2027 ഓടെ എല്ലാ റെയിൽ യാത്രക്കാർക്കും കൺഫേം ടിക്കറ്റ് ലഭ്യമാക്കുമെന്ന് റെയിൽവേ. ഇതോടെ പ്രതിദിനം ഓടുന്ന ട്രെയിൻ സർവീസുകളുടെ എണ്ണം 13,000 ആയി ഉയർത്തുമെന്ന് റെയിൽവേ അറിയിക്കുന്നു. റെയിൽവേ അധികൃതരെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇത്തരത്തിലൊരു പരിഷ്കരണത്തിന്റെ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.എല്ലാവർഷവും 4,000 മുതൽ 5,000 കിലോമീറ്റർ വരെ പുതിയ ട്രാക്കുകൾ നിർമിക്കാനാണ് റെയിൽവെ ഒരുങ്ങുന്നത്. എല്ലാ ദിവസവും 10,748 ട്രെയിനുകളാണ് സർവീസ് നടത്തുന്നത് അത് 13,000 ആയി ഉയർത്താനും റെയിൽവേ തയ്യാറെടുക്കുന്നുണ്ട്. വരുന്ന മൂന്ന് മുതൽ നാല് […]
Uncategorized
അലിഗഡ് മാറ്റി ‘ഹരിഗഡ്’ ആക്കണം; യുപിയില്‍ വീണ്ടും പേരുമാറ്റ നീക്കം; പ്രമേയം പാസായി
യുപിയിലെ പ്രശസ്‍ത നഗരമായ അലിഗഢ് പേര് മാറ്റാനൊരുങ്ങുകയാണ്. ഇതുസംബന്ധിച്ച് നീക്കങ്ങള്‍ നടത്തുന്നത് അലിഗഢ് മുൻസിപ്പല്‍ കോര്‍പറേഷനാണ്. അലിഗഢിന്റെ പേര് ഹരിഗഡ് എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദേശം മുനിസിപ്പല്‍ കോര്‍പ്പറേഷൻ ബോര്‍ഡാണ് പാസാക്കിയത്. എൻ.ഡി ടി.വിയാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ബിജെപിയുടെ മുനിസിപ്പൽ കൗൺസിലർ സഞ്ജയ് പണ്ഡിറ്റാണ് അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കി മാറ്റാൻ നിർദ്ദേശിച്ചത്. അലിഗഡ് മുനിസിപ്പൽ കോർപ്പറേഷനിൽ ഈ നിർദ്ദേശം പാസായി. ഇനി ഈ നിർദേശം സർക്കാരിന് അയക്കും. ഉടൻ ഭരണാനുമതി ലഭിക്കുമെന്ന് […]
പേര് മാറ്റണം; ടൊവിനോ തോമസിന്റെ ‘നടികർ തിലകം’ എന്ന ചിത്രത്തിനെതിരെ പരാതിയുമായി തമിഴ് സംഘടന
ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തിലെത്തുന്ന ‘നടികർ തിലകം’ എന്ന പുതിയ ചിത്രത്തിനെതിരെ പരാതി. ശിവജി ഗണേശന്റെ ആരാധക സംഘടനയാണ് പരാതി നൽകിയത്. മലയാള സിനിമാ താരസംഘടനയായ ‘അമ്മ’യ്ക്കാണ് പരാതി നൽകിയത്. ഹാസ്യചിത്രത്തിന് ഈ പേരിട്ടത് അവഹേളനമെന്ന് പരാതിയിൽ പറയുന്നു. പരാതി പരിശോധിക്കുമെന്ന് ഇടവേള ബാബു അറിയിച്ചു. ( complaint against nadikar thilakam ) നടികർ തിലകമെന്നത് ഒരു പേര് മാത്രമല്ല തമിഴ് സിനമയുടെ ജീവശ്വാസമാണെന്നാണ് സംഘടന പറയുന്നത്. തങ്ങൾ ഹൃദയം കൊണ്ട് ആരാധിക്കുന്ന നടന്റെ പേരിനെ അവഹേളിക്കുന്നതിന് […]
‘എൻ്റെ പൊന്നു കൂട്ടുകാരേ, ലോകകപ്പ് കാണാൻ ടിക്കറ്റ് ചോദിക്കരുതേ’; കോലിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി വൈറൽ
ലോകകപ്പ് മത്സരങ്ങൾ കാണാനുള്ള ടിക്കറ്റ് സംഘടിപ്പിച്ചു തരണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കൾ ബന്ധപ്പെടരുതെന്ന് ഇന്ത്യൻ താരം വിരാട് കോലി. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് കോലി ഇക്കാര്യം കുറിച്ചത്. കോലി സന്ദേശങ്ങൾ കണ്ടില്ലെങ്കിൽ അക്കാര്യം ആവശ്യപ്പെട്ട് തന്നെ സമീപിക്കരുതെന്ന് കോലിയുടെ ഭാര്യയും അഭിനേത്രിയുമായ അനുഷ്ക ശർമയും കുറിച്ചു. ‘നമ്മൾ ലോകകപ്പിലേക്ക് അടുക്കുന്ന ഈ വേളയിൽ ടിക്കറ്റ് ആവശ്യപ്പെട്ട് സമീപിക്കരുതെന്ന് സുഹൃത്തുക്കളോട് താഴ്മയായി ഞാൻ അഭ്യർത്ഥിക്കുന്നു. വീട്ടിലിരുന്ന് കളി ആസ്വദിച്ചോളൂ.’- കോലി കുറിച്ചു. ഈ സ്റ്റോറി പങ്കുവച്ച് അനുഷ്ക കുറിച്ചത് ഇങ്ങനെ, ‘നിങ്ങളുടെ […]
ഹിജാബ് നിരോധിച്ച ബി.ജെ.പിയും തട്ടം ഉപേക്ഷിക്കുന്നത് പാര്‍ട്ടി നേട്ടമായി കാണുന്ന സി.പി.ഐ.എമ്മും തമ്മില്‍ എന്ത് വ്യത്യാസം?; വി.ഡി സതീശൻ
തട്ടം തലയിലിടാന്‍ വന്നാല്‍ അത് വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം മൂലമാണെന്ന സി.പി.ഐ. എം സംസ്ഥാന സമതി അംഗം കെ. അനില്‍കുമാറിന്റെ പരാമര്‍ശം അനുചിതവും അസംബന്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരാള്‍ ഏത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നൊക്കെയുള്ളത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. തട്ടം ഒഴിവാക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേട്ടമാണെന്ന പ്രസ്താവന വിശ്വാസത്തിലേക്കും വ്യക്തി സ്വാതന്ത്ര്യത്തിലേക്കുമുള്ള നഗ്നമായ കടന്നുകയറ്റമാണ്. സംഘപരിവാറിന് കീഴ്‌പ്പെട്ട കേരളത്തിലെ സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് അനില്‍കുമാറിന്റെ […]
കൊച്ചിയിൽ ഫുഡ് സേഫ്റ്റി ഓഫീസർ ചമഞ്ഞ് തട്ടിപ്പിന് ശ്രമം
കൊച്ചിയിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്താൻ ശ്രമം. വാഹന വാടക ആവശ്യപ്പെട്ട് ബേക്കറി ഉടമയിൽ നിന്ന് പണം തട്ടാനായിരുന്നു ശ്രമം. സംശയം തോന്നിയ ബേക്കറി ഉടമ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയതോടെ തട്ടിപ്പുവീരൻ കാറിൽ രക്ഷപ്പെട്ടു. ഇടപ്പള്ളി പത്തടിപ്പാലത്തെ റോയൽ സ്വീറ്റ്‌സ് എന്ന കട ഉടമയിൽ നിന്നാണ് നിന്ന് പണം തട്ടാൻ ശ്രമം നടന്നത്. രാവിലെ ഒമ്പത് മണിയോടെ കടയിലെത്തിയ ആൾ ഫുഡ് സേഫ്റ്റി ഓഫീസറാണെന്ന് സ്വയം പരിചയപ്പെടുത്തി. തുടർന്ന് കടയുടെ പ്രവർത്തനം നിരീക്ഷിക്കുകയും രേഖകൾ […]
മക്കളെ കാണണം; യുവാവിനൊപ്പം ജീവിക്കാന്‍ പാകിസ്താനിലേക്ക് പോയ യുപി സ്വദേശിനി തിരിച്ചെത്തിയേക്കും
യുവാവിനൊപ്പം ജീവിക്കാന്‍ പാകിസ്താനിലേക്ക് പോയ യുപി സ്വദേശിനി തിരിച്ചെത്തിയേക്കും. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 34 കാരിയായ അഞ്ജു ഇന്ത്യയില്‍ ഉള്ള രണ്ടു മക്കളെ കാണാത്തതിനാല്‍ മാനസികബുദ്ധമുട്ട് അനുഭവിക്കുകയാണ് പാകിസ്താനിലെ ഭര്‍ത്താവ് നസറുല്ല(29) അറിയിച്ചു. ഫാത്തിമ എന്നു പേരുസ്വീകരിച്ച അഞ്ജു ജൂലൈ 25നു നസറുല്ലയെ വിവാഹം ചെയ്തിരുന്നു. അടുത്തമാസം അഞ്ജു തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. വാഗ ബോര്‍ഡര്‍ വഴിയാണ് അഞ്ജു ഇസ്ലാമബാദിലേക്ക് കടന്നത്. ഭര്‍ത്താവ് അരവിന്ദിനോട് കുറച്ച് ദിവസത്തേക്ക് ജയ്പൂരിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. 2019 മുതല്‍ സമൂഹമാധ്യമത്തിലുണ്ടായ […]
കഴിഞ്ഞത് കഴിഞ്ഞു; സോളാറിലെ സിബിഐ റിപ്പോര്‍ട്ടില്‍ അന്വേഷണം വേണ്ടെന്ന് ചാണ്ടി ഉമ്മന്‍
സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് എതിരെയുള്ള ഗൂഢാലോചന കേസില്‍ അന്വേഷണം വേണ്ടെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. തന്റെ പിതാവിനെ ഉപദ്രവിച്ചവരോട് തന്റെ നയം അനുരഞ്ജനമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. സോളാര്‍ കേസിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട സിബിഐ റിപ്പോര്‍ട്ടില്‍ ഇനിയൊരു അന്വേഷണവും വേണ്ട. കഴിഞ്ഞത് കഴിഞ്ഞു. പൊതുപണത്തില്‍ നിന്ന് കോടികള്‍ മുടക്കി ഇനിയൊരു അന്വേഷണം വേണ്ട. ടി ജി നന്ദകുമാറിന്റെ ആരോപണങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. സത്യപ്രതിജ്ഞാ ദിവസം സോളാറില്‍ […]
യുഎസ് ഓപ്പൺ ടെന്നിസ്; നൊവാക്ക് ജോക്കോവിച്ച് ഫൈനലിൽ
യുഎസ് ഓപ്പൺ ടെന്നിസിൻ്റെ പുരുഷ സിംഗിൾസിൽ നൊവാക്ക് ജോക്കോവിച്ച് ഫൈനലിൽ. സെമിയിൽ അമേരിക്കയുടെ ബെൻ ഷെൽട്ടനെ പരാജയപ്പെടുത്തിയാണ് താരം കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ജോക്കോവിച്ചിൻ്റെ കരിയറിലെ 10ആം യുഎസ് ഓപ്പൺ ഫൈനലും ഈ വർഷത്തെ നാലാം ഗ്രാൻഡ് സ്ലാം ഫൈനലുമാണ് ഇത്. സ്കോർ 6-3, 6-2, 7-6. ഇക്കൊല്ലം ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ എന്നിവയിൽ കിരീടം ചൂടിയ ജോക്കോവിച്ച് വിംബിൾഡണിൽ റണ്ണർ അപ്പായി.
കൃഷ്ണപ്രസാദിന് സംഘപരിവാർ രാഷ്ട്രീയ പശ്ചാത്തലം; ജയസൂര്യയ്ക്കും രാഷ്ട്രീയ അജണ്ടയുണ്ട്; പി പ്രസാദ്
നടൻ ജയസൂര്യയെയും കൃഷ്ണപ്രസാദിനേയും വിമർശിച്ച് കൃഷിമന്ത്രി പി പ്രസാദ്. ഇരുവർക്കും രാഷ്ട്രീയ അജണ്ടയുണ്ടെന്ന് മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.ലോണിൻെറ പലിശ നൽകുന്നത് സർക്കാർ. കൃഷ്ണപ്രസാദ് തെറ്റിദ്ധരിപ്പിക്കുന്നു. ആസൂത്രിത തിരക്കഥ എന്ന് വ്യക്തമായി. (P Prasad Against Jayasurya and Krishnaprasad) ജയസൂര്യ തിരക്കഥയുടെ ഭാഗമായി. കൃഷ്ണപ്രസാദിന് സംഘപരിവാർ രാഷ്ട്രീയ പശ്ചാത്തലം ഉണ്ട്. കൃഷണപ്രസാദ് മാസങ്ങൾക്ക് മുമ്പ് പണം കൈപ്പറ്റി തെറ്റായ പ്രചാരണം നടത്തിയെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കൃഷി മന്ത്രി പി.പ്രസാദ്, വ്യവസായ മന്ത്രി പി.രാജീവ് […]