സംവരണ വിഷയത്തില്‍ ഇടത് മുന്നണി വന്നാലും വലത് മുന്നണി വന്നാലും രക്ഷയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലീഗ് ഉൾപ്പെടെയുള്ളവരുടെ കൂടെ സമരത്തിൽ പങ്കെടുക്കാത്തതിൽ കാരണമുണ്ട്. സമരത്തിന് വേണ്ടി വിളിക്കുമ്പോൾ ചെല്ലാനും പിന്നെ കരിമ്പിൻ ചണ്ടി പോലെ കളയാനും ഇനി ഇല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. സാമ്പത്തിക സംവരണത്തെ എതിർക്കുന്ന ലീഗ് യുഡിഎഫിൽ നിന്ന് പുറത്ത് വരാൻ തയ്യാറുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. മുന്നാക്ക സംവരണം നടപ്പിലാക്കിയ സർക്കാർ നടപടിക്കെതിരെ എസ്എൻഡിപിയുടെ പ്രതിഷേധം നടക്കുകയാണ്. സംവരണ പോരാട്ടത്തിലെ […]
Uncategorized
ചങ്ങാതിക്കൂട്ടത്തിന്റെ മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ എന്ന പുസ്തകം പ്രശസ്ത സാഹിത്യകാരൻ ശ്രീ. സക്കറിയ പ്രകാശനം ചെയ്തു.
എഴുപത് എൺപത് കാലഘട്ടങ്ങളിൽ നാട്ടിൻപുറത്തെ ചുറ്റുവട്ടത്തുള്ളവർ ഒത്തുകൂടി, സന്തോഷത്തോടെ ചിലവിട്ട സായാഹ്ന വെടിവട്ട സദസ്സുപോലെ, മാതൃഭാഷാസ്നേഹത്തിന്റെ അമ്മിഞ്ഞപ്പാൽ മധുരം ഇന്നും മനസ്സിൽ കാത്തു സൂക്ഷിക്കുന്ന സ്വിറ്റ്സർലാന്റിലെ ഒരു ചെറുകൂട്ടമായ ചങ്ങാതിക്കൂട്ടത്തിലെ പത്ത് പേർ ചേർന്ന് എഴുതിയ ഓർമ്മകളുടെ പുസ്തകമാണ് “മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ.. ഈ കഥാസംഹാരത്തിന്റെ പ്രകാശനം കഴിഞ്ഞ ഇരുപത്തിയഞ്ചിന് പ്രശസ്ത സാഹിത്യകാരൻ ശ്രീ സക്കറിയ ഓൺലൈനിൽ വഴി നിർവഹിച്ചു ..ഈ പുസ്തകത്തിന് അവതാരിക എഴുതിയത് പ്രശസ്ത സാമൂഹിക ചിന്തകൻ ശ്രീ.സുനിൽ പി. ഇളയിടം ആണ്. സ്വിസ് […]
ഓക്‌സ്‌ഫോർഡ് കോവിഡ് വാക്സിന്‍ പരീക്ഷണത്തിന്‍റെ ഭാഗമായിരുന്ന ഡോക്ടര്‍ മരിച്ചു
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്ത ഡോക്ടര്‍ മരിച്ചു. ബ്രസീലിലാണ് സംഭവം. 28കാരനായ ഡോക്ടറുടെ മരണം ബ്രസീലിലെ ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചു. മരുന്ന് പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്ന ഡോക്ടറുടെ മരണം കോവിഡ് വാക്സിന്‍ പരീക്ഷണത്തിന് ശേഷമാണോ എന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. രണ്ട് തരം വാക്‌സിനാണ് മരുന്ന് പരീക്ഷണത്തിന് സന്നദ്ധത അറിയിച്ചവര്‍ക്ക് ബ്രസീലില്‍ നല്‍കിയിരുന്നത്. ഒരു സംഘത്തിന് കോവിഡ് വാക്സിന്‍ കുത്തിവെയ്ക്കുമ്പോള്‍ മെനിഞ്ജൈറ്റിസിന് ഉപയോഗിക്കുന്ന വാക്‌സിനാണ് രണ്ടാമത്തെ സംഘത്തിന് നല്‍കുന്നത്. മരിച്ച ഡോക്ടര്‍ക്ക് […]
പിജെ ജോസഫിനും മോൻസ് ജോസഫിനും സ്പീക്കറുടെ നോട്ടിസ്;
പി ജെ ജോസഫിനും മോൻസ് ജോസഫിനും സ്പീക്കറുടെ നോട്ടിസ്. കൂറുമാറ്റ നിയമ പ്രകാരം അയോഗ്യരാക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയിരിക്കുന്നത്. വിപ്പ് ലംഘിച്ച് അവിശ്വാസപ്രമേയത്തിൽ പങ്കെടുത്തു എന്ന പരാതിയിലാണ് നടപടി. റോഷി അഗസ്റ്റിൻ എംഎൽഎയാണ് സ്പീക്കർക്ക് പരാതി നൽകിയത്. റോഷിക്കും ജയരാജിനുമെതിരായ പരാതി ഫയലിൽ സ്വീകരിച്ചു. ഏഴു ദിവസത്തിനകം മറുപടി നൽകണമെന്ന് സ്പീക്കറുടെ നോട്ടിസിൽ പറയുന്നു.
658 കോടി രൂപ ചെലവില്‍ മൂന്ന് വര്‍ഷം കൊണ്ട് വയനാട് തുരങ്കപാത; നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
വയനാട് തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. 658 കോടി രൂപ ചെലവില്‍ മൂന്ന് വര്‍ഷം കൊണ്ട് പദ്ധതി യാത്ഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യം വെക്കുന്നത്. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് നിര്‍മാണച്ചുമതല. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാത നൂറ് ദിവസം നൂറ് പദ്ധതികള്‍ എന്ന പ്രഖ്യാപനത്തിന്റെ ഭാഗമായാണ് നടപ്പിലാക്കുന്നത്. താമരശേരി ചുരം പാതയ്ക്ക് ബദല്‍ എന്ന നിലക്കാണ് പാതയുടെ നിര്‍മാണം. പരിസ്ഥിതിക പ്രധാന്യത്തോടൊപ്പം വികസനത്തിന് ഊന്നല്‍ നല്‍കിയാണ് പദ്ധതിയെന്നും പ്രകൃതി ദുരന്ത സാധ്യത കണക്കിലെടുത്ത് അന്തിമ രൂപരേഖ തയാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മറിപ്പുഴയില്‍ […]
‘നമ്മുടെ സഹോദരിയാണ് കൊല്ലപ്പെട്ടത്, നീതി ഉറപ്പാക്കുന്നത് വരെ പോരാടും’ പ്രിയങ്ക ഗാന്ധി
ഉത്തർപ്രദേശിലെ ഹാഥ്റസില്‍ കൂട്ട ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് യുവതിക്ക് നീതി ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്‍റെ ഭാഗമായി ഡൽഹിയിലെ മഹാഋഷി വാൽമീകി ക്ഷേത്രത്തിൽ നടന്ന പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക. ‘ഞങ്ങളുടെ സഹോദരിയാണ് കൊല്ലപ്പെട്ടത്, അവള്‍ക്ക് നീതി ഉറപ്പാക്കുന്നത് വരെ ഞങ്ങള്‍ പോരാടും, നീതി ലഭിക്കുന്നത് വരെ ഞങ്ങൾ നിശബ്ദമായി ഇരിക്കാന്‍ ഉദ്ദേശിക്കുന്നില്ല’ പ്രാര്‍ഥനായോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അവർ പറഞ്ഞു. ‘സർക്കാരിന്‍റെ ഭാഗത്ത് നിന്നും […]
കുവെെത്തില്‍ രേഖയില്ലാത്ത പ്രവാസികള്‍ക്ക് നാട്ടില്‍ പോകാന്‍ സൗകര്യമൊരുക്കി ഇന്ത്യന്‍ എംബസി
യാത്രാരേഖകൾ ഇല്ലാത്തതിനാൽ നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്ത പ്രവാസികൾക്ക് രജിട്രേഷൻ സംവിധാനമൊരുക്കി കുവൈത്തിലെ ഇന്ത്യൻ എംബസ്സി. പാസ്പോർേട്ടാ എമർജൻസി സർട്ടിഫിക്കറ്റോ ഇല്ലാത്തവരാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. രെജിസ്ട്രേഷൻ ഫോം എംബസ്സി കോൺസുലാർ ഹാളിലും, പാസ്പോർട്ട് സേവന കേന്ദ്രങ്ങളിലും ലഭ്യമാക്കിയതായി എംബസ്സി അറിയിച്ചു. എംബസ്സി വെബ്‌സൈറ്റിൽ ഗൂഗിൾ ഫോം വഴിയും രെജിസ്റ്റർ ചെയ്യാം. അപേക്ഷകൻെറ യഥാർത്ഥ പാസ്സ്പോർട്ട് നമ്പറോ കൈയിലുള്ള എമർജ്ജൻസി സർട്ടിഫിക്കറ്റ് നമ്പറോ ആയിരിക്കും രജിസ്ട്രേഷൻ നമ്പറായി പരിഗണിക്കുക. രജിസ്ട്രേഷൻ പൂർണമായും സൗജന്യമാണ് എന്നാൽ എമർജൻസി സർട്ടിഫിക്കറ്റിനല്ല ഫീസ് അവ […]
മുളന്തുരുത്തി പള്ളി ജില്ലാഭരണകൂടം ഏറ്റെടുത്തു: കോടതി ഉത്തരവ് നടപ്പാക്കിയത് ബലപ്രയോഗത്തിലൂടെ
ഗേറ്റ് പൊളിച്ച് അകത്ത് കയറിയ പൊലീസ് യാക്കോബായ വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പ്രതിഷേധവുമായി എത്തി. എറണാകുളം മുളന്തുരുത്തി യാക്കോബായ പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ബലപ്രയോഗത്തിലൂടെയാണ് പൊലീസ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയത്. ഗേറ്റ് പൊളിച്ച് അകത്ത് കയറിയ പൊലീസ് യാക്കോബായ വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പ്രതിഷേധവുമായി എത്തി. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പള്ളി ഏറ്റെടുക്കാന്‍ നേരത്തെ പൊലീസ് എത്തിയിരുന്നുവെങ്കിലും യാക്കോബായ വിഭാഗത്തിന്‍റെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറേണ്ടിവന്നു. […]
സുശാന്ത് സിങിന്‍റെ മരണം: റിയ ചക്രവർത്തിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും
സുശാന്തിന്‍റെ മുൻ മാനേജര്‍ ദിഷ സാലിയന്‍റെ ആത്മഹത്യയും ബിഹാർ പൊലീസ് പരിശോധിക്കുന്നുണ്ട്. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബിഹാർ പൊലീസ് സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. സുശാന്തിന്‍റെ അവസാന സിനിമയായ ദിൽ ബച്ചാരെ സിനിമയില്‍ പ്രവര്‍ത്തിച്ചവരെയും പൊലീസ് ചോദ്യം ചെയ്യും. സുശാന്തിന്‍റെ മുൻ മാനേജര്‍ ദിഷ സാലിയന്‍റെ ആത്മഹത്യയും ബിഹാർ പൊലീസ് പരിശോധിക്കുന്നുണ്ട്. സുശാന്തിന്‍റെ പിതാവ് കെ കെ സിങ് നല്‍കിയ പരാതിയിലാണ് റിയക്കെതിരെ ബിഹാര്‍ പൊലീസ് അന്വേഷണം തുടങ്ങിയത്. […]
‘ബോധരഹിതനാക്കി കിണറ്റിൽ തള്ളി, നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ല’; മത്തായിയുടെ മരണത്തിൽ സഹോദരൻ
പത്തനംതിട്ട കുടപ്പനയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ മരണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കുടുംബം. മത്തായിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതാണെന്ന് സഹോദരൻ ആരോപിച്ചു. നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നും സഹോദരൻ പറഞ്ഞു. മത്തായിയെ വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. കാര്യം ചോദിച്ച അമ്മയെ ഉദ്യോഗസ്ഥർ പിടിച്ചു തള്ളി. സംഭവം നടന്ന സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ തലേ ദിവസം തന്നെ എത്തിയിരുന്നു. കാര്യങ്ങൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് നടന്നത്. മത്തായിയെ കാട്ടിൽ കൊണ്ടുപോയി ഉദ്യോഗസ്ഥർ മർദിച്ചു. ബോധരഹിതനായതോടെ കിണറ്റിൽ […]