Uncategorized

ആഗോള വിപണിയിൽ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു; ഒപെക് രാജ്യങ്ങള്‍ക്ക് വന്‍നേട്ടം

ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ ഇന്നലെ മാത്രം മൂന്നു ശതമാനത്തിലേറെ വർധന. പതിനാല് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എണ്ണവില ഉയർന്നത് ഗൾഫിലെയും മറ്റും ഉൽപാദക രാജ്യങ്ങൾക്ക് വലിയ മുതൽക്കൂട്ടാകും. അസംസ്കൃത എണ്ണവില ബാരലിന് രണ്ടര ഡോളറോളമാണ് പുതുതായി ഉയർന്നത്. ഇതോടെ ബാരലിന് എണ്ണവില 69 കടന്നു. വരുംദിവസങ്ങളിൽ വില വീണ്ടും ഉയർന്നേക്കാനാണ് സാധ്യത. ഏറ്റവും കൂടുതൽ എണ്ണ ഉൽപാദനം നടത്തുന്ന സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വൻതുകയുടെ നേട്ടമാണ് ഇതിലൂടെ ലഭിക്കുക. കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള […]

Uncategorized

ജിഎസ്ടിക്കു കീഴിൽ വന്നാൽ പെട്രോളും ഡീസലും എത്ര രൂപയ്ക്ക് വിൽക്കാം?

ന്യൂഡൽഹി: ഇന്ധനവില ജിഎസ്ടിക്കു കീഴിലായാൽ പെട്രോൾ 75 രൂപയ്ക്കും ഡീസൽ 68 രൂപയ്ക്കും വിൽക്കാമെന്ന് എസ്ബിഐ പഠനം. ഇത് നടപ്പാക്കാൻ രാഷ്ട്രീയ ഇച്ഛാശക്തിയാണ് വേണ്ടെന്നും സാമ്പത്തിക വിദഗ്ധർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 60 യുഎസ് ഡോളറായിരിക്കുന്ന അവസ്ഥയിൽ ഇന്ധവില ജിഎസ്ടിക്കു കീഴിൽ വന്നാൽ ഖജനാവിന്‍റെ വരുമാനനഷ്ടം ഒരു ലക്ഷം കോടി രൂപയായിരിക്കും. ഇത് ജിഡിപിയുടെ 0.4 ശതമാനമാണെന്നും റിപ്പോർട്ടിലുണ്ട്. നിലവിൽ കേന്ദ്രവും സംസ്ഥാനവും ഇന്ധനത്തിനു മുകളിൽ വിവിധ നികുതികളും […]

Uncategorized

നിലമ്പൂരിൽ വി.വി പ്രകാശ് യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്ന് സൂചന

നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ആരാകുമെന്നതിൽ അനിശ്ചിതത്വം നീങ്ങുന്നു. മലപ്പുറം ഡിസിസി അധ്യക്ഷൻ വി.വി പ്രകാശിനെ നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയാക്കാൻ ധാരണയായതായി സൂചന. പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അനുസരിച്ച് മുന്നോട്ടു പോകുമെന്ന് വി.വി പ്രകാശ് പറഞ്ഞു . മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് ശക്തി കേന്ദ്രമായ നിലമ്പൂർ മണ്ഡലം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യു.ഡി.എഫ് നേതൃത്വം. കഴിഞ്ഞ തവണ മത്സരിച്ച ആര്യാടൻ ഷൗക്കത്തും വി.വി പ്രകാശുമാണ് സ്ഥാനാര്‍ഥിത്വത്തിനായി അവകാശവാദമുന്നയിച്ചത്. എന്നാൽ ഡി.സി.സി അധ്യക്ഷൻ വി.വി പ്രകാശ് യു.ഡി.എഫ് സ്ഥാനാർഥി ആകുമെന്നാണ് […]

Uncategorized

ഞാന്‍ ബംഗാളിന്‍റെ മകളാണ്, ബിജെപിയേക്കാള്‍ നന്നായി ബംഗാളിനെ എനിക്കറിയാം

പശ്ചിമബംഗാളില്‍ എട്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിലുമായാണ് മാര്‍ച്ച് 27ന് ആരംഭിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്നത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനമനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ നിയോജക മണ്ഡലങ്ങളുള്ള രണ്ടാമത്തെ സംസ്ഥാനമായ ബംഗാളില്‍ എട്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. മാർച്ച് 27, ഏപ്രിൽ 1, 6, 10, 17, 22, 26, 29 തിയതികളിലാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് ഘട്ടമായി നടത്തുന്ന […]

Uncategorized

ഞങ്ങളെ അങ്ങനെയല്ല വിളിക്കേണ്ടത്…’ വിദ്യാർത്ഥിയെ തിരുത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

വാദം കേൾക്കലിനിടെ ‘യുവർ ഓണർ’ എന്ന് അഭിസംബോധന ചെയ്ത നിയമവിദ്യാർത്ഥിയോട് വിയോജിപ്പ് രേഖപ്പെടുത്തി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച്. ‘യുവർ ഓണർ’ എന്നുവിളിക്കുന്നത് യു.എസ് സുപ്രീംകോടതിയെയോ മജിസ്‌ട്രേറ്റിനെയോ ആണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ് ബൊപണ്ണ, വി. രാമസുബ്രഹ്‌മണ്യൻ എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു. നിയമ വിദ്യാർത്ഥിയായ ഹരജിക്കാരൻ കീഴ്‌ക്കോടതികളിലെ ഒഴിവുകൾ നികത്തുന്നതു സംബന്ധിച്ച് വാദിക്കുന്നതിനിടെയാണ് ‘യുവർ ഓണർ’ എന്നു പ്രയോഗിച്ചത്. ‘താങ്കൾ യുവർ ഓണർ എന്നു വിളിക്കുമ്പോൾ യു.എസ് സുപ്രീംകോടതിയോ മജിസ്‌ട്രേറ്റോ […]

Uncategorized

കഞ്ചിക്കോട് കണ്ടെയ്‍നർ നിയന്ത്രണം വിട്ട് മറിഞ്ഞു

പാലക്കാട് കഞ്ചിക്കോട് കണ്ടെയ്‍നർ നിയന്ത്രണം വിട്ട് മറിഞ്ഞു. കെ.എസ്.ആർ.ടി.സി ബസിലും ടൂറിസ്റ്റ് ബസിലും ഇടിച്ച ശേഷമാണ് വാഹനം മറിഞ്ഞത്. ബസുകളിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് കോയമ്പത്തൂർ – പാലക്കാട് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.

Uncategorized

പി.എസ്.സി ഓഫീസ് കെ.എസ്.യു പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി

പാലക്കാട് പി.എസ്.സി ഓഫീസ് കെ.എസ്.യു പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി. ഉദ്യോഗസ്ഥർ അരമണിക്കൂറോളമായി ഓഫീസിനുള്ളിൽ കുടുങ്ങികിടക്കുന്നു. പി.എസ്‍.സി ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി അതേസമയം പി.എസ്.നിയമനത്തില്‍ പ്രതിഷേധിച്ച് കെ.എസ്‌.യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. കൺട്രോൾ റൂം സി.ഐ എ.സി സദൻ ഉൾപ്പെടെ പൊലീസുകാർക്കും പരിക്കുണ്ട്. സംസ്ഥാന വൈസ് പ്രസിഡണ്ട് സ്‌നേഹ, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് സൈദാലി, എൻഎസ്‌യു നേതാവ് എറിക് സ്റ്റീഫൻ […]

Uncategorized

ഇടവേള ബാബുവും രമേശ് പിഷാരടിയും കോണ്‍ഗ്രസില്‍

ഇരുവരും ഐശ്വര്യ കേരള യാത്രായില്‍ പങ്കെടുത്തു. ഐശ്വര്യ കേരള യാത്ര ഹരിപ്പാട് എത്തിയപ്പോഴാണ് ഇരുവരും വേദിയിലെത്തിയത്. നടനും സംവിധായകനുമായ രമേഷ് പിഷാരടിയും നടനും താരസംഘടനയായ അമ്മയുടെ സെക്രട്ടറിയുമായ ഇടവേള ബാബുവും കോണ്‍ഗ്രസിലേക്ക്. ഇരുവരും ഐശ്വര്യ കേരള യാത്രായില്‍ പങ്കെടുത്തു. ഐശ്വര്യ കേരള യാത്ര ഹരിപ്പാട് എത്തിയപ്പോഴാണ് ഇരുവരും വേദിയിലെത്തിയത്. രമേശ് പിഷാരടിയുടെ സുഹൃത്തായ ധര്‍മജന്‍ വര്‍ഷങ്ങളായി സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ താൽപ്പര്യമുണ്ടെന്നും ധർമജൻ മുമ്പ് പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പിഷാരടിയുടെ പാര്‍ട്ടി പ്രവേശനം. മുൻ […]

Uncategorized

അശ്വിന്‍റെ അശ്വമേധം; അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെ സെഞ്ച്വറിയും, ഇന്ത്യക്ക് കൂറ്റന്‍ ലീഡ്

106ന് ആറെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ കോഹ്‍ലിക്കൊപ്പം ചേര്‍ന്ന് അശ്വിന്‍ നടത്തിയ കൂട്ടാണ് രക്ഷപെടുത്തിയത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങിയ അശ്വിന്‍റെ മികവില്‍ ഇന്ത്യക്ക് കൂറ്റന്‍ ലീഡ്. ബൗളിങ്ങില്‍ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവെച്ച അശ്വിന്‍ ബാറ്റിങിലെത്തിയപ്പോള്‍ സെഞ്ച്വറി പ്രകടനത്തോടെയാണ് ടീമിനെ കരകയറ്റിയത്. 106ന് ആറെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ കോഹ്‍ലിക്കൊപ്പം ചേര്‍ന്ന് അശ്വിന്‍ നടത്തിയ കൂട്ടാണ് രക്ഷപെടുത്തിയത്. പിന്നീട് ക്യാപ്റ്റന്‍ മടങ്ങിയെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് അശ്വിന്‍ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 286 […]