200 രൂപയാണ് വില. ഇത് വർധിപ്പിക്കണമെന്ന് കർഷകർ ആവശ്യം ഉന്നയിച്ചു. പനി ബാധിച്ച് ചത്ത താറാവുകളുടെ വില കൂടി നഷ്ടപരിഹാരത്തുകയിൽ ഉൾപ്പെടുത്തണമെന്നും ഇറച്ചിയും മുട്ടയും സർക്കാർ നേരിട്ട് ശേഖരിച്ച് വിൽപ്പന നടത്താൻ സംവിധാനമൊരുക്കണമെന്നും കർഷകർ പറയുന്നു. തറാവ് കർഷകർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആവശ്യമുണ്ട്. ആലപ്പുഴയിലും കോട്ടയത്തുമാണ് താറാവുകൾക്ക് പക്ഷിപ്പനി […]
Tag: bird flu
പക്ഷിപ്പനി സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു
പക്ഷിപ്പനി സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു. സംസ്ഥാനമെമ്പാടും ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്. കോട്ടയത്തും ആലപ്പുഴയിലും അതീവജാഗ്രതാ നിര്‍ദ്ദേശവും സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ആലപ്പുഴയിലെ നെടുമുടി, കരുവാറ്റ, തകഴി, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലും കോട്ടയം നീണ്ടൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴയില്‍ 34602 പക്ഷികളെയും കോട്ടയത്ത് 3000 പക്ഷികളെയും കൊന്നൊടുക്കും. പക്ഷിപ്പനി കണ്ടെത്തിയ ഫാമുകളിലെ താറാവുകള്‍ക്ക് പുറമെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെയടക്കം കൊല്ലാനാണ് തീരുമാനം. ഇതിനായി ജില്ലാഭരണകൂടം ദ്രുതകര്‍മ്മസേനയെ നിയോഗിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ […]
പക്ഷിപ്പനി; പക്ഷികളുടെയും മാംസ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി യു.എ.ഇ നിരോധിച്ചു
പക്ഷിപ്പനി പടർന്നുപിടിച്ച രാജ്യങ്ങളിൽ നിന്ന് കോഴി ഉൾപ്പെടെയുള്ള പക്ഷികളുടെയും മാംസ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി യു.എ.ഇ നിരോധിച്ചു. പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. അയർലൻഡിൽ നിന്നുള്ള കോഴി, പക്ഷി മാംസ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കാണ് ഏറ്റവും ഒടുവിൽ വിലക്ക്. അയർലൻഡിൽ നിന്ന് അലങ്കാര പക്ഷികൾ, ഇറച്ചിക്കോഴികൾ, കുഞ്ഞുങ്ങൾ, കാട്ടുജീവികൾ, വിരിയിക്കുന്ന മുട്ടകൾ, സംസ്കരിച്ച ഗോമാംസം, ആട്, ആട്ടിൻ കിടാവ്, കോഴി ഇറച്ചി ഉല്‍പ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് പൂർണ നിരോധനം ഏർപെടുത്തി. അയർലൻഡിൽ പക്ഷിപ്പനി വളരെ ഉയർന്ന നിലയിൽ പടരുന്നതായി […]