ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും ഓഫര്‍ മേള ആരംഭിക്കാനിരിക്കെ തട്ടിപ്പുകാരും ഈ അവസരം വ്യാപകമാക്കുകയാണ്. ഫ്‌ളിപ്കാര്‍ട്ടില്‍ ബിഗ് ബില്യണ്‍ ഡേ എന്ന പേരിലും ആമസോണില്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്ന പേരിലുമാണ് ഓഫര്‍ മേള ഒക്ടോബര്‍ എട്ടു മുതല്‍ ആരംഭിക്കാനിരിക്കുന്നത്. എന്നാല്‍ ഈ ഓഫര്‍ വില്‍പന സമയത്ത് ഉപഭോക്താക്കള്‍ പറ്റിക്കപ്പെടാനും സാധ്യതയുണ്ട്. തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്. ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളുടെ പേരില്‍ ചിലര്‍ തട്ടിപ്പുകള്‍ നടത്തുന്നുവെന്ന് കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ മുന്നറിയിപ്പ് […]
Tag: Amazon
ഓണ്‍ലൈനില്‍ ഓഫര്‍ മേള; ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേ സെയില്‍; ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഇവന്റ്
വമ്പന്‍ ഓഫറുകളുമായി പ്രമുഖ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും. ഇന്റല്‍ ഇവോയുമായി സഹകരിച്ചാണ് ഇത്തവണത്തെ ഫ്‌ളിപ്കാര്‍ട്ടിന്റെ വാര്‍ഷിക വില്‍പനമേളയായ ബിഗ് ബില്യണ്‍ ഡേ സെയില്‍ നടക്കുന്നത്. ഇതിന് പിന്നാലെയാണ് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഇവന്റ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മൊബൈലുകള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട് ടിവികള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് വന്‍ ഓഫറാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മികച്ച ഡീലുകളായിരിക്കും ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ഒരുങ്ങുന്നത്. ഫ്‌ളിപ്കാര്‍ട്ട്ഒക്ടോബര്‍ ഒന്ന് മുതല്‍ വില്‍പനമേളയിലെ പ്രധാന ഡീലുകള്‍ ഫ്ളിപ്കാര്‍ട്ട് പുറത്തുവിടും. ഐഫോണുകളുമായി ബന്ധപ്പെട്ട […]
ആമസോണിലെ അത്ഭുതക്കുട്ടികളെ കണ്ടെത്താൻ സഹായിച്ച നായയെ കാണാനില്ല; തെരച്ചിൽ തുടർന്ന് ദൗത്യസംഘം
ലോകം മുഴുവൻ പ്രാർത്ഥനയിലായിരുന്നു… വിമാനാപകടത്തിൽ ആമസോൺ കാട്ടിൽ അകപ്പെട്ട നാല് കുരുന്നുകൾക്കായി…ഒടുവിൽ 40 ദിവസത്തെ തെരച്ചിലിന് ഫലം നൽകി കുട്ടികളെ കണ്ടെത്തി. എന്നാൽ ദൗത്യസംഘത്തെ കുട്ടികളിലേക്കെത്തിച്ച വിൽസൺ എന്ന ബൽജിയൻ ഷെപ്പേർഡിനെ കാണാതായി. കുട്ടി സംഘത്തിലുണ്ടായിരുന്ന കൈക്കുഞ്ഞിന്റെ ബോട്ടിലും, ഉപയോഗിച്ച ഡയപ്പറും കണ്ടെത്തിയത് വിൽസണായിരുന്നു. പിന്നീട് കാണാതായ വിൽസൺ കുട്ടികളെ കണ്ടെത്തി അവർക്കൊപ്പം കൂട്ടുകൂടി. ഇതറിയാതെ കുട്ടികൾക്കൊപ്പം നായയേയും തിരയുകയായിരുന്നു സൈന്യം. മൂന്നോ നാലോ ദിവസം നായ കുട്ടികൾക്കൊപ്പം കാവലായി നിന്നിരുന്നു. നായയുടെ കാൽപാടുകളാണ് കുട്ടികളുടെ അടുത്തേക്ക് […]
ഐപിഎൽ സംപ്രേഷണാവകാശം; ആമസോണും ഗൂഗിളും പിന്മാറി
ഐപിഎൽ സംപ്രേഷണാവകാശത്തിനുള്ള ലേലത്തിൽ നിന്ന് ആമസോണും ഗൂഗിളും പിന്മാറി. നാളെ ലേലം നടക്കാനിരിക്കെയാണ് അമേരിക്കൻ കമ്പനികൾ പിന്മാറിയത്. ഇതോടെ, റിലയൻസ് ഗ്രൂപ്പ്, സ്റ്റാർ ഇന്ത്യ എന്നീ കമ്പനികൾ തമ്മിലാണ് ലോകത്തിലെ ഏറ്റവും വിലപിടിച്ച ക്രിക്കറ്റ് ലീഗിൻ്റെ സംപ്രേഷണാവകാശം സ്വന്തമാക്കാനുള്ള പ്രധാന മത്സരം. ജിയോ, ഹോട്ട്‌സ്റ്റാർ എന്നിവർ തമ്മിലാണ് ഡിജിറ്റൽ അവകാശത്തിനായി പോരടിക്കുക. സംപ്രേഷണാവകാശത്തിനായി കമ്പനികൾ മുടക്കേണ്ട കുറഞ്ഞ തുക 32,890 കോടി രൂപയാണ്. നാല് ബണ്ടിലുകളായാവും സംപ്രേഷണാവകാശം നൽകുക. ഒടിടി, ടെലിവിഷൻ സംപ്രേഷണങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ […]
ഇന്ത്യൻ പതാക പ്രിന്റ് ചെയ്ത ഉത്പന്നങ്ങൾ വില്പനയ്ക്ക്; ആമസോണിനെതിരെ പ്രതിഷേധം
ഇന്ത്യൻ പതാക ഉത്പന്നങ്ങൾ വില്പനയ്ക്ക് വെച്ചതിൽ പ്രമുഖ ഇ-കോമേഴ്സ് സ്ഥാപനമായ ആമസോണിനെതിരെ പ്രതിഷേധം ശക്തം. ചെരുപ്പുകളും വസ്ത്രങ്ങളും അടക്കമുള്ള ഉത്പന്നങ്ങളാണ് ആമസോണിൽ വില്പനയ്ക്ക് വച്ചിരിക്കുന്നത്. ഇത് രാജ്യത്തെ അപമാനിക്കുന്ന പ്രവൃത്തിയാണെന്ന് ആളുകൾ കുറ്റപ്പെടുത്തുന്നു. ആമസോണിനെതിരായ ഹാഷ്‌ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗാണ്. 2017ലും ആമസോൺ സമാന വിവാദത്തിൽ പെട്ടിരുന്നു. അന്ന്, ഇന്ത്യൻ പതാക പ്രിൻ്റ് ചെയ്ത ചവിട്ടികളാണ് ആമസോണിൽ വില്പനയ്ക്ക് വച്ചിരുന്നത്. Indian National flag symbolises National pride.. Represents India's long struggle for freedom ..#Amazon_Insults_National_Flag […]
ആമസോണില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി ലക്ഷങ്ങളുടെ തട്ടിപ്പ്
ഈ കൊമേഴ്സ് ഭീമന്മാരായ ആമസോണില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മൂന്ന് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നാണ് ഹരിയാന സ്വദേശികളായ രാജ്കുമാര്‍ സിംഗ്, അരവിന്ദ് കുമാര്‍, സീതാറാം എന്നിവരെ യുപി സൈബര്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആമസോണില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് ആവശ്യമുള്ള സാധനങ്ങള്‍ പണം നല്‍കി പര്‍ച്ചേസ് ചെയ്യുകയാണ് തട്ടിപ്പുകാര്‍ ആദ്യം ചെയ്യുന്നത്. ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നം ലഭിക്കുമ്പോള്‍ ഉല്‍പ്പന്നതിന്റെ ഗുണമേന്മ മോശമാണെന്ന് കാണിച്ച് ആമസോണില്‍ റിപ്പോര്‍ട്ട്‌ചെയ്യും. ആമസോണിന്റെ പോളിസി […]
മിന്ത്രക്ക് പിന്നാലെ ആമസോണ്‍ എന്തുകൊണ്ട് ലോഗോ മാറ്റി?
അമേരിക്കൻ ഇ-കോമേഴ്സ് കമ്പനിയായ ആമസോണ്‍ മൊബൈൽ ആപ്പ് ലോഗോ മാറ്റി. ലോഗോയിലെ നീല സ്റ്റിക്കർ ടെയ്പ്പിന്റെ ഭാഗം ജർമൻ സേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറിന്റെ മീശയുമായി സാമ്യമുള്ളതാണ് എന്ന് സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ ഉയര്‍ന്നിരുന്നു. പോസ്റ്റ് കവറിനോട് സാമ്യം തോന്നുന്ന തവിട്ട് നിറത്തിന്റെ പശ്ചാത്തലത്തിൽ ആമസോണിന്റെ പ്രശസ്തമായ ആരോ ലോഗോയും മുകൾ ഭാഗത്ത് നീല നിറത്തിൽ സ്റ്റിക്കർ ടേപ്പ് ഒട്ടിച്ചതുപോലെ തോന്നിപ്പിക്കുന്നതുമായിരുന്നു പഴയ ലോഗോ. ഹിറ്റ്ലറിന്റെ മീശയുമായുള്ള സാമ്യമാണഓ പുത്തൻ ലോഗോയിൽ മാറ്റങ്ങൾ വരുത്തിയതിന് പിന്നിൽ എന്ന് ആമസോണ്‍ […]
ബൈജൂസിന് വെല്ലുവിളിയുമായി ആമസോണ്‍; ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗം പിടിച്ചടക്കാന്‍ ‘ആമസോണ്‍ അക്കാദമി’
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കോളേജ് എന്‍ട്രന്‍സ് പരീക്ഷയായ ജെ.ഇ.ഇക്ക് വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതിനായി പുതിയ വെര്‍ച്വല്‍ ലേണിങ് ആപ്പുമായി ആമസോണ്‍. ആമസോണ്‍ അക്കാദമി എന്നായിരിക്കും ആപ്പ് രൂപത്തിലും വെബ്സൈറ്റ് രൂപത്തിലും പുറത്തിറങ്ങുന്ന ലേണിങ് സ്പേസിന്‍റെ പേര്. ഇന്ത്യയിലുടനീളമുള്ള മികച്ച എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് പ്രവേശനം അനുവദിക്കുന്ന ജോയിന്‍റ് എൻട്രൻസ് എക്‌സാമിനേഷന് (ജെഇഇ) തയ്യാറെടുക്കാൻ വിദ്യാർഥികളെ സഹായിക്കുന്നതിന് പഠന സാമഗ്രികൾ, തത്സമയ പ്രഭാഷണങ്ങൾ, വിലയിരുത്തലുകൾ എന്നിവ ആമസോണ്‍ അക്കാദമി നല്‍കും. നിലവില്‍ ആമസോണ്‍ അക്കാദമിയിലെ കണ്ടന്‍റുകള്‍ സൌജന്യമാണെന്നും കുറച്ച് മാസത്തേക്ക് സൌജന്യമായിരിക്കുമെന്നും […]
ഹിന്ദു വികാരം വ്രണപ്പെടുത്തുന്ന ഉത്പന്നങ്ങള്‍ സൈറ്റില്‍:ആമസോണിനെതിരെ ബഹിഷ്‌കരണ ആഹ്വാനം
ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണിനെതിരെ ബഹിഷ്‌കരണ കാമ്പയിനുമായി ഒരു കൂട്ടം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. സൈറ്റില്‍ വില്‍പ്പനക്ക് വെച്ച ഉത്പന്നങ്ങള്‍ ഹിന്ദു വികാരം വ്രണപ്പെടുത്തുന്നവയാണെന്ന വാദം ചൂണ്ടിക്കാണിച്ചാണ് കാമ്പയിന്‍. ‘ബൊയ്‌കോട്ട് ആമസോണ്‍’ ഹാഷ് ടാഗോടെ നിരവധി പോസ്റ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഹിന്ദു ചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഡോര്‍മാറ്റുകള്‍ ഉള്‍പ്പടെയുള്ളവ സൈറ്റില്‍ വില്‍പ്പനക്ക് വെച്ചു എന്നാണ് ആമസോണിനെതിരായുള്ള ആരോപണം. വിവാദ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ച ആമസോണ്‍ യു.കെ സൈറ്റിന്റേതെന്ന തരത്തിലുള്ള സ്‌ക്രീന്‍ഷോട്ടുകളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. ഹിന്ദു ദൈവങ്ങളെ […]
കോവിഡ് വ്യാപനം രൂക്ഷം; ആമസോണ്‍ വര്‍ക്ക് ഫ്രം ഹോം 2021 ജൂണ്‍ വരെ നീട്ടി
കോവിഡ് വ്യാപനത്തിന് കുറവില്ലാത്ത സാഹചര്യത്തിൽ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം കാലാവധി 2021 ജൂണ്‍ 30 വരെ ആമസോൺ നീട്ടി. നേരത്തെ ജനുവരി 8 വരെ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് ആമസോണ്‍ അനുവദിച്ചിരുന്നത്. യുഎസിലെ 19,000ല്‍ അധികം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചുവെന്ന് ആമസോണ്‍ നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ആമസോൺ കോർപ്പറേറ്റ് ഓഫീസ് തുറന്ന് പ്രവർത്തിക്കും. വീട്ടിലിരുന്ന് കാര്യക്ഷമമായി ജോലി ചെയ്യാൻ സാധിക്കുന്നവർക്ക് അത് തുടരാമെന്നും ആമസോൺ വക്താവ് വ്യക്തമാക്കി. ഓഫീസിൽ ജോലിക്കെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ സംവിധാനങ്ങൾ […]