അന്ധവിശ്വാസ നിർമ്മാർജന നിയമം കൊണ്ടു വരുന്നത് ഉചിതമായിരിക്കുമെന്ന് കെ കെ ശൈലജ . അന്ധ വിശ്വാസ നിർമ്മാർജന നിയമം കൊണ്ടു വരണം. അത്തരം നിയമത്തെ കുറിച്ചു നേരത്തെ ചിന്തിച്ചിരുന്നു. നിയമം കൊണ്ടു വരുന്നത് ഗുണം ചെയ്യും. എന്നാൽ നിയമം മാത്രം പോര അന്ധ വിശ്വാസങ്ങൾക്കെതിരായ പ്രചരണവും വേണമെന്ന് കെ കെ ശൈലജ ആവശ്യപ്പെട്ടു. ഉപരിപ്ലവമായ പ്രചാരണകൊണ്ടു ആയില്ല, ശാസ്ത്ര അവബോധം വളർത്തണം. മയക്കു മരുന്ന് ഉൾപ്പെടെ ഉപയോഗിച്ചുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. സമൂഹത്തിൽ വളരെ ശക്തമായ പ്രചരണവും ഉയർത്തെഴുന്നേൽപ്പും […]
Uncategorized
‘വൈകിയാണെങ്കിലും ഇന്ത്യ ഞങ്ങളെ ബഹുമാനിക്കാൻ തുടങ്ങി’; റമീസ് രാജ
ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോഴെല്ലാം ലോക ശ്രദ്ധ ലഭിക്കുന്നുണ്ട്. രണ്ട് രാജ്യങ്ങൾക്കുമിടയിൽ ഉഭയകക്ഷി പരമ്പരകൾ നടക്കാറില്ലെങ്കിലും, മൾട്ടിനാഷണൽ ടൂർണമെന്റുകളിൽ ചിരവൈരികൾ പരസ്പരം ഏറ്റുമുട്ടുന്നു. നേർക്കുനേർ പോരാട്ടത്തിൽ ഇന്ത്യക്ക് മുൻതൂക്കം ഉണ്ടായിരുന്നെങ്കിലും, അടുത്തിടെ കാര്യങ്ങൾ മാറിമറിഞ്ഞു. മൾട്ടിനാഷണൽ ടൂർണമെന്റുകളിൽ ഇന്ത്യൻ ടീം പാകിസ്താനോട് തോൽവി ഏറ്റുവാങ്ങാൻ തുടങ്ങി. പാക്ക് നിരയിലെ വീര്യം വർധിച്ചത് ഇന്ത്യൻ താരങ്ങൾ പോലും അഭിനന്ദിച്ചിരുന്നു. ഇപ്പോൾ ഇതാ പാക്ക് ടീമിൻ്റെ മെച്ചപ്പെട്ട പ്രകടനത്തിൽ പ്രതികരണവുമായി പി.സി.ബി ചീഫ് റമീസ് രാജ രംഗത്ത് വന്നു. […]
വടക്കഞ്ചേരി വാഹനാപകടം; ഡ്രൈവർ ജോമോൻ കൊല്ലത്ത് നിന്ന് പിടിയിൽ
വടക്കഞ്ചേരി വാഹനാപകടത്തിൽ ഡ്രൈവർ ജോമോൻ എന്ന ജോജോ പത്രോസ് പിടിയിലായി. കൊല്ലം ചവറയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചവറ പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ജോമോനെ കുടുക്കിയത്. ടൂറിസ്റ്റു ബസിന്റെ അമിത വേഗമാണ് ദുരന്തമുണ്ടാക്കിയതെന്ന് ഹൈക്കോടതിയിൽ കെഎസ്ആർടിസി അറിയിച്ചിരുന്നു. വളരെക്കാലമായി താൻ ഡ്രൈവറായി ജോലി ചെയ്യുകയാണെന്നും തന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്നുമാണ് ഇയാൾ പറയുന്നത്. തിരുവനന്തപുരത്തേയ്ക്ക് പോകുന്നതിനിടെയാണ് ഇയാൾ കൊല്ലത്തുവെച്ച് കുടുങ്ങിയത്. ഉടൻ ഇയാളെ പാലക്കാടെത്തിക്കുമെന്നാണ് അറിയുന്നത്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര […]
പാലക്കാട് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി
തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിനുള്ളിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. ചങ്ങരംകുളം പള്ളിക്കര ആമയിൽ അബ്ദുൽ സമദിൻ്റെ മകൻ മുഹമ്മദ് സബിൻ ആണ് (18) ഇന്ന് മരണത്തിനു കീഴടങ്ങിയത്. ഗുരുതരമായി പരുക്കേറ്റ് എറണാംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അബ്ദുൽ സമദ്, ഭാര്യ ഷെറീന എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചിരുന്നു. ഈ മാസം 21ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. ആകെ വീട്ടിലുണ്ടായിരുന്ന അഞ്ച് പേരിൽ മൂന്ന് പേർക്ക് ഗുരുതര പരുക്കേറ്റു. പട്ടാമ്പി- […]
കൊല്ലം കൊട്ടാരക്കര ഗണപതി ക്ഷേത്രക്കുളം നവീകരണം ആരംഭിച്ചു
കൊല്ലം കൊട്ടാരക്കര ഗണപതി ക്ഷേത്രക്കുളം നവീകരണം ആരംഭിച്ചു. ഫയർഫോഴ്‌സും നഗരസഭയും ചേർന്നാണ് നവീകരണം നടത്തുന്നത്. നാടിന്റെ തന്നെ നാളുകളായുള്ള ആവശ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. പായൽ പിടിച്ച് കാടുമുടി കിടക്കുകയായിരുന്നു ചരിത്രപ്രസിദ്ധമായ കൊട്ടാരക്കര ഗണപതി ക്ഷേത്രക്കുളം. കുളം നവീകരിക്കണമെന്ന് മതഭേദമന്യേ നാടിൻറെ നാളുകളായുള്ള ആവശ്യമായിരുന്നു. ഒടുവിലാണ് നഗരസഭയും ഫയർഫോഴ്‌സും ചേർന്ന് നാടിൻറെ ആവശ്യത്തിന് പരിഹാരം കാണുന്നത്. നഗരസഭയിലെ 100 ലധികം തൊഴിലാളികളും ജീവനക്കാരും ശുചീകരണത്തിൽ പങ്കാളികളാകുന്നുണ്ട്. ചിറക്ക് ചുറ്റും വിളക്കുകൾ സ്ഥാപിക്കാനും ചെടികൾ നട്ടുവളർത്താനും നഗരസഭ ലക്ഷ്യമിടുന്നുണ്ട്. നാലു കോടി […]
Teacher’s Day : ഇന്ന് അധ്യാപകദിനം
ഇന്ന് അധ്യാപകദിനം. അധ്യാപകനും തത്വചിന്തകനും ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതിയുമായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. അതിജീവനത്തിൻറെ വലിയ കാലം കടന്ന് സ്‌കൂളിലേക്കും കോളജിലേക്കുമെല്ലാം തിരിച്ചെത്തിയതിൻറെ ആവേശത്തിലാണ് വിദ്യാർത്ഥികളും ഒപ്പം അധ്യാപകരും. അഞ്ചു മുതൽ 17 വയസ്സിനിടയിൽ ഒരു വിദ്യാർഥി ഏതാണ്ട് 25,000 മണിക്കൂർ കലാലയത്തിൽ ചെലവഴിക്കുന്നുവെന്നാണ് കണക്ക്. ഭാവിജീവിതം എന്തായിത്തീരുമെന്ന് തീരുമാനിക്കപ്പെടുന്ന കാലം. അവിടെ അധ്യാപകൻ ഉറപ്പുള്ള നിലപാടുതറയാണ്. വിദ്യാർത്ഥിയിലെ ജ്വലിക്കുന്ന വ്യക്തിയെ ഊതിക്കാച്ചിയെടുക്കണം. അവരെ ആകാശത്തോളവും അതിനപ്പുറവും സ്വപ്നം കാണുന്നവരാക്കി തീർക്കണം. ഡോ. […]
സർക്കാർ ലോകായുക്തയെ കഴുത്ത് ഞെരിച്ച് കൊല്ലുന്നു, ഗവർണർക്ക് നീതി ഇല്ലെങ്കിൽ ഏത് പൗരനാണ് നിതി ലഭിക്കുക; കെ സുരേന്ദ്രൻ
കേരള സർക്കാർ ലോകായുക്തയുടെ കഴുത്ത് ഞെരിച്ച് കൊല്ലുന്നെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ നീക്കം ജനാധിപത്യത്തിന് ഭീഷണി. നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ് ലോകായുക്ത നിയമഭേതഗതി. പ്രളയ ഫണ്ട് തട്ടിപ്പിൽ അന്വേഷണം മുന്നിൽ കണ്ടാണ് സർക്കാരിന്റെ നടപടി.കേരളത്തിൽ ഈ നീക്കം വില പോകില്ല.ചട്ടങ്ങൾ ലംഘിച്ചാണ് സർവകലാശാല നിയമനങ്ങൾഇത് കണ്ടെത്തിയതോടെയാണ് ഗവർണർക്കെതിരെ ആക്രോശിക്കുന്നത്. കണ്ണൂർ വിസിക്കെതിരെ അന്വേഷണമില്ലാത്ത നടപടി മര്യാദകേടാണെന്നും അദ്ദേഹം വ്യക്തമാക്കിഗവർണർക്ക് നീതി ഇല്ല എങ്കിൽ ഏത് പൗരനാണ് നിതി ലഭിക്കുക. ഗവർണറെ വകവരുത്താൻ […]
വിഴിഞ്ഞം തുറമുഖ സമരം
വിഴിഞ്ഞം തുറമുഖ സമരത്തിൽ ലത്തീൻ അതിരൂപതയുമായി ഇന്ന് ജില്ലാതല സർവകക്ഷിയോഗം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേരുന്ന യോഗത്തിൽ പുരധിവസമുൾപ്പടെയുള്ള കാര്യങ്ങൾ ചർച്ചയാകും. തുറമുഖ സമരത്തിന്റെ എട്ടാം ദിവസമായ ഇന്ന് വലിയതുറ ഇടവകയുടെ നേതൃത്വത്തിലാണ് റാലിയും ഉപരോധവും നടക്കുക. മത്സ്യത്തൊഴിലാളികളുടെ തുറമുഖ വിരുദ്ധ സമരത്തിൽ സമവായത്തിന്റെ എല്ലാ സാധ്യതകളും തേടുകയാണ് സർക്കാർ. ഉച്ചയ്ക്ക് രണ്ട് മണിക്ക് നിയമസഭാ മന്ദിരത്തിൽ ചേരുന്ന ജില്ലാ തല സർവകക്ഷി യോഗത്തിൽ പ്രശ്നപരിഹാരത്തിനുള്ള നിർദേശങ്ങൾ തേടും. ജില്ലയിൽ നിന്നുള്ള മന്ത്രിമാർ വി. ശിവൻകുട്ടി, ആന്റണി […]
ചൈനയിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ മടക്കം
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീക്കി ചൈന.ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കോഴ്‌സുകൾ പൂർത്തിയാക്കാൻ വിസ നൽകുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ചൈനയിലേക്ക് മടങ്ങിപ്പോകാൻ വിദ്യാർത്ഥികൾക്ക് വിസ അപേക്ഷ 24 മുതൽ സമർപ്പിക്കാം. വിസ അപേക്ഷയ്ക്കൊപ്പം യൂണിവേഴ്സിറ്റികൾ നൽകുന്ന സർട്ടിഫിക്കറ്റ് ഓഫ് റിട്ടേർണിംഗ് ടു ക്യാമ്പസ് സമർപ്പിക്കണമെന്നാണ് വ്യവസ്ഥ. പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കും ചൈനീസ് വിസയ്ക്ക് അപേക്ഷിക്കാം. കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെ തുടര്‍ന്ന് രണ്ടര വർഷത്തിലേറെയായി ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രവേശന വിലക്ക് നേരിട്ടിരുന്നു. ചൈനയിൽ പഠിക്കാൻ താൽപ്പര്യമുള്ള […]
സിപിഐ ഓഫീസിന് നേരെ സിപിഐഎം പ്രവർത്തകരുടെ ആക്രമണം; അഞ്ച് പേർക്കെതിരെ കേസ്
സിപിഐ ഓഫീസിന് നേരെ സിപിഐഎം പ്രവർത്തകരുടെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. സിപിഐഎം ഞാറക്കൽ ഏരിയാ സെക്രട്ടറി എ.പി പ്രിനിൽ ഉൾപെടെ അഞ്ചു സിപിഐഎം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. \ ഞാറക്കൽ സിപിഐ ഓഫീസിൽ ഇന്നലെ വൈകിട്ടോടെയാണ് സിപിഐഎം പ്രവർത്തകർ അക്രമം നടത്തിയത്. ഓഫീസിന്റെ ബോർഡ് അടക്കം തകർത്തതായാണ് സിപിഐയുടെ പരാതി. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് – സിപിഐ കൂട്ടുകെട്ട് വിജയിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ഓഫീസിനകത്ത് കയറി അക്രമം നടത്തിയിട്ടില്ലെന്ന് സിപിഐഎം ഏരിയ സെക്രട്ടറി […]












