മലയാളി താരം സഹല്‍ അബ്ദുസമദിനെ പ്രശംസിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച് എല്‍കോ ഷട്ടോരി. കളിക്കളത്തില്‍ ടീമിനായി കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള താരമാണ് സഹലെന്ന് എല്‍കോ ഷട്ടോരി പറഞ്ഞു. കൂടുതല്‍ പരിശീലനത്തിലൂടെ സഹലിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയും ഷട്ടോരി പങ്കുവെച്ചു.
Uncategorized
സന്തോഷ് ട്രോഫി; കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കും
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കും. കൊച്ചിയില്‍ രണ്ട് മാസമായി നടക്കുന്ന ക്യാമ്പില്‍ നിന്നാണ് 20 അംഗ ടീമിനെ തെരഞ്ഞെടുക്കുന്നത്. നിലവില്‍ 60 പേരാണ് ക്യാമ്പിലുള്ളത്. കോഴിക്കോട് അടുത്ത മാസം അഞ്ചു മുതലാണ് ദക്ഷിണമേഖല യോഗ്യത മത്സരങ്ങള്‍ ആരംഭിക്കുന്നത്. ആന്ധ്രയും തമിഴ്‌നാടും അടങ്ങുന്ന ഗ്രൂപ്പിലാണ് കേരളം.
പാലക്കാട് ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
പാലക്കാട് ഉള്‍വനത്തില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍. മൂന്ന് മാവോയിസ്റ്റുകള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു.പാലക്കാട് മഞ്ചക്കെട്ടിയിലാണ് തണ്ടര്‍ ബോള്‍ട്ടും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയത്. കൂടുതല്‍ തണ്ടര്‍ബോള്‍ട്ട് സംഘങ്ങളെ സ്ഥലത്ത് നിയോഗിക്കും.
കൂടത്തായി കൂട്ടകൊലപാതകക്കേസില്‍ നിര്‍ണ്ണായകമായ ചോദ്യം ചെയ്യല്‍ ഇന്ന്
കൂടത്തായി കൂട്ടകൊലപാതകക്കേസില്‍ നിര്‍ണ്ണായകമായ ചോദ്യം ചെയ്യല്‍ ഇന്ന് നടക്കും. ജോളിയുടെ ഭര്‍ത്താവ് ഷാജു, പിതാവ് സഖറിയാസ് എന്നിവരോട് രാവിലെ ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. മൊഴികളില്‍ വൈരുദ്ധ്യം ഉള്ളതിനാല്‍ ജോളിയേയും ഷാജുവിനെയും ഒരുമിച്ചിരുത്തിയാകും ചോദ്യം ചെയ്യുക. കേസില്‍ വിദഗ്ധ അന്വേഷണം നടത്തുന്നതിന് വേണ്ടി ഐ.സി.ടി എസ്പി ദിവ്യ വി ഗോപിനാഥിന്റെ നേത്യത്വത്തിലുള്ള എട്ടംഗ സംഘം ഇന്ന് കൊലപാതകങ്ങള്‍ നടന്ന സ്ഥലങ്ങളിലെത്തി പരിശോധനകള്‍ നടത്തും. ജോളിയുടെ ഭര്‍ത്താവ് ഷാജുവിനും, ഭര്‍ത്യപിതാവ് സഖറിയക്കും നിര്‍ണ്ണായക ദിവസമാണിന്ന്. രണ്ട് തവണ […]
ജോളി തങ്ങളെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഷാജുവിന്റെ പിതാവ്
ജോളി തങ്ങളെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഷാജുവിന്റെ പിതാവ് സക്കറിയ. ഷാജുവിന്റെ അമ്മയെയും ഇതിലേക്ക് വലിച്ചിഴക്കാനാണ് ജോളി ശ്രമിക്കുന്നത്. ജോളി ഒറ്റക്കല്ല ഇതൊക്കെ ചെയ്തതെന്ന് വ്യക്തമല്ലേയെന്നും സക്കറിയ ചോദിച്ചു. ജോളി തങ്ങളെയും കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞതായി സക്കറിയ വെളിപ്പെടുത്തി. കുട്ടിക്ക് കൊടുക്കാനെന്ന വ്യാജേന ജോളി ഭക്ഷണവുമായി വീട്ടിലെത്തിയിരുന്നു. തങ്ങളുടെ സ്വത്ത് തട്ടിയെടുക്കാനാണ് ജോളി ശ്രമിച്ചിരുന്നതെന്നും ഷാജുവിന്റെ പിതാവ് പറഞ്ഞു.
ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഏഴ് പുതിയ കാരാറുകള്‍, മൂന്ന് സംയുക്ത പദ്ധതികള്‍
ഇന്ത്യയും ബംഗ്ലാദേശും വാണിജ്യ, സുരക്ഷാ സാംസ്‌കാരിക മേഖലകളില്‍ വിവിധ കരാറുകളില്‍ ഒപ്പുവെച്ചു. നാലുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ബംഗ്‌ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും നരേന്ദ്ര മോദിയുമായും നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് കരാര്‍ ഒപ്പുവെച്ചത്. ബംഗ്‌ളാദേശില്‍ നിന്നും ത്രിപുരയിലേക്കുള്ള പാചകവാതക പൈപ്പ്‌ലൈനും ബംഗ്‌ളാദേശില്‍ ഇന്ത്യ സ്ഥാപിക്കുന്ന നൈപുണ്യ വികസന കേന്ദ്രവും ധാക്കയില്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള വിവേകാനന്ദ കേന്ദ്രവും ഇരു പ്രധാനമന്ത്രിമാരും സംയുക്തമായി ഉല്‍ഘാടനം ചെയ്തു. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് ഇന്തോ ബംഗ്‌ളാദേശ് ബന്ധങ്ങളുടെ അടിസ്ഥാന തത്വമെന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ […]
ലാവ്‍ലിൻ കേസ് ഇന്ന് സുപ്രിം കോടതിയിൽ
ലാവ്‍ലിൻ കേസ് ഇന്ന് സുപ്രിം കോടതിയിൽ. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രതിപ്പട്ടികയിലുള്ള മുഴുവൻ പേരെയും വിചാരണ ചെയ്യണമെന്ന സി.ബി.ഐയുടെ ആവശ്യവും കുറ്റവിമുക്‌തരാക്കണമെന്ന മൂന്ന് കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥരുടെ ഹരജികളുമാണ് കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബഞ്ചിന് മുന്‍പാകെയാണ് ഹരജികള്‍ എത്തുക. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജസെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സി.ബി.ഐ സുപ്രിം കോടതിയെ സമീപിച്ചത്. പിണറായിക്കെതിരെ കൃത്യമായ തെളിവുണ്ടെന്നും, […]
ജേക്കബ് തോമസിന് വീണ്ടും നിയമനം
സസ്പെന്‍ഷനിലായിരുന്ന മുന്‍ ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും നിയമനം. സ്റ്റീല്‍ ആന്‍റ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ എംഡിയാക്കാനാണ് ശിപാര്‍ശ. ഇദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ആഭ്യന്തര വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മൂന്നുവട്ടം സസ്‌പെന്‍ഡ് ചെയ്ത ഡി.ജി.പി. ജേക്കബ് തോമസിനെ അടിയന്തരമായി സര്‍വീസില്‍ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ജൂലായില്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ട്രിബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടും അദ്ദേഹത്തിന്റെ നിയമനം വൈകുകയായിരുന്നു.
അവതാരകനില്‍ നിന്നും നായകനിലേക്ക്; മിഥുന്‍ രമേശ് നായകനായി ജിമ്മി ഈ വീടിന്റെ ഐശ്വര്യം വരുന്നു
അവതാരക പദവിയില്‍ നിന്നും സിനിമയിലെ പ്രധാന പദവിയില്‍ എത്തിയ നിരവധി പേരെ നമുക്കറിയാം. നായിക നടിയായി പ്രശസ്തയായ നസ്രിയ നസീം, പ്രധാന നടനായി വേഷമിട്ട ഗോവിന്ദ് പദ്മസൂര്യ എന്നിവരെല്ലാം അവതാരക പദവിയില്‍ നിന്നും സിനിമയിലെ പ്രധാന വേഷങ്ങളിലെത്തിയവരാണ്. ഈ നിരയിലേക്ക് ഇനി ഒരാള്‍ കൂടി വരികയാണ്. മലയാള ടെലിവിഷന്‍ രംഗത്ത് പ്രശസ്തനായ മിഥുൻ രമേശ് ആദ്യമായി നായകവേഷത്തിലെത്തുന്ന ജിമ്മി ഈ വീടിന്റെ ഐശ്വര്യം സിനിമയുടെ ചിത്രീകരണം ദുബൈയില്‍ പൂര്‍ത്തിയായി. കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തി പുറത്തിറങ്ങിയ ശിക്കാരി […]
പാലായിലെ തോല്‍വി; ജോസഫിനെതിരെ വിമര്‍ശനവുമായി ജോസ് കെ. മാണി
പി.ജെ ജോസഫിനെതിരെ വിമര്‍ശനവുമായി ജോസ് കെ. മാണി. പാലായിലെ സ്ഥാനാർത്ഥി നിർണ്ണയം മുതൽ ചിലര്‍ നടത്തിയ പ്രസ്താവനകൾ ആത്യന്തികമായി ആരെയാണ് സഹായിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. തനിക്കെതിരായ അധിക്ഷേപങ്ങൾക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും ജോസ് കെ. മാണി ഫേസ്ബുക്കില്‍ കുറിച്ചു.