ജയറാം നായകവേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രം പട്ടാഭിരാമന്റെ ഷൂട്ടിംഗ് ക്ലൈമാക്സിലേക്ക്. മിയ നായികയായി എത്തുന്നചിത്രം അച്ഛായന്‍സ്, ആടു പുലിയാട്ടം, ചാണക്യതന്ത്രം, തിങ്കള്‍ മുതല്‍ വെള്ളിവരെ തുടങ്ങിയ സിനിമയിലൂടെ ശ്രദ്ധേയനായ കണ്ണന്‍ താമരക്കുളമാണ് സംവിധാനം ചെയ്യുന്നത്. തിരുനെല്‍വേലി ഷൂട്ടിംങ്ങിനു ശേഷം തലസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി ഷൂട്ടിംഗ് പുരോഗമിക്കുന്നു. ക്ലൈമാക്സിലെത്തി നില്‍ക്കുന്ന ഈ ചിത്രത്തില്‍ ജയറാം, മിയ ജോര്‍ജ്, പാര്‍വ്വതി നമ്ബ്യാര്‍, ഷീലു എബ്രഹാം, മാധുരി, ഹരീഷ് കണാരന്‍, ബൈജു സന്തോഷ്, രമേശ് പിഷാരടി, ധര്‍മ്മജന്‍ ബോല്‍ഹാട്ടി തുടങ്ങിയവര്‍ […]
Uncategorized
അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു: 63 ശതമാനം പോളിങ്
ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 63 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഏഴ് സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, രാജ്നാഥ് സിംഗ് എന്നിവരാണ് ഇന്ന് ജനവിധി തേടിയ പ്രമുഖര്‍. ഈ ഘട്ടം തെരഞ്ഞെടുപ്പോടെ രാജസ്ഥാനിലും ജമ്മു കശ്മീരിലും വോട്ടെടുപ്പ് അവസാനിച്ചു. മധ്യപ്രദേശിലും ബംഗാളിലും ഏഴ് സീറ്റിലും ജാര്‍ഘണ്ഡില്‍ നാലിടത്തും ബീഹാറില്‍ അഞ്ച് മണ്ഡലങ്ങളിലുമാണ് അഞ്ചാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ വോട്ടെടുപ്പ് […]
പ്രളയകാലത്ത് സ്വന്തം മുതുക് ചവിട്ടുപടിയാക്കിയ മത്സ്യതൊഴിലാളി ജൈസലിന് ഇനി പുതിയ വീട്
പ്രളയകാലത്ത് സ്വന്തം മുതുക് ചവിട്ടുപടിയാക്കിയ മത്സ്യതൊഴിലാളി ജൈസലിന് ഇനി പുതിയ വീട്. എസ്.വൈ.എസിന്റെ നേതൃത്വത്തിൽ നിർമിച്ചുനൽകിയ പുതിയ വീട്ടിലേക്ക് ജൈസലും കുടുംബവും താമസം മാറി. ജയ്സലിന് സഹായവുമായി നിരവധിപേർ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പ്രളയത്തിൽ അകപ്പെട്ടവരെ ബോട്ടിലേക്ക് കയറ്റാൻ സ്വന്തം മുതുക് ചവിട്ടുപടിയായി നിന്ന ജൈസലിനെ കേരളം ഏറെ പ്രശംസിച്ചതാണ്. ഷീറ്റുകൊണ്ട് മറച്ച ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിലാണ് ജൈസലും കുടുംബവും താമസിച്ചിരുന്നത്. ജൈസലിന്റെ ഈ ദുരിതം അറിഞ്ഞതോടെയാണ് എസ്.വൈ.എസ് പുതിയ വീട് നിർമിച്ചുനൽകിയത്. ജൈസലും കുടുംബവും പുതിയ […]
ഹോസ്റ്റലിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം പോളയത്തോട്ടിൽ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഹോസ്റ്റലിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ ചിതറ സ്വദേശി ശ്രീലക്ഷ്മി ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
ലോക് സഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് തുടങ്ങി
ലോക് സഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. അമേഠിയും റായ്ബറേലിയും ഉള്‍പ്പെടെ 51 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു. വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളില്‍ സംഘര്‍ഷം. അമേഠിയിലെ നാല് ബൂത്തുകളില്‍ വോട്ടിങ് യന്ത്രം തകരാറിലായതായി റിപ്പോര്‍ട്ട്
മോദി സർക്കാറിന്റെ ഭരണ പരാജയങ്ങൾ എണ്ണിപ്പറഞ്ഞ് മൻമോഹൻ സിങ്
കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. 5 വര്‍ഷത്തെ മോദി ഭരണം രാജ്യത്തെ തകര്‍ത്തുതരിപ്പണമാക്കിയതായി മന്‍മോഹന്‍ സിങ് പറഞ്ഞു. മോദിക്ക് പുറത്തേക്കുള്ള വഴികാട്ടാന്‍ ജനം തെരഞ്ഞെടുപ്പിനെ വിനിയോഗിക്കുകയാണെന്നും അദ്ദേഹം പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. കടുത്ത ഭാഷയിലാണ് മന്‍മോഹന്‍ സിങ് നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശിച്ചത്. രാജ്യത്തെ ജനങ്ങള്‍ക്ക്, വിശേഷിച്ച് യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും ഏറ്റവും ദുരിതപൂര്‍ണമായ കാലമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം. മോദി ഭരണം സാമ്പത്തിക വ്യവസ്ഥിതി തകര്‍ത്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതിക്കെതിരെയെന്ന് […]
ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കായി ‘ഉയരെ’; സിനിമ കണ്ട് മന്ത്രി ശൈലജ ടീച്ചറും പാര്‍വതിയും
വിവിധ ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികൾക്കായി ഒരുക്കിയ ഉയരെ സിനിമയുടെ പ്രദര്‍ശനം കാണാന്‍ മന്ത്രി കെ.കെ ശൈലജ ടീച്ചറും എത്തി. നടി പാര്‍വതിയും കുട്ടികള്‍ക്കൊപ്പം സിനിമ കണ്ടു. സധൈര്യം മുന്നോട്ട് സമ്മര്‍ ക്യാംപിന്റെ ഭാഗമായാണ് സംസ്ഥാനത്തെ വിവിധ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ സിനിമ കാണാനെത്തിയത്. തിരുവനന്തപുരം കൈരളി തിയ്യറ്ററിലായിരുന്നു പ്രദര്‍ശനം. മന്ത്രി കെ.കെ ശൈലജ ടീച്ചറും, ഉയരെയിലെ നായിക പാര്‍വതിയും ചിത്രത്തിന്റെ നിര്‍മ്മാതാക്കളും കുട്ടികള്‍ക്കൊപ്പം സിനിമ കാണാനെത്തി. ഏത് സാഹചര്യത്തിലും പെണ്‍കുട്ടികള്‍ക്ക് സധൈര്യം മുന്നോട്ട് പോകാന്‍ ഊര്‍ജം പകരുന്നതാണ് […]
കേള്‍ക്കാതിരുന്ന അപ്പുവും, പറയാതിരുന്ന റാമും
മാത്തനേയും അപ്പുവിനേയും അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അതുപോലെതന്നെ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ടവരാണ് റാമും ജാനുവും. മായാനദി, ‘96 എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ പ്രണയജോഡികളാണിവര്‍. ഇരുവരുടേയും നഷ്ടപ്രണയം കണ്ട് കണ്ണു നിറഞ്ഞവരാണ് നാം ഓരോരുത്തരും. മാത്തന് അപ്പുവിനേയും റാമിന് ജാനുവിനേയും സ്വന്തമാക്കാനായിരുന്നെങ്കിലെന്ന് നമ്മളില്‍ പലരും മനസ്സുകൊണ്ട് ആഗ്രഹിച്ചിട്ടുണ്ടാവും. മാത്തന്‍, അപ്പു, റാം, ജാനു. ഇവരെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല. പ്രത്യേകിച്ച്, പ്രണയത്തിന്റെ കയ്പ്പും മധുരവും അറിഞ്ഞവര്‍ക്ക് ഒട്ടും കഴിയില്ല. പ്രണയം അങ്ങനെയാണ്. ചിലപ്പോഴൊക്കെ അതിന് […]
പ്രവാസികളുടെ യാത്രാപ്രശ്നം; കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സത്വര ഇടപെടല്‍ വേണമെന്ന് യൂസഫലി
പ്രവാസികളുടെ വിമാന യാത്ര പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സത്വര ഇടപെടല്‍ വേണമെന്ന് പ്രമുഖ വ്യവസായി പത്മശ്രീ എം. എ യൂസഫലി. വിമാന ടിക്കറ്റ് നിരക്കിലെ വര്‍ധന സാധാരണക്കാരായ പ്രവാസികളുടെ നടുവൊടിക്കുന്നതാണ്. ടിക്കറ്റ് തുകക്ക് സബ്സിഡി നല്‍കുന്നത് കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ ഗൌരവമായി ചിന്തിക്കണമെന്നും എം.എ യൂസഫലി മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ആവശ്യപ്പെട്ടു ഇന്ത്യയില്‍ വ്യോമയാന ഗതാഗത മേഖല രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് യൂസഫലി പറഞ്ഞു. എയര്‍ കേരള പോലുള്ള വിമാന സര്‍വീസിനെക്കുറിച്ച് ചിന്തിക്കാവുന്ന […]
ഗോവയില്‍ പരീക്കറുടെ മകന് സീറ്റില്ല; ബി.ജെ.പിയില്‍ തര്‍ക്കം
ഗോവ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മുന്‍ എം.എല്‍.എ സിദ്ധാർഥ് കുൻകാലിൻകറിനെ ബി.ജെ.പി പനാജി സ്ഥാനാര്‍ഥി ആയി പ്രഖ്യാപിച്ചു. മരണപ്പെട്ട ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന്‍ ഉദ്പല്‍ പരീക്കറിനെ അവഗണിച്ചാണ് ഈ തീരുമാനം. ഞായറാഴ്ച നടന്ന ബി.ജെ.പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ സെക്രട്ടറി ജി.പി നദ്ദയാണ് കുൻകാലിൻകറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. പരീക്കറുടെ മകന്‍ ഉദ്പൽ പരീക്കർ മത്സരിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ രണ്ടു തവണ പനാജി എം.എൽ.എ ആയി തെരഞ്ഞെടുത്തിട്ടുള്ള കുൻകാലിൻകറിനാണ് ബി.ജെ.പി അവസരം നല്‍കിയത്. അതേസമയം പരീക്കറുടെ […]