World

അഫ്ഗാനില്‍ ഐഎസ്‌ഐഎസ് വേഗത്തില്‍ വളരുന്നു; യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി

അഫ്ഗാനിസ്ഥാനില്‍ ഐഎസ്‌ഐഎസ് അനിയന്ത്രിതമായി വളരുകയാണെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി. ഐഎസ്‌ഐഎസിന്റെ വളര്‍ച്ച തടയുന്നതിന് താലിബാന്‍ ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിക്കുമെന്നാണ് അമേരിക്ക കരുതുന്നതെന്നും യുഎസ് സെന്റര്‍ കമാന്‍ഡ് മേധാവി ജനറല്‍ കെനത്ത് മകെന്‍സി പറഞ്ഞു. ‘തങ്ങളുടെ കേഡര്‍ വികസിപ്പിക്കുന്നതിന് ഐഎസ്‌ഐഎസ് നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഐഎസ്‌ഐഎസിനെ താലിബാന്‍ എങ്ങനെ നേരിടും എന്നത് കാത്തിരുന്ന് കാണണം. താലിബാന് ഒരു വലിയ കടമ്പയാണുള്ളത്’. മകെന്‍സി കൂട്ടിച്ചേര്‍ത്തു. മുന്‍പുണ്ടായിരുന്ന ഐഎസ്‌ഐഎസ് അല്ല ഇപ്പോള്‍ ഉള്ളതെന്നും അവര്‍ കൂടുതല്‍ റിക്രൂട്ട്‌മെന്റുകള്‍ നടത്തി […]

World

റഷ്യയെ പിന്തുണച്ചാല്‍ വലിയ വില കൊടുക്കേണ്ടിവരും; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം അവസാനിക്കാത്ത പശ്ചാത്തലത്തില്‍ റഷ്യയെ പരോക്ഷമായി പിന്തുണയ്ക്കുന്ന ചൈനയ്ക്ക് കടുത്ത മുന്നറിയിപ്പുമായി അമേരിക്ക. യുക്രൈന്‍ അധിനിവേശത്തില്‍ ചൈന റഷ്യയെ പിന്തുണച്ചാല്‍ അതിന്റെ പ്രത്യാഘാതം കടുത്തതായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിന് മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ പാത പിന്തുടര്‍ന്ന് തായ്‌വാനില്‍ അധിനിവേശം നടത്താന്‍ ചൈന പദ്ധതിയിടുന്നുവെങ്കില്‍ ആ പദ്ധതി എത്രയും പെട്ടന്ന് ഉപേക്ഷിക്കണമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുക്രൈന്‍ വിഷയത്തില്‍ ചൈന ഏത് പക്ഷത്താണ് നില്‍ക്കുന്നതെന്ന് ലോകം ശ്രദ്ധിക്കുന്നുണ്ടെന്നും […]

World

കിഴക്കന്‍ യുക്രൈനില്‍ കനത്ത ഷെല്ലാക്രമണം; 21 പേര്‍ മരിച്ചതായി പ്രാദേശിക ഭരണകൂടം

യുക്രൈന്റെ കിഴക്കന്‍ മേഖലകളില്‍ റഷ്യയുടെ ഷെല്ലാക്രമണം. 21 പേര്‍ മരിച്ചെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ കണക്ക്. അധിനിവേശം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ചെച്‌നിയന്‍ സൈനികര്‍ യുക്രൈന്‍ അതിര്‍ത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ അധിനിവേശ പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് പേര്‍ക്ക് രക്ഷാകേന്ദ്രമായിരുന്ന മരിയുപോളിലെ ഒരു തീയറ്ററിനുനേരെ റഷ്യന്‍ സൈന്യം ആക്രമണം നടത്തിയെന്ന ആരോപണവും യുക്രൈന്‍ ഉന്നയിച്ചിരുന്നു.റഷ്യന്‍ വിമാനമെത്തി നാടക തീയറ്ററിന്റെ മധ്യഭാഗം തകര്‍ത്തെന്നാണ് മരിയുപോള്‍ സിറ്റി കൗണ്‍സിലര്‍ ആരോപിച്ചിരിക്കുന്നത്. ആയിരങ്ങള്‍ക്ക് രക്ഷയായിരുന്ന ഈ കെട്ടിടം തകര്‍ക്കാനുള്ള റഷ്യയുടെ മനപൂര്‍വമായ ശ്രമം […]

World

യമൻ യുദ്ധം അവസാനിക്കുമോ?… നിർണായക നീക്കവുമായി ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മ

എട്ടു വർഷം നീണ്ട യമൻ യുദ്ധം അവസാനിപ്പിക്കാൻ ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മക്കു കീഴിൽ പുതിയ നീക്കം. ഈ മാസം 29ന് ഹൂത്തി വിഭാഗങ്ങളുമായി സൗദി തലസ്ഥാനമായ റിയാദിൽ ചർച്ചയ്ക്ക് സന്നദ്ധമാണെന്ന് ജിസിസി നേതൃത്വം അറിയിച്ചു. ഹൂത്തികളുടെ പ്രതികരണം അനുകൂലമായാൽ അടിയന്തര വെടിനിർത്തൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കും. പശ്ചിമേഷ്യയിൽ വൻ ദുരന്തം വിതച്ച യമൻ യുദ്ധത്തിന് അറുതി വരുത്താനുള്ള യുഎൻ നീക്കത്തിന് കരുത്തു പകരുന്നതാണ് ജിസിസി നേതൃത്വം മുന്നോട്ടുവെച്ച പുതിയ സമാധാന നിർദേശം. ഇറാൻ അനുകൂല ഹൂത്തി വിഭാഗവും […]

World

ലങ്കയിൽ സാമ്പത്തിക പ്രതിസന്ധി; പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ജനം തെരുവിൽ

ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പ്രസിഡന്റ് ഗോതബയ രാജപക്സെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജനം തെരുവിലിറങ്ങുന്നു. അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാൻ പോലും കഴിയാത്ത നിലയിലാണ് രാജ്യം. വിദേശനാണ്യം ഏതാണ്ട് പൂർണമായും ഇല്ലാതായതോടെയാണ് രാജ്യം പ്രതിസന്ധിയിലായത്. പ്രതിപക്ഷപാർട്ടിയായ യുണൈറ്റഡ് പീപ്പിൾസ് ഫോഴ്സിന്റെ നേതൃത്വത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത പ്രതിഷേധമാണ് കഴിഞ്ഞ ദിവസം കൊളംബോയിൽ നടന്നത്. കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി നിരവധിയാളുകൾക്ക് പരുക്കേറ്റിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ശ്രീലങ്കൻ രൂപയുടെ മൂല്യം 36 […]

World

മെലിറ്റോപോൾ മേയറെ തട്ടിക്കൊണ്ടുപോയത് യുദ്ധക്കുറ്റം; യുക്രൈൻ

മെലിറ്റോപോളിലെ മേയറെ ആയുധധാരികൾ തടഞ്ഞുവെച്ചത് യുദ്ധക്കുറ്റമാണെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രാലയം. റഷ്യൻ സൈന്യത്തിന്റെ നടപടി അന്താരാഷ്ട്ര നിയമത്തിന്റെയും മാനദണ്ഡങ്ങളുടെയും തത്വങ്ങളുടെയും ലംഘനമാണ്. ഫെഡോറോവിനെപ്പോലുള്ള സിവിലിയൻ ബന്ദികളെ പിടിക്കുന്നത് ജനീവ കൺവെൻഷനും അധിക പ്രോട്ടോക്കോളുകളും വിലക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. “ഇവാൻ ഫെഡോറോവിനെയും മറ്റ് സാധാരണക്കാരെയും തട്ടിക്കൊണ്ടുപോയതിനെതിരെ ഉടൻ പ്രതികരിക്കാനും യുക്രൈൻ ജനതയ്‌ക്കെതിരായ ക്രൂരമായ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുടെ മേൽ സമ്മർദ്ദം വർദ്ധിപ്പിക്കാനും ഞങ്ങൾ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നു,” പ്രസ്താവനയിൽ മന്ത്രാലയം പറയുന്നു. മെലിറ്റോപോൾ മേയർ ഇവാൻ ഫെഡോറോവിനെ […]

World

നഗരങ്ങൾ നിറഞ്ഞു, അഭയാർഥികളെ സ്വീകരിക്കാൻ കഴിയില്ല; പോളണ്ട്

പോളണ്ടിലെ വാർസോയ്ക്കും ക്രാക്കോയ്ക്കും ഇനി അഭയാർത്ഥികളെ സ്വീകരിക്കാൻ കഴിയില്ലെന്ന് യുക്രൈൻ അതിർത്തി രക്ഷാസേന അറിയിച്ചു. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 100,000 യുക്രൈനിയക്കാർ ക്രാക്കോവിലും 200,000 പേർ വാർസോയിലും എത്തി. ഇതോടെ ഇനി രണ്ട് നഗരങ്ങൾക്കും അഭയാർഥികളെ സ്വീകരിക്കാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. റൊമാനിയയിൽ പോലും, മൊത്തം 343,515 യുക്രൈനിയൻ പൗരന്മാർ രാജ്യത്ത് പ്രവേശിച്ചു. അതിൽ 258,844 പേർ മറ്റ് രാജ്യങ്ങളിലേക്ക് പോയി. 84,000-ത്തിലധികം യുക്രൈനിയക്കാർ നിലവിൽ റൊമാനിയയിൽ താമസിക്കുന്നു. ഫെബ്രുവരി 24 നാണ് റഷ്യ യുക്രൈനിൽ സൈനിക നടപടി ആരംഭിച്ചത്. […]

World

സെലെൻസ്‌കിയുമായി സംസാരിച്ച് ബൈഡൻ

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി ഫോണിൽ സംസാരിച്ചു. ചർച്ച 49 മിനിറ്റ് നീണ്ടു നിന്നു. റഷ്യയ്ക്ക് മേലുള്ള പുതിയ ഉപരോധങ്ങളും, ബൈഡൻ പ്രഖ്യാപിക്കാൻ പോകുന്ന പുതിയ നടപടികളും വിശദീകരിച്ചു. അധിനിവേശത്തിനു ശേഷമുള്ള ബൈഡന്റെയും സെലെൻസ്‌കിയുടെയും മിക്ക കോളുകളും 30 മുതൽ 40 മിനിറ്റ് വരെയുള്ളതാണ്. യുദ്ധഭൂമിയിലെ സ്ഥിതിഗതികളുടെ വിലയിരുത്തൽ ബൈഡന് നൽകിയതായി സെലെൻസ്‌കി ട്വീറ്റ് ചെയ്തു. സിവിലിയൻ ജനതയ്‌ക്കെതിരായ റഷ്യയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിയിക്കുകയും യുക്രൈന്റെ പ്രതിരോധത്തെ പിന്തുണയ്ക്കുന്നതിനും റഷ്യയ്‌ക്കെതിരായ ഉപരോധം വർദ്ധിപ്പിക്കുന്നതിനുമുള്ള […]

World

ഇരുനൂറിലധികം വിദേശനിർമിത ഉൽപന്നങ്ങളുടെ കയറ്റുമതി നിരോധിച്ച് റഷ്യ

ഉപരോധങ്ങൾ തുടർച്ചയായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന യുഎസും യൂറോപ്യൻ രാജ്യങ്ങൾക്കും മറുപടിയുമായി റഷ്യ. ഇന്നലെ ഇരുനൂറിലധികം വിദേശനിർമിത വസ്തുക്കളുടെ കയറ്റുമതി നിരോധിച്ചു. മറ്റു രാജ്യങ്ങളിൽ നിന്ന് നേരത്തെ റഷ്യയിലേക്ക് ഇറക്കുമതി ചെയ്ത കാറുകൾ, ടെലികോം, ടെക്നോളജി, കൃഷി മേഖലകളിലെ ഉൽപന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്കാണ് ഈ വർഷം അവസാനം വരെ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. റഷ്യയുമായി സൗഹൃദത്തിലല്ലാത്ത നടപടികൾക്ക് തുനിഞ്ഞ രാജ്യങ്ങളിലേക്കുള്ള മരത്തിന്റെ കയറ്റുമതിയും നിരോധിക്കും. പാശ്ചാത്യ ഉപരോധങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്. യുഎസും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമുൾപ്പെടെ 48 രാജ്യങ്ങളിലേക്കുള്ള […]

World

റഷ്യയിലേക്കുള്ള ഉൽപന്നവിതരണം അവസാനിപ്പിച്ച് ആമസോൺ

ഓൺലൈൻ വിപണിയായ ആമസോൺ റഷ്യയിലേക്കുള്ള ഉൽപന്നവിതരണം നിർത്തി. റഷ്യൻ ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം വിഡിയോ സേവനവും നിഷേധിക്കും. ഉപരോധങ്ങളെത്തുടർന്നു ബാങ്കിങ് സേവനങ്ങൾ മുടങ്ങിയ സാഹചര്യത്തിലാണിത്. യുട്യൂബ് പ്രീമിയം, സൂപ്പർ ചാറ്റ് പോലെയുള്ള പെയ്ഡ് സേവനങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കില്ല.