Global International News

ഇറാനെ വീണ്ടും ആക്രമിക്കുമെന്ന സൂചന നൽകി ട്രംപ്

ഇറാനെ വീണ്ടും ആക്രമിക്കുമെന്ന സൂചന നൽകി അമേരിക്ക. ഇറാനെ തകർത്തെങ്കിലും, ഇനിയും സൈനിക നടപടി മുന്നോട്ട് കൊണ്ടുപോകാനുണ്ടെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരെയുള്ള ദൗത്യം പൂർത്തിയാക്കാൻ ട്രംപ് പിന്തുണ വാഗ്ദാനം ചെയ്തതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ‌ യുദ്ധം സ്വാധീനിക്കുമോ എന്ന ചോദ്യത്തിനോട് വോട്ടർമാർ ഇതിനെ ഇഷ്ടപ്പെടുമെന്നായിരുന്നു ട്രംപിന്റെ മറുപടി.

യുദ്ധത്തിൽ അമേരിക്കൻ പൗരന്മാർ കനത്ത വില നൽകേണ്ടിവരുമെന്ന് അറിയാമെന്നും, ഇറാനെ ആണവായുധശേഷി കൈവരിക്കാൻ അനുവ​ദിക്കില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം വീണ്ടും അമേരിക്ക ആക്രമിച്ചാൽ ആണാവായുധം ഉപയോ​ഗിക്കാൻ ഭരണാനുമതി നൽകണമെന്ന് ഇറാൻ പാർലമെന്റ് ഭരണകാര്യ സമിതി തലവൻ ആവശ്യപ്പെട്ടു.

ഇറാനുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന വാർത്തകൾ തള്ളി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. അമേരിക്കയുമായി ഖത്തർ വഴിയും പാകിസ്ഥാൻ വഴിയും പരോക്ഷ ചർച്ചകൾ നടന്നുവരുന്നതായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞതിനു പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. അതിനിടെ, ഇറാൻ അതിർത്തിയിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ കഴിഞ്ഞ തിങ്കളാഴ്ച പരിശീലന അഭ്യാസം നടത്തിയതായി യുഎസ് മാധ്യമമായ ആക്‌സിയോസ് റിപ്പോർട്ട് ചെയ്തിരുന്നു. ഒക്ടോബർ 27-ന് ഇസ്രയേൽ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുകയാണ് ഇസ്രയേലിന്റെ പ്രകോപനമുണ്ടായത്.