പാലക്കാട് കോൺഗ്രസിൽ കലാപ കൊടി ഉയർത്തിയ വിമത നേതാവ് എ. വി ഗോപിനാഥ് ഇന്ന് നടത്താനിരുന്ന വാർത്താ സമ്മേളനം മാറ്റിവച്ചു. കോൺഗ്രസ് മുതിർന്ന നേതാവ് എ. കെ ആന്റണി ഫോണിൽ ബന്ധപ്പെട്ടതിന് പിന്നാലെയാണ് ഗോപിനാഥ് വാർത്താസമ്മേളനം മാറ്റിയത്. എടുത്ത് ചാടി തീരുമാനമെടുക്കരുതെന്ന് ആന്റണി ഗോപിനാഥിനോട് ആവശ്യപ്പെട്ടു. നാളെ രാത്രിയോടെ പാലക്കാടെത്തുന്ന ഉമ്മൻ ചാണ്ടി എവി ഗോപിനാഥുമായി ചർച്ച നടത്തും. ഉമ്മൻ ചാണ്ടിയുടെ വരവിനായി കാത്തിരിക്കുമെന്ന് എ. വി ഗോപിനാഥ് വ്യക്തമാക്കി.
Uncategorized
ഇടുക്കിയിൽ മാർച്ച് 26 ന് യുഡിഎഫ് ഹർത്താൽ
ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയിൽ 26ന് യുഡിഎഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. സർവ്വകക്ഷി യോഗ തീരുമാനം നടപ്പാക്കാതെ ജില്ലയിൽ നിർമാണ നിരോധനം ബാധകമാക്കി സംസ്ഥാന സർക്കാർ ഇടുക്കിയിലെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയുന്നതെന്ന് യുഡിഎഫ് ആരോപിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ വിഷയം പ്രധാന പ്രചാരണം ആക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
മൂന്ന് സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനം; പാലക്കാട് കോൺഗ്രസിൽ അമർഷം
പാലക്കാട് ജില്ലയിൽ മൂന്ന് സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പാലക്കാട്ടെ കോൺഗ്രസിൽ അമർഷം പുകയുന്നു. മലമ്പുഴ മണ്ഡലം ജനതാദൾ ജോൺ ജോൺ വിഭാഗത്തിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ പുതുശ്ശേരിയിൽ പ്രവർത്തകർ പ്രകടനം നടത്തി. പാലക്കാട് ജില്ലയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിച്ച കോങ്ങാട് മണ്ഡലം മുസ്ലിം ലീഗിനും, മലമ്പുഴ ജനതാദൾ ജോൺ ജോൺ വിഭാഗത്തിനും നെന്മാറ സിഎംപിക്കുമാണ് കോൺഗ്രസ് നേതൃത്വം വിട്ടുനൽകിയത്. ഇതിനെതിരെ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അമർഷം പുകയുയാണ്. മലമ്പുഴയിലെ കോൺഗ്രസ് പ്രവർത്തകർ ഇന്നലെ […]
തവനൂരിൽ മത്സരിക്കുമെന്ന് ഫിറോസ് കുന്നംപറമ്പിൽ
തവനൂരിൽ മത്സരിക്കുമെന്ന് ഫിറോസ് കുന്നംപറമ്പിൽ. കോൺഗ്രസ് നേതാക്കൾ തന്നെ വിളിച്ച് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് ഫിറോസ് കുന്നംപറമ്പിൽ രംഗത്തെത്തി. യുഡിഎഫ് സ്ഥാനാർത്ഥിയായി തവനൂരിൽ മത്സരിക്കുമെന്ന് ഫിറോസ് ട്വന്റിഫോറിനോട് പറഞ്ഞു. തന്റെ എതിരാളി ആരെന്നത് പ്രശ്‌നമില്ലെന്നും ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു.
യുവതിയെ മർദിച്ച സോമാറ്റോ ഡെലിവറി ബോയ് അറസ്റ്റിൽ
ബംഗളൂരുവിൽ യുവതിയെ മർദിച്ച സോമാറ്റോ ഡെലിവറി ബോയ് അറസ്റ്റിൽ. കുറ്റകൃത്യം നടന്നതിൽ തങ്ങൾ ഖേദിക്കുന്നുണ്ടെന്നും യുവതിക്ക് വേണ്ട ചികിത്സാസഹായം നൽകുമെന്നും സൊമാറ്റൊ അറിയിച്ചു. മേക്കപ്പ് ആർട്ടിസ്റ്റും യൂട്യൂബറുമായ ഹിതേഷാ ചന്ദ്രനിയുടെ പരാതിയിലാണ് പൊലീസ് കാമരാജിനെ അറസ്റ്റ് ചെയ്തത്. തനിക്കുണ്ടായ ദാരുണമായ അനുഭവം ഹിതേഷാ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. സൊമാറ്റോ വഴി ഓർഡർ ചെയ്ത ഭക്ഷണം വൈകിയതോടെ ഹിതേഷ കസ്റ്റമർ കെയറിൽ നിരന്തരം വിളിച്ച് അന്വേഷിക്കുകയായിരുന്നു. ഈ സമയത്താണ് കാമരാജ് ഭക്ഷണവുമായി എത്തിയത്. തനിക്ക് […]
സംസ്ഥാനത്ത് ഇന്ന് 2133 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തിൽ ഇന്ന് 2133 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 261, പത്തനംതിട്ട 206, എറണാകുളം 205, കണ്ണൂർ 200, കോട്ടയം 188, മലപ്പുറം 179, തൃശൂർ 172, ആലപ്പുഴ 168, കൊല്ലം 152, കാസർഗോഡ് 117, തിരുവനന്തപുരം 116, പാലക്കാട് 88, ഇടുക്കി 46, വയനാട് 35 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് […]
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി. ഏപ്രിൽ എട്ടിലേക്ക് പരീക്ഷ മാറ്റിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷാ തിയതി മാറ്റാനുള്ള തീരുമാനം. പരീക്ഷകൾ മാറ്റാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുകൂലമായ നിലപാട് സ്വീകരിച്ചു. പുതുക്കിയ ടൈംടേബിൾ ഉടൻ വരും. ഏപ്രിൽ 30ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷ ക്രമീകരിക്കുക. ഈയാഴ്ച്ച തുടങ്ങുമെന്ന് അറിയിച്ചിരുന്ന ഹാൾ ടിക്കറ്റ് വിതരണത്തിലും മാറ്റം ഉണ്ടാകും. ഈ മാസം 17 ന് പരീക്ഷ തുടങ്ങാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. നിയമ സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ […]
മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിക്കുന്നു; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി രമേശ് ചെന്നിത്തല
മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായാണ് പ്രതിപക്ഷ നേതാവിൻ്റെ പരാതി. വിഷയം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യ തെരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് പരാതി നല്‍കി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന ശേഷം ഈ മാസം 4, 6 തീയതികളില്‍ നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പുതിയ പരിപാടികളും നയങ്ങളും പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ചീഫ് സെക്രട്ടറിക്കോ, […]
യുവാക്കളുണ്ടാകും, വനിതാ സ്ഥാനാര്‍ത്ഥിയും: മുനവ്വറലി ശിഹാബ് തങ്ങൾ
മുസ്‍ലിം ലീഗ് സ്ഥാനാർഥി പട്ടികയിൽ യുവാക്കളുടെ മതിയായ പ്രാതിനിധ്യമുണ്ടാകുമെന്നു യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ. വനിതാ സ്ഥാനാർഥി വേണമെന്ന വികാരമാണ് പൊതുവെ ഉള്ളതെന്നും മുനവ്വറലി ശിഹാബ് തങ്ങൾ മീഡിയവണ്ണിനോട് പറഞ്ഞു . സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവാക്കള്‍ക്ക് പ്രതീക്ഷയുണ്ടെന്നും. മുസ്‍ലിം ലീഗിനെ സംബന്ധിച്ചിടത്തോളം പുതിയ മുഖങ്ങളും യുവാക്കളും ഉണ്ടാകുമെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു. യൂത്ത് ലീഗിന്‍റെ ആവശ്യങ്ങളെല്ലാം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അര്‍ഹമായ അംഗീകാരം കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിതാ സ്ഥാനാര്‍ത്ഥി വേണമെന്ന […]
ബ്രിട്ടീഷ് പാര്‍ലമെന്‍റിലും ചർച്ചയായി കർഷകസമരം;
ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരം ചര്‍ച്ചയാക്കി ബ്രിട്ടീഷ് പാര്‍ലമെന്‍റ്. സംഭവത്തില്‍ പ്രതിഷേധവുമായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ഇന്ത്യന്‍ വംശജന്‍ കൂടിയായ മൈദന്‍ഹെഡ് ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് ഗുര്‍ജ് സിങ് അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്‍റ് 90 മിനിറ്റ് ചര്‍ച്ച നടത്തിയത്. കര്‍ഷകരുടെ സുരക്ഷ, മാധ്യമ സ്വാതന്ത്യം എന്നീ വിഷയങ്ങളിലായിരുന്നു പ്രധാന ചര്‍ച്ച. ലിബറല്‍ പാര്‍ട്ടി, ലിബറല്‍ ഡെമോക്രാറ്റ്സ്, സ്കോട്ടിഷ് പാര്‍ട്ടി എന്നിവയുടെ എംപിമാരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ലക്ഷത്തിലധികം യു.കെ നിവാസികളാണ് അപേക്ഷയില്‍ ഒപ്പുവച്ചത്. ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക […]












