കൊച്ചിയിൽ അക്കൗണ്ട് ഉടമ അറിയാതെ പണം പിൻവലിച്ച സംഭവത്തിൽ നഷ്ടപ്പെട്ട തുക ബാങ്ക് നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഉപഭോക്താവിന് നഷ്ടപരിഹാരം നൽകേണ്ടത്. മൂവാറ്റുപുഴ സ്വദേശി സലീം നൽകിയ പരാതിയിലാണ് ഉത്തരവ്. 2018 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. സലീമിന്റെ സേവിങ്സ് അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷത്തി അറുപതിനായിരം രൂപയാണ് നഷ്ടപ്പെട്ടത്. അക്കൗണ്ടിൽ നിന്നും മൂന്നുതവണയായാണ് പണം പിൻവലിക്കപ്പെട്ടതെന്നും മൂവാറ്റുപുഴ എസ്ബിഐ ബ്രാഞ്ചിൽ ബന്ധപ്പെട്ടപ്പോൾ അധികൃതർ കൈ […]
Uncategorized
ചന്ദ്രനോനടുത്ത് ചന്ദ്രയാൻ 3; അവസാന ഭ്രമണപഥം താഴ്ത്തൽ വിജയകരം
ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ 3. ചന്ദ്രയാൻ മൂന്നിന്റെ അവസാനഘട്ട ഭ്രമണ പഥം താഴ്ത്തലും വിജയകരം. നിർണായകമായ ലാൻഡർ മൊഡ്യൂൾ വേർപെടൽ പ്രക്രിയ നാളെയാണ്. ചന്ദ്രോപരിതലത്തിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യുക ഈ മാസം 23 നാണ്. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ അഞ്ചാമത്തെ ഭ്രമണപഥം താഴ്‌ത്തലാണ് ഇന്നു നടന്നത്. ഇത് പൂർത്തിയായതോടെ ലാൻഡറും–പ്രൊപ്പൽഷൻ മൊഡ്യൂളും വേർപിരിയുന്നതിനായുള്ള നടപടികൾക്ക് ഐഎസ്ആർഒ തുടക്കമിട്ടു. നിലവിൽ ചന്ദ്രനിൽ നിന്ന് 163 കിലോമീറ്റർ അകലെയാണ് പേടകം. വ്യാഴാഴ്ച പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്നു വേർപെടുന്ന ലാൻഡർ […]
‘മാസപ്പടി’യില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്, എത്ര തവണ ചോദ്യം ആവർത്തിച്ചാലും ഇതു തന്നെ ഉത്തരം’
കോഴിക്കോട്: മാസപ്പടി വിവാദത്തില്‍ മാധ്യമങ്ങളെ പഴിച്ചും വ്യക്തമായ പ്രതികരണം നല്‍കാതെയും മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്.സിഎംആര്‍എല്‍ കമ്പനി വീണ വിജയന് മാസപ്പടി നല്‍കിയെന്നും ഈ വിവരം മന്ത്രി തെരഞ്ഞെടുപ്പ് സത്യവാങ്ങ് മൂലത്തില്‍ മറച്ചുവച്ചുവെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട് വ്യക്തമാക്കിയിയിട്ടുണ്ട്. എത്ര തവണ ചോദ്യം ആവർത്തിച്ചാലും ഇതു തന്നെയാണ് ഉത്തരമെന്നും മന്ത്രി പറഞ്ഞു. മാസപ്പടി വിവാദങ്ങൾക്ക് പിന്നിൽ മാധ്യമ ഉടമകളുടെ താല്പര്യം. സ്വാതന്ത്രം ലഭിക്കാത്ത വിഭാഗമാണ് മാധ്യമപ്രവർത്തകർ. ഉടമകളുടെ താല്പര്യം സംരക്ഷിക്കാൻ ഇറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.മാസപ്പടി […]
പുതുപ്പള്ളിയിൽ ലിജിൻ ലാൽ ബിജെപി സ്ഥാനാർത്ഥി
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള മത്സരാർത്ഥികളുടെ പൂർണ ചിത്രം തെളിഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ ജി ലിജിൻലാൽ ബിജെപി സ്ഥാനാർത്ഥി. ബിജെപി കോട്ടയം ജില്ലാ അദ്ധ്യക്ഷനാണ് ലിജിൻ ലാൽ. ബിജെപി കേന്ദ്ര നേതൃത്വമാണ് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ലിജിൻ. യുവമോർച്ച ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് ജില്ലയിൽ ബിജെപി നടത്തിയ സന്നദ്ധ പ്രവർത്തനങ്ങളുടെ ചുമതല വഹിച്ചു. നേരത്തെ മുതിര്‍ന്ന നേതാവ് ജോര്‍ജ്ജ് കുര്യന്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് […]
‘പുതുതലമുറയ്‌ക്ക് പ്രചോദനമേകാൻ സാധിച്ചതിൽ സന്തോഷം’; ഉത്തരന്റെ കാമുകിയായി നിറഞ്ഞാടി ദിവ്യ എസ് അയ്യർ
കഥകളിയിലെ ഉത്തരയും കാമുകിമാരുമായുള്ള ലാസ്യ നൃത്തരംഗങ്ങൾ വേദിയിൽ നിറഞ്ഞാടി കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ. ഇരയിമ്മൻ തമ്പിയുടെ ഉത്തരാസ്വയംവരം കഥകളിയിലെ ഉത്തരനും പത്നിമാരുമായുള്ള ലാസ്യ നൃത്തരംഗമാണ് വേദിയിൽ അവതരിപ്പിച്ചത്..പത്തനംതിട്ട മാർത്തോമാ സ്കൂൾ അങ്കണത്തിലാണ് വേദി ഒരുങ്ങിയത്. കലക്ടർക്കൊപ്പം ഉത്തരനായി കലാമണ്ഡലം വൈശാഖും രണ്ടാമത്തെ കാമുകിയായി കലാമണ്ഡലം വിഷ്ണുവുമാണ് അരങ്ങിലെത്തിയത്. ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തഃരംഗം കേരളമെന്ന കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍ – എന്ന കവിവാക്യത്തിനേഴഴകേകുന്ന കലാരൂപമാണ് കഥകളിയെന്ന് പത്തനംതിട്ട കളക്ടർ ദിവ്യ […]
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ്; ഇന്ന് ലോകായുക്ത പരിഗണിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ് ഇന്ന് ലോകായുക്ത പരിഗണിക്കും. ലോകായുക്തയുടെ മൂന്നംഗ ബഞ്ചാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുബാംഗങ്ങള്‍ക്ക് ചട്ടവിരുദ്ധമായി നൽകിയെന്നാണ് ഹർജിക്കാരായ ആർ.എസ്.ശശികുമാറിൻെറ ആരോപണം. ഈ ഹർജി ലോകായുക്തയുടെ പരിധിയിൽപ്പെടുന്നതാണോയെന്ന് പരിശോധിക്കണെമെന്ന് കഴിഞ്ഞ പ്രാവശ്യം ഹർജി പരിഗണിച്ചപ്പോള്‍ മൂന്നംഗ ബഞ്ച് വിലയിരുത്തിയിരുന്നു. എന്നാൽ ജസ്റ്റിസ് പയസ് കുര്യക്കോസ് അധ്യക്ഷനായ ലോകായുക്ത മൂന്നംഗബഞ്ച് ഇക്കാര്യം മുമ്പ് പരിശോധിച്ച് തീർപ്പാക്കിതയാണെന്നും ഇനി പരിശോധന വേണ്ടെന്നുമുള്ള ഇടക്കാല ഹർജി […]
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം: വീടുകൾ തകർന്നു, 5 പേർ കുടുങ്ങിയതായി റിപ്പോർട്ട്
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം. സിർമൗർ ജില്ലയിലെ പോണ്ട സാഹിബ് മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. നിരവധി വീടുകൾ തകർന്നു. ഒരു കുടുംബത്തിലെ അഞ്ച് പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ. അതേസമയം ഓഗസ്റ്റ് 15 വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് ജില്ലയിലെ പോണ്ട സാഹിബ് മേഖലയിൽ മേഘവിസ്ഫോടനം ഉണ്ടായത്. മേഘവിസ്ഫോടനത്തെ തുടർന്ന് മണാലി ദാദിയ ഗ്രാമത്തിലെ നിരവധി വീടുകളിൽ വെള്ളം കയറി. നിരവധി വീടുകൾ തകർന്നു. ഒരു പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനും […]
ക്വിറ്റ് ഇന്ത്യാ ദിന മാർച്ചിന് മുന്നോടിയായി മഹാത്മാഗാന്ധിയുടെ ചെറുമകനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
മുംബൈയിൽ ക്വിറ്റ് ഇന്ത്യ വാർഷിക പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് പ്രമുഖരെ തടഞ്ഞ് പൊലീസ്. മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിനെ വീട്ടുതടങ്കലിലാക്കിയതായും റിപ്പോർട്ടുണ്ട്. വാർഷിക ക്വിറ്റ് ഇന്ത്യ പരിപാടിയുടെ ഭാഗമായി എല്ലാ വർഷവും മുംബൈയിൽ നിശബ്ദ മാർച്ച് നടത്താറുണ്ട്. മുംബൈയിലെ ഗിർഗാം ചൗപാട്ടിയിൽ നിന്ന് ഓഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് നിശബ്ദ മാർച്ച്. ഈ മാർച്ചിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് തുഷാർ ഗാന്ധിയെ സാന്താക്രൂസ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ടീസ്റ്റ സെതൽവാദിനെയും പൊലീസ് വീട്ടുതടങ്കലിലാക്കി. […]
മണിപ്പൂരില്‍ അഞ്ചിടങ്ങളില്‍ സംഘര്‍ഷം; അക്രമികളെ തുരത്തി സുരക്ഷാ സേന
അശാന്തമായി തുടരുകയാണ് മണിപ്പൂര്‍. അഞ്ചിടങ്ങളില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചെന്നും അക്രമികളെ തുരത്തിയെന്നും മണിപ്പൂര്‍ പൊലീസ്. പ്രദേശത്ത് സുരക്ഷാ സേന നടത്തിയ തെരച്ചിലില്‍ ആയുധങ്ങള്‍ കണ്ടെത്തുകയും ചെയ്തു. മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. കുക്കിസംഘടനയായ ഇന്റിജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറത്തിന്റെ നാലംഗ സംഘമാണ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുക. കുക്കിസംഘടന മുന്നോട്ട് വച്ച അഞ്ച് വിഷയങ്ങളും ചര്‍ച്ച ചെയ്യും. അതേസമയം […]
സ്വകാര്യ രക്തബാങ്കുകൾക്കായി കള്ളക്കളി; ഗർഭിണികളെ പിഴിഞ്ഞ് ഡോക്ടർമാർ, സംഭവം ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിൽ
പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് എത്തുന്ന ഗർഭിണികളെ സ്വകാര്യ രക്തബാങ്കുകളിലേക്ക് പറഞ്ഞുവിട്ട് സര്‍ക്കാര്‍ ഡോക്ടർമാർ. കഴിഞ്ഞ വർഷം 359 പേരെയാണ് രക്തം ക്രോസ്മാച്ചിങ് ചെയ്യാൻ തൊട്ടടുത്തുള്ള മുത്തൂറ്റ് ആശുപത്രിയിലേക്ക് വിട്ടത്. ക്രോസ് മാച്ചിങും രക്തം ആവശ്യമായി വന്നാൽ അതും സൗജന്യമായി ലഭ്യമാക്കാൻ സൗകര്യമുള്ളപ്പോഴാണ് അധികൃതരുടെ കള്ളക്കളി. പ്രസവ ചികിത്സയ്ക്കായി നിരവധി സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന പത്തനംതിട്ട ജില്ലയിലെ പ്രധാന സർക്കാർ ആതുരാലയമാണ് കോഴഞ്ചേരി ജില്ലാ ആശുപത്രി. സിസേറിയൻ നിർദേശിക്കുന്ന ഗർഭിണികളുടെ രക്തം ആദ്യം ക്രോസ് മാച്ചിങ് […]












