അനിഖ സുരേന്ദ്രൻ, മെൽവിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആൽഫ്രഡ് ഡി സാമുവൽ സംവിധാനം നിർവഹിച്ച ഓ മൈ ഡാർലിംഗ് മികച്ച അഭിപ്രായവുമായി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആഷ് ട്രീ വെഞ്ജ്വെഴ്സിൻ്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രത്തിൻ്റെ നിർമ്മാണം. കേവലമൊരു ടീനേജ് ലൗ സ്റ്റോറി മാത്രം ആക്കാതെ ഗൗരവപൂർണമായ ഒരു വിഷയം കൂടി ചിത്രം ചർച്ച ചെയ്യുന്നുണ്ട് എന്നത് ഈ സിനിമയെ വ്യത്യസ്തമാക്കുന്നു. ഇപ്പോഴിതാ ഓൺലൈൻ നിരൂപകരെ കുറിച്ച് ചിത്രത്തിലെ അഭിനയിച്ച നടൻ മുകേഷ് പറഞ്ഞ വാക്കുകൾ വൈറലായിരിക്കുകയാണ്. […]
Uncategorized
‘ഒരൽപ്പം തെറ്റിയിരുന്നെങ്കിൽ…’..ഷൂട്ടിംഗിനിടെ ട്രക്കിന്റെ നിയന്ത്രണം വിട്ടു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വിശാല്‍
സിനിമാ ചിത്രീകരണത്തിനിടെ നടന്ന അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നടൻ വിശാൽ. ‘മാർക്ക് ആന്റണി’ എന്ന പുതിയ ചിത്രത്തിനായി പൂനമല്ലിയിൽ സംഘട്ടനരംഗം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം. അപകട വീഡിയോ നടൻ തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. ആക്ഷന്‍ രംഗത്തിനായി ഉപയോഗിച്ചിരുന്ന വലിയ ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ‘ഏതാനും നിമിഷങ്ങളും ഏതാനും ഇഞ്ചുകളും കൊണ്ട് എന്റെ ജീവിതം നഷ്ടമായെന്ന് ഓര്‍ത്തു. ദൈവത്തിന് നന്ദി. എല്ലാം പഴയത് പോലെയായി ഞങ്ങള്‍ ഇപ്പോള്‍ ബാക്കി ഷൂട്ടിംഗ് ആരംഭിച്ചു’, വീഡിയോ പങ്കുവെച്ച് വിശാല്‍ […]
നടപടിക്രമങ്ങളിൽ വീഴ്ചയില്ല, ബിജുകുര്യന് ഇസ്രായേലിലേക്ക് പോകാൻ യോഗ്യതയുണ്ട്; കൃഷി വകുപ്പ്
നൂതന കൃഷിരീതികൾ പഠിക്കാൻ ഇസ്രായേലിലേക്ക് പോയ കണ്ണൂർ സ്വദേശി ബിജു കുര്യനെ തെരഞ്ഞെടുത്തതിൽ വീഴ്ചയില്ലെന്ന് കൃഷിവകുപ്പ്. പഠന യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെടാൻ ബിജു കുര്യന് യോഗ്യതയുണ്ടെന്ന് കൃഷിവകുപ്പ് നിയോഗിച്ച അന്വേഷണ സംഘം വ്യക്തമാക്കി. ബിജു കുര്യന്റെ കണ്ണൂർ ഇരിട്ടി പായത്തെ കൃഷിഭൂമിയിൽ പ്രത്യേക സംഘം പരിശോധന നടത്തി. അന്വേഷണ ചുമതലയുള്ള കണ്ണൂർ, കാസർഗോഡ് ജില്ലാ കൃഷി ഓഫീസർമാർ രണ്ട് ദിവസത്തിനകം കൃഷി വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കും.ബിജു കുര്യൻ മികച്ച കർഷകനെന്ന് പഞ്ചായത്ത് അംഗം അനിൽ പറഞ്ഞു. മുങ്ങാൻ പദ്ധതിയുണ്ടെന്ന് […]
പശ്ചിമ കൊച്ചിയിലെ കുടിവെള്ള പ്രശ്‌നം; ഉടൻ പരിഹാരമെന്ന് കെജെ മാക്‌സി
ഒരാഴ്ചകൊണ്ട് തീരാവുന്ന താത്കാലിക പ്രശ്‌നമാണെന്നും കെജെ മാക്‌സി പറഞ്ഞു. കുടിവെള്ളം മുടങ്ങുന്ന അവസ്ഥ ഉണ്ടായിട്ടില്ല എന്ന് എംഎൽഎ ന്യൂസ് ഈവനിംഗിൽ പറഞ്ഞു. മറ്റ് ആവശ്യങ്ങൾക്ക് ലഭിക്കുന്ന വെള്ളത്തിൽ കുറവുണ്ടായിട്ടുണ്ടാകാമെന്ന് എംഎൽഎ പറഞ്ഞു. കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് ജില്ലാ കളക്ടർ ഉറപ്പുനൽകിയിട്ടുണ്ട്. തുടർച്ചയായ രണ്ട് മാസമായി കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് ഫോർട്ട് കൊച്ചി തുരുത്ത് നിവാസികൾ പറയുന്നത്. കുടിക്കാനോ ഭക്ഷണം പാചകം ചെയ്യാനോ പോലും നിവർത്തിയില്ലാതായതോടെ നാട്ടുകാർ പ്രതിഷേധവുമായി കുന്നുംപുറം റോഡ് ഉപരോധിച്ചു. ചെമ്പും കുടങ്ങളുമായി സ്ത്രീകൾ ഉൾപ്പടെയുള്ളവർ […]
അർജന്റീനയുടെ ലോകകപ്പ് ജേതാവ് എൻസോ ഫെർണാണ്ടസ് ചെൽസിയിൽ; അവസാന ദിനം ഫുട്ബോൾ ട്രാൻസ്ഫർ ജാലകത്തിൽ വമ്പൻ കൈമാറ്റങ്ങൾ
ലോകഫുട്ബോളിനെ കീഴ്മേൽ മറിച്ച് മറ്റൊരു ട്രാൻസ്ഫർ ജാലകത്തിന് തിരശീല വീഴുമ്പോൾ കൂടുമാറ്റം നടത്തിയത് വമ്പൻ താരങ്ങൾ. ക്ലബ്ബുകൾ തമ്മിൽ നടന്നത് കോടിക്കണക്കിന്ന് രൂപയുടെ കൈമാറ്റം. സാധാരണഗതിയിൽ തണുത്ത പ്രതികരണം കാഴ്ച വെക്കുന്ന ശൈത്യകാല ട്രാൻസ്ഫർ ജാലകം ഈ വർഷം ഫുട്ബോൾ ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. Chelsea agree Enzo Fernández deal in transfer deadline day ഈ ട്രാൻസ്ഫർ ജാലത്തിൽ അവസാന ദിനത്തിൽ കൈമാറ്റം ചെയ്യപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട താരമാണ് അർജന്റീനയോടൊപ്പം 2022 ഫിഫ ലോകകപ്പ് […]
പാകിസ്താനില്‍ പള്ളിയില്‍ ചാവേര്‍ ആക്രമണം; 25 പേര്‍ കൊല്ലപ്പെട്ടു
പാകിസ്താനില്‍ മുസ്ലിം പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. 120ലേറെ പേര്‍ക്ക് പരുക്കേറ്റു. അഫ്ഗാന്‍ അതിര്‍ത്തിക്കടുത്തുള്ള വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറില്‍ ഉച്ചതിരിഞ്ഞ് പ്രാര്‍ത്ഥനയ്ക്കിടെയാണ് ചാവേര്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മസ്ജിദ് ഭാഗികമായി തകര്‍ന്നു. പരുക്കേറ്റവരില്‍ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. കൊല്ലപ്പെട്ടവരില്‍ പൊലീസുകാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപത്തെ സ്റ്റേഷനുകളിലെ പൊലീസുകാരും നാട്ടുകാരുമടക്കം പ്രാര്‍ത്ഥിക്കുന്ന സമയത്താണ് ആക്രമണമുണ്ടായത്. പ്രാര്‍ത്ഥനയ്ക്കിടെ, ചാവേറായി എത്തിയ ആള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.സ്‌ഫോടനം നടക്കുമ്പോള്‍ 150ലേറെ […]
ഇന്ത്യക്ക് ക്രിക്കറ്റ് ലോകകപ്പ് നേടാൻ മലയാളി രാശി?; ലോകകപ്പ് സ്വന്തമാക്കിയ നാല് ടീമിലും മലയാളി സാന്നിധ്യം
ഇന്ത്യൻ ക്രിക്കറ്റ് ആകെ നേടിയത് 9 ലോകകപ്പുകളാണ്. അണ്ടർ 19 പുരുഷ ലോകകപ്പ് അഞ്ചെണ്ണം, ഏകദിന ലോകകപ്പ് രണ്ട് തവണ, ഒരു ടി-20 ലോകകപ്പ്, ഒരു അണ്ടർ 19 വനിതാ ലോകകപ്പ്. ഇതിൽ അണ്ടർ 19 പുരുഷ ലോകകപ്പ് മാറ്റിനിർത്തിയാൽ ബാക്കി നാല് ലോകകപ്പ് ടീമുകളിലും മലയാളി സാന്നിധ്യമുണ്ട്. (india world cup malayali) 1983ൽ കപിലിൻ്റെ ചെകുത്താന്മാർ ആദ്യമായി ഒരു ലോകകപ്പ് നേടുമ്പോൾ ടീമിലുണ്ടായിരുന്ന മലയാളി സാന്നിധ്യം സുനിൽ വത്സണായിരുന്നു. ആന്ധ്രയിൽ ജനിച്ച് ഡൽഹി, റെയിൽവേയ്സ്, […]
എറണാകുളത്ത് നോറോ വൈറസ് ബാധ; കാക്കനാട്ടെ സ്കൂളിലെ 19 വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചു
എറണാകുളത്ത് നോറോ വൈറസ് ബാധ. എറണാകുളം കാക്കനാട്ടെ സ്കൂളിലെ 19 വിദ്യാർത്ഥികൾക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കുട്ടികളുടെ മാതാപിതാക്കളിൽ ചിലർക്കും നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. സ്കൂളിലെ ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് ഏർപ്പെടുത്തി. ജില്ലാ ആരോഗ്യ വിഭാഗം പ്രതിരോധ നടപടികൾ ആരംഭിച്ചു.(noro virus found in kochi kakkanad) ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് നോറോ. കടുത്ത ഛർദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. […]
മാസ വാടക 2,46,59,700 രൂപ ! 17 മുറികൾ; റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലം അമ്പരപ്പിക്കും
പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലത്തെ കുറിച്ച് പുറത്ത് വരുന്ന റിപ്പോർട്ടുകൾ കേട്ട് കണ്ണ് തള്ളുകയാണ് സോഷ്യൽ മീഡിയ. 17 മുറികളുള്ള ഹോട്ടൽ സ്വീറ്റിലാണ് സൗദിയിലെത്തിയ റൊണാൾഡോ താമസിക്കുന്നത്. ഈ മുറിയുടെ പ്രതിമാസ വാടക 300,000 ഡോളറാണ്. കൃത്യമായി പറഞ്ഞാൽ 2,46,59,700 രൂപ ! സൗദിയിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ കിംഗ്ഡം ടവറിലാണ് ഫുട്‌ബോൾ താരത്തിന്റെ താമസം. പങ്കാളി ജോർജിന റോഡ്രീഗസിനും അഞ്ച് മക്കൾക്കുമൊപ്പമാണ് ക്രിസ്റ്റിയാനോ സൗദിയിൽ എത്തിയിരിക്കുന്നത്. ഹോട്ടലിന്റെ 48-ാമതും 50-ാമതും നിലകളിലായാണ് […]
ശ്രീലങ്കക്കെതിരായ ഇന്ത്യൻ ടീം പ്രഖ്യാപനം ഇന്ന്; സഞ്ജുവിന് ടി-20യിൽ സാധ്യത
ശ്രീലങ്കക്കെതിരായ പരിമിത ഓവർ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം ഇന്ന്. 3 വീതം ഏകദിന, ടി-20 മത്സരങ്ങൾക്കായുള്ള ടീമുകളെയാണ് പ്രഖ്യാപിക്കുക. പരുക്കേറ്റ രോഹിത് ശർമയ്ക്ക് പകരം ഹാർദിക് പാണ്ഡ്യ ടീമുകളെ നയിച്ചേക്കുമെന്നാണ് വിവരം. ചുരുങ്ങിയ പക്ഷം ടി-20 ടീമിനെ ഹാർദിക് തന്നെ നയിക്കും. മലയാളി താരം സഞ്ജു സാംസൺ ടി-20 ടീമിൽ ഉൾപ്പെട്ടേക്കും. കെഎൽ രാഹുലിനെ ടി-20 ടീമിൽ പരിഗണിക്കില്ലെന്നാണ് റിപ്പോർട്ട്. ടി-20 ലോകകപ്പിലെ മോശം പ്രകടനങ്ങളാണ് രാഹുലിനു തിരിച്ചടി ആയത്. ഏകദിനത്തിൽ രാഹുൽ തുടർന്നേക്കും. അതുകൊണ്ട് […]












