Sports World

കൊറിയ ഓപ്പണ്‍: കശ്യപിന് സെമിയില്‍ തോല്‍വി

ഇഞ്ചിയോണ്‍: ഇന്ത്യയുടെ പി.കശ്യപിന് കൊറിയ ഓപ്പണ്‍ ബാഡ്മിന്റണിന്റെ സെമിയില്‍ തോല്‍വി. പുരുഷ വിഭാഗം സിംഗിള്‍സില്‍ ലോകചാമ്ബ്യനും ലോക ഒന്നാം നമ്ബറും ടൂര്‍ണമെന്റ് ടോപ് സീഡുമായ ജപ്പാന്റെ കെന്റോ മൊമോട്ടോയോടാണ് കശ്യപ് തോറ്റത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു കശ്യപിന്റെ തോല്‍വി. സ്‌കോര്‍: 13-21, 15-13. മത്സരം 40 മിനിറ്റ് നീണ്ടുനിന്നു. മൊമോട്ടോ കഴിഞ്ഞ വര്‍ഷം കൊറിയ ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു. ടൂര്‍ണമെന്റ് രണ്ടാം സീഡായ ചൈനീസ് തായ്‌പെയുടെ വാണ്ട് സു വെയ് ആണ് ഫൈനലില്‍ മൊമോട്ടോയുടെ എതിരാളി. ഇന്‍ഡൊനീഷ്യയുടെ […]

Sports World

ദോഹ അത്ലറ്റിക് മീറ്റിന് നാളെ തുടക്കം

ദോഹ അത്ലറ്റിക് മീറ്റിന് നാളെ തുടക്കം. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട മുഴുന്‍ ടീമുകളും ദോഹയില്‍ എത്തി. 203 രാജ്യങ്ങളില്‍ നിന്നുള്ള രണ്ടായിരത്തോളം അത്‌ലറ്റുകളാണ് മീറ്റില്‍ പങ്കെടുക്കുന്നത്. ഒളിംപിക്സ് കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ അത്‌ലറ്റിക് മേളക്ക് നാളെ ദോഹയില്‍ കൊടിയേറുന്നു. മീറ്റില്‍ പങ്കെടുക്കുന്ന മുഴുവന്‍ രാജ്യങ്ങളില്‍ നിന്നമുള്ള അത്‌ലറ്റുകളും ദോഹയില്‍ എത്തി ചേര്‍ന്നു. ദോഹ കലഫീ രാജ്യാന്തര സ്റ്റേഡിയത്തിലാണ് പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ചാംപ്യന്‍ഷിപ്പ് നടക്കുന്നു. വിപുലമായി സൌകര്യങ്ങളോട് കൂടിയ അത്ലറ്റിക് വില്ലേജാണ് ചാംപ്യന്‍ഷിപ്പിനോടനുബന്ധിച്ച് ഒരിക്കിയിട്ടുള്ളത്. 10 […]

UK World

സ്വര്‍ണ ക്ലോസറ്റ് മോഷണം പോയി; ഒടുവില്‍ പിടിയിലായത് 66 കാരന്‍

ബ്രിട്ടനില്‍ ഒരു ക്ലോസറ്റ് മോഷണം പോയതായിരുന്നു ഇന്നലത്തെ വലിയ വിശേഷം. പക്ഷേ അതൊരു സാധാരണ ക്ലോസറ്റായിരുന്നില്ല. 18 കാരറ്റ് സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ക്ലോസറ്റാണ് മോഷ്ടിക്കപ്പെട്ടത്. ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ്ഷയറിലുള്ള കൊട്ടാരത്തിനുള്ളില്‍ നിന്നാണ് 18 കാരറ്റ് സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ക്ലോസറ്റ് മോഷ്ടിക്കപ്പെട്ടത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്‍റെ ജന്മസ്ഥലമായ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ പ്രദര്‍ശനത്തിന് വെച്ചതായിരുന്നു സ്വര്‍ണ ക്ലോസറ്റ്. ഇന്നലെ പുലര്‍ച്ചെയാണ് ക്ലോസറ്റ് മോഷണം പോയെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. പുലര്‍ച്ചെ 4.50-തിന് മോഷ്ടാക്കള്‍ കൊട്ടാരത്തില്‍ നിന്നും […]

World

നിങ്ങളുടെ നാറിയ ഫോണ്‍ ആസ്വദിച്ചോളൂ

മൊബൈല്‍ ഫോണ്‍ കാരണം അച്ചടി നിര്‍ത്തിയ പത്രത്തിന്റെ അവസാന തലക്കെട്ട് ഇങ്ങനെ! സോഷ്യല്‍ മീഡിയയുടെയും ഇന്റര്‍നെറ്റിന്റെയും വരവോടെ ഏറ്റവും കൂടുതല്‍ പണികിട്ടിയത് അച്ചടി മാധ്യമങ്ങള്‍ക്കാണ്. ദിനേനയെന്നാണം നിരവധി പത്രങ്ങളാണ് അവരുടെ അച്ചടി പ്രതിസന്ധിയിലായി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ഇതിലെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഇന്ന് അച്ചടി നിര്‍ത്തിയ വാഷിങ്ടണ്‍ പോസ്റ്റ് എക്സ്പ്രസ് പത്രവും അതിന്റെ അവസാനതലക്കെട്ടും. വാഷിങ്ടണ്‍ പോസ്റ്റ് മെട്രോ സ്‌റ്റേഷനുകളില്‍ സൗജന്യമായി വിതരണം ചെയ്യുന്ന പ്രത്യേക പത്രം ‘എക്‌സ്പ്രസ്സ്’ ആണ് മൊബൈലിന്റെ കടന്നുവര‌വോടെ അച്ചടി അവസാനിപ്പിക്കേണ്ടി വന്നത്. […]

World

ഉസാമ ബിന്‍ ലാദന്റെ മകന്‍ കൊല്ലപ്പെട്ടു

അല്‍ഖാഇദ നേതാവും ഉസാമ ബിൻ ലാദന്റെ മകനുമായ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടു. അമേരിക്കയാണ് ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. അഫ്ഗാനിസ്താൻ-പാകിസ്താൻ അതിർത്തിയിൽ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനിലാണ് ഹംസ കൊല്ലപ്പെട്ടതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഹംസ ബിൻ ലാദന്റെ മരണം അല്‍ഖാഇദയുടെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞു. ഹംസ കൊല്ലപ്പെട്ടുവെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങൾ ആഗസ്റ്റ് ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ കഴിഞ്ഞ മാസം അവസാനം […]

World

അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ വഴിമുട്ടി; താലിബാന്‍ പ്രതിനിധികള്‍ റഷ്യയില്‍

താലിബാന്‍ പ്രതിനിധികള്‍ മോസ്കോയിലെത്തി റഷ്യയുമായി ചര്‍ച്ച നടത്തി. അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകള്‍ വഴിമുട്ടിയതിനു ശേഷമാണ് താലിബാന്റെ നിര്‍ണായക നീക്കം. താലിബാന്‍ പ്രതിനിധി സുഹൈള്‍ ശഹീനാണ് റഷ്യയുമായി താലിബാന്‍ ചര്‍ച്ച നടത്തിയ വിവരം സ്ഥിരീകരിച്ചത്. റഷ്യയുടെ അഫ്ഗാന്‍ പ്രതിനിധി സാമിര്‍ കബുലോവുമായാണ് താലിബാന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്. അമേരിക്കയും താലിബാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കേണ്ട ആവശ്യകത തന്നെയാണ് റഷ്യയും ഊന്നിപ്പറഞ്ഞതെന്നാണ് സൂചന. അമേരിക്കയുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ താലിബാന്‍ സന്നദ്ധത അറിയിച്ചതായും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അഫ്ഗാനിസ്ഥാനില്‍ രണ്ടു […]

World

തിരിച്ചടിക്കാന്‍ സൗദി പ്രതികരണം കാത്ത് ട്രംപ്‌

സൗദി അരാംകോക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണ വില ബാരലിന് പതിനൊന്ന് ഡോളറിലേറെ വര്‍ധിച്ചു. നാല് മാസത്തെ റെക്കോര്‍ഡ് മറികടന്ന് പതിനൊന്ന് മുതല്‍ 19 ശതമാനം വരെ വില വര്‍ധനവാണ് എണ്ണ വിലയിലുണ്ടായത്. ഓഹരി വിപണിയും തകര്‍ച്ച നേരിടുന്നുണ്ട്. വില കുത്തനെ കൂടാനുള്ള കാരണം ശനിയാഴ്ചയാണ് സൗദി അരാംകോയില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നത്. ലോകത്തെ ഏററവും വലിയ എണ്ണ സംസ്കരണ പ്ലാന്റായ അരാംകോയുടെ അബ്ഖൈഖ് പ്ലാന്റിലും, ഖുറൈസിലെ എണ്ണപ്പാടത്തുമാണ് ഡ്രോണുകള്‍ പതിച്ചത്. ഇതേ […]

International World

യു.എസ്-താലിബാന്‍ സമാധാന ചര്‍ച്ചകള്‍ റദ്ദാക്കിയതായി യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതൃത്വവുമായുളള സമാധാന ചര്‍ച്ചകള്‍ റദ്ദാക്കുന്നതായി അമേരിക്കന്‍ പ്രസിഡ‍ന്റ് ഡൊണാള്‍ഡ് ട്രംപ്. കാബുളില്‍ അമേരിക്കന്‍ സൈനികന്‍ അടക്കം 12 പേര്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കന്‍ നടപടി. നിര്‍ണായകമായ ഈ സാഹചര്യത്തിലും വെടിനിര്‍ത്തലിന് താലിബാന്‍ തയ്യാറല്ലെങ്കില്‍ അര്‍ത്ഥവത്തായ ഒരു സമാധാന കരാറില്‍ എത്താന്‍ അവര്‍ക്ക് അവകാശമില്ലെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. അതേസമയം അമേരിക്കയുടെ തീരുമാനം അഫ്ഗാനിസ്ഥാനില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈനിക പിന്‍മാറ്റത്തിനും മേഖലയില്‍ സമാധാന അന്തരീക്ഷം സ്ഥാപിക്കുന്നതിനും അമേരിക്കയും […]

Sports World

യു.എസ് ഓപ്പണ്‍: ഫെഡററെ ആദ്യ സെറ്റില്‍ തോല്‍പ്പിച്ച് ഇന്ത്യന്‍ താരം

ഇന്ത്യന്‍ ടെന്നീസില്‍ പുതുതാരപ്പിറവി. ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററെ ഞെട്ടിച്ച് ഗ്ലാന്റ്സ്ലാം കരിയറില്‍ സ്വപ്നതുല്യമായ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം സുമിത് നഗല്‍. യു.എസ് ഓപ്പണ്‍ ടെന്നീസില്‍ പുരുഷ വിഭാഗം സിംഗിള്‍സിലാണ് ഫെഡ‍ററെ ഞെട്ടിച്ച പ്രകടനം സുമിത് കാഴ്ചവെച്ചത്. ആദ്യ സെറ്റില്‍ മൂന്നാം സീഡ് താരമായ ഫെഡററെ 190 ാം റാങ്കുകാരനായ സുമിത് അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിച്ചു. 4-6 എന്ന പോയിന്റിനാണ് സുമിത് ഫെഡറര്‍ക്കെതിരെ ആദ്യ സെറ്റ് സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം സെറ്റില്‍ തിരിച്ചുവന്ന ഫെഡറര്‍ പിന്നീടങ്ങോട്ട് പിഴവുകളില്ലാത്ത […]

Sports World

ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; പി.വി സിന്ധുവിന് സ്വര്‍ണം

ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് സ്വര്‍ണം. ജപ്പാന്‍ താരം നൊസോമ ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം കരസ്ഥമാക്കിയത്(21-7,21-7). തകര്‍പ്പന്‍ പ്രകടനമാണ് സിന്ധു ഫൈനലില്‍ പുറത്തെടുത്തത്. ഒരിക്കല്‍ പോലും എതിരാളിയെ മേധാവിത്വമുറപ്പിക്കാന്‍ സിന്ധു അനുവദിച്ചില്ല. രണ്ട് ഗെയിമിലും ഏഴ് പോയിന്റെ ഒകുഹാരക്ക് നേടാനായുള്ളൂ. 37 മിനുറ്റ്‌കൊണ്ട് രണ്ട് ഗെയിമും സ്വന്തമാക്കി സിന്ധു ലോകകിരീടമണിയുകയായിരുന്നു. വിജയം അമ്മക്കുള്ള പിറന്നാള്‍ സമ്മാനമാണെന്ന് സിന്ധു പറഞ്ഞു. ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടവും […]