India National Uncategorized

“എന്റെ നിരപരാധിത്വം ഒടുവില്‍ കേന്ദ്ര സര്‍ക്കാരും തിരിച്ചറിഞ്ഞു”: നമ്പി നാരായണന്‍

തന്റെ നിരപരാധിത്വം ഒടുവില്‍ കേന്ദ്ര സര്‍ക്കാരും തിരിച്ചറിഞ്ഞു. ഇതിനോടകം വിവിധ മേഖലകളില്‍ തനിക്ക് സ്വീകാര്യത ലഭിച്ചതായും നമ്പി നാരായണന്‍ പറഞ്ഞു. സാമൂഹ്യ വ്യവസ്ഥയില്‍ പ്രശ്നങ്ങളുണ്ടാവും. എന്നാലും സത്യം നമ്മുടെ കൂടെയാണെങ്കില്‍ വിജയിക്കാന്‍ കഴിയും എന്നാണ് തന്‍റെ വിശ്വാസം. സന്തോഷവാനാണെന്നും നമ്പി നാരായണന്‍ പറഞ്ഞു.

India National Uncategorized

പ്രണബ് കുമാര്‍ മുഖര്‍ജി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഭാരതരത്‌ന

മുന്‍‌ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഭാരതരത്‌ന പുരസ്‌കാരം. ഗായകനും സംഗീതജ്ഞനുമായ ഭൂപന്‍ ഹസാരികയും ജനസംഘം നേതാവ് നാനാജി ദേശ്മുഖുമാണ് ഭാരതരത്നക്ക് അര്‍ഹരായ മറ്റ് രണ്ട് പേര്‍. ഭൂപന്‍ ഹസാരികക്കും നാനാജി ദേശ്മുഖിനും മരണാനന്തര ബഹുമതിയായാണ് പുരസ്കാരം. ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയും പശ്ചിമ ഗംഗാള്‍ സ്വദേശിയുമായ പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ഭാരതരത്ന നല്‍കിയേക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു. ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി, അന്തരിച്ച ദലിത് നേതാവ് കാന്‍ഷി റാം എന്നിവരും […]

India Kerala Uncategorized

കെ.ടി ജലീല്‍ കോടിയേരിയെ ഭീഷണിപ്പെടുത്തിയെന്ന് പി.കെ ഫിറോസ്

സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ മന്ത്രി കെ.ടി ജലീൽ ഭീഷണിപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി യൂത്ത് ‘ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരന്റെ മകൻ ഡി.എസ് നീലകണ്ഠനെ ഇൻഫർമേഷൻ കേരള ഡെപ്യൂട്ടി ടെക്നിക്കൽ ഡയറക്ടറായി നിയമിച്ചത് മാനദണ്ഡങ്ങൾ മറികടന്നാണെന്ന് ഫിറോസ് ആരോപിച്ചു. ഈ നിയമനം കാട്ടി കെ.ടി ജലീൽ കോടിയേരിയെ ബ്ലാക്ക്മെയ്ൽ ചെയ്തുവെന്നാണ് ഫിറോസിന്റെ ആരോപണം. ബന്ധു നിയമന വിവാദത്തിൽ ജലീലിനെ സി.പി.എം സംരക്ഷിയ്ക്കാനുള്ള കാരണം കോടിയേരി നടത്തിയ അനധികൃത നിയമനമാണ്, […]

India Kerala Uncategorized

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തമ്മില്‍ ‘കൈയാങ്കളി’; ഒരാള്‍ ആശുപത്രിയില്‍

കര്‍ണാടകയില്‍ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തമ്മില്‍ റിസോര്‍ട്ടില്‍ വെച്ച് നടന്ന കൈയാങ്കളിയില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് എം.എല്‍.എ ആനന്ദ് സിംഗിനെയാണ് വെള്ളിയാഴ്ച്ച വൈകിട്ട് കോണ്‍ഗ്രസ് എം.എല്‍.എയായ ജെ.എന്‍ ഗണേഷുമായുള്ള ‘അടിപിടി’യില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബെംഗളൂരിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ വെച്ച് കുപ്പി ഉപയോഗിച്ച് സിംഗ് ഗണേഷിന്റെ തലക്കടിക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമത്തെ ഉദ്ദരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. ബി.ജെ.പിയുടെ കുതിര കച്ചവടത്തെ ഭയന്നാണ് കോണ്‍ഗ്രസ് എം.എല്‍.എമാരെ കര്‍ണാടകയില്‍ പാര്‍ട്ടി റിസോര്‍ട്ടില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ജനതാദളു(സെക്കുലര്‍)മായി സഖ്യത്തിലുള്ള കര്‍ണാടകയില്‍ […]

Uncategorized

അപകടകരമായ വീഡിയോകളെ നീക്കാനൊരുങ്ങി യൂട്യൂബ്

അപകടകരമായ രീതിയിലുള്ളതും മാനസികമായി തളര്‍ത്തുന്നതുമായ വീഡിയോകളെ തുടച്ചുനീക്കാനൊരുങ്ങി യൂട്യൂബ്. ഇനി മുതല്‍ ഇത്തരം വീഡിയോകള്‍ക്ക് യൂട്യൂബില്‍ സ്ഥാനമുണ്ടാവില്ല. ചില വീഡിയോകള്‍ ചിലരെ മാനസികമായി തളര്‍ത്തും, ചിലത് അപകടം ക്ഷണിച്ചുവരുത്തും, ഇത്തരം വീഡിയോകള്‍ നിരോധിക്കുമെന്നും യൂട്യൂബ് അധികൃതര്‍ വ്യക്തമാക്കുന്നു. ഇത്തരം വീഡിയോകള്‍‌ ചിലപ്പോഴൊക്കെ മരണത്തിന് തന്നെ കാരണ മാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇനി മേലില്‍‌ ഇതിനൊന്നും ഇവിടെ സ്ഥാനമില്ല എന്നാണ് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ ഷെയറിങ് സൈറ്റായ യൂട്യൂബിന്റെ നിലപാട്. ഈ വീഡിയോകളെ എപ്രിലോടുകൂടി നീക്കം ചെയ്യാനാണ് തീരുമാനം. ഇതുപോലെ […]

India Kerala Uncategorized

ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കം; കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രചാരണ സമിതി ചെയര്‍മാന്‍ കെ മുരളീധരന്‍ എന്നിവരാണ് ഡല്‍ഹിയിലെത്തിയത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പുനഃസംഘന ചര്‍ച്ചകള്‍ക്കെത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് ഒരുക്കവും ചര്‍ച്ച ചെയ്തിരുന്നു. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് നിലവിലെ സ്ഥിതി വിശദീകരിക്കുകയും ചെയ്തിരുന്നു. […]

Uncategorized

കശ്മീരിലെ അക്രമം; ഐ.എ.എസ് ജേതാവ് രാജിവെച്ച് രാഷ്ട്രീയത്തിലേക്ക്

2010ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കശ്മീരില്‍ നിന്നുള്ള ഐ.എ.എസ് ഓഫീസര്‍ ഷാ ഫൈസല്‍ രാഷ്ട്രീയത്തിലേക്ക്. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കശ്മീരില്‍ നിന്നും അദ്ദേഹം മത്സരിക്കുമെന്നാണ് സൂചന. നാഷണല്‍ കോണ്‍ഫറന്‍സ് ടിക്കറ്റിലായിരിക്കും ഷാ ഫൈസല്‍ മത്സരിക്കുകയെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് റിപ്പോര്‍ട്ടു ചെയ്തു. എന്തുകൊണ്ടാണ് ഐ.എ.എസ് പദവി രാജിവെച്ചതെന്നു ഷാ ഫൈസല്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടു. ഭാവി പരിപാടികള്‍ വെള്ളിയാഴ്ച്ച പത്രസമ്മേളനത്തില്‍ പറയുമെന്നും ഷാ പറഞ്ഞു. ഷാ ഫൈസലിന്റെ ഫേസ്ബുക്ക് പോസ്റ്റ്: “കാശ്മീരികളെ നിരന്തരം കൊന്നൊടുക്കുന്നതിനെതിരെയും […]

Technology Uncategorized

1.25 ലക്ഷത്തിന്റെ ഐഫോൺ XS മാക്സ് പൊട്ടിത്തെറിച്ചു

ആപ്പിളിന്റെ പുതിയ മോഡലുകളിലൊന്നായ ഐഫോൺ XS മാക്സ് പൊട്ടിത്തെറിച്ചു. യു.എസിലെ ഓഹിയോയിലെ കൊളംബസിലാണ് സംഭവം. ജോഷ് ഹില്ലാഡ് എന്നയാളുടെ ഫോണാണ് പൊട്ടിത്തെറിച്ചത്. ആഴ്ചകൾക്ക് മുൻപ് വാങ്ങിയതായിരുന്നു ഫോണ്‍. പാന്റ്സിന്റെ പോക്കറ്റിലിരുന്ന ഐഫോൺ ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു. ഫോൺ ചൂടായതോടെ തീപിടിച്ചതാണെന്ന് കരുതി പുറത്തേക്ക് എറിഞ്ഞതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. അതേസമയം വിവരം ആപ്പിൾ അധികൃതരെ അറിയിച്ചെങ്കിലും വേണ്ട നടപടി എടുത്തില്ലെന്നും ജോഷ് ഹില്ലാഡ് പരാതിപ്പെട്ടു. ഫോൺ തീപിടിച്ച ഉടനെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടെങ്കിലും തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. നിരവധി തവണ […]

Uncategorized

കണ്ണില്‍ കുരുവുണ്ടായാല്‍..

വായുവിലെ പൊടിപടലങ്ങളിൽ നിന്നും നേത്രഗോളത്തെ സംരക്ഷിക്കാനായി ഒരു കർട്ടൻ പോലെ രൂപകല്‍പന ചെയ്തിട്ടുള്ളവയാണ് നമ്മുടെ കൺപോളകൾ. ഇതിനുള്ളിൽ തന്നെ നൂറോളം ചെറുഗ്രന്ഥികളും സ്ഥിതി ചെയ്യുന്നു. നേത്രഗോളത്തെ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന കണ്ണുനീർ പാളിയുടെ നനവ് നഷ്ടപെടാതെ സൂക്ഷിക്കുകയും അതിനാവശ്യമുള്ള ധാതുലവണങ്ങളും രോഗാണുനാശകമായ പദാർത്ഥങ്ങളും നൽകുന്നത് ഇതേ ഗ്രന്ഥികളിൽ നിന്നൊഴുകുന്ന സ്രവങ്ങളാണ്. ഇടയ്ക്കിടെയുള്ള കണ്ണ് ചിമ്മലിലൂടെയാണ് കണ്ണിന്റെ സ്ഥായിയായ ഈ നനവ് നിലനിന്നു പോകുന്നത്. ചിലപ്പോൾ അണുബാധ മൂലമോ നീർകെട്ടുമൂലമോ ചെറുകുഴലുകളിലൂടെയുള്ള ഈ സ്രവങ്ങളുടെ ഒഴുക്ക് തടസ്സപ്പെടുകയും തുടർന്ന് നല്ല […]

Uncategorized

വിശുദ്ധ കഅ്ബാലയത്തെ പൊതിയുന്ന കിസ്‍വ തുണി സ്വന്തമാക്കി ഫുട്ബോൾ താരം ഓസിൽ

വിശുദ്ധ കഅ്ബാലയത്തെ പൊതിയുന്ന കിസ്‍വ തുണി സ്വന്തമാക്കി ലോക ഫുട്ബോൾ താരം മെസ്യൂത് ഓസിൽ. മക്കയിലെ പുണ്യമാക്കപ്പെട്ട കഅ്ബാലയത്തെ പൊതിയുന്ന കിസ്‍വ തുണിയുടെ ചെറിയ ഭാഗം അദ്ദേഹത്തിന്റെ ലണ്ടനിലെ വീട്ടിൽ ഫ്രയിം ചെയ്തുവെച്ചത് നോക്കി നിൽക്കുന്ന ഫോട്ടോ ഓസിൽ തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിലയിടാനാവാത്ത ഈ സമ്മാനം സ്വന്തമാക്കാനായത് വലിയ സൗഭാഗ്യമാണെന്നും അതിന് ദൈവത്തിനാണ് സർവ സ്തുതിയെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു. കഅ്ബാലയത്തെ പൊതിയുന്ന കറുപ്പ് തുണിയാണ് കിസ്‍വ. ബലിപെരുന്നാളിന്റെ തലേന്ന് ദുൽഹജ്ജ് ഒമ്പതിന് കിസ്‍വകൊണ്ട് […]