Uncategorized

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിർമല സീതാരാമൻ

റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ വാങ്ങുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ഇതിനോടകം തന്നെ റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങി തുടങ്ങിയെന്ന് കേന്ദ്ര ധനകാര്യ മന്ത്രി വ്യക്തമാക്കി. ആഗോള തലത്തിൽ വില ഉയർന്നിരിക്കെ യുദ്ധത്തിന് മുൻപത്തെ വിലയ്ക്ക് ക്രൂഡ് ഓയിൽ നൽകാമെന്ന വാഗ്ദാനം അംഗീകരിക്കുകയാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ യുക്രൈന്‍ വിഷയത്തില്‍ നിലപാട് കടുപ്പിക്കുമ്പോൾ ഇന്ത്യയുമായി കൂടുതല്‍ അടുക്കാനാണ് റഷ്യയുടെ ശ്രമം. ചൈനയിലെ സന്ദർശനത്തിന് പിന്നാലെ ഇന്ത്യയിലെത്തിയെ […]

Uncategorized

പണിമുടക്കില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാരെ വിലക്കിയത് തെറ്റ്; ഹൈക്കോടതിയെ വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്ണന്‍

സര്‍ക്കാര്‍ ജീവനക്കാരെ പണിമുടക്കില്‍ നിന്ന് വിലക്കിയത് നടപടിയില്‍ ഹൈക്കോടതിക്ക് നേരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടതി നടപടി തെറ്റാണ്. ഹൈക്കോടതി ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്റെ പേരെടുത്ത് പറഞ്ഞാണ് കോടിയേരി വിമര്‍ശനമുന്നയിച്ചത്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേയ്ക്കും കോടിയേരി വിമര്‍ശിച്ചു.ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പ്രസ്താവനകള്‍. ‘പണിമുടക്കിന്റെ ആവശ്യങ്ങളും സമരക്കാരുടെ ത്യാഗങ്ങളും പരിഗണിക്കണിക്കേണ്ട ഉത്തരവാദിത്തം നീതിപീഠങ്ങള്‍ക്കുണ്ട്. പക്ഷേ സമര വിരുദ്ധ ഹര്‍ജി പരിഗണിച്ച കോടതിയുടെ ഭാഗത്ത് നിന്ന് അതുണ്ടായില്ല. ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കും […]

Uncategorized

ഐപിഎൽ: സഞ്ജുവും സംഘവും ഇന്നിറങ്ങും; നേരിടേണ്ടത് ഹൈദരാബാദിനെ

ഐപിഎലിൽ മലയാളി താരം സഞ്ജു സാംസണിൻ്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങും. കെയിൻ വില്ല്യംസൺ നയിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദ് ആണ് രാജസ്ഥാൻ റോയൽസിൻ്റെ എതിരാളികൾ. ഇന്ന് രാത്രി 7.30ന് പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ സീസണിൽ കിരീടധാരികളായതിനു ശേഷം മൂന്ന് തവണ മാത്രം പ്ലേ ഓഫ് കളിച്ച രാജസ്ഥാൻ ടീം സ്ട്രക്ചറും ഫിലോസഫിയുമൊക്കെ മാറ്റിയാണ് ഇത്തവണ കളത്തിലിറങ്ങുന്നത്. ലേലത്തിൽ സമർത്ഥമായി ഇടപെട്ട അവർ ഒരുപിടി മികച്ച താരങ്ങളെ സ്വന്തമാക്കിയിട്ടുണ്ട്. ഡെത്ത് ബൗളിംഗ് ഇപ്പോഴും […]

Uncategorized

മുല്ലപ്പെരിയാർ ഡാമിലെ സുരക്ഷാ വീഴ്ച; നാലംഗ സംഘത്തിനെതിരെ കേസെടുത്ത് വനം വകുപ്പ്

മുല്ലപ്പെരിയാറിലെ സുരക്ഷാ വീഴ്ചയിൽ കേസെടുത്ത് വനം വകുപ്പ്. അനുവാദമില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ട് പ്രദേശത്ത് പ്രവേശിച്ചതിനാണ് കേസ്. രണ്ട് റിട്ടയേഡ് എസ്പിമാരടക്കം നാല് പേർക്കെതിരെയാണ് കേസെടുത്തത്. ഇവരെ കടത്തി വിട്ട തേക്കടിയിലെ വനപാലകർക്ക് എതിരെ നടപടി ഉണ്ടാകും. അതീവ സുരക്ഷാ പ്രാധാന്യമുള്ള ഡാമിലേക്ക് പുറത്തുനിന്നുള്ളവർ കയറിയതിൽ ആണ് നടപടി. തേക്കടിയിൽ നിന്നും ബോട്ടിലാണ് ഇവർ പോയത്. ഞായറാഴ്ചയാണ് ഇവർ സന്ദർശനം നടത്തിയത്. തമിഴ്നാടിൻറെ ബോട്ടിലെത്തിയ നാല് പേരെയും പൊലീസ് തടഞ്ഞിരുന്നില്ല. സന്ദർശകരുടെ പേരുകൾ ജി.ഡി രജിസ്റ്ററിൽ രേഖപ്പെടുത്താനും പൊലീസ് […]

International Uncategorized

Ukraine Crisis : കേഴ്സൻ പിടിച്ചെടുത്ത് റഷ്യ, ആണവ യുദ്ധം ചിന്തയിൽ പോലുമില്ലെന്ന് വിദേശകാര്യമന്ത്രി

Ukraine crisis  ആണവയുദ്ധം എന്ന ആശയം റഷ്യയുടേതല്ല. അത് നിരന്തരം ഉയരുന്നത് പാശ്ചാത്യ രാഷ്ട്രീയക്കാരുടെ തലയിലാണ്. അമേരിക്കയും നാറ്റോയുമാണ് ആണവായുധ ഭീഷണി ഉയർത്തുന്നതെന്നും റഷ്യൻ വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി മോസ്കോ: യുക്രൈനിൽ (Ukraine) ആണവ യുദ്ധ (Nuclear war) ഭീഷണി ഉയർത്തുന്നത് പാശ്ചാത്യ രാജ്യങ്ങളാണെന്നും ആണവ യുദ്ധം റഷ്യയുടെ (Russia) പരിഗണനയിലില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോ (Russia’s Foreign Minister Sergei Lavrov). റഷ്യയുടേത് പരിമിതമായ ആവശ്യങ്ങൾ മാത്രമാണെന്നും യുക്രൈനുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വിദേശ […]

International Uncategorized

ഏഴ് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് മക്കയിലും മദീനയിലും പ്രവേശിക്കാം

ഏഴു മുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് ബന്ധുക്കള്‍ക്കൊപ്പം മക്ക, മദീന ഹറമുകളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതായി ഇരുഹറം കാര്യാലയം അറിയിച്ചു. തവക്കല്‍നാ അപ്ലിക്കേഷനില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉള്ളവരെ മാത്രമേ പ്രവേശിപ്പിക്കൂ. കൊവിഡിനെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് ഹറമുകളില്‍ പ്രവേശനം നിരോധിച്ചത്. ഇതുവരെ 12 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് പ്രവേശനം നല്കിയിരുന്നത്. ഇപ്പോള്‍ അത് ഏഴ് വയസിന് മുകളിലുള്ളവര്‍ക്കാക്കി. അതേസമയം സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ക്ക് പ്രൊബേഷന്‍ കാലത്ത് തൊഴിലുടമകള്‍ നല്‍കുന്ന ഫൈനല്‍ എക്‌സിറ്റ് റദ്ദാക്കാന്‍ കഴിയില്ല. സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റാണ് ഇക്കാര്യം […]

Sports Uncategorized

വാക്സിനെടുക്കാന്‍ നിര്‍ബന്ധിച്ചാല്‍ ട്രോഫികള്‍ വേണ്ടെന്ന് വെയ്ക്കുമെന്ന് നൊവാക് ജോക്കോവിച്ച്

കൊവിഡ് വാക്സിനെടുക്കാന്‍ ഇനിയും തന്നെ നിര്‍ബന്ധിച്ചാല്‍ ട്രോഫികള്‍ വേണ്ടെന്ന് വെയ്ക്കാന്‍ തയ്യാറാവുമെന്ന് സെര്‍ബിയന്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച്. വാക്സിന്‍ എടുക്കുന്നതിലും ഭേദം തന്റെ ഭാവി കിരീടങ്ങള്‍ ത്യജിക്കുന്നതാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം. വാക്സിന്‍ എടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടാല്‍ ഫ്രഞ്ച് ഓപ്പണും വിമ്പിള്‍ടണുമടക്കമുള്ള ടൂര്‍ണമെന്റുകള്‍ ഉപേക്ഷിക്കാനും ഒരുക്കമാണെന്ന് ജോക്കോവിച്ച്കൂട്ടിച്ചേര്‍ത്തു. ഇക്കാരണത്താല്‍ തന്നെ വാക്സിന്‍ വിരുദ്ധ ക്യാമ്പെയിനുകളുടെ ഭാഗമാക്കരുതെന്നും വാക്സിനേഷന് എതിരല്ല തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ടെന്നിസിലെ ലോക ഒന്നാം നമ്പര്‍ പുരുഷതാരമായ ജോക്കോവിച്ച് മനസ് […]

Uncategorized

ഐ.പി.എൽ സംപ്രേഷണാവകാശം: ബി.സി.സി.ഐ ലക്ഷ്യമിടുന്നത് റെക്കോർഡ് തുക, ആമസോണും രംഗത്ത്

ഇന്ത്യൻ പ്രീമിയർ ലീഗ്(ഐ.പി.എല്‍) സംപ്രേഷണാവകാശത്തിൽ ബി.സി.സി.ഐ ലക്ഷ്യമിടുന്നത് റെക്കോര്‍ഡ് തുക. നാല് വര്‍ഷത്തേക്കാണ് ഐ.പി.എല്‍ ടെലിവിഷന്‍-ഡിജിറ്റല്‍ ടെലികാസ്റ്റ് അവകാശം ബിസിസിഐ വില്‍ക്കുന്നത്. ഏകദേശം 45,000 കോടി രൂപയാണ് സംപ്രേഷണാവകാശത്തിലൂടെ ബി.സി.സി.ഐ ലക്ഷ്യമിടുന്നത്. 2023 മുതൽ 2027 വരെയുള്ള 4 വർഷക്കാലത്തെക്കാണ് കരാര്‍. സോണി സ്‌പോര്‍ട്‌സ്, ഡിസ്‌നി സ്റ്റാര്‍, റിലയന്‍സ്, ആമസോണ്‍ എന്നിവരാണ് ഐ.പി.എല്‍ മീഡിയ റൈറ്റ്‌സിനായി പോരിനുള്ള വമ്പന്മാര്‍. മാർച്ച് അവസാനത്തോടെയാവും സംപ്രേഷണാവകാശത്തിനുള്ള ലേലം. ടെൻഡറിനുള്ള ക്ഷണപത്രം ഈ മാസം 10ഓടെ ഇറക്കും. 2018-2022 കാലയളവിൽ ലഭിച്ചതിനേക്കാൾ […]

Uncategorized

Madhu Murder : കുടുംബത്തെ സഹായിക്കാനായി മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ ഇന്ന് മധുവിന്റെ വീട്ടിലെത്തും

അട്ടപ്പാടി: മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ (madhu murder case) കുടുംബത്തെ സഹായിക്കാനായി മമ്മൂട്ടി (Mammootty)ചുമതലപ്പെടുത്തിയ അഭിഭാഷകൻ വി. നന്ദകുമാർ ഇന്ന് മധുവിന്റെ വീട്ടിലെത്തും. മധുവിന്റെ കുടുംബത്തിന് കേസ് നടത്തിപ്പിന് നിയമോപദേശത്തിനായാണ് മമ്മൂട്ടി, അഭിഭാഷകനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. സർക്കാർ തന്നെയായിരിക്കും കേസ് നടത്തുക. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിർദ്ദേശ പ്രകാരം സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ (special prosecutor)നിയമിക്കുന്നതിനായി മധുവിന്റെ കുടുംബത്തിനോട് മൂന്ന് പേരുകൾ നിർദ്ദേശിക്കാൻ പറഞ്ഞിരുന്നെങ്കിലും ഇതുവരെയായി പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ കുടുംബം തീരുമാനമെടുത്തിട്ടില്ല. […]

Uncategorized

കേന്ദ്ര ബജറ്റ് ഈ വര്‍ഷവും പേപ്പര്‍ രഹിതം

കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഈ വര്‍ഷത്തെ കേന്ദ്രബജറ്റും പേപ്പര്‍രഹിതമാക്കാന്‍ തീരുമാനം. ബജറ്റിന്റെ 14 രേഖകള്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാക്കാനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു. www.indiabudget.gov.in വെബ്‌സൈറ്റില്‍ നിന്ന് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ബജറ്റ് രഹസ്യം ചോര്‍ന്നുപോകാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ബജറ്റ് അവതരണം കഴിയുന്നത് വരെ ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ ബജറ്റ് പ്രസില്‍ തുടരണമെന്നാണ് നിര്‍ദേശം. ഫെബ്രുവരി 1നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്രബജറ്റ് അവതരിപ്പിക്കുക. ബജറ്റ് അവതരണത്തിനുമുന്‍പായി തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ […]