World

‘ഇസ്ലാമിക നിയമം അനുവദിക്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീകൾക്ക് നൽകും’; താലിബാൻ

ഇസ്ലാമിക നിയമം അനുവദിക്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീകൾക്ക് നൽകുമെന്ന് താലിബാൻ. രാജ്യാന്തര വനിതാ ദിനത്തിൽ സ്ത്രീകൾക്കുള്ള സന്ദേശമെന്ന നിലയിലാണ് താലിബാൻ്റെ പ്രഖ്യാപനം. സ്ത്രീകളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നും താലിബാൻ പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ താലിബാൻ വക്താവ് സുഹൈൽ ഷഹീൻ ആണ് ഇക്കാര്യം അറിയിച്ചത്. ‘രാജ്യാന്തര വനിതാ ദിനത്തിൽ, ഇസ്ലാമിക നിയമം അനുസരിച്ചുള്ള എല്ലാ ഭരണഘടനാ അവകാശങ്ങളും സ്ത്രീകൾക്ക് ലഭിക്കും. അവർക്കത് ഉപയോഗിക്കാം. സ്ത്രീകളുടെ ന്യായമായ ആവശ്യങ്ങൾ […]

World

ഇന്നും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

മാനുഷിക ഇടനാഴി ഒരുക്കാൻ ഇന്നും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഇന്ത്യൻ സമയം 12.30 മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. കീവ്, ചെർണിവ്, സുമി, ഖാർകിവ്, മരിയുപോൾ എന്നീ നഗരങ്ങളിലാണ് താത്കാലിക വെടിനിർത്തൽ. ( Russia declares ceasefire again ) അതിനിടെ, സുമിയിൽ നിന്ന് ഒഴിപ്പിച്ച മുഴുവൻ ഇന്ത്യൻ വിദ്യാർത്ഥികളെയും ഇന്ന് പടിഞ്ഞാറൻ യുക്രൈനിലെത്തിക്കും. പോൾട്ടാവയിൽ നിന്ന് ട്രെയിൻ മാർഗം ലിവിവിൽ എത്തിക്കുന്ന 694 വിദ്യാർത്ഥികളെയും യുക്രൈൻ-പോളണ്ട് അതിർത്തിയിലെത്തിക്കാനാണ് ശ്രമം. പോളണ്ടിൽ നിന്ന് പ്രത്യേക വിമാനങ്ങളിൽ വിദ്യാർത്ഥികളെ […]

World

യുദ്ധമുഖത്തുനിന്ന് 1,200 കിലോമീറ്റർ ഒറ്റയ്ക്ക് പലായാനം ചെയ്ത് 11 വയസുകാരൻ

കൊടുമ്പിരികൊള്ളുന്ന യുദ്ധമുഖത്തുനിന്ന് 1,200 കിലോമീറ്റർ ഒറ്റയ്ക്ക് പലായാനം ചെയ്ത് സ്ലോവാക്യലെത്തിയ ഒരു പതിനൊന്നുകാരൻ. യുക്രൈൻ യുദ്ധത്തിന്റെ മറ്റൊരു പ്രതീകമായി സാമൂഹ്യമാധ്യമങ്ങളിൽ നിറയുകയാണ് ആ പതിനൊന്നുകാരൻ. ( 11 year old migrate from Ukraine alone ) ഹസൻ എന്നാണ് ഈ പതിനൊന്നുകാരൻറെ പേര്. കൈ തണ്ടയിൽ അമ്മ എഴുതിവെച്ച ബന്ധുവിന്റെ ഫോൺ നമ്പറും, പാസ്‌പോർട്ടും, രണ്ട് ചെറിയ ബാഗുകളുമായി ഒറ്റയ്ക്ക് 1,200 കിലോമീറ്റർ താണ്ടിയാണ് ഹസൻ സ്ലോവാക്യയിലെത്തിയത്. തലയ്ക്കുമുകളിലിരമ്പുന്ന യുദ്ധവിമാനങ്ങൾ, വെടിയൊച്ചകൾ, യുദ്ധമെന്തെന്ന് അറിയാത്ത പ്രായത്തിൽ, […]

World

സെലന്‍സ്‌കി ഇന്ന് ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സിനെ അഭിസംബോധന ചെയ്യും

റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി ഇന്ന് ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സിനെ അഭിസംബോധന ചെയ്യും. വിഡിയോ കോള്‍ വഴിയാകും സെലന്‍സ്‌കി ബ്രിട്ടീഷ് എം പിമാരുമായി സംസാരിക്കുക. ഹൗസ് ഓഫ് കോമണ്‍സിനെ അഭിസംബോധന ചെയ്യണമെനന് സെലന്‍സ്‌കിയാണ് ആവശ്യപ്പെട്ടിരുന്നത്. സെലന്‍സ്‌കിയുടെ ഈ ചരിത്രപരമായ അഭ്യര്‍ഥന അംഗീകരിക്കുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍ അറിയിച്ചു. സെലന്‍സ്‌കിയുടെ പ്രസംഗം തത്സമയം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നതിനായുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. എല്ലാ എംപിമാര്‍ക്കും വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുള്ള ലിങ്കുകളും […]

World

ഇന്ന് ലോക വനിതാ ദിനം

ഇന്ന് ലോക വനിതാ ദിനം. പെൺ ചിന്തകളിലേക്കും നേട്ടങ്ങളിലേക്കും ഒപ്പം നോവുകളിലേക്കും ലോകത്തിൻറെ ശ്രദ്ധ തുറന്നുവെച്ച ദിനം. എല്ലാ വർഷവും ഓരോ ആശയങ്ങൾ മൂന്നോട്ടുവെച്ചാണ് വനിതാ ദിനം ആഘോഷിക്കപ്പെടുന്നത്. ‘Gender equality today for a sustainable tomorrow’- സുസ്ഥിരമായ ഭാവിക്കായി ലിംഗ നീതിയുടെ വർത്തമാനകാലമെന്നതാണ് ഈ വർഷത്തെ പ്രമേയം. ( world celebrates international women’s day ) സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണമാണ് ഈ ദിനം മുന്നോട്ട് വയ്ക്കുന്നത്. ദേശത്തിന്റെ അതിരുകൾക്ക് അപ്പുറത്ത് […]

World

സുരക്ഷിത കരങ്ങൾ തേടി 11 വയസ്സുള്ള യുക്രൈൻ ബാലൻ ഒറ്റയ്ക്ക് സഞ്ചരിച്ചത് 1,000 കിലോമീറ്റർ…

യുക്രൈനിൽ റഷ്യൻ അധിനിവേശം തുടരുകയാണ്. ജീവനും ജീവിതവും തെരുവുകളിൽ പൊലിയുമ്പോൾ നിസ്സഹായരായ ജനതയുടെ കണ്ണീർ മാത്രമാണ് ഇനിയവിടെ ബാക്കി. വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയാണ് മിക്കവരും. പ്രായഭേദമില്ലാതെ പുരുഷന്മാരും സ്ത്രീകളും റഷ്യയുടെ ആക്രമണത്തിനെതിരെ ധീരമായ പോരാട്ടം നടത്തുന്നതിന്റെ പോസ്റ്റുകളും നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടു. യുദ്ധഭൂമിയിൽ അനാഥരായ ജീവിതങ്ങൾ ഏറെയാണ്. തങ്ങളുടെ ഉറ്റവരെ യുദ്ധഭൂമിയിൽ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് ചുറ്റും. പലായന കാഴ്ച്ചയിൽ ഏറ്റവും ഒടുവിൽ നമ്മൾ കണ്ടതാണ് പതിനൊന്ന് വയസ്സുള്ള യുക്രൈനിയൻ ബാലൻ 1000 കിലോമീറ്റർ […]

World

നിമിഷപ്രിയയുടെ അപ്പീലിൽ ഇന്ന് വിധി

യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ അപ്പീൽ ഹർജിയിൽ സനാ ഹൈക്കോടതി ഇന്നു വിധി പറയും. ഏറെ പ്രതീക്ഷകളോടെയാണ് നിമിഷപ്രിയയും ബന്ധുക്കളും വിധിക്കായി കാത്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചതിനു പിന്നാലെ നിമിഷയുടെ വധശിക്ഷ നടപ്പാക്കണം എന്ന ആവശ്യവുമായി മരിച്ച തലാൽ അബ്ദുമഹ്ദിയുടെ ബന്ധുക്കൾ കോടതിക്കു മുമ്പാകെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സ്ത്രീ എന്ന പരിഗണന നൽകി വിട്ടയയ്ക്കണമെന്നും വധശിക്ഷയിൽ ഇളവ് അനുവദിക്കുകയെങ്കിലും ചെയ്യണമെന്നാണ് നിമിഷയുടെ അഭ്യർഥന. യെമനിലുള്ള […]

World

ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു; ഇന്ന് രേഖപ്പെടുത്തിയത് 13 വർഷത്തിലെ ഉയർന്ന വില

യുക്രൈനു മേൽ റഷ്യ നടത്തുന്ന അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു. ബാരലിന് 130 ഡോളറാണ് നിലവിൽ ക്രൂഡ് ഓയിലിൻ്റെ വില. ഇത് 13 വർഷത്തിലെ ഏറ്റവും ഉയർന്ന വിലയാണ്. ഇതോടെ ഇന്ത്യയിൽ ഇന്ധന വില വർധിച്ചേക്കുമെന്നാണ് സൂചന. അതേസമയം, യുക്രൈനിൽ റഷ്യ ആക്രമണം തുടരുകയാണ്. കീവിനടുത്തുള്ള ഇർപിനിൽ പലായനം ചെയ്തുകൊണ്ടിരിക്കുന്ന സാധാരണക്കാർക്ക് നേരെ നടത്തിയ ആക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു. ഒരു അമ്മയും രണ്ട് കുട്ടികളും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഒഡെസ അടക്കമുള്ള നഗരങ്ങളിൽ ആക്രമണം […]

World

വിജയം വരെ പൊരുതും; പ്രതീക്ഷ കൈവിടാതെ സെലന്‍സ്‌കി

യുക്രൈനില്‍ പത്താം ദിവസവും റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ പ്രതീക്ഷ കൈവിടാതെ യുക്രൈന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി. വിജയം നേടുന്നത് വരെ പൊരുതുമെന്ന് സെലന്‍സ്‌കി പ്രതികരിച്ചു. വാരാന്ത്യങ്ങള്‍ യുക്രൈനിലില്ല. കലണ്ടറിലും ഘടികാരത്തിലും ഉള്ളതിനല്ല പ്രാധാന്യമെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. രാജ്യത്തോടുള്ള പുതിയ അഭിസംബോധനയിലാണ് യുക്രൈന്‍ പ്രസിഡന്റിന്റെ പ്രതികരണം. യുദ്ധഭീതി ഉടനെ ഒഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുക്രൈനില്‍ നിന്ന് പലായനം ചെയ്തവര്‍ക്ക് ഉടന്‍ മടങ്ങിയെത്താനുള്ള സാഹചര്യമുണ്ടാകും. പലായനം ചെയ്തവരെ സ്വാഗതം ചെയ്ത പോളണ്ടിന്റെ നടപടിക്കും സെലന്‍സ്‌കി നന്ദിയറിയിച്ചു. അതിനിടെ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച […]

World

മെക്സിക്കൻ പൗരന്മാരുടെ ഒഴിപ്പിക്കൽ തുടങ്ങി; ആദ്യ വിമാനമെത്തി

യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്ന മെക്സിക്കൻ പൗരന്മാർ രാജ്യ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിൽ എത്തിത്തുടങ്ങി. യുദ്ധത്തിന്റെ ഫലമായുണ്ടായ മാനുഷിക പ്രതിസന്ധി പരിഹരിക്കാൻ മെക്സിക്കോയുടെ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ ഉത്തരവിട്ടതാണ് പ്രത്യേക വിമാനങ്ങൾ. സംഘർഷത്തെത്തുടർന്ന് പലായനം ചെയ്ത 81 പേരടങ്ങുന്ന സംഘം റൊമാനിയയിൽ നിന്നുള്ള ആദ്യ വിമാനത്തിൽ ഇന്ന് മെക്സിക്കോയിൽ എത്തിയിരുന്നു.റൊമാനിയയിലുള്ള എല്ലാ പൗരന്മാരെയും രക്ഷിക്കാനുള്ള പദ്ധതികൾ മെക്സിക്കോയുടെ നാഷണൽ ഡിഫൻസ് സെക്രട്ടേറിയറ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം അതിർത്തികൾ കടന്ന് അയൽരാജ്യങ്ങളിലേക്ക് “ആളുകളുടെ മനുഷ്യ ഹിമപാതം” […]