Uncategorized

മക്കളെ കാണണം; യുവാവിനൊപ്പം ജീവിക്കാന്‍ പാകിസ്താനിലേക്ക് പോയ യുപി സ്വദേശിനി തിരിച്ചെത്തിയേക്കും

യുവാവിനൊപ്പം ജീവിക്കാന്‍ പാകിസ്താനിലേക്ക് പോയ യുപി സ്വദേശിനി തിരിച്ചെത്തിയേക്കും. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 34 കാരിയായ അഞ്ജു ഇന്ത്യയില്‍ ഉള്ള രണ്ടു മക്കളെ കാണാത്തതിനാല്‍ മാനസികബുദ്ധമുട്ട് അനുഭവിക്കുകയാണ് പാകിസ്താനിലെ ഭര്‍ത്താവ് നസറുല്ല(29) അറിയിച്ചു. ഫാത്തിമ എന്നു പേരുസ്വീകരിച്ച അഞ്ജു ജൂലൈ 25നു നസറുല്ലയെ വിവാഹം ചെയ്തിരുന്നു. അടുത്തമാസം അഞ്ജു തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. വാഗ ബോര്‍ഡര്‍ വഴിയാണ് അഞ്ജു ഇസ്ലാമബാദിലേക്ക് കടന്നത്. ഭര്‍ത്താവ് അരവിന്ദിനോട് കുറച്ച് ദിവസത്തേക്ക് ജയ്പൂരിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. 2019 മുതല്‍ സമൂഹമാധ്യമത്തിലുണ്ടായ […]

Uncategorized

കഴിഞ്ഞത് കഴിഞ്ഞു; സോളാറിലെ സിബിഐ റിപ്പോര്‍ട്ടില്‍ അന്വേഷണം വേണ്ടെന്ന് ചാണ്ടി ഉമ്മന്‍

സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് എതിരെയുള്ള ഗൂഢാലോചന കേസില്‍ അന്വേഷണം വേണ്ടെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. തന്റെ പിതാവിനെ ഉപദ്രവിച്ചവരോട് തന്റെ നയം അനുരഞ്ജനമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. സോളാര്‍ കേസിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട സിബിഐ റിപ്പോര്‍ട്ടില്‍ ഇനിയൊരു അന്വേഷണവും വേണ്ട. കഴിഞ്ഞത് കഴിഞ്ഞു. പൊതുപണത്തില്‍ നിന്ന് കോടികള്‍ മുടക്കി ഇനിയൊരു അന്വേഷണം വേണ്ട. ടി ജി നന്ദകുമാറിന്റെ ആരോപണങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. സത്യപ്രതിജ്ഞാ ദിവസം സോളാറില്‍ […]

Sports Uncategorized

യുഎസ് ഓപ്പൺ ടെന്നിസ്; നൊവാക്ക് ജോക്കോവിച്ച് ഫൈനലിൽ

യുഎസ് ഓപ്പൺ ടെന്നിസിൻ്റെ പുരുഷ സിംഗിൾസിൽ നൊവാക്ക് ജോക്കോവിച്ച് ഫൈനലിൽ. സെമിയിൽ അമേരിക്കയുടെ ബെൻ ഷെൽട്ടനെ പരാജയപ്പെടുത്തിയാണ് താരം കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ജോക്കോവിച്ചിൻ്റെ കരിയറിലെ 10ആം യുഎസ് ഓപ്പൺ ഫൈനലും ഈ വർഷത്തെ നാലാം ഗ്രാൻഡ് സ്ലാം ഫൈനലുമാണ് ഇത്. സ്കോർ 6-3, 6-2, 7-6. ഇക്കൊല്ലം ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ എന്നിവയിൽ കിരീടം ചൂടിയ ജോക്കോവിച്ച് വിംബിൾഡണിൽ റണ്ണർ അപ്പായി.

Entertainment HEAD LINES Uncategorized

കൃഷ്ണപ്രസാദിന് സംഘപരിവാർ രാഷ്ട്രീയ പശ്ചാത്തലം; ജയസൂര്യയ്ക്കും രാഷ്ട്രീയ അജണ്ടയുണ്ട്; പി പ്രസാദ്

നടൻ ജയസൂര്യയെയും കൃഷ്ണപ്രസാദിനേയും വിമർശിച്ച് കൃഷിമന്ത്രി പി പ്രസാദ്. ഇരുവർക്കും രാഷ്ട്രീയ അജണ്ടയുണ്ടെന്ന് മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.ലോണിൻെറ പലിശ നൽകുന്നത് സർക്കാർ. കൃഷ്ണപ്രസാദ്‌ തെറ്റിദ്ധരിപ്പിക്കുന്നു. ആസൂത്രിത തിരക്കഥ എന്ന് വ്യക്തമായി. (P Prasad Against Jayasurya and Krishnaprasad) ജയസൂര്യ തിരക്കഥയുടെ ഭാഗമായി. കൃഷ്ണപ്രസാദിന് സംഘപരിവാർ രാഷ്ട്രീയ പശ്ചാത്തലം ഉണ്ട്. കൃഷണപ്രസാദ്‌ മാസങ്ങൾക്ക് മുമ്പ് പണം കൈപ്പറ്റി തെറ്റായ പ്രചാരണം നടത്തിയെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കൃഷി മന്ത്രി പി.പ്രസാദ്, വ്യവസായ മന്ത്രി പി.രാജീവ് […]

Uncategorized

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്ര ഫൈനലിൽ

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ജാവലിൻ താരവും ഒളിമ്പിക്സ് മെഡലിസ്റ്റുമായ നീരജ് ചോപ്ര ഫൈനലിൽ. ആദ്യ ശ്രമത്തിൽ തന്നെ നീരജ് ഫൈനലുറപ്പിച്ചു. 88.77 മീറ്റർ ദൂരത്തേക്കാണ് താരം ജാവലിൻ എറിഞ്ഞത്. 83 മീറ്ററായിരുന്നു ഫൈനലിൽ പ്രവേശിക്കാനുള്ള ദൂരം. ആദ്യ ശ്രമത്തിൽ ഇതുവരെ ആരും ഈ ദൂരം കടന്നിട്ടില്ല.

Uncategorized

ചെന്നിത്തലയുടെ അതൃപ്തി ഒഴിവാക്കാന്‍ നേതൃത്വം; മഹാരാഷ്ട്രയുടെ ചുമതല നല്‍കും

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗമായി ഉള്‍പ്പെടുത്താത്തില്‍ രമേശ് ചെന്നിത്തലയുടെ അതൃപ്തി ഒഴിവാക്കാന്‍ നേതൃത്വം. ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതല നല്‍കാനാണ് നീക്കം. അന്തിമ തീരുമാനം ഉടനുണ്ടാകും. പ്രവര്‍ത്തക സമിതി പ്രഖ്യാപനത്തിന് പിന്നാലെയുള്ള എ.ഐ.സി.സി പുനഃസംഘടനയിലും പ്രഖ്യാപനം ഉടനുണ്ടാകും. താരിഖ് അന്‍വര്‍ കേരളത്തിന്റെ ചുമതല ഒഴിയുമെന്നാണ് സൂചന. പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗമാക്കാത്തതില്‍ കടുത്ത അതൃപ്തിയിലാണ് രമേശ് ചെന്നിത്തല. 19 വര്‍ഷം മുമ്പ് വഹിച്ച പദവിയാണ് ചെന്നിത്തലക്ക് വീണ്ടും നല്‍കിയിരിക്കുന്നത്. പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിക്കുമ്പോള്‍ ചെന്നിത്തലയും ഇടം പിടിക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ […]

Kerala Uncategorized

വീട് വെയ്ക്കാൻ പലിശ രഹിത വായ്പ, മന്ത്രിയുടെ പേരിൽ പാർട്ടി ഭാരവാഹികൾ പണം തട്ടിയതായി പരാതി; കേസെടുത്തു

തൃശൂർ : മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ പേരും ചിത്രവും ഉപയോഗിച്ച് ഐ.എൻ.എൽ ഭാരവാഹികൾ പണം തട്ടിയതായി പരാതി. തൃശൂർ പീച്ചി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഐഎന്‍എല്‍ ജില്ലാ ഭാരവാഹികള്‍ക്കെതിരെയാണ് പലിശ രഹിത ഭവന വായ്പ പദ്ധതിയുടെ പേരില്‍ പണം തട്ടിയതിന് പീച്ചി പൊലീസ് കേസെടുത്തത്. കിഴക്കേക്കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന അർബൻ റൂറൽ ഹൗസിങ് ഡെവലപ്മെന്റ് സെസൈറ്റിയുടെ പേരിലായിരുന്നു തട്ടിപ്പ്. ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഫീക്ക് ബക്കര്‍ ഉള്‍പ്പടെയുള്ളവരാണ് സൊസൈറ്റി ഭാരവാഹികള്‍. പലിശ രഹിത ഭവന പദ്ധതിക്കായി […]

Uncategorized

ഒടുവിൽ കിട്ടാത്ത മുന്തിരിയും സ്വന്തം; മാഞ്ചസ്റ്റർ സിറ്റിയ്ക്ക് കന്നി സൂപ്പർ കപ്പ്

ചരിത്രത്തിലാദ്യമായി മാഞ്ചസ്റ്റർ സിറ്റിക്ക് യുവേഫ സൂപ്പർ കപ്പ്. ഫൈനലിൽ സ്പാനിഷ് ക്ലബ് സെവിയ്യയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് സിറ്റിയുടെ കന്നിക്കിരീടം. മുഴുവൻ സമയത്ത് ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചതോടെ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. സിറ്റിക്കായി കോൾ പാമറും സെവിയ്യക്കായി യൂസുഫ് എൻ നെസീരിയും ഗോൾ നേടി. ഷൂട്ടൗട്ടിൽ 5-4 എന്ന നിലയിലായിരുന്നു സിറ്റിയുടെ ജയം. സിറ്റിയെ ഞെട്ടിച്ച് സെവിയ്യയാണ് ആദ്യം സ്കോർ ചെയ്തത്. അല്യൂണയുടെ ക്രോസിൽ നിന്ന് സിറ്റി ഡിഫൻഡർമാർക്ക് മുകളിൽ ചാടി […]

Uncategorized

എസ്‌പിയാകാൻ ഐപിഎസുകാരുടെ ചരടുവലി; പത്തനംതിട്ട പൊലീസിന് നാഥനില്ലാതെ രണ്ടാഴ്ച

പത്തനംതിട്ട: ഗൗരവമേറിയ ക്രിമിനിൽ കേസുകൾ തുടർക്കഥയാകുന്ന പത്തനംതിട്ട ജില്ലയിൽ പൊലീസ് സേനയ്ക്ക് നാഥനില്ലാതായിട്ട് രണ്ടാഴ്ച. സുപ്രധാന പരിപാടികളിലെ സേനാ വിന്യാസം മുതൽ ഭരണ നിർവഹണം വരെ ആശയക്കുഴപ്പത്തിലാണെന്ന് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥർ പറയുന്നു. എസ്പി കസേരയ്ക്കായി ഐപിഎസ്സുകാരുടെ ചരടുവലികളാണ് നിയമനം വൈകാൻ കാരണമെന്നാണ് സൂചന. സ്വപ്നിൽ എം മഹാജന്‍റെ സ്ഥലം മാറ്റ ഉത്തരവ് ജൂലൈ അവസാനമാണ് ഇറങ്ങിയത്. ഓഗസ്റ്റ് മൂന്നിന് ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് അദ്ദേഹം വിടുതൽ വാങ്ങി. കോട്ടയം എസ്പി കാർത്തിക്കിന് ജില്ലയുടെ […]

Uncategorized

11 ദിവസത്തെ പരിശീലന ക്യാമ്പ്; കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അടുത്ത മാസം യുഎഇയിലേക്ക്

പ്രീ-സീസൺ ഒരുക്കങ്ങളുടെ അവസാന ഘട്ടമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അടുത്ത മാസം യുഎയിലേക്ക്. സെപ്റ്റംബർ 5 മുതൽ 16 വരെ പതിനൊന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിശീലന ക്യാമ്പാണ് ബ്ലാസ്റ്റേഴ്സിന് യുഎഇയിലുള്ളത്. യുഎഇ പ്രോ-ലീഗ് ക്ലബ്ബുകളുമായി മൂന്ന് സൗഹൃദ മത്സരങ്ങളും ഈ കാലയളവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കളിക്കും. പുതിയ അന്തരീക്ഷവുമായി ടീം അംഗങ്ങൾക്ക് പൊരുത്തപ്പെടാനും ടീമിന്റെ മികവ് വിലയിരുത്താനും യുഎഇ പര്യടനം അവസരമൊരുക്കും. സെപ്റ്റംബർ 9ന് അൽ വാസൽ എഫ്സിക്കെതിരെയാണ് സബീൽ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ […]