കേരളത്തിലെ ജനങ്ങളുടെ മാലിന്യം വലിച്ചെറിയുന്ന സംസ്കാരത്തിനെതിരെ പൊട്ടിത്തെറിച്ച സഞ്ചാരി. അതേ നിക്കോളായ് കേരള സര്‍ക്കാറിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയാണ് ഇപ്പോള്‍. കൊറോണ വൈറസ് കേരള മോഡല്‍ പ്രതിരോധത്തെ പ്രശംസിച്ച് അമേരിക്കന്‍ യൂ ട്യൂബര്‍. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് വീഡിയോ പകര്‍ത്തി യൂ ട്യൂബില്‍ അപ്‍ലോഡ് ചെയ്താണ് നിക്കോളായ് ടി ജൂനിയറെന്ന സഞ്ചാരി അഭിനന്ദനങ്ങള്‍ അറിയിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് മാലിന്യം വലിച്ചെറിയുന്ന മലയാളിക്കെതിരെ വീഡിയോ ചെയ്ത നിക്കോയുടെ ഇപ്പോഴത്തെ അഭിപ്രായം കേരള ഈസ് ഔസം […]
World
കോവിഡ് 19: ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ വിലക്ക്; ആരാധനാലയങ്ങൾ അടച്ചു
ഗൾഫിൽ രോഗികളുടെ എണ്ണം 1100 കവിഞ്ഞു. ഇന്നലെ മാത്രം 83 പേർക്ക് രോഗം സ്ഥിരീകരിച്ചു ഗൾഫ് രാജ്യങ്ങളിൽ രോഗികളുടെ എണ്ണം 1100 കവിഞ്ഞു. ഇന്നലെ മാത്രം 83 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നതിന് നിയന്ത്രണ നടപടികൾ കടുപ്പിച്ചു. യു.എ.ഇയിലെ മുഴുവൻ പള്ളികളിലും ചർച്ചുകളിലും നാല് ആഴ്ചക്കാലം ആരാധനകൾ നിർത്തിവെച്ചു. യു.എ.ഇയിൽ വിസാവിലക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ബഹ്റൈനിൽ 65 വയസുള്ള സ്വദേശിനി ഇന്നലെ കോവിഡ് ബാധ മൂലം മരണപ്പെടുകയും രോഗികളുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന […]
കൊറോണ വൈറസിനെതിരായ ആദ്യ വാക്സിന്‍ പരീക്ഷണം നടത്തിയതായി അമേരിക്ക
കോവിഡ് 19 ബാധിച്ച് ലോകത്ത് മരണം 7157 ആയി. പടിഞ്ഞാറന്‍ യൂറോപ്പ് സ്തംഭനത്തിലേക്ക്. യൂറോപ്പിലേക്കുള്ള വഴികളടച്ച് ആഫ്രിക്ക. അമേരിക്കയില്‍ 10ലേറെ പേര്‍ കൂട്ടംകൂടുന്നതിന് വിലക്ക്. ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായിരം കടന്നു. ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വൈറസ് നിയന്ത്രണാതീതമായി പടരുകയാണ്. അമേരിക്കയില്‍ 10 കൂടുതല്‍ പേര്‍ കൂട്ടംകൂടുന്നതിന് നിരോധിച്ചു. പടിഞ്ഞാറന്‍ യൂറോപ്പ് സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. കൊറോണ വൈറസിനെതിരായ ആദ്യ വാക്സിന്‍ പരീക്ഷണം നടത്തിയതായി അമേരിക്ക അവകാശപ്പെട്ടു. ലോകത്ത് ഇതുവരെ […]
17 പേർക്ക് കൂടി ഡിസ്ചാർജ് ; ബഹ്റൈനില്‍ കോവിഡ് ബാധിതർ കുറയുന്നു.
ബഹ്റൈനിൽ പതിനേഴ് കോവിഡ് ബാധിതർക്ക് കൂടി രോഗ വിമുക്തി. പൂർണമായി സുഖം പ്രാപിച്ചതിനെത്തുടർന്ന് ഇതിനകം ഇവർക്ക് ചികിൽസാ കേന്ദ്രത്തിൽ നിന്ന് ഡിസ്ചാർജ് ലഭിച്ചു. ഇതോടെ രോഗ വിമുക്തി നേടിയവരുടെ എണ്ണം 77 ആയി. ഇതോടെ രാജ്യത്ത് മുമ്പേ ചികിൽസയിലുണ്ടായിരുന്നവരുടെ എണ്ണം 53 ആയി കുറഞ്ഞു. ഇറാനിൽ നിന്ന് രോഗ ബാധിതരായി എത്തിയ പൗരന്മാരുടെ സംഘത്തിൽ 84 പേരും ചികിൽസയിലുണ്ട്. രോഗബാധിതരിൽ രണ്ടു പേരുടെ ആരോഗ്യ നില മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ബാക്കിയുള്ളവരുടെ ആരോഗ്യനില മെച്ചപ്പെട്ട നിലയിലാണെന്ന് ആരോഗ്യമന്ത്രാലയം […]
സൗദിയില്‍ കടുത്ത നിയന്ത്രണങ്ങള്‍: പ്രധാനപ്പെട്ട എട്ടു തീരുമാനങ്ങള്‍ ഇങ്ങനെ…
ഇന്നു മുതല്‍ പ്രധാനപ്പെട്ട ഉത്തരവുകള്‍ പ്രാബല്യത്തിലായതായി ഭരണകൂടം അറിയിച്ചു കോവിഡ് 19 കേസുകള്‍ സൌദിയില്‍ 118 ആയതോടെ ഭരണകൂടം രാജ്യത്ത് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 16 ദിവസത്തേക്ക് വിവിധ മന്ത്രാലയങ്ങളിലെ ജീവനക്കാര്‍ ഓഫീസില്‍ ഹാജരാകേണ്ടതില്ല. ആരോഗ്യ, ആഭ്യന്തര, ةസൈനിക മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കും. വിവിധ സ്ഥാപനങ്ങളും രാജ്യത്തെ ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും അനിശ്ചിത കാലത്തേക്ക് അടക്കാന്‍ ഉത്തരവിറങ്ങി. പൊതുസ്ഥലങ്ങള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ ഒരുമിച്ച് കൂടുന്നതിന് വിലക്കേര്‍പ്പെടുത്തി. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ പരമാവധി ജീവനക്കാര്‍ക്ക് അവധി നല്‍കണമെന്നും […]
കോവിഡ് 19 ചൈനയില്‍ പടര്‍ത്തിയത് അമേരിക്കയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ്
കോവിഡ് 19 ചൈനയില്‍ പടര്‍ത്തിയത് അമേരിക്കയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍. അമേരിക്കന്‍ സൈന്യമാണ് വൈറസ് ചൈനയില്‍ എത്തിച്ചതെന്ന് സാവോ ആരോപിച്ചു. അമേരിക്കയിലാണ് ആദ്യ കൊറോണ മരണമുണ്ടായതെന്നും സാവോ ലിജിയാന്‍ പറഞ്ഞു. കോവിഡ് 19 ബാധിച്ച് ചൈനയില്‍ ഇതുവരെ മരിച്ചത് 3177 പേരാണ്. സ്പെയിനിലും ഇറ്റലിയിലും അതിവേഗത്തിലാണ് മരണസംഖ്യ ഉയരുന്നത്. സ്പെയിനില്‍ രണ്ട് ദിവസത്തിനുള്ളില്‍ 133 പേരാണ് മരിച്ചത്. ഇറ്റലിയില്‍ ഇന്നലെ മാത്രം 250 കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 137 രാജ്യങ്ങളിലായി ഒരുലക്ഷത്തി നാല്‍പതിനായിരത്തിലധികം […]
ബഹ്റൈനില്‍ 901 തടവുകാര്‍ക്ക് മാപ്പ് നല്‍കി വിട്ടയക്കാന്‍ രാജാവിന്റെ ഉത്തരവ്
വിട്ടയക്കപ്പെടുന്ന വിദേശികളായ തടവുകാർ ശേഷിക്കുന്ന ശിക്ഷാ കാലാവധി അവരുടെ രാജ്യത്ത് അനുഭവിക്കണം.ബഹ്റൈനില്‍ 901 തടവുകാര്‍ക്ക് മാപ്പ് നല്‍കി വിട്ടയക്കാന്‍ രാജാവിന്റെ ഉത്തരവ്. രാജ്യത്തെ നിലവിലെ സാഹചര്യം പരിഗണിച്ചാണിത്. വിട്ടയക്കപ്പെടുന്ന വിദേശികളായ തടവുകാർ ശേഷിക്കുന്ന ശിക്ഷാ കാലാവധി അവരുടെ രാജ്യത്ത് അനുഭവിക്കണം.
ഇറാനില്‍ നിന്ന് ബഹ്റൈനിലെത്തിയ നാലു പേര്‍ക്ക് കൂടി കോവിഡ് ബാധ
ഇതോടെ ഇറാൻ സംഘത്തിലെ 83 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ചികിത്സയിലുള്ള 83 രോഗബാധിതർക്ക് പുറമെയാണിത്.ഇറാനിൽ നിന്ന് ബഹ്റൈനിൽ എത്തിയ സംഘത്തിലെ നാല് പേർക്ക് കൂടി കോവിഡ് ബാധ. ഇതോടെ ഇറാൻ സംഘത്തിലെ 83 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ചികിത്സയിലുള്ള 83 രോഗബാധിതർക്ക് പുറമെയാണിത്. രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണ്. രോഗ വ്യാപനം തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യമന്ത്രാലയം വ്യാപകമാക്കി. ഇതിനകം 44 പേർക്ക് രോഗവിമുക്തി ലഭിച്ചു. 47 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി.
ടോക്യോ ഒളിംപിക്സ് മാറ്റിവെക്കണമെന്ന് ട്രംപ്
ഒഴിഞ്ഞ സ്റ്റേഡിയങ്ങളില്‍ മല്‍സരം നടത്തുന്നതിനേക്കാള്‍ നല്ലത് അടുത്ത വര്‍ഷം നടത്തുന്നതാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ടോക്യോ ഒളിംപിക്സ് മാറ്റിവെക്കണമെന്ന് ട്രംപ്. ഒളിമ്പിക്സ് മാറ്റിവെക്കുന്നതിനെക്കുറിച്ച് പരസ്യമായി പ്രതികരിക്കുന്ന ആദ്യത്തെ വിദേശ നേതാവാണ് ട്രംപ്. ഒഴിഞ്ഞ സ്റ്റേഡിയങ്ങളില്‍ മല്‍സരം നടത്തുന്നതിനേക്കാള്‍ നല്ലത് അടുത്ത വര്‍ഷം നടത്തുന്നതാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ജപ്പാനിലെ ടോക്യോ ആണ് 2020 ഒളിമ്പിക്സിന് വേദിയാകുന്നത്. ലോകം ഇതുവരെ കാണാത്ത അതിനൂതന സാങ്കേതികവിദ്യയുടെ വിസ്മയാനുഭവമാകുമെന്നായിരുന്നു ടോക്യോ ഒളിമ്പിക്‌സിനെക്കുറിച്ച് ജപ്പാന്റെ വാഗ്ദാനം. 2020 ജൂലൈ 24 മുതല്‍ ഓഗസ്റ്റ് ഒമ്പതു വരെയാണ് […]
കോവിഡ് 19; മരണസംഖ്യ 4971 ആയി, ഇറ്റലിയില്‍ വൈറസ് ബാധ നിയന്ത്രണാതീതം
കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 4971 ആയി. 125 രാജ്യങ്ങളിലായി 134558 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ മരണ സംഖ്യ 1016 കടന്നു. രാജ്യത്ത് സൂപ്പര്‍ മാര്‍ക്കറ്റുകളും മെഡിക്കല്‍ ഷോപ്പുകളും ഒഴികെ എല്ലാ സ്ഥാപനങ്ങളും അടച്ച് നിയന്ത്രണം അതീവ ശക്തമാക്കി. അതേസമയം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും ഭാര്യയും കോവിഡ് നിരീക്ഷണത്തിലാണ്. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനൊപ്പം ഭക്ഷണം […]