Uncategorized

മണവാളൻ കൂടെയുള്ളപ്പോൾ മണവറത്തോഴന്മാർ ഉപവസിക്കേണ്ടതില്ല. ബിന്ദു മഞ്ഞളി

ചങ്ക് കർത്താവ്കൂടെ ഉണ്ടായിരുന്നപ്പോൾ ,അവൻ്റെ കൂടെ ആയിരുന്നപ്പോൾ ,തോഴ്നമാരുടെ ലൈഫ്വേറെ ലെവലായിരുന്നു. മൂന്നു കൊല്ലം പോയതറിഞ്ഞില്ല.അവർക്കതൊരു ആഘോഷമായിരുന്നു.ഒന്നും സ്വന്തമായില്ല എങ്കിലും രാജാക്കന്മാരെപ്പോലെ, ഇന്നത്തെ ഭാഷയിൽപ്പറഞ്ഞാൽസെലിബ്രിറ്റീസായവർ,ജീവിച്ചു.എവിടെ ചെന്നാലും ആൾക്കൂട്ടങ്ങൾ ,അത്ഭുതങ്ങൾ ,കിടിലൻ പ്രസംഗങ്ങൾ ,ആരേയും മുട്ടുകുത്തിക്കുന്നചോദ്യേത്തര വേദികൾ, കയ്യടികൾ ,സമ്മാനങ്ങൾ, ഒന്നു കാണാൻ കാത്ത് നില്ക്കുന്നവരുടെ നീണ്ട നിരകൾ… യാത്രകൾ ….പൊളിയായിരുന്നു… മൊത്തം സീൻ കിടുവായിരുന്നു.ഓടി ഓടി അടുക്കുന്നത്ഒരു മെഗാഷോയിലേക്കാണ് എന്നും ,അതിനവസാനം ഇക്കാണണ സീനൊക്കെഡാർക്കാവുംഎന്നവൻ പലവുരുപറഞ്ഞ് കൊടുത്തിട്ടുംഅവരാരും ….വിശ്വസിച്ചില്ല. വിശ്വസിച്ചാലും ഇല്ലേലുംപറഞ്ഞപോലെ,വഴിയെഅതും വന്നെത്തി.കാഴ്ചകളുടെഭംഗിയും,ആരവങ്ങളുടെവികാരങ്ങളും ,ആൾക്കൂട്ടങ്ങളുടെ സ്വഭാവങ്ങളും ,മാറുന്നത് […]

Uncategorized

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഒന്നിക്കുന്നു; ആലിയ ഭട്ട് -റൺബീർ കപൂർ വിവാഹം ഇന്ന്

ബോളിവുഡ് ലോകം കാത്തിരുന്ന ആ താരവിവാഹം ഇന്ന്. ബോളിവുഡ് താരം ആലിയ ഭട്ടും നടൻ റൺബീർ കപൂറും ഇന്ന് വിവാഹിതരാകും. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാകും ചടങ്ങുകൾ ആരംഭിക്കുകയെന്നാണ് റിപ്പോർട്ട്. ഇന്നലെയായിരുന്നു മെഹന്ദി ചടങ്ങുകൾ. ഇതിനായി ബോളിവുഡ് താരങ്ങളും, റൺബീറിന്റെ ബന്ധുക്കളും കൂടിയ കരീന, കരീഷ്മ എന്നിവരും കരൺ ജോഹർ ഉൾപ്പെടെയുള്ള മറ്റ് താരങ്ങളും ആലിയയുടെ ‘വാസ്തു’ എന്ന വീട്ടിൽ എത്തിച്ചേർന്നിരുന്നു. ആലിയ റൺബീർ താരജോഡികൾക്ക് ആശംസയുമായി ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും രംഗത്തുവന്നു. ‘പുതിയൊരു […]

Uncategorized

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ അഭിഭാഷകരോട് വിശദീകരണം തേടുമെന്ന് ബാർ കൗൺസിൽ

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകരോട് വിശദീകരണം തേടാൻ ബാർ കൗൺസിൽ തീരുമാനിച്ചു. നാളെത്തന്നെ മറുപടി ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കും. മറുപടി കിട്ടിയ ശേഷമായിരിക്കും തുടർ നടപടികൾ. അതിജീവിതയുടെ പരാതിയിലാണ് ബാർ കൗൺസിലിന്റെ നടപടി. കേസിൽ ദിലീപുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നാലാം പ്രതി വിജീഷ് പറഞ്ഞിരുന്നു. പൾസർ സുനിയുമായി സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഈ കേസിനെപ്പറ്റി ഒന്നും അറിയില്ലെന്ന വാദവും വിജീഷ് ഉന്നയിച്ചു. നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ […]

Uncategorized

ക​നേ​ഡി​യ​ൻ സ്കൂ​ളു​ക​ളി​ൽ ഗോത്രവിഭാഗ കുട്ടി​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെട്ട സംഭവം; മാപ്പ് പറഞ്ഞ് മാർപാപ്പ

കാനഡയിലെ പള്ളിയുടെ കീഴിലുള്ള റെസിഡൻഷ്യൽ സ്‌കൂളുകളിൽ ത​ദ്ദേ​ശീ​യ ഗോ​ത്ര​വ​ർ​ഗ​ക്കാ​രാ​യ കു​ട്ടി​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മാ​പ്പു​പ​റ​ഞ്ഞ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. വിവിധ ഗോത്ര വിഭാഗങ്ങളിൽ പെട്ടവരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമായിരുന്നു മാർപാപ്പയുടെ മാപ്പപേക്ഷ. ഈ വർഷം ജൂലൈയിൽ കാനഡ സന്ദർശിക്കാമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. കാ​ന​ഡ​യി​ൽ പതിറ്റാ​ണ്ടു​ക​ൾ​ക്കു​മു​മ്പ് അ​ട​ച്ചു​പൂ​ട്ടി​യ റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ നി​ല​നി​ന്ന ഭാ​ഗ​ത്തു​നി​ന്ന് നിരവധി കു​ട്ടി​ക​​ളു​ടെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​വ​യാ​യി​രു​ന്നു ഈ ​സ്കൂ​ളു​ക​ൾ. കു​ട്ടി​ക​ളോ​ട് വ​ള​രെ മോ​ശ​മാ​യി പെ​രു​മാ​റി​യി​രു​ന്ന സ്‌​കൂ​ളു​ക​ള്‍ പീ​ഡ​ന​കേ​ന്ദ്ര​ങ്ങ​ള്‍ കൂ​ടി​യാ​യി​രു​ന്നു. ഇ​ങ്ങ​നെ […]

Uncategorized

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിർമല സീതാരാമൻ

റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ വാങ്ങുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ഇതിനോടകം തന്നെ റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങി തുടങ്ങിയെന്ന് കേന്ദ്ര ധനകാര്യ മന്ത്രി വ്യക്തമാക്കി. ആഗോള തലത്തിൽ വില ഉയർന്നിരിക്കെ യുദ്ധത്തിന് മുൻപത്തെ വിലയ്ക്ക് ക്രൂഡ് ഓയിൽ നൽകാമെന്ന വാഗ്ദാനം അംഗീകരിക്കുകയാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ യുക്രൈന്‍ വിഷയത്തില്‍ നിലപാട് കടുപ്പിക്കുമ്പോൾ ഇന്ത്യയുമായി കൂടുതല്‍ അടുക്കാനാണ് റഷ്യയുടെ ശ്രമം. ചൈനയിലെ സന്ദർശനത്തിന് പിന്നാലെ ഇന്ത്യയിലെത്തിയെ […]

Uncategorized

പണിമുടക്കില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാരെ വിലക്കിയത് തെറ്റ്; ഹൈക്കോടതിയെ വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്ണന്‍

സര്‍ക്കാര്‍ ജീവനക്കാരെ പണിമുടക്കില്‍ നിന്ന് വിലക്കിയത് നടപടിയില്‍ ഹൈക്കോടതിക്ക് നേരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടതി നടപടി തെറ്റാണ്. ഹൈക്കോടതി ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്റെ പേരെടുത്ത് പറഞ്ഞാണ് കോടിയേരി വിമര്‍ശനമുന്നയിച്ചത്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേയ്ക്കും കോടിയേരി വിമര്‍ശിച്ചു.ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പ്രസ്താവനകള്‍. ‘പണിമുടക്കിന്റെ ആവശ്യങ്ങളും സമരക്കാരുടെ ത്യാഗങ്ങളും പരിഗണിക്കണിക്കേണ്ട ഉത്തരവാദിത്തം നീതിപീഠങ്ങള്‍ക്കുണ്ട്. പക്ഷേ സമര വിരുദ്ധ ഹര്‍ജി പരിഗണിച്ച കോടതിയുടെ ഭാഗത്ത് നിന്ന് അതുണ്ടായില്ല. ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കും […]

Uncategorized

ഐപിഎൽ: സഞ്ജുവും സംഘവും ഇന്നിറങ്ങും; നേരിടേണ്ടത് ഹൈദരാബാദിനെ

ഐപിഎലിൽ മലയാളി താരം സഞ്ജു സാംസണിൻ്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങും. കെയിൻ വില്ല്യംസൺ നയിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദ് ആണ് രാജസ്ഥാൻ റോയൽസിൻ്റെ എതിരാളികൾ. ഇന്ന് രാത്രി 7.30ന് പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ സീസണിൽ കിരീടധാരികളായതിനു ശേഷം മൂന്ന് തവണ മാത്രം പ്ലേ ഓഫ് കളിച്ച രാജസ്ഥാൻ ടീം സ്ട്രക്ചറും ഫിലോസഫിയുമൊക്കെ മാറ്റിയാണ് ഇത്തവണ കളത്തിലിറങ്ങുന്നത്. ലേലത്തിൽ സമർത്ഥമായി ഇടപെട്ട അവർ ഒരുപിടി മികച്ച താരങ്ങളെ സ്വന്തമാക്കിയിട്ടുണ്ട്. ഡെത്ത് ബൗളിംഗ് ഇപ്പോഴും […]

Uncategorized

മുല്ലപ്പെരിയാർ ഡാമിലെ സുരക്ഷാ വീഴ്ച; നാലംഗ സംഘത്തിനെതിരെ കേസെടുത്ത് വനം വകുപ്പ്

മുല്ലപ്പെരിയാറിലെ സുരക്ഷാ വീഴ്ചയിൽ കേസെടുത്ത് വനം വകുപ്പ്. അനുവാദമില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ട് പ്രദേശത്ത് പ്രവേശിച്ചതിനാണ് കേസ്. രണ്ട് റിട്ടയേഡ് എസ്പിമാരടക്കം നാല് പേർക്കെതിരെയാണ് കേസെടുത്തത്. ഇവരെ കടത്തി വിട്ട തേക്കടിയിലെ വനപാലകർക്ക് എതിരെ നടപടി ഉണ്ടാകും. അതീവ സുരക്ഷാ പ്രാധാന്യമുള്ള ഡാമിലേക്ക് പുറത്തുനിന്നുള്ളവർ കയറിയതിൽ ആണ് നടപടി. തേക്കടിയിൽ നിന്നും ബോട്ടിലാണ് ഇവർ പോയത്. ഞായറാഴ്ചയാണ് ഇവർ സന്ദർശനം നടത്തിയത്. തമിഴ്നാടിൻറെ ബോട്ടിലെത്തിയ നാല് പേരെയും പൊലീസ് തടഞ്ഞിരുന്നില്ല. സന്ദർശകരുടെ പേരുകൾ ജി.ഡി രജിസ്റ്ററിൽ രേഖപ്പെടുത്താനും പൊലീസ് […]

International Uncategorized

Ukraine Crisis : കേഴ്സൻ പിടിച്ചെടുത്ത് റഷ്യ, ആണവ യുദ്ധം ചിന്തയിൽ പോലുമില്ലെന്ന് വിദേശകാര്യമന്ത്രി

Ukraine crisis  ആണവയുദ്ധം എന്ന ആശയം റഷ്യയുടേതല്ല. അത് നിരന്തരം ഉയരുന്നത് പാശ്ചാത്യ രാഷ്ട്രീയക്കാരുടെ തലയിലാണ്. അമേരിക്കയും നാറ്റോയുമാണ് ആണവായുധ ഭീഷണി ഉയർത്തുന്നതെന്നും റഷ്യൻ വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി മോസ്കോ: യുക്രൈനിൽ (Ukraine) ആണവ യുദ്ധ (Nuclear war) ഭീഷണി ഉയർത്തുന്നത് പാശ്ചാത്യ രാജ്യങ്ങളാണെന്നും ആണവ യുദ്ധം റഷ്യയുടെ (Russia) പരിഗണനയിലില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോ (Russia’s Foreign Minister Sergei Lavrov). റഷ്യയുടേത് പരിമിതമായ ആവശ്യങ്ങൾ മാത്രമാണെന്നും യുക്രൈനുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വിദേശ […]

International Uncategorized

ഏഴ് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് മക്കയിലും മദീനയിലും പ്രവേശിക്കാം

ഏഴു മുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് ബന്ധുക്കള്‍ക്കൊപ്പം മക്ക, മദീന ഹറമുകളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതായി ഇരുഹറം കാര്യാലയം അറിയിച്ചു. തവക്കല്‍നാ അപ്ലിക്കേഷനില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉള്ളവരെ മാത്രമേ പ്രവേശിപ്പിക്കൂ. കൊവിഡിനെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് ഹറമുകളില്‍ പ്രവേശനം നിരോധിച്ചത്. ഇതുവരെ 12 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് പ്രവേശനം നല്കിയിരുന്നത്. ഇപ്പോള്‍ അത് ഏഴ് വയസിന് മുകളിലുള്ളവര്‍ക്കാക്കി. അതേസമയം സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ക്ക് പ്രൊബേഷന്‍ കാലത്ത് തൊഴിലുടമകള്‍ നല്‍കുന്ന ഫൈനല്‍ എക്‌സിറ്റ് റദ്ദാക്കാന്‍ കഴിയില്ല. സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റാണ് ഇക്കാര്യം […]