Sports Uncategorized

വാക്സിനെടുക്കാന്‍ നിര്‍ബന്ധിച്ചാല്‍ ട്രോഫികള്‍ വേണ്ടെന്ന് വെയ്ക്കുമെന്ന് നൊവാക് ജോക്കോവിച്ച്

കൊവിഡ് വാക്സിനെടുക്കാന്‍ ഇനിയും തന്നെ നിര്‍ബന്ധിച്ചാല്‍ ട്രോഫികള്‍ വേണ്ടെന്ന് വെയ്ക്കാന്‍ തയ്യാറാവുമെന്ന് സെര്‍ബിയന്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച്. വാക്സിന്‍ എടുക്കുന്നതിലും ഭേദം തന്റെ ഭാവി കിരീടങ്ങള്‍ ത്യജിക്കുന്നതാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം. വാക്സിന്‍ എടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടാല്‍ ഫ്രഞ്ച് ഓപ്പണും വിമ്പിള്‍ടണുമടക്കമുള്ള ടൂര്‍ണമെന്റുകള്‍ ഉപേക്ഷിക്കാനും ഒരുക്കമാണെന്ന് ജോക്കോവിച്ച്കൂട്ടിച്ചേര്‍ത്തു. ഇക്കാരണത്താല്‍ തന്നെ വാക്സിന്‍ വിരുദ്ധ ക്യാമ്പെയിനുകളുടെ ഭാഗമാക്കരുതെന്നും വാക്സിനേഷന് എതിരല്ല തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ടെന്നിസിലെ ലോക ഒന്നാം നമ്പര്‍ പുരുഷതാരമായ ജോക്കോവിച്ച് മനസ് […]

Uncategorized

ഐ.പി.എൽ സംപ്രേഷണാവകാശം: ബി.സി.സി.ഐ ലക്ഷ്യമിടുന്നത് റെക്കോർഡ് തുക, ആമസോണും രംഗത്ത്

ഇന്ത്യൻ പ്രീമിയർ ലീഗ്(ഐ.പി.എല്‍) സംപ്രേഷണാവകാശത്തിൽ ബി.സി.സി.ഐ ലക്ഷ്യമിടുന്നത് റെക്കോര്‍ഡ് തുക. നാല് വര്‍ഷത്തേക്കാണ് ഐ.പി.എല്‍ ടെലിവിഷന്‍-ഡിജിറ്റല്‍ ടെലികാസ്റ്റ് അവകാശം ബിസിസിഐ വില്‍ക്കുന്നത്. ഏകദേശം 45,000 കോടി രൂപയാണ് സംപ്രേഷണാവകാശത്തിലൂടെ ബി.സി.സി.ഐ ലക്ഷ്യമിടുന്നത്. 2023 മുതൽ 2027 വരെയുള്ള 4 വർഷക്കാലത്തെക്കാണ് കരാര്‍. സോണി സ്‌പോര്‍ട്‌സ്, ഡിസ്‌നി സ്റ്റാര്‍, റിലയന്‍സ്, ആമസോണ്‍ എന്നിവരാണ് ഐ.പി.എല്‍ മീഡിയ റൈറ്റ്‌സിനായി പോരിനുള്ള വമ്പന്മാര്‍. മാർച്ച് അവസാനത്തോടെയാവും സംപ്രേഷണാവകാശത്തിനുള്ള ലേലം. ടെൻഡറിനുള്ള ക്ഷണപത്രം ഈ മാസം 10ഓടെ ഇറക്കും. 2018-2022 കാലയളവിൽ ലഭിച്ചതിനേക്കാൾ […]

Uncategorized

Madhu Murder : കുടുംബത്തെ സഹായിക്കാനായി മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ ഇന്ന് മധുവിന്റെ വീട്ടിലെത്തും

അട്ടപ്പാടി: മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ (madhu murder case) കുടുംബത്തെ സഹായിക്കാനായി മമ്മൂട്ടി (Mammootty)ചുമതലപ്പെടുത്തിയ അഭിഭാഷകൻ വി. നന്ദകുമാർ ഇന്ന് മധുവിന്റെ വീട്ടിലെത്തും. മധുവിന്റെ കുടുംബത്തിന് കേസ് നടത്തിപ്പിന് നിയമോപദേശത്തിനായാണ് മമ്മൂട്ടി, അഭിഭാഷകനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. സർക്കാർ തന്നെയായിരിക്കും കേസ് നടത്തുക. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിർദ്ദേശ പ്രകാരം സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ (special prosecutor)നിയമിക്കുന്നതിനായി മധുവിന്റെ കുടുംബത്തിനോട് മൂന്ന് പേരുകൾ നിർദ്ദേശിക്കാൻ പറഞ്ഞിരുന്നെങ്കിലും ഇതുവരെയായി പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ കുടുംബം തീരുമാനമെടുത്തിട്ടില്ല. […]

Uncategorized

കേന്ദ്ര ബജറ്റ് ഈ വര്‍ഷവും പേപ്പര്‍ രഹിതം

കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഈ വര്‍ഷത്തെ കേന്ദ്രബജറ്റും പേപ്പര്‍രഹിതമാക്കാന്‍ തീരുമാനം. ബജറ്റിന്റെ 14 രേഖകള്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാക്കാനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു. www.indiabudget.gov.in വെബ്‌സൈറ്റില്‍ നിന്ന് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ബജറ്റ് രഹസ്യം ചോര്‍ന്നുപോകാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ബജറ്റ് അവതരണം കഴിയുന്നത് വരെ ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ ബജറ്റ് പ്രസില്‍ തുടരണമെന്നാണ് നിര്‍ദേശം. ഫെബ്രുവരി 1നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്രബജറ്റ് അവതരിപ്പിക്കുക. ബജറ്റ് അവതരണത്തിനുമുന്‍പായി തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ […]

Uncategorized

ലോകായുക്തയുടെ ചിറകരിയുന്നത് അഴിമതി കേസില്‍ നിന്നും രക്ഷപെടാന്‍; സര്‍ക്കാരിനെതിരെ കെ.സുധാകരന്‍

ലോകായുക്തയുടെ ചിറകരിയുന്നത് അഴിമതി കേസില്‍ നിന്ന് രക്ഷപെടാനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നിയമസഭ സമ്മേളിക്കാനിരിക്കെ സഭയെ നോക്കുകുത്തിയാക്കിയാണ് നടപടിയെന്നും കെ സുധാകരന്‍ പറഞ്ഞു. ലോകായുക്തയുടെ അധികാരം മറികടക്കാനുള്ള നിയമഭേദഗതിയില്‍ വിശദീകരണവുമായി നിയമ മന്ത്രി പി രാജീവ് രംഗത്തെത്തിയിരുന്നു. എജിയുടെ നിയമോപദേശം അനുസരിച്ചാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. മറ്റ് സംസ്ഥാനങ്ങളിലെ നിയമം കൂടി പഠിച്ചാണ് തീരുമാനം. നിയമഭേദഗതി വിശദമായി ചര്‍ച്ച ചെയ്തു എന്നുമാണ് നിയമമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരായ കേസുമായി ഓര്‍ഡിനന്‍സിനു ബന്ധമില്ല. ലോകായുക്ത തന്നെ ചില […]

Uncategorized

ആദ്യ മത്സരത്തില്‍ ഇന്ത്യൻ മധ്യനിര തകർന്നു; ദക്ഷിണാഫ്രിക്കയ്ക്കെതിരെ 31 റൺസ് തോൽവി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. 31 റൺസിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപിച്ചത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 297 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. സ്കോർ– ദക്ഷിണാഫ്രിക്ക: 50 ഓവറിൽ 296–4; ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റിന് 265. സെഞ്ചുറി’കളുമായി പടനയിച്ച ക്യാപ്റ്റൻ തെംബ ബാവുമ, റാസ്സി വാൻഡർ ദസ്സൻ എന്നിവരും അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളർമാരുമാണു ദക്ഷിണാഫ്രിക്കയ്ക്ക് അർഹിച്ച ജയം സമ്മാനിച്ചത്.( india) 297 റണ്‍സ് […]

Kerala Uncategorized

കേരളത്തിലെ രണ്ട് ജില്ലകളിൽ കൊവിഡ് വ്യാപനം രൂക്ഷം

കേരളത്തിലെ രണ്ട് ജില്ലകളിൽ കൊവിഡ് വ്യാപനം രൂക്ഷമെന്ന് കൊവിഡ് അവലോകന യോഗം. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൊവിഡ് വ്യാപനം ഏറ്റവും അധികമുള്ളത്. ( kerala covid two districts ) കൊവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കും. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈൻ […]

Kerala Uncategorized

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ്; വിധി നാളെ

ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കോട്ടയം അഡീഷണൽ സെഷൻസ് കോടതി നാളെ വിധി പറയും. ബലാൽസംഗം ഉൾപ്പെടെ ഏഴ് വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിട്ടുള്ളത്. മിഷനറീസ് ഓഫ് ജീസസിൻ്റെ കുറവിലങ്ങാട്ടെ മഠത്തിൽ 2014 മുതൽ 2016 വരെ കാലയളവിൽ ജലന്തർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പല തവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. 2018 ജൂൺ 29ന് പൊലീസ് കേസെടുത്തു. വൈക്കം ഡിവൈഎസ്പി കെ സുഭാഷിനായിരുന്നു അന്വേഷണ ചുമതല. എന്നാൽ കേസെടുത്തിട്ടും ബിഷപ്പിനെ അറസ്റ്റ് […]

Uncategorized

സിൽവർ ലൈൻ; അതിരടയാള കല്ലുകൾ സ്ഥാപിച്ചത് ഭൂമി ഏറ്റെടുക്കാനല്ല: മറുപടി സത്യവാങ്മൂലം സമർപ്പിച്ച് കെ റെയിൽ

സിൽവർ ലൈൻ പദ്ധതിയിൽ മറുപടി സത്യവാങ് മൂലം സമർപ്പിച്ച് കെ റെയിൽ കമ്പനി. അതിരടയാള കല്ല് സ്ഥാപിക്കാൻ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് മറുപടി സത്യവാങ് മൂലം സമർപ്പിച്ചത്. അതിരടയാള കല്ലുകൾ സ്ഥാപിച്ചത് ഭൂമി ഏറ്റെടുക്കാനല്ലെന്ന് കെ റെയിൽ കമ്പനി വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കുക റെയിൽ വേയിൽ നിന്ന് അന്തിമ അനുമതി ലഭിച്ച ശേഷം മാത്രം. സാമൂഹിക ആഘാത പഠനത്തിന് മുന്നോടിയാണ് കല്ലിടൽ നടപടി. കെ റെയിലെന്ന് എഴുതിയ കല്ലുകൾ സ്ഥാപിച്ചത് പദ്ധതി സ്ഥലം തിരിച്ചറിയാനാണെന്നും കമ്പനി വ്യക്തമാക്കി. […]

India Uncategorized

ബജറ്റിന് മുന്നോടിയായുള്ള ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്

ബജറ്റിന് മുന്നോടിയായുള്ള ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അധ്യക്ഷത വഹിക്കും. ജിഎസ്ടി നിരക്കുകൾ ഏകീകരിക്കുന്നതു സംബന്ധിച്ച് മന്ത്രിതല സമിതിയുടെ റിപ്പോർട്ട് ചർച്ചചെയ്യും. നിലവിലുള്ള 4 സ്ലാബുകൾക്കു പകരം 3 സ്ലാബുകൾ കൊണ്ടുവരണമെന്നും 12%, 18% എന്നീ സ്ലാബുകൾ ഏകീകരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. വസ്ത്രങ്ങളുടെയും ചെരുപ്പിന്റെയും ചരക്ക് സേവനനികുതി കൂട്ടുന്നത് യോഗത്തിൽ ചർച്ചാവിഷയമാകും. ജനുവരി ഒന്ന് മുതൽ വസ്ത്രങ്ങളുടെ ചരക്ക് സേവനനികുതി 12 ശതമാനമാക്കാനാണ് കേന്ദ്രതീരുമാനം. […]