കോൺഗ്രസ് സ്ഥാനാർഥി പട്ടികയുടെ അന്തിമ ചർച്ചകൾക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാവും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മുമ്പായി ഇന്ന് വീണ്ടും സ്ക്രീനിങ് കമ്മിറ്റി ചേരും. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഉമ്മൻചാണ്ടി ഉച്ചയോടെ ഡൽഹിയിലെത്തും. കോൺഗ്രസ് സ്ഥാനാർഥി ചർച്ച നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. കേരളത്തിൽ സ്ക്രീനിങ് കമ്മിറ്റി യോഗം ചേർന്ന് സ്ഥാനാർഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിരുന്നു. അതിന്റെ തുടർച്ചയായി ഒരിക്കൽ കൂടി ഇന്ന് […]
Uncategorized
പ്ലാറ്റ്ഫോം ടിക്കറ്റ് വിലവര്‍ധന; വിശദീകരണവുമായി റെയില്‍വേ
പ്ലാറ്റ്ഫോം ടിക്കറ്റ് കുത്തനെ വർധിപ്പിച്ചതിൽ വിശദീകരണവുമായി റെയിൽവേ. ടിക്കറ്റ് വർധന താത്കാലികമാണെന്നും കോവിഡ് പശ്ചാതലത്തിൽ അനാവശ്യ ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമാണെന്നും റെയിൽവേ അറിയിച്ചു. മുപ്പത് രൂപ മുതൽ അൻപത് രൂപ വരെയാണ് പ്ലാറ്റ്ഫോം ടിക്കറ്റിന് വില വർധിപ്പിച്ചത്. അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് വില വര്‍ധനയെന്ന് റെയിൽവേ നെരത്തെ അറിയിച്ചിരുന്നു. ജനത്തിരക്ക് നിയന്ത്രിക്കുന്നതിന് പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്ന പതിവ് കാലങ്ങൾക്ക് മുന്നേ ഉണ്ടെന്നും അധികൃതർ വിശദീകരിച്ചു. ആഘോഷനേളകളിൽ വില വർധിപ്പിക്കാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. നേരത്ത, മധ്യ […]
സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യും
കേരള നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഡോളർ കടത്ത്,സ്വർണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.മാർച്ച് 12ന് കസ്റ്റംസിന്റെ കൊച്ചി ഓഫീസിലെത്താൻ ശ്രീരാമകൃഷ്ണന് നോട്ടീസ് നൽകി. ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാർക്കും സ്പീക്കർക്കും പങ്കുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന രഹസ്യമൊഴി നൽകിയതായി കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. കോൺസുലേറ്റിന്റെ സഹായത്തോടെ മുഖ്യമന്ത്രിയുടേയും സ്പീക്കറുടേയും പ്രേരണയിലാണ് ഡോളർ കടത്തിയതെന്നതടക്കം മൊഴിയാണ് നൽകിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ ശ്രീരാമകൃഷ്ണനും മൂന്ന് മന്ത്രിമാർക്കുമെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് […]
കോവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ഫോട്ടോ ഒഴിവാക്കണം: തെരഞ്ഞടുപ്പ് കമ്മീഷൻ
കോവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ഒഴിവാക്കണമെന്ന് തെരഞ്ഞടുപ്പ് കമ്മീഷൻ. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലാണ് ഒഴിവാക്കുക. ആരോഗ്യ മന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. തൃണമൂൽ കോൺഗ്രസിന്‍റെ പരാതിയിലാണ് നടപടി. പശ്ചിമ ബംഗാള്‍, കേരളം, അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ബിജെപിയുടെ മുഖ്യപ്രചാരകന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ചടിക്കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും പെരുമാറ്റ ചട്ടലംഘനമാണെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് […]
ആഗോള വിപണിയിൽ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു; ഒപെക് രാജ്യങ്ങള്‍ക്ക് വന്‍നേട്ടം
ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ ഇന്നലെ മാത്രം മൂന്നു ശതമാനത്തിലേറെ വർധന. പതിനാല് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എണ്ണവില ഉയർന്നത് ഗൾഫിലെയും മറ്റും ഉൽപാദക രാജ്യങ്ങൾക്ക് വലിയ മുതൽക്കൂട്ടാകും. അസംസ്കൃത എണ്ണവില ബാരലിന് രണ്ടര ഡോളറോളമാണ് പുതുതായി ഉയർന്നത്. ഇതോടെ ബാരലിന് എണ്ണവില 69 കടന്നു. വരുംദിവസങ്ങളിൽ വില വീണ്ടും ഉയർന്നേക്കാനാണ് സാധ്യത. ഏറ്റവും കൂടുതൽ എണ്ണ ഉൽപാദനം നടത്തുന്ന സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വൻതുകയുടെ നേട്ടമാണ് ഇതിലൂടെ ലഭിക്കുക. കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള […]
ജിഎസ്ടിക്കു കീഴിൽ വന്നാൽ പെട്രോളും ഡീസലും എത്ര രൂപയ്ക്ക് വിൽക്കാം?
ന്യൂഡൽഹി: ഇന്ധനവില ജിഎസ്ടിക്കു കീഴിലായാൽ പെട്രോൾ 75 രൂപയ്ക്കും ഡീസൽ 68 രൂപയ്ക്കും വിൽക്കാമെന്ന് എസ്ബിഐ പഠനം. ഇത് നടപ്പാക്കാൻ രാഷ്ട്രീയ ഇച്ഛാശക്തിയാണ് വേണ്ടെന്നും സാമ്പത്തിക വിദഗ്ധർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 60 യുഎസ് ഡോളറായിരിക്കുന്ന അവസ്ഥയിൽ ഇന്ധവില ജിഎസ്ടിക്കു കീഴിൽ വന്നാൽ ഖജനാവിന്‍റെ വരുമാനനഷ്ടം ഒരു ലക്ഷം കോടി രൂപയായിരിക്കും. ഇത് ജിഡിപിയുടെ 0.4 ശതമാനമാണെന്നും റിപ്പോർട്ടിലുണ്ട്. നിലവിൽ കേന്ദ്രവും സംസ്ഥാനവും ഇന്ധനത്തിനു മുകളിൽ വിവിധ നികുതികളും […]
മിന്ത്രക്ക് പിന്നാലെ ആമസോണ്‍ എന്തുകൊണ്ട് ലോഗോ മാറ്റി?
അമേരിക്കൻ ഇ-കോമേഴ്സ് കമ്പനിയായ ആമസോണ്‍ മൊബൈൽ ആപ്പ് ലോഗോ മാറ്റി. ലോഗോയിലെ നീല സ്റ്റിക്കർ ടെയ്പ്പിന്റെ ഭാഗം ജർമൻ സേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറിന്റെ മീശയുമായി സാമ്യമുള്ളതാണ് എന്ന് സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ ഉയര്‍ന്നിരുന്നു. പോസ്റ്റ് കവറിനോട് സാമ്യം തോന്നുന്ന തവിട്ട് നിറത്തിന്റെ പശ്ചാത്തലത്തിൽ ആമസോണിന്റെ പ്രശസ്തമായ ആരോ ലോഗോയും മുകൾ ഭാഗത്ത് നീല നിറത്തിൽ സ്റ്റിക്കർ ടേപ്പ് ഒട്ടിച്ചതുപോലെ തോന്നിപ്പിക്കുന്നതുമായിരുന്നു പഴയ ലോഗോ. ഹിറ്റ്ലറിന്റെ മീശയുമായുള്ള സാമ്യമാണഓ പുത്തൻ ലോഗോയിൽ മാറ്റങ്ങൾ വരുത്തിയതിന് പിന്നിൽ എന്ന് ആമസോണ്‍ […]
നിലമ്പൂരിൽ വി.വി പ്രകാശ് യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്ന് സൂചന
നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ആരാകുമെന്നതിൽ അനിശ്ചിതത്വം നീങ്ങുന്നു. മലപ്പുറം ഡിസിസി അധ്യക്ഷൻ വി.വി പ്രകാശിനെ നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയാക്കാൻ ധാരണയായതായി സൂചന. പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അനുസരിച്ച് മുന്നോട്ടു പോകുമെന്ന് വി.വി പ്രകാശ് പറഞ്ഞു . മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് ശക്തി കേന്ദ്രമായ നിലമ്പൂർ മണ്ഡലം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യു.ഡി.എഫ് നേതൃത്വം. കഴിഞ്ഞ തവണ മത്സരിച്ച ആര്യാടൻ ഷൗക്കത്തും വി.വി പ്രകാശുമാണ് സ്ഥാനാര്‍ഥിത്വത്തിനായി അവകാശവാദമുന്നയിച്ചത്. എന്നാൽ ഡി.സി.സി അധ്യക്ഷൻ വി.വി പ്രകാശ് യു.ഡി.എഫ് സ്ഥാനാർഥി ആകുമെന്നാണ് […]
ഞാന്‍ ബംഗാളിന്‍റെ മകളാണ്, ബിജെപിയേക്കാള്‍ നന്നായി ബംഗാളിനെ എനിക്കറിയാം
പശ്ചിമബംഗാളില്‍ എട്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിലുമായാണ് മാര്‍ച്ച് 27ന് ആരംഭിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്നത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനമനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ നിയോജക മണ്ഡലങ്ങളുള്ള രണ്ടാമത്തെ സംസ്ഥാനമായ ബംഗാളില്‍ എട്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. മാർച്ച് 27, ഏപ്രിൽ 1, 6, 10, 17, 22, 26, 29 തിയതികളിലാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് ഘട്ടമായി നടത്തുന്ന […]
ഞങ്ങളെ അങ്ങനെയല്ല വിളിക്കേണ്ടത്…’ വിദ്യാർത്ഥിയെ തിരുത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
വാദം കേൾക്കലിനിടെ ‘യുവർ ഓണർ’ എന്ന് അഭിസംബോധന ചെയ്ത നിയമവിദ്യാർത്ഥിയോട് വിയോജിപ്പ് രേഖപ്പെടുത്തി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച്. ‘യുവർ ഓണർ’ എന്നുവിളിക്കുന്നത് യു.എസ് സുപ്രീംകോടതിയെയോ മജിസ്‌ട്രേറ്റിനെയോ ആണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ് ബൊപണ്ണ, വി. രാമസുബ്രഹ്‌മണ്യൻ എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു. നിയമ വിദ്യാർത്ഥിയായ ഹരജിക്കാരൻ കീഴ്‌ക്കോടതികളിലെ ഒഴിവുകൾ നികത്തുന്നതു സംബന്ധിച്ച് വാദിക്കുന്നതിനിടെയാണ് ‘യുവർ ഓണർ’ എന്നു പ്രയോഗിച്ചത്. ‘താങ്കൾ യുവർ ഓണർ എന്നു വിളിക്കുമ്പോൾ യു.എസ് സുപ്രീംകോടതിയോ മജിസ്‌ട്രേറ്റോ […]












