India Kerala Uncategorized

ലാവ്‍ലിൻ കേസ് ഇന്ന് സുപ്രിം കോടതിയിൽ

ലാവ്‍ലിൻ കേസ് ഇന്ന് സുപ്രിം കോടതിയിൽ. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രതിപ്പട്ടികയിലുള്ള മുഴുവൻ പേരെയും വിചാരണ ചെയ്യണമെന്ന സി.ബി.ഐയുടെ ആവശ്യവും കുറ്റവിമുക്‌തരാക്കണമെന്ന മൂന്ന് കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥരുടെ ഹരജികളുമാണ് കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബഞ്ചിന് മുന്‍പാകെയാണ് ഹരജികള്‍ എത്തുക. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജസെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സി.ബി.ഐ സുപ്രിം കോടതിയെ സമീപിച്ചത്. പിണറായിക്കെതിരെ കൃത്യമായ തെളിവുണ്ടെന്നും, […]

India Kerala Uncategorized

ജേക്കബ് തോമസിന് വീണ്ടും നിയമനം

സസ്പെന്‍ഷനിലായിരുന്ന മുന്‍ ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും നിയമനം. സ്റ്റീല്‍ ആന്‍റ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ എംഡിയാക്കാനാണ് ശിപാര്‍ശ. ഇദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ആഭ്യന്തര വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മൂന്നുവട്ടം സസ്‌പെന്‍ഡ് ചെയ്ത ഡി.ജി.പി. ജേക്കബ് തോമസിനെ അടിയന്തരമായി സര്‍വീസില്‍ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ജൂലായില്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ട്രിബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടും അദ്ദേഹത്തിന്റെ നിയമനം വൈകുകയായിരുന്നു.

Entertainment Uncategorized

അവതാരകനില്‍ നിന്നും നായകനിലേക്ക്; മിഥുന്‍ രമേശ് നായകനായി ജിമ്മി ഈ വീടിന്റെ ഐശ്വര്യം വരുന്നു

അവതാരക പദവിയില്‍ നിന്നും സിനിമയിലെ പ്രധാന പദവിയില്‍ എത്തിയ നിരവധി പേരെ നമുക്കറിയാം. നായിക നടിയായി പ്രശസ്തയായ നസ്രിയ നസീം, പ്രധാന നടനായി വേഷമിട്ട ഗോവിന്ദ് പദ്മസൂര്യ എന്നിവരെല്ലാം അവതാരക പദവിയില്‍ നിന്നും സിനിമയിലെ പ്രധാന വേഷങ്ങളിലെത്തിയവരാണ്. ഈ നിരയിലേക്ക് ഇനി ഒരാള്‍ കൂടി വരികയാണ്. മലയാള ടെലിവിഷന്‍ രംഗത്ത് പ്രശസ്തനായ മിഥുൻ രമേശ് ആദ്യമായി നായകവേഷത്തിലെത്തുന്ന ജിമ്മി ഈ വീടിന്റെ ഐശ്വര്യം സിനിമയുടെ ചിത്രീകരണം ദുബൈയില്‍ പൂര്‍ത്തിയായി. കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തി പുറത്തിറങ്ങിയ ശിക്കാരി […]

India Kerala Uncategorized

പാലായിലെ തോല്‍വി; ജോസഫിനെതിരെ വിമര്‍ശനവുമായി ജോസ് കെ. മാണി

പി.ജെ ജോസഫിനെതിരെ വിമര്‍ശനവുമായി ജോസ് കെ. മാണി. പാലായിലെ സ്ഥാനാർത്ഥി നിർണ്ണയം മുതൽ ചിലര്‍ നടത്തിയ പ്രസ്താവനകൾ ആത്യന്തികമായി ആരെയാണ് സഹായിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. തനിക്കെതിരായ അധിക്ഷേപങ്ങൾക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും ജോസ് കെ. മാണി ഫേസ്ബുക്കില്‍ കുറിച്ചു.

India Kerala Uncategorized

മരട് ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി

മരടിലെ ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി. പ്രാഥമികമായി 25 ലക്ഷം രൂപ നല്‍കണമെന്നും താമസസൌകര്യം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നഷ്ടപരിഹാരം നിര്‍മ്മാതാക്കളില്‍ നിന്നും ഈടാക്കണം. നഷ്ടപരിഹാരം കണക്കാക്കാന്‍ പ്രത്യേക കമ്മറ്റിയെ നിയോഗിക്കണമെന്നും സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. തീരദേശ പരിപാലന നിയമം ലംഘിച്ചതിനെത്തുടര്‍ന്ന് മെയ് എട്ടിനാണ് സുപ്രിം കോടതി മരടിലെ ഫ്ലാറ്റുകള്‍‍ പൊളിക്കാന്‍ ഉത്തരവിട്ടത്. വിധി നടപ്പിലാക്കി ഒരു മാസത്തിനകം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ഉത്തരവ്. മൂന്ന് മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കാത്തതിനെത്തുടര്‍ന്നാണ് കോടതി സ്വമേധയ കേസെടുത്തത്. […]

Uncategorized

മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്നിറങ്ങും

മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭ‌ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നി‌റക്കും. മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളിലും ഹരിയാനയിലെ 90 മണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. അടുത്ത മാസം 4നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. ഒക്ടോബര്‍ 21 നാണ് രണ്ടിടത്തും തെരഞ്ഞെടുപ്പ്. 24 ഫലം പ്രഖ്യാപിക്കും.

Uncategorized

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഡ്യൂട്ടി മാറ്റി നൽകുന്നത് സംബന്ധിച്ച് തർക്കം

കെ.എസ്.ആർ.ടി.സി തമ്പാനൂർ ഡിപ്പോയിലെ ജീവനക്കാർക്ക് ഡ്യൂട്ടി മാറ്റി നൽകുന്നത് സംബന്ധിച്ച് തർക്കം. ഓപ്ഷൻ സമയത്ത് സി.ഐ.ടി.യു, ടി.ഡി.എഫ് യൂണിയൻ പ്രതിനിധികളെ മാത്രം പങ്കെടുപ്പിച്ചത് മറ്റ് യൂണിയനുകൾ എതിർത്തു. ജൂണിൽ സി.ഐ.ടി.യു ,ടി.ഡി.എഫ് യൂണിയനുകളുടെ ഓപ്ഷനിൽ പങ്കെടുക്കാനുള്ള അംഗീകാരം അവസാനിച്ചിരുന്നു. ഓരോ ആറ് മാസം കഴിയുമ്പോഴും സീനിയോറിറ്റി അനുസരിച്ച് ജീവനക്കാർക്ക് സ്യൂട്ടി മാറ്റി നൽകാറുണ്ട്. ഈ മാസം 29 ന് മുമ്പ് ഇത്തവണത്തെ ഓപ്ഷൻ പൂർത്തിയാക്കണമെന്ന് ചീഫ് ഓഫീസ് അറിയിച്ചിരുന്നു. തമ്പാനൂർ ഡിപ്പോയിലെ ഓപ്ഷൻ സമയത്ത് സി.ഐ.ടി.യു, ടി.ഡി.എഫ് […]

India Kerala Uncategorized

മത്സരിക്കാനില്ലെന്ന നിലപാടിലുറച്ച് കുമ്മനം; വട്ടിയൂര്‍ക്കാവില്‍ പകരമാര്?

വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ച് കുമ്മനം രാജശേഖരന്‍. ഇതോടെ കുമ്മനത്തിന് പകരമാരെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. എന്നാൽ കുമ്മനം തന്നെ മത്സരിക്കണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ നിലപാട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും മികച്ച മത്സരം കാഴ്ച വച്ചതും. സ്ഥാനാർഥിയെന്ന നിലയിൽ ലഭിക്കുന്ന സ്വീകാര്യതയുമാണ് കുമ്മനത്തിന് മേൽ സമ്മർദ്ദം വര്‍ദ്ധിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റൊരു സ്ഥാനാർഥിയെ പരീക്ഷിക്കരുതെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. എന്നാൽ തന്നെ പരിഗണിക്കരുതെന്നാണ് കുമ്മനം ആവർത്തിക്കുന്നത്. ഇക്കാര്യം ആർ.എസ്.എസ് നേതൃത്വത്തെയും അറിയിച്ചു. അതേ സമയം […]

India Kerala Uncategorized

കള്ളനോട്ടടി യന്ത്രവുമായി മുന്‍ ബി.ജെ.പി പ്രാദേശിക നേതാവ് വീണ്ടും പിടിയില്‍

കള്ളനോട്ടടി യന്ത്രവുമായി മുന്‍ ബി.ജെ.പി പ്രാദേശിക നേതാവ് വീണ്ടും പിടിയില്‍. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി എരാശേരി രാജേഷും കൂട്ടാളി മലപ്പുറം സ്വദേശി സുനീർ അലിയുമാണ് ലക്ഷങ്ങളുടെ കള്ളനോട്ടുമായി പിടിയിലായത്. കോഴിക്കോട് ഓമശ്ശേരിയിൽ വെച്ച് കൊടുവള്ളി പോലീസാണ് ഇവരെ പിടികൂടിയത്. യുവമോര്‍ച്ചാ നേതാവായിരുന്ന രാജേഷിനെ 2017 ല്‍ കള്ളനോട്ട് യന്ത്രവുമായി പിടികൂടിയിരുന്നു.

India Kerala Uncategorized

വാഹനപരിശോധനയില്‍ പുതുക്കിയ പിഴ ഈടാക്കിയത് ഒറ്റപ്പെട്ട സംഭവമെന്ന് എ.കെ ശശീന്ദ്രന്‍

സംസ്ഥാനത്ത് വാഹനപരിശോധനയില്‍ പുതുക്കിയ പിഴ ഈടാക്കിയത് ഒറ്റപ്പെട്ട സംഭവമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ഉദ്യോഗസ്ഥര്‍ക്ക് ആശയക്കുഴപ്പമുണ്ടായതിനാലാണ് പുതുക്കിയ പിഴ ഈടാക്കുന്നതെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. ഇന്നലെ പുനരാരംഭിച്ച വാഹനപരിശോധനയില്‍ കനത്ത പിഴയാണ് ഈടാക്കിയതെന്ന മീഡിയവണ്‍ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.