World

കപ്പലിന് നേരെ ആക്രമണം; ഹൂത്തികളുടെ ബോട്ടുകൾ ചെങ്കടലിൽ മുക്കി അമേരിക്ക

ചെങ്കടലിൽ ചരക്കു കപ്പൽ റാഞ്ചാൻ ഹൂത്തികൾ നടത്തിയ ശ്രമം പരാജയപ്പെടുത്തി യുഎസ് സേന. ഹൂത്തികളുടെ മൂന്ന് കപ്പലുകൾ യുഎസ് ആക്രമണത്തിൽ തകർത്തുവെന്ന് സൈന്യം പറഞ്ഞു. ഹെലികോപ്റ്ററിന്റെ സഹായത്തോടുകൂടി ബോട്ടുകൾ കടലിൽ മുക്കുകയായിരുന്നു. പത്തോളം പേരെ പോരാട്ടത്തിൽ നഷ്ടപ്പെട്ടതായി ഹൂത്തികൾ സ്ഥിരീകരിച്ചു. നാല് ചെറു ബോട്ടുകളിലായിട്ടാണ് ഹൂത്തികളെത്തിയത്. ഇതിൽ മൂന്ന് ബോട്ടുകളാണ് തകർത്തതെന്നും യുഎസ് പറഞ്ഞു. അതേസമയം നാലാമത്തെ കപ്പൽ അവിടെ നിന്ന് രക്ഷപ്പെട്ടുവെന്നും യുഎസ് കമാൻഡ് അറിയിച്ചു. സിംഗപ്പൂർ കൊടി ഉയർത്തിയ മെർസ്‌കിന്റെ ചരക്ക് കപ്പലിന് നേരെ […]

World

ചരിത്രത്തിൽ ആദ്യമായി പാകിസ്താൻ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹിന്ദു വനിത

പാകിസ്ഥാനിൽ ആദ്യമായി ഒരു ഹിന്ദു യുവതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. ഡോ.സവീറ പർകാശ് എന്ന യുവതിയാണ് ചരിത്രം കുറിക്കാനൊരുങ്ങിയിരിക്കുന്നത്. പാകിസ്താൻ പീപ്പിൾസ് പാർട്ടി സ്ഥാനാർഥിയായാണ് സവീറ പർകാശ് മത്സരിക്കുന്നത്. ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിലെ ബുനെർ ജില്ലയിലാണ് ഡോ.സവീറ പർകാശ് നാമനിർദേശ പത്രിക സമർപ്പിച്ചത്. 2024 ഫെബ്രുവരി എട്ടിനാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. 2022-ൽ മെഡിസിൻ ബിരുദം പൂർത്തിയാക്കിയ സവീറ ബുനെറിലെ പി.പി.പി വനിതാ വിഭാ​ഗത്തിന്റെ ജനറൽ സെക്രട്ടറിയാണ്. അബോട്ടബാദ് ഇന്റർനാഷണൽ മെഡിക്കൽ കോളജിൽനിന്നാണ് സവീറ ബിരുദം നേടിയത്. അടുത്തിടെ […]

Entertainment World

ഓസ്‌കാർ നേടിയ പാരസൈറ്റ് ചിത്രത്തിലെ നടൻ ലീ സൺ ക്യൂൻ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കാറിനുള്ളിൽ

പ്രശസ്‌ത ദക്ഷിണ കൊറിയൻ നടൻ ലീ സൺ ക്യൂൻ മരിച്ച നിലയിൽ. പാരസൈറ്റ് അടക്കം നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. മൃതദേഹം കണ്ടെത്തിയത് കാറിനുള്ളിൽ. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ബുധനാഴ്ച്ച രാവിലെ സോളിലെ ഒരു പാർക്കിൽ കാറിനുള്ളിൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് എൻഡി ടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സെൻട്രൽ സിയോളിലെ ഒരു പാർക്കിൽ വാഹനത്തിനുള്ളിൽ നിന്നാണ് നടനെ കണ്ടെത്തിയത്, പൊലീസിനെ ഉദ്ധരിച്ച് കൊറിയൻ വാർത്താ ഏജൻസി യോൻഹാപ്പ് റിപ്പോർട്ട് ചെയ്തു. ആത്മഹത്യാ കുറിപ്പ് […]

World

യുഎസിൽ കഞ്ചാവ് ഉപയോ​ഗത്തിനുള്ള ശിക്ഷയിൽ ഇളവ്; മാപ്പ് നൽകുന്നുവെന്ന് ജോ ബൈഡൻ

രാജ്യത്ത് കഞ്ചാവ് ഉപയോ​ഗിച്ചതിനുള്ള ശിക്ഷയിൽ നിന്ന് പൗരന്മാർക്ക് ഇളവ് നൽകുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. കഞ്ചാവ് കേസിൽ ഇതുവരേക്കും അറസ്റ്റുചെയ്യപ്പെടുകയോ വിചാരണ ചെയ്യപ്പെടുകയോ ചെയ്തിട്ടില്ലാത്തവർ ഉൾപ്പെടെ മുഴുവൻ പൗരന്മാർക്കും ഭരണകൂടം മാപ്പ് നൽകുന്നുവെന്ന് ബൈഡൻ പ്രഖ്യാപിച്ചു. എല്ലാ യുഎസ് പൗരന്മാർക്കും സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് കൈവശം വച്ചിരിക്കുന്ന നിയമാനുസൃത സ്ഥിര താമസക്കാർക്കും സമാനമായ ഫെഡറൽ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്കും ഇളവ് ബാധകമാണ്. ഫെഡറൽ നിയമപ്രകാരം നിയമവിരുദ്ധമായ മയക്കുമരുന്ന് വിൽപ്പന നടത്തിയവർക്കും വാഹനമോടിക്കുമ്പോൾ കഞ്ചാവ് ഉപയോ​ഗിച്ചവർക്കും ബാധകമല്ല. ക്രിസ്മസ് […]

World

ജൂത എഴുത്തുകാരുടെ പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറികളില്‍ നിന്ന് പിന്‍വലിപ്പിച്ച് അമേരിക്കയിലെ ക്രിസ്ത്യന്‍ വലതുപക്ഷം; ലൈംഗിക അതിപ്രസരം എന്ന് ആരോപണം

ഹോളോകോസ്റ്റ് അനുഭവങ്ങള്‍ അടക്കം പ്രമേയമാക്കിയ ജൂത എഴുത്തുകാരുടെ പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറികളില്‍ നിന്ന് പിന്‍വലിപ്പിച്ച് അമേരിക്കയിലെ ക്രിസ്ത്യന്‍ വലതുപക്ഷം. പുസ്തകങ്ങളില്‍ ലൈംഗികതയുടെ അതിപ്രസരമുണ്ടെന്ന് കാണിച്ചാണ് നടപടി. ലൈംഗികതയെ സംബന്ധിച്ച നിയമങ്ങള്‍ സംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഫ്‌ളോറിഡയിലെ ഓറഞ്ച് കൗണ്ടി സ്‌കൂള്‍ ജില്ലയിലെ ലൈബ്രറികളില്‍ നിന്ന് 700ലധികം പുസ്തകങ്ങളാണ് നീക്കം ചെയ്യപ്പെട്ടത്. ക്ലാസിക്, ഓര്‍മക്കുറിപ്പുകള്‍, ആത്മകഥ, ചരിത്രനോവല്‍, സമകാലീനനോവല്‍ മുതലായ വിഭാഗങ്ങളില്‍ നിന്നെല്ലാമാണ് ജൂത എഴുത്തുകാരുടെ പുസ്തകങ്ങള്‍ നീക്കം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. (Florida district […]

World

കൊക്കെയ്ന്‍ ഉപയോഗം നിയമവിധേയമാക്കാന്‍ ഒരുങ്ങി സ്വിറ്റ്‌സര്‍ലന്‍ഡ്

മയക്കുമരുന്നായ കൊക്കെയ്ന്‍ ഉപയോഗം നിയമവിധേയമാക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. വിനോദ ആവശ്യങ്ങള്‍ക്കായി കൊക്കെയ്ന്‍ നിയമവിധേയമാക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് തലസ്ഥാനമായ ബേണില്‍ ആലോചനകള്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. (Swiss capital Bern considers legal cocaine project) ദേശീയ നിയമത്തിലുള്‍പ്പെടെ മാറ്റം വരുത്തിയാകും സ്വിറ്റ്‌സര്‍ലന്‍ഡ് കൊക്കെയ്ന്‍ നിയമവിധേയമാക്കുക. എന്നിരിക്കിലും പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ സര്‍ക്കാരിന് മറികടക്കേണ്ടിവരും. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ആവശ്യമില്ലാതെ തന്നെ കൊക്കെയ്ന്‍ നിയമവിധേയമായിത്തന്നെ വില്‍ക്കാനും വാങ്ങാനും സാധിക്കുന്ന തരത്തിലാകും നിയമനിര്‍മാണം നടക്കുകയെന്ന് റോയിട്ടേഴ്‌സ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്പൂര്‍ണമയക്കുമരുന്ന് നിരോധനം […]

World

യുഎസിൽ ഹിന്ദു ക്ഷേത്ര മതിൽ വികൃതമാക്കി ഖാലിസ്ഥാൻ അനുകൂലികൾ

കാലിഫോര്‍ണിയ നെവാര്‍ക്ക് നഗരത്തിലുള്ള ഹൈന്ദവ ക്ഷേത്രത്തിനെതിരെ ഖാലിസ്ഥാൻ അനുകൂലികളുടെ അതിക്രമം. ക്ഷേത്രത്തിന്‍റെ ചുവരുകളില്‍ ഇന്ത്യാവിരുദ്ധവും ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകളും നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നെവാർക്കിലുള്ള സ്വാമിനാരായണ ക്ഷേത്രത്തിന്റെ പുറംചുവരുകളിലാണ് ഖാലിസ്ഥാൻ അനുകൂലികൾ ഹിന്ദു വിരുദ്ധവും ഇന്ത്യാ വിരുദ്ധവുമായ ചുവരെഴുത്തുകൾ കൊണ്ട് വികൃതമാക്കിയത്. പുറം ഭിത്തിയിൽ ചുവരെഴുത്തുകൾ കണ്ടെത്തിയ ക്ഷേത്ര ഭരണസമിതി പ്രാദേശിക അധികാരികളെ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് ക്ഷേത്രം അധികൃതരുടെ വാദം. ക്ഷേത്ര ഭിത്തിയുടെ ചിത്രങ്ങള്‍ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ എക്സില്‍ […]

World

‘ഗസ്സയിൽ കൂടുതൽ മാനുഷിക സഹായമെത്തിക്കണം’; പ്രമേയം പാസാക്കി യുഎൻ രക്ഷാസമിതി

ഗസ്സയിൽ കൂടുതൽ മാനുഷിക സഹായമെത്തിക്കണം എന്ന പ്രമേയം പാസാക്കി യുഎൻ രക്ഷാസമിതി. 13 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. യുഎസും റഷ്യയും വിട്ടു നിന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം ഗസയിൽ 390 പലസ്തീനികൾ കൊല്ലപ്പെട്ടുവെന്നും 734 പേർക്ക് പരുക്കേറ്റുവെന്നും ഗസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.യു.എൻ രക്ഷാസമിതിയിൽ വികാരനിർഭരമായ പ്രസംഗമാണ് പലസ്തീനിയൻ അംബാസിഡർ നടത്തിയത്. ഡോക്ടറാകാൻ ആഗ്രഹിച്ച് ഒടുവിൽ കൊല്ലപ്പെട്ട പലസ്തീനിയൻ പെൺകുട്ടിയുടെ കഥ റിയാദ് മൻസൂർ പറഞ്ഞു തീർത്തത് വിതുമ്പലോടെയായിരുന്നു. അദ്ദേഹത്തിന് പിന്നിലുള്ള രണ്ട് […]

HEAD LINES World

ചെക്ക് റിപ്പബ്ലിക്കിലെ ചാള്‍സ് സര്‍വകലാശാലയില്‍ വെടിവയ്പ്പ്; 11 പേര്‍ കൊല്ലപ്പെട്ടു; അക്രമിയെ വധിച്ച് പൊലീസ്

ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയില്‍ നടന്ന വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അക്രമിയെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതായി ചെക്ക് പൊലീസ് അറിയിച്ചു. ജാന്‍ പാലച്ച് സ്‌ക്വയറിലെ ആര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിലാണ് വെടിവയ്പ്പുണ്ടായത്. 11 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായി പ്രാഗ് എമര്‍ജന്‍സി സര്‍വീസ് വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. സഞ്ചാരികളുടെ പ്രീയപ്പെട്ടയിടമായ ഓള്‍ഡ് ടൗണ്‍ സ്‌ക്വയറിലേക്ക് വിനോദസഞ്ചാരികള്‍ എത്തുന്ന നഗരത്തിന്റെ തിരക്കുന്ന ഭാഗത്ത് സ്ഥിതിചെയ്യുന്ന ജാന്‍ പാലച്ച് സ്‌ക്വയറും സമീപ കെട്ടിടങ്ങളും പൊലീസ് സീല്‍ ചെയ്തു. തോക്കുധാരി […]

World

ഡോണൾഡ് ട്രംപ് അയോഗ്യൻ; 2024 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല

2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അയോഗ്യനാക്കി. കോളറാഡോ സുപ്രിംകോടതിയുടേതാണ് നടപടി. കാപ്പിറ്റോൾ ആക്രമണത്തിൽ ട്രംപ് സംഘർഷത്തിന് പ്രേരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതോടെ യുഎസിന്റെ ചരിത്രത്തിൽ തന്നെ അട്ടിമറിയുടെയോ അതിക്രമത്തിന്റെയോ പേരിൽ അയോഗ്യനാകുന്ന ആദ്യ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായി ഡോണൾഡ് ട്രംപ്. 2020 ലെ തെരഞ്ഞെടുപ്പിന് പിന്നാലെ ബൈഡൻ അധികാരത്തിലേറുന്നത് ചെറുക്കാൻ ക്യാപിറ്റോളിൽ വലിയ സംഘർഷം നടന്നിരുന്നു. ഇതിന് പിന്നിൽ ട്രംപാണെന്ന് ആരോപിച്ച് സിറ്റിസൺസ് ഫോർ റെസ്‌പോൺസിബിളിറ്റി ആന്റ് എത്തിക്‌സിന്റെ […]