World

മെക്സിക്കൻ പൗരന്മാരുടെ ഒഴിപ്പിക്കൽ തുടങ്ങി; ആദ്യ വിമാനമെത്തി

യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്ന മെക്സിക്കൻ പൗരന്മാർ രാജ്യ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിൽ എത്തിത്തുടങ്ങി. യുദ്ധത്തിന്റെ ഫലമായുണ്ടായ മാനുഷിക പ്രതിസന്ധി പരിഹരിക്കാൻ മെക്സിക്കോയുടെ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ ഉത്തരവിട്ടതാണ് പ്രത്യേക വിമാനങ്ങൾ. സംഘർഷത്തെത്തുടർന്ന് പലായനം ചെയ്ത 81 പേരടങ്ങുന്ന സംഘം റൊമാനിയയിൽ നിന്നുള്ള ആദ്യ വിമാനത്തിൽ ഇന്ന് മെക്സിക്കോയിൽ എത്തിയിരുന്നു.റൊമാനിയയിലുള്ള എല്ലാ പൗരന്മാരെയും രക്ഷിക്കാനുള്ള പദ്ധതികൾ മെക്സിക്കോയുടെ നാഷണൽ ഡിഫൻസ് സെക്രട്ടേറിയറ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം അതിർത്തികൾ കടന്ന് അയൽരാജ്യങ്ങളിലേക്ക് “ആളുകളുടെ മനുഷ്യ ഹിമപാതം” […]

World

പാക് പള്ളി സ്‌ഫോടനം; ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു

57 പേരുടെ മരണത്തിനിടയാക്കിയ പാകിസ്താൻ നഗരമായ പെഷവാറിലെ പള്ളിയിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ 57 പേർ കൊല്ലപ്പെടുകയും 200 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച പെഷവാറിലെ പള്ളിക്ക് സമീപം രണ്ട് ഭീകരർ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയും, തുടർന്ന് അവരിൽ ഒരാൾ കെട്ടിടത്തിൽ പ്രവേശിച്ച് സ്‌ഫോടനം നടത്തികയും ചെയ്തു. ഷിയാ വിശ്വാസികളെ ലക്ഷ്യമിട്ട് നടത്തിയ ചാവേർ സ്ഫോടനത്തെ പാകിസ്താൻ മനുഷ്യാവകാശ കമ്മീഷൻ (എച്ച്ആർസിപി) ശക്തമായി […]

World

ക്വാഡ് ഉച്ചകോടി: യുദ്ധത്തിന് നയതന്ത്രത്തിലൂടെ പരിഹാരം കാണണമെന്ന് നരേന്ദ്രമോദി

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ക്വാഡ് രാജ്യങ്ങളുടെ നേതാക്കളുടെ ചര്‍ച്ചയില്‍ യുദ്ധത്തിന് നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്വാഡ് നേതാക്കളുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കൂടിക്കാഴ്ച നടത്തിയെന്ന സവിശേഷതയും ഇന്നത്തെ ചര്‍ച്ചയ്ക്കുണ്ടായിരുന്നു. അധിനിവേശത്തില്‍ റഷ്യയ്‌ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ ചൈന വിഷയമുള്‍പ്പെടെ സൂചിപ്പിച്ച് ബൈഡന്‍ ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് വിവരം. യുക്രൈന്‍ പ്രശ്‌നത്തിലെ മാനുഷിക പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്നും പ്രശ്‌നത്തിന് ചര്‍ച്ചകളിലൂടെ അതിവേഗം പരിഹാരം കാണണമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടത്. ഇന്തോപസഫിക് മേഖലയില്‍ […]

World

സ്റ്റാര്‍ ലിങ്ക് ഉടന്‍ റഷ്യന്‍ സൈബര്‍ ആക്രമണം നേരിട്ടേക്കാമെന്ന് ഇലോണ്‍ മസ്‌ക്

സ്റ്റാര്‍ ലിങ്ക് വഴി യുക്രൈന്റെ വിവിധ ഭാഗങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം ആക്ടിവേറ്റ് ചെയ്തതിന് പിന്നാലെ സ്റ്റാര്‍ ലിങ്ക് റഷ്യന്‍ ആക്രമണ ഭീഷണി നേരിടുന്നതായി സ്‌പേസ് എക്‌സ് സി ഇ ഒ ഇലോണ്‍ മസ്‌ക്. ഏതുനേരത്തും സ്റ്റാര്‍ ലിങ്കിനുനേരെ സൈബര്‍ ആക്രമണമുണ്ടാകാമെന്നാണ് മസ്‌ക് അറിയിച്ചത്. അത്യാവശ്യമുള്ളപ്പോള്‍ മാത്രം സ്റ്റാര്‍ ലിങ്ക് ആക്ടിവേറ്റ് ചെയാന്‍ ശ്രമിക്കണമെന്നും ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും ട്വിറ്ററിലൂടെയാണ് മസ്‌ക് മുന്നറിയിപ്പ് നല്‍കിയത്. തന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതി സ്റ്റാര്‍ലിങ്ക് യുക്രൈനായി ആക്ടിവേറ്റ് ചെയ്തതായി മസ്‌ക് […]

World

റഷ്യ-യുക്രൈന്‍ പ്രശ്‌നത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ച് സൗദി കിരീടാവകാശി

യുക്രൈനിലെ റഷ്യന്‍ അധിനിവേശം ഒരാഴ്ച പിന്നിടുമ്പോഴും അതിശക്തമായിത്തന്നെ തുടരുന്ന പശ്ചാത്തലത്തില്‍ പ്രശ്‌നം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയമായ പരിഹാരമാണ് യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി. റഷ്യ ഉള്‍പ്പെടെയുള്ള എണ്ണ നിര്‍മാതാക്കളുടെ ഗ്രൂപ്പിന് അന്താരാഷ്ട്ര സമ്മര്‍ദത്തിന്റെ പശ്ചാത്തലത്തിലും പരിപൂര്‍ണ പിന്തുണ ഉറപ്പുനല്‍കുന്നകായും ഫോണ്‍ സംഭാഷണത്തിനിടെ സല്‍മാന്‍ രാജകുമാരന്‍ […]

World

‘യുക്രൈൻ കീഴടക്കുക ലക്ഷ്യം’ : വ്‌ളാദിമിർ പുടിൻ

യുക്രൈൻ പൂർണമായും കീഴടക്കുകയാണ് ലക്ഷ്യമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. ഫ്രഞ്ച് പ്രസിഡന്റുമായി നടത്തി ഫോൺ സംഭാഷണത്തിലാണ് പുടിന്റെ പ്രതികരണം. യുക്രൈനിലേയും റഷ്യയിലേയും ജനത ഒന്നാണെന്ന് പുടിൻ പറയുന്നു. ( Aims at conquering Ukraine says Vladimir Putin ) അതേസമയം, യുക്രൈനെ പൂർണമായും പിടിച്ചടക്കുകയാണ് ലക്ഷ്യമെന്ന റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിന്റെ വാക്കുകൾ ഭയപ്പെടുത്തുന്നുവെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ പറഞ്ഞു. യുദ്ധത്തിന്റെ ഏറ്റവും മോശമായ ഭാഗം ഇനിയും വരാനിക്കുന്നതേ ഉള്ളൂവെന്ന തോന്നൽ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് […]

World

യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യൻ വ്യോമാക്രമണം

യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യയുടെ വ്യോമാക്രമണം. സാപ്രോഷ്യ ആണവനിലയത്തിന് സമീപം തീയും പുകയുമാണെന്നാണ് റിപ്പോർട്ട്. ( russia attack Zaporizhzhia nuclear plant ) അഗ്നിശമന സേനാംഗങ്ങൾക്ക് ആണവനിലയത്തിന് അടുത്തേക്ക് എത്താൻ കഴിയുന്നില്ല. സാപ്രോഷ്യയിലെ സാഹചര്യം വിലയിരുത്തുകയാണ് അന്താരാഷ്ട്ര ആണവോർജ എജൻസി. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയമാണ് സാപ്രോഷ്യ. ഇവിടെയുണ്ടാകുന്ന ആക്രമണം 1986 ലെ ചെർണോബൈൽ ദുരന്തത്തേക്കാൾ ഭീകരമായിരിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ആണവനിലയത്തിലെ റിയാക്ടറിനെ ആക്രമണം ബാധിച്ചിട്ടുണ്ടോ എന്നാണ് അറിയേണ്ടത്. റിയാക്ടറിന് കേടുപാടുകൾ […]

World

ലോകം ഭീതിയോടെ നോക്കുന്ന ഈ പ്രത്യേക സേന ആരാണ് ?

യുക്രൈനിൽ റഷ്യൻ അധിനിവേശം ആറാം ദിവസത്തിലേക്ക് കടന്നതോടെ ‘അസോവ് റെജിമെന്റ്’ എന്ന യുക്രൈനിയൻ സേന വീണ്ടും വാർത്താ തലക്കെട്ടുകളിൽ നിറയുകയാണ്. യുക്രൈനിൽ സൈനിക നടപടി ആരംഭിച്ചതിന്റെ ഒരു ലക്ഷ്യം രാജ്യത്തെ ‘നാസി മുക്തമാക്കുക’ എന്നത് കൂടിയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ പറഞ്ഞതോടെ ‘അസോവ് റെജിമെന്റ്’ എന്ന സേനയുടെ സാന്നിധ്യത്തെ കുറിച്ച് പറയാതെ പറയുകയാണ് പുടിൻ. ( azov regiment Ukraine war 24 explainer ) തുടർന്ന് യുദ്ധക്കളത്തിൽ അസോവ് ഫൈറ്ററുടെ സാന്നിധ്യം സ്ഥിരീകരിച്ച് യുക്രൈൻ […]

World

സാധാരണക്കാരെ യുക്രൈന്‍ മനുഷ്യ കവചമാക്കുന്നു; ആക്രമണം തുടരുമെന്ന് റഷ്യ

യുക്രൈനില്‍ ആക്രമണം ശക്തമാക്കുമെന്ന് റഷ്യ. ലക്ഷ്യം നേടുന്നത് വരെ ആക്രമണം തുടരുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി പ്രതികരിച്ചു. യുക്രൈനിലെ മേഖലകള്‍ റഷ്യ പിടച്ചടക്കില്ല. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കും. യുക്രൈന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ മാത്രമാണ് തങ്ങളുടെ ആക്രമണമെന്നും റഷ്യന്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ യുക്രൈനിലെ സാധാരണക്കാരെ റഷ്യക്കെതിരായി യുദ്ധത്തിന് ഉപയോഗിക്കുകയാണ്. സൈനികരല്ലാത്ത സാധാരണക്കാരെ മനുഷ്യ കവചമായി യുക്രൈന്‍ ഉപയോഗിക്കുകയാണെന്നും റഷ്യ ചൂണ്ടിക്കാട്ടി. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് അമേരിക്ക ആണവായുധങ്ങള്‍ പിന്‍വലിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു.

World

റഷ്യയ്‌ക്കെതിരായ ഉപരോധം ശക്തമാക്കാൻ തയ്യാറെന്ന് ബോറിസ് ജോൺസൺ

രാജ്യത്തെ സംരക്ഷിക്കാനുള്ള യുക്രൈൻ ജനതയുടെ ആഗ്രഹത്തെ വ്‌ളാഡിമിർ പുടിൻ കുറച്ചുകാണുന്നതായി ബോറിസ് ജോൺസൺ. പടിഞ്ഞാറിന്റെ ഐക്യവും ദൃഢനിശ്ചയവും പുടിൻ കുറച്ചുകാണുന്നു. ഉപരോധത്തിലൂടെ റഷ്യയിൽ സാമ്പത്തിക സമ്മർദ്ദം ഉണ്ടാകും . റഷ്യയ്‌ക്കെതിരായ ഉപരോധം ശക്തമാക്കാൻ തയ്യാറെന്നും ബോറിസ് ജോൺസൺ കൂട്ടിച്ചേർത്തു. റഷ്യൻ അധിനിവേശത്തിനിടയിൽ രാജ്യത്തെയും ലോകത്തെയും അണിനിരത്തിയ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ ധീരതയെയും ബോറിസ് പ്രശംസിച്ചു. യുകെയും മറ്റുള്ളവരും പ്രവചിച്ച ദുരന്തം വ്‌ളാഡിമിർ പുടിന്റെ അധിനിവേശത്തോടെ സംഭവിച്ചു. സംഭവിക്കുന്നത് പ്രതീക്ഷിച്ചതിലും മോശമാണ്. യൂറോപ്യൻ ഭൂഖണ്ഡത്തിൽ സംഭവിക്കുന്ന ദുരന്തമെന്നാണ് അദ്ദേഹം […]