കേരളാ തീരത്ത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട് തെക്കന്‍ കേരളത്തില്‍ ഇന്ന് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരളാ തീരത്ത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്
Weather
ഉംപുന്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തെത്തി; തീരംതൊട്ടത് 150ലേറെ കിലോമീറ്റര്‍ വേഗതയില്‍
ഉംപുന്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തെത്തി.155 മുതല്‍ 165 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ഉംപുന്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തെത്തി.155 മുതല്‍ 165 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ബംഗാളിലും ഒഡീഷയിലും കനത്ത മഴയാണ്. രണ്ടരയോടെതന്നെ കാറ്റ് ബംഗാൾ തീരത്തു വീശിയടിച്ചു തുടങ്ങിയിരുന്നു. പൂർണമായി കരയിൽത്തൊടാൻ നാലു മണിക്കൂറോളമെടുക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അധികൃതർ പറയുന്നത്. അതേസമയം കൊല്‍ക്കത്ത നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്കി. മുന്‍ കരുതലിന്റെ ഭാഗമായി ബംഗാളിൽ നിന്നും 5 ലക്ഷം പേരെ ദുരിതാശ്വാസ ക്യാംപിലേക്ക് […]
ഉംപുന്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളിലേക്ക്; മൂന്ന് ലക്ഷത്തോളം ആളുകളെ ഒഴിപ്പിച്ചു
ബംഗാള്‍, ഒഡീഷ തീരങ്ങളില്‍ ഇന്ന് ശക്തമായ മഴയും കാറ്റും ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപുൻ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലെ ദിഗയിൽ ഇന്ന് വീശിയടിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും തീരങ്ങളിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകും. ദുരന്ത നിവാരണ സേന ബംഗാൾ ഒഡീഷ തീരങ്ങളിലുള്ള ആളുകളെയെല്ലാം ഒഴിപ്പിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ വീശിയിരുന്ന ഉംപുൻ ചുഴലിക്കാറ്റിന്റെ വേഗത 200 കിലോമീറ്റർ വരെയായി […]
ഉംപുന്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാള്‍ തീരത്തേക്ക്; 24 മണിക്കൂറിനുള്ളിൽ തീരം തൊടും
ഒഡീഷയിൽ ശക്തമായ മഴയും കാറ്റുമാണ് ഇപ്പോഴുള്ളത്. 11 ലക്ഷം ആളുകളെ മാറ്റി പാർപ്പിച്ചുവെന്ന് ഒഡീഷ സർക്കാർ ഉംപുന്‍ ചുഴലികാറ്റ് 24 മണിക്കൂറിനുള്ളിൽ അതിതീവ്രചുഴലിക്കാറ്റായി പശ്ചിമബംഗാൾ തീരം തൊടും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് കരയിലേക്കു കടക്കുമ്പോൾ മണിക്കൂറിൽ 165 മുതൽ 185 കിലോമീറ്റർ വരെ വേഗതയിലായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. 220 കിലോ മീറ്ററിന് മുകളിൽ വേഗതയിൽ വീശുന്ന കാറ്റ് പശ്ചിമ ബംഗാൾ തീരത്ത് പതിക്കുമ്പോൾ വേഗത 165 മുതൽ 185 കിലോമീറ്ററായി കുറയും. […]
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
വേനല്‍ മഴക്കൊപ്പം ഉംപൂന്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം കൂടിയായതോടെയാണ് സംസ്ഥാനത്ത് മഴയും കാറ്റും ശക്തമായത്. സംസ്ഥാനത്ത് മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം നല്കി. വേനല്‍ മഴക്കൊപ്പം ഉംപൂന്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം കൂടിയായതോടെയാണ് സംസ്ഥാനത്ത് മഴയും കാറ്റും ശക്തമായത്. ഇന്നലെ മിക്ക ജില്ലകളിലും പരക്കെ മഴ ലഭിച്ചു. മലയോര മേഖലകളിലാണ് ശക്തമായ മഴ പെയ്തത്. പല സ്ഥലങ്ങളിലും മരങ്ങള്‍ […]
ഉംപുന്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഉംപുൻ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോ നാളെ രാവിലെയോ അതിതീവ്ര ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഉംപുൻ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോ നാളെ രാവിലെയോ അതിതീവ്ര ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്. കടലില്‍ മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗതയിലായിരിക്കും കാറ്റ് വീശുക. ഒഡീഷ,പശ്ചിമ ബംഗാൾ തീരങ്ങളില്‍ ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസങ്ങളില്‍ ഒഡീഷയില്‍ വ്യാപകമായി മഴയുണ്ടാകുമെന്ന് ഒഡീഷ സ്പെഷ്യൽ റിലീഫ് കമ്മീഷണർ പി.കെ ജിന പറഞ്ഞു. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി […]
ഉംപുൻ അതിതീവ്രമാകും: 11 ലക്ഷം പേരെ ഒഴിപ്പിക്കേണ്ടി വരും
രാമേശ്വരത്ത് 50 മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ന്നു. അടുത്ത 24 മണിക്കൂറിൽ ഉംപുൻ ചുഴലിക്കാറ്റ് അതിതീവ്രമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒഡീഷ, ബംഗാൾ, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങിലെ തീരങ്ങളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ബംഗാൾ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് 11 ലക്ഷം പേരെ ഒഴിപ്പിക്കേണ്ടി വരുമെന്നാണ് അറിയിപ്പ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തീരപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായി സേനയെ വിന്യസിച്ചു. ദേശീയ ദുരന്ത നിവാരണ സേന 10 ടീമുകളെ […]
സംസ്ഥാനത്ത് മഴക്കൊപ്പം ഇടിമിന്നലുമെന്ന് മുന്നറിയിപ്പ്; 9 ജില്ലകളില്‍ യെല്ലോ അലേർട്ട്
ഉംപുന്‍ ചുഴലിക്കാറ്റ് വരുന്ന 24 മണിക്കൂറില്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി സംസ്ഥാനത്ത് ഇന്നും പരക്കെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കൊപ്പം ശക്തമായ ഇടിമിന്നലുണ്ടാകും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ഉംപുന്‍ ചുഴലിക്കാറ്റ് വരുന്ന 24 മണിക്കൂറില്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. […]
സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പിനെക്കുറിച്ച് ആശങ്ക വേണ്ടെന്ന് കെ.എസ്.ഇ.ബി ചെയർമാൻ
ഇടുക്കിയിൽ ഇപ്പോൾ ഷട്ടർ തുറക്കാൻ വേണ്ട ജലനിരപ്പ് പോലും ഇല്ലെന്നും എൻ.എസ് പിള്ള മീഡിയവണിനോട് പറഞ്ഞു സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കക്ക് വകയില്ലെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ് പിള്ള. കാലവർഷവും അതിവർഷവും മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. ഇടുക്കിയിൽ ഇപ്പോൾ ഷട്ടർ തുറക്കാൻ വേണ്ട ജലനിരപ്പ് പോലും ഇല്ലെന്നും എൻ.എസ് പിള്ള മീഡിയവണിനോട് പറഞ്ഞു. സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ആശങ്കപ്പെടുന്നതല്ലെന്ന് കെ.എസ്.ഇ.ബി ചെയർമാൻ പറഞ്ഞു. ഇടുക്കി ഡാമിൽ സാധാരണ നിലയിലെക്കാള്‍ 10 അടി കൂടിയിട്ടുണ്ട് എന്നാൽ […]
കാലവര്‍ഷം എത്തുംമുന്പേ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു
ജലനിരപ്പ് ക്രമാതീതമായി വർധിച്ചാല്‍ മഴക്കാലത്ത് ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായേക്കും. മഴക്കാലം അടുക്കാനിരിക്കെ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയർന്നുതന്നെ. ഇടുക്കി ഡാമിലെ ജലം ഉപയോഗിച്ചുള്ള മൂലമറ്റത്ത് നിന്നുള്ള വൈദ്യുതി ഉല്പാദനത്തില് കുറവുണ്ടായതും വേനല്‍മഴ കനത്തതും ജലനിരപ്പ് ഉയർന്നുനില്‍ക്കാന്‍ കാരണമാണ്. ജലനിരപ്പ് ക്രമാതീതമായി വർധിച്ചാല്‍ മഴക്കാലത്ത് ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായേക്കും. ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ ഉള്ളത് 43 ശതമാനം വെള്ളം. മഹാപ്രളയം ഉണ്ടായ 2018ല്‍ ഇതേദിവസം ഇടുക്കി ഡാമില്‍ ഉണ്ടായിരുന്നത് 35 ശതമാനം വെള്ളം മാത്രമാണ്. 2019 […]