Kerala Uncategorized

സംസ്ഥാനത്ത് കൂടുതൽ കുരങ്ങുവസൂരി കേസുകൾ; ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കൂടുതൽ കുരങ്ങുവസൂരി കേസുകൾ സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. നിരീക്ഷണവും പരിശോധനയും കർശനമാക്കാനാണ് നിർദേശം. നിലവിൽ മൂന്ന് പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കുരങ്ങുവസൂരി കേസുകൾ വർധിക്കുന്നതിന്റെ ആശങ്കയിലാണ് കേരളം. ഇന്നലെ മലപ്പുറം സ്വദേശിയായ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ മൂന്നായി. കൊല്ലം,കണ്ണൂർ ജില്ലകളിലാണ് മറ്റ് രണ്ട് രോഗികളുള്ളത്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച മൂന്ന് പേരും യുഎഇയിൽ നിന്ന് എത്തിയവരായതിനാൽ ഇവിടെ നിന്നുള്ള യാത്രക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. നാല് […]

Kerala Uncategorized

സ്വര്‍ണക്കടത്ത് കേസിലെ ഗൂഢാലോചന; സ്വപ്‌ന സുരേഷിന്റെ അമ്മയെ ചോദ്യം ചെയ്യും

സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസില്‍ സ്വപ്നയുടെ മാതാവ് പ്രഭ സുരേഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. നാളെ രാവിലെ 10 മണിക്ക് വീട്ടിലെത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലില്‍ ഗൂഢാലോചനയുണ്ടെന്ന കെ.ടി ജലീലിന്റെ പരാതിയിലാണ് പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്. കേസിലെ സാക്ഷി സരിത നായര്‍ പ്രതികള്‍ക്കെതിരെ നേരത്തെ കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. സാക്ഷി മൊഴികളില്‍ നിന്ന് ഗൂഢാലോചന നടന്ന സമയങ്ങളില്‍ സ്വപ്നയ്‌ക്കൊപ്പം പ്രഭ സുരേഷുമുണ്ടായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. […]

Cricket Uncategorized

ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച; രണ്ട് വിക്കറ്റ് നഷ്ടം

ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 46 റൺസെടുക്കുന്നതിടെ രണ്ടുവിക്കറ്റുകൾ നഷ്ടമായി. ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സണിനാണ് ആദ്യ രണ്ടുവിക്കറ്റുകൾ ലഭിച്ചത്. ഓപ്പണർമാരായ ശുഭ്മാൻ ഗിൽ(17) ചേതേശ്വർ പൂജാര(13) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. നിലവിൽ വിരാട് കോലിയും (1) ഹനുമ വിഹരി (14) യുമാണ് ക്രീസിൽ. പേസ് ബൗളര്‍ ജസ്പ്രീത് ബുംമ്രയുടെ കീഴിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റാണ് എഡ്ജ്ബാസ്റ്റണിലേത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്. ഒന്നാം ദിനം ഇംഗ്ലണ്ട് പേസർമാർക്ക് എതിരെ […]

Uncategorized

മഴ കനക്കും, സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. അതേസമയം മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിപ്പുണ്ട്. അറബിക്കടലിൽ കാലവർഷ കാറ്റ് സജീവമായതാണ് മഴ കനക്കുന്നതിന് കാരണം. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. വടക്കൻ ജില്ലകളിലാകും മഴ കൂടുതൽ കനക്കുക. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 29-06-2022 മുതൽ 04-07-2022 […]

Uncategorized

Agneepath : ‘പട്ടാളക്കാരനാകാൻ 4 വർഷം പോര, ഒരു യുദ്ധം വന്നാൽ എന്ത് ചെയ്യും ? ‘; അഗ്നിപഥിനെതിരെ മേജർ രവി

കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുകയാണ്. ട്രെയിൻ കത്തിച്ചും കല്ലെറിഞ്ഞും പ്രതിഷേധമിരമ്പുമ്പോൾ മുൻ സൈനികൻ മലയാള സിനിമാ സംവിധായകനുമായ മേജർ രവിയും പദ്ധതിയോട് വിയോജിപ്പ് രേഖപ്പെടുത്തുകയാണ്. ഒരു പട്ടാളക്കാരനാകാൻ നാല് വർഷം പോരെന്നും ചുരുങ്ങിയത് അഞ്ച് മുതൽ ആറ് വർഷം വരെയാണ് വേണ്ടതെന്നും മേജ് രവി പറയുന്നു. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി രാജ്യസുരക്ഷയെ മുൻനിർത്തി ഇങ്ങനെ ചെയ്യരുതെന്നും മേജർ രവി വ്യക്തമാക്കി. ഈ പദ്ധതി പ്രകാരം മിച്ചം പിടിക്കുന്ന പണം ആധുനിക ആയുധസാമഗ്രികൾ വാങ്ങാനാണെന്നാണ് […]

Uncategorized

‘പഴയ മൊഴിക്ക് വിരുദ്ധമായി സംസാരിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിച്ചു’; സ്വപ്‌ന സുരേഷിനെതിരെ വീണ്ടും പരാതി

കലാപ ആഹ്വാനത്തിന് ശ്രമിച്ചെന്ന് കാട്ടി സ്വപ്‌ന സുരേഷിനെതിരെ വീണ്ടും പരാതി. സിപിഐഎം നേതാവ് സി പി പ്രമോദാണ് സ്വപ്‌ന സുരേഷിനെതിരെ പരാതി നല്‍കിയത്. പാലക്കാട് ഡിവൈഎസ്പിക്കാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ നല്‍കിയ മൊഴികള്‍ക്കെതിരായി പ്രസ്താവന നടത്തി കലാപത്തിന് ശ്രമിച്ചെന്നാണ് പരാതി. മൊഴികള്‍ ചോര്‍ത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നും പൊലീസിന് നല്‍കിയ പരാതിയിലുണ്ട്. സ്വപ്‌നയുടെ പ്രസ്താവനകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്. വിമാനത്തിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ത്തി. ഇതിന് പിന്നാലെ […]

Uncategorized

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി

അന്‍പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയെ തെരഞ്ഞെടുത്തു. ജോജു ജോര്‍ജും ബിജു മേനോനും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. ജോജിയിലൂടെ ദിലീഷ് പോത്തന്‍ മികച്ച സംവിധായകനായി. ആവാസവ്യൂഹം മികച്ച ചിത്രവുമായി തെരഞ്ഞെടുക്കപ്പെട്ടു. ആര്‍ക്കറിയാം എന്ന ചിത്രത്തിലെ പ്രകടനമാണ് ബിജു മേനോന് നേട്ടമായത്. മധുരം, ഫ്രീഡം ഫൈറ്റ്, നായാട്ട് എന്ന ചിത്രങ്ങളിലെ അഭിനയമാണ് ജോജുവിന് മികച്ച നടനുള്ള പുരസ്‌കാരം നേടികൊടുത്തത്. മികച്ച പിന്നണി ഗായികയായി സിതാര കൃഷ്ണകുമാറിനെയും തെരഞ്ഞെടുത്തു. രണ്ടാമത്തെ ചിത്രം […]

Uncategorized

വിനയ് കുമാർ സക്‌സേന ഡൽഹിയുടെ പുതിയ ലഫ്റ്റനന്റ് ഗവർണർ

ഡൽഹിയുടെ പുതിയ ലഫ്റ്റനന്റ് ഗവർണറായി വിനയ് കുമാർ സക്‌സേനയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. നിലവിൽ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെവിഐസി) ചെയർമാനാണ് വിനയ് കുമാർ സക്‌സേന. മുൻ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന് പകരമാണ് സക്‌സേന എത്തുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പുതിയ ലഫ്റ്റനന്റ് ഗവർണറെ സ്വാഗതം ചെയ്തു. “പുതുതായി നിയമിതനായ ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേനയെ ജനങ്ങൾക്ക് വേണ്ടി സ്വാഗതം ചെയ്യുന്നു. ഡൽഹിയുടെ പുരോഗതിക്കായി സർക്കാരിന്റെ പൂർണ സഹകരണം […]

Uncategorized

മഞ്ഞക്കുപ്പായത്തിൽ ഇന്ന് ധോണിയുടെ അവസാന മത്സരം?; ആകാംക്ഷയിൽ ക്രിക്കറ്റ് ലോകം

സൂപ്പർ താരം മഹേന്ദ്ര സിംഗ് ധോണി ഇന്ന് അവസാന ഐപിഎൽ മത്സരം കളിച്ചേക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം. രാജസ്ഥാൻ റോയൽസിനെതിരെ ഇന്ന് സീസണിലെ അവസാന മത്സരത്തിനിറങ്ങുന്ന ചെന്നൈ ജഴ്സിയിൽ താരം ഇനി കളിച്ചേക്കില്ലെന്നാണ് കരുതപ്പെടുന്നത്. അടുത്ത സീസണിലും ധോണി ടീമിനൊപ്പമുണ്ടാവുമെന്ന് ടീം ഉടമകൾ സൂചിപ്പിച്ചിരുന്നു എങ്കിലും ധോണി തന്നെയാവും ഇത് തീരുമാനിക്കുക. ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ധോണി ടീമിൽ തുടർന്നാലും അത്ഭുതമില്ല. 40 വയസുകാരനായ ധോണി കഴിഞ്ഞ 14 സീസണുകളായി ചെന്നൈ സൂപ്പർ […]

Uncategorized

ബ്രിക്സ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ന്; ചൈന ആതിഥേയത്വം വഹിക്കും

ബ്രിക്സ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ഓൺലൈൻ ആയി നടക്കുന്ന യോഗത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ പങ്കെടുക്കും. ചൈനയാണ് യോഗത്തിനു ആതിഥേയത്വം വഹിക്കുന്നത്. റഷ്യ യുക്രൈൻ യുദ്ധത്തിനു ശേഷമുള്ള ബ്രിക്സിന്റെ ആദ്യ യോഗമാണിത്. കൊവിഡ് മഹാമാരിക്ക് ശേഷം സാമ്പത്തിക രംഗത്തെ തിരിച്ചു വരവാണ് യോഗത്തിന്റ മുഖ്യ അജണ്ട എന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അറിയിച്ചു. അടുത്ത മാസം നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായാണ് യോഗം.ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ചൈനീസ് വിദേശകാര്യമന്ത്രി […]