തിരുവനന്തപുരം പൂവാർ കെഎസ്ആർടിസി ഡിപ്പോയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് കെഎസ്ആര്‍ടിസി കണ്ട്രോളിംഗ് ഇൻസ്പെക്ടറുടെ മർദ്ദനം.അരുമാനൂർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ഷാനുവിനാണ് മർദ്ദനമേറ്റത്. പെൺകുട്ടികളോട് സംസാരിച്ചു എന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്ന് വിദ്യാർത്ഥി പറയുന്നു. ഷർട്ട് വലിച്ച് കീറി എന്നും പരാതിയുണ്ട്. കെഎസ്ആര്‍ടിസി കണ്ട്രോളിംഗ് ഇൻസ്‌പെക്ടർ സുനിലിനെതിരെയാണ് പരാതി. അതേസമയം കഴിഞ്ഞ ദിവസം, തിരുവനന്തപുരം വെള്ളറടയിൽ കെഎസ്ആർടിസി കണ്ടക്ടർ പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന് പരാതി ഉയര്‍ന്നിരുന്നു. വെള്ളറട സ്വദേശിയും അമരവിള ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ […]
Uncategorized
ജനദ്രോഹ ഭരണത്തിന് ജനം നല്‍കിയ താക്കീതാണ് ഉപതെരഞ്ഞെടുപ്പ് ഫലം: കെ.സുധാകരന്‍ എംപി
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിന് ജനം നല്‍കിയ താക്കീതാണ് തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. എല്‍.ഡി.എഫിന്റെ ദുര്‍ഭരണത്തെ ജനം എത്രത്തോളം വെറുത്തുയെന്നതിന്റെ തെളിവ് കൂടിയാണിത്. പതിനൊന്ന് ജില്ലകളിലെ 29 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന നേട്ടമാണ് യു.ഡി.എഫ് കൈവരിച്ചത്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനം അവരുടെ പ്രതിഷേധം രേഖപ്പെടുത്താനായുള്ള അവസരമായി ഉപതിരഞ്ഞെടുപ്പിനെ കണ്ടു. ജനകീയ വിഷയങ്ങളില്‍ നിന്നും ഒളിച്ചോടിയ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മുഖമടച്ച് കിട്ടിയ പ്രഹരം കൂടിയാണ് യു.ഡി.എഫിന്റെ തകര്‍പ്പന്‍ വിജയമെന്നും സുധാകരന്‍ […]
അധ്യാപക റിക്രൂട്ട്മെന്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡിൽ സണ്ണി ലിയോണിന്റെ ചിത്രം: വിമർശനവുമായി കോൺഗ്രസ്
കർണാടകയിൽ അധ്യാപക റിക്രൂട്ട്മെന്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡിൽ സണ്ണി ലിയോണിന്റെ ചിത്രം. ഇത്തവണ കർണാടക ടീച്ചേഴ്‌സ് റിക്രൂട്ട്മെന്റ് പരീക്ഷ എഴുതുന്ന ഒരു ഉദ്യോഗാർത്ഥിയുടെ അഡ്മിറ്റ് കാർഡിലാണ് സണ്ണി ലിയോണിന്റെ ചിത്രം രൂപപ്പെട്ടത്. ഉദ്യോഗാർത്ഥിയുടെ ചിത്രത്തിന് പകരം നടി സണ്ണി ലിയോണിന്റെ ചിത്രമാണ് അഡ്മിറ്റ് കാർഡിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ അന്വേഷണം നടത്തിയ ശേഷം എഫ്ഐആർ ഫയൽ ചെയ്യുമെന്ന് കർണാടക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഹാൾ ടിക്കറ്റിൽ വിദ്യാർത്ഥിയുടെ ഫോട്ടോയ്ക്ക് പകരം സണ്ണി ലിയോണിന്റെ ചിത്രമാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചതെന്ന് […]
ആലപ്പുഴയിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴയിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. ലജ്നത്ത് സ്‌കൂളിന് സമീപത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. 52കാരനായ റാനു തോമസാണ് മരിച്ചത്. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ട്.
‘പറക്കും തളിക’ ഡ്രൈവറുടെ വിശദീകരണം തൃപ്തികരമല്ല; ലൈസൻസ് സസ്പെൻഡ് ചെയ്തു
നിയമം ലംഘിച്ച് കല്യാണയാത്ര കെസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മോട്ടോർ വാഹന വകുപ്പിന്റേതാണ് നടപടി. സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് ബസ് അലങ്കരിച്ചതെന്ന് ഡ്രൈവർ വ്യക്തമാക്കി. അബദ്ധം സംഭവിച്ചതാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും കെ എസ് ആർ ടി സി ഡ്രൈവർ റഷീദ് പറഞ്ഞു. ബസ് പരിശോധിച്ച ഉദ്യോഗസ്ഥർ ഡ്രൈവറോട് ഇന്ന് ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഡ്രൈവറുടെ വിശദീകരണം തൃപ്തികരമല്ലെന്നും അതിനിലാണ് നടപടി സ്വീകരിച്ചതെന്ന് ജോയിന്റ് ആർടിഒ അറിയിച്ചു. ഇക്കാര്യത്തിൽ ഡ്രൈവർക്ക് ജാഗ്രതക്കുറവുണ്ടായി എന്ന് ജോയിൻറെ ആർ […]
ഉയർന്ന പി.എഫ് പെൻഷൻ അനുവദിക്കുന്നതിന് എതിരായ ഹർജിയിൽ സുപ്രിംകോടതിയുടെ നിർണായക വിധി ഇന്ന്
ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പി.എഫ് പെൻഷൻ അനുവദിക്കുന്നത് സംബന്ധിച്ച ഹർജിയിൽ സുപ്രീംകോടതി വിധി പറയും. രാജ്യത്തെ ലക്ഷക്കണക്കിന് പെൻഷൻകാരെ ബാധിക്കുന്ന സുപ്രധാന വിഷയത്തിലാണ് സുപ്രിംകോടതി ഇന്ന് തീർപ്പ് കൽപ്പിക്കുക. ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പി.എഫ് പെൻഷനായി കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേരളം, ഡൽഹി രാജസ്ഥാൻ എന്നീ ഹൈക്കോടതികളുടെ ഈ ഉത്തരവിനെതിരെ ഇപിഎഫ്ഒ, തൊഴിൽ മന്ത്രാലയം തുടങ്ങിയവർ സമർപ്പിച്ച അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിച്ചത്. കേസിൽ ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് നേരത്തെ വാദം കേൾക്കൽ പൂർത്തിയാക്കിയിരുന്നു. ചീഫ് […]
‘പൊലീസ് കസ്റ്റഡിയിലെടുത്ത സഹോദരന്മാരെ കാണണം’; പാലത്തിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
തോപ്പുംപടി ഹാര്‍ബര്‍ പാലത്തിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഫോര്‍ട്ട്‌കൊച്ചി സ്വദേശി കമാല്‍ ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മഹാരാജാസ് കോളജില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സഹോദരന്‍മാരെ കാണാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു യുവാവിന്റെ പരാക്രമം. ഇന്ന് രാവിലെയാണ് തിരക്കേറിയ തോപ്പുംപടി ഹാര്‍ബര്‍ പാലത്തിന് മുകളില്‍ കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഏകദേശംഒന്നര മണിക്കൂര്‍ പാലത്തിലൂടെ വാഹന ഗതാഗതം തടസപ്പെട്ടു.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി ആത്മഹത്യാ ശ്രമം നടത്തിയ കമാലിനെ […]
ഷാരോൺ കൊലപാതകം; അന്വേഷണത്തിൽ വീഴ്ച് ഉണ്ടായിട്ടില്ല, പൊലീസ് ക്യത്യമായി ഇടപെട്ടുവെന്ന് പാറശാല സി.ഐ
പാറശാല ഷാരോൺ കൊലപാതകത്തിൽ പൊലീസിന് വീഴ്ച് ഉണ്ടായിട്ടില്ലെന്ന് പാറശാല സി.ഐ. കേസിൽ പാറശാല പൊലീസ് ക്യത്യമായി ഇടപെട്ടിട്ടുണ്ട്. സംഭവം നടന്നു ഏഴ് ദിവസം കഴിഞ്ഞാണ് പൊലീസ് വിവരമറിഞ്ഞത്. മെഡിക്കൽ കോളജ് അധികൃതരാണ് വിവരം അറിയിച്ചത്. ഷാരോണിനു വയ്യാതായി ഏഴ് ദിവസവും ബന്ധുക്കൾ പൊലീസിനെ സമീപിച്ചില്ല. ഷാരോണിന്റെ മൊഴിയിലും ദുരൂഹത പ്രകടിപ്പിച്ചില്ലെന്ന് പാറശാല സി.ഐ വ്യക്തമാക്കി. ഷാരോൺ മരിച്ചത് ഒക്ടോബർ 25 ന് വൈകിട്ടാണ്. 26 ന് വീട്ടുകാരെ പൊലീസ് നിർബന്ധിച്ചു സ്റ്റേഷനിൽ വിളിച്ചു വരുത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. […]
വടക്കൻ തുർക്കിയിലെ കൽക്കരി ഖനിയിൽ സ്ഫോടനം; 14 മരണം
വടക്കൻ തുർക്കിയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 14 തൊഴിലാളികൾ കൊല്ലപ്പെട്ടു. 28 പേർക്ക് പരുക്കുണ്ട്. തുർക്കി ആഭ്യന്തര മന്ത്രി സുലെയ്മാൻ സൊയ്ലുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബാർടിൻ പ്രവിശ്യയിലെ അമസ്രയിൽ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഖനിയിലാണ് അപകടമുണ്ടായത്. 87 തൊഴിലാളികൾ അപകടസമയത്ത് ഖനിയിൽ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. 45 തൊഴിലാളികൾ ഖനിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇതിനുമുൻപ് പടിഞ്ഞാറൻ തുർക്കിയിലെ സോമ നഗരത്തിലെ കൽക്കരി ഖനിയിൽ 2014ലുണ്ടായ അഗ്നിബാധയിൽ 301 പേർ കൊല്ലപ്പെട്ടിരുന്നു.
ടെലികോം സേവനം പിടിച്ചെടുക്കാന്‍ അദാനി; രാജ്യമൊട്ടാകെ ടെലികോം സേവനം നല്‍കാനുള്ള ഏകീകൃത ലൈസന്‍സ് ലഭിച്ചു
രാജ്യമൊട്ടാകെ ടെലികോം സേവനം നല്‍കാനുള്ള ഏകീകൃത ലൈസൻസ് അദാനി എന്റര്‍പ്രൈസസിന്റെ യൂണിറ്റായ അദാനി ഡാറ്റ നെറ്റ് വര്‍ക്ക്‌സ് ലിമിറ്റഡിന് അനുവദിച്ചു. വ്യോമയാനം, വൈദ്യുതി വിതരണം, തുറമുഖം, സിമെന്റ് തുടങ്ങിയ മേഖലകളിലേയ്ക്ക് അദാനി ഗ്രൂപ്പ് പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ടെലികോം സേവനവും പിടിച്ചെടുക്കാന്‍ അദാനി ഗ്രൂപ് ഒരുങ്ങുന്നത്. അടുത്തിടെ നടന്ന ലേലത്തിൽ സ്‌പെക്‌ട്രം വാങ്ങിയ ശേഷമാണ് അദാനി ഗ്രൂപ്പ് ടെലികോം മേഖലയിലേക്ക് പ്രവേശിച്ചത്. “അദാനി ഡാറ്റ നെറ്റ്‌വർക്കുകൾക്ക് ലൈസൻസ് അനുവദിച്ചു” എന്ന് ഒരു ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. […]












