അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്ന നടപടിയുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങളുമായി ഹൈക്കോടതി. അരിക്കൊമ്പനെ മാറ്റുമ്പോള്‍ സഞ്ചാര പാതയിലടക്കം തടസങ്ങള്‍ ഉണ്ടാകരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇതിനായി അതാത് ജില്ലാ കളക്ടര്‍മാര്‍ മേല്‍നോട്ടം വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. കാട്ടാനയെ പറമ്പിക്കുളത്തേക്ക് മാറ്റുമ്പോള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ ആവശ്യമായ പൊലീസിനെ അകമ്പടിക്കായി നല്‍കണമെന്നും ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. അരിക്കൊമ്പനെ പിടികൂടി പറമ്പികുളത്തെത്തിക്കാനുള്ള ചുമതല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉള്‍പ്പെടുന്ന മൂന്നംഗ സംഘത്തിനെന്നും കോടതി ഉത്തരവില്‍ പറയുന്നു. ആനയെ പിടികുടുന്നതും പറമ്പിക്കുളത്ത് എത്തിക്കുന്നതും വരെയുളള നടപടികള്‍ പൊതുജനങ്ങള്‍ […]
Uncategorized
നാളെ മാനത്തുകാണാം ഒരു വിസ്മയക്കാഴ്ച; മണിക്കൂറുകളോളം ചന്ദ്രന്‍ ശുക്രനെ പൂര്‍ണമായും മറയ്ക്കും
ആകാശക്കാഴ്ചകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് മാര്‍ച്ച് മാസം ഒരുക്കിയത് ഒരു വിരുന്ന് തന്നെയായിരുന്നു. ശുക്രന്‍- വ്യാഴം ഒത്തുചേരലായാലും ചന്ദ്രന്‍-ശനി ഒത്തുചേരലായാലും എല്ലാ വിസ്മയങ്ങളും വാനനിരീക്ഷകര്‍ക്ക് പ്രീയപ്പെട്ടവ തന്നെ. ചന്ദ്രന്‍ ശുക്രനെ മറയ്ക്കുന്ന കാഴ്ച കാണണമെന്നുണ്ടോ? നാളെ ആ അപൂര്‍വ കാഴ്ചയും ആകാശത്ത് ദൃശ്യമാകും. നഗ്നനേത്രങ്ങള്‍ കൊണ്ട് തന്നെ ഈ ആകാശവിസ്മയം കാണാമെന്നതാണ് ശ്രദ്ധേയമായ കാര്യം. ശുക്രനും ഭൂമിയ്ക്കുമിടയിലൂടെ ചന്ദ്രന്‍ കടന്നുപോകുന്ന കാഴ്ചയാണ് നാളെ വൈകീട്ട് ആകാശത്ത് ദൃശ്യമാകുക. ചന്ദ്രന്‍ ഈ വിധത്തില്‍ കടന്നുപോകുന്ന സമയം ശുക്രന്‍ പൂര്‍ണമായി മറഞ്ഞിരിക്കുന്നതായി നമ്മുക്ക് […]
ജപ്പാനിൽ പൂച്ചകളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നു; സുരക്ഷ വർധിപ്പിച്ച് അധികൃതർ
ജപ്പാനിലെ സൈതാമ സിറ്റിയിൽ പൂച്ചകൾ കൂട്ടത്തോടെ കൊല്ലപ്പെടുന്നു. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വളരെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ പൂച്ചയുടെ മൃതദേഹങ്ങൾ കണ്ടെത്തി. സിഎൻഎനിൻ്റെ റിപ്പോർട്ട് പ്രകാരം അധികൃതർ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. പൂച്ചകളുടെ തലയും കൈകാലുകളും മുറിച്ചുമാറ്റി വിവിധയിടങ്ങളിൽ ഉപേക്ഷിച്ചാണ് കൊലപാതകങ്ങൾ നടക്കുന്നത്. കൊലയ്ക്ക് പിന്നിൽ ആരാണെന്നതിനെപ്പറ്റി ഇതുവരെ വിവരങ്ങളില്ല. മുൻപും ഇതിനു സമാനമായ തരത്തിലുള്ള കൊലപാതകങ്ങൾ ഇവിടെ നടന്നിട്ടുള്ളതിനാൽ അധികൃതർ വളരെ ഗൗരവമായാണ് ഈ കൊലപാതകങ്ങളെ കാണുന്നത്. സ്കൂൾ വിദ്യാർത്ഥികളെ അധ്യാപകർ അനുഗമിക്കണമെന്നും […]
ത്രിപുരയിൽ സർക്കാർ രൂപീകരണ ചർച്ച; അമിത് ഷാ ഇന്ന് ഗുവഹത്തിയിൽ
ത്രിപുരയിലെ സർക്കാർ രൂപീകരണം സംബന്ധിച്ച് അന്തിമ ചർച്ചകൾ ഇന്ന് ഗുവഹത്തിയിൽ നടക്കും. ചർച്ചകൾക്കായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഗുവഹത്തിയിൽ എത്തും. മുഖ്യമന്ത്രിയായി മണിക് സഹ തന്നെ തുടരാൻ കഴിഞ്ഞ ദിവസം വൈകീട്ട് ഡൽഹിയിൽ നടന്ന ചർച്ചകളിൽ ധാരണ ആയി എന്നാണ് സൂചന. എന്നാൽ കേന്ദ്രമന്ത്രി പ്രതിമ ഭൗമികിനുള്ള സ്ഥാനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം ആയിട്ടില്ല. ബിപ്ലബ് കുമാർ ദേബ് അടക്കമുള്ള ഒരു വിഭാഗം നേതാക്കൾ പ്രതിമ ഭൗമിക്കിനെ പിന്തുണച്ചു രംഗത്തുണ്ട്. സംസ്ഥാന പാർട്ടിയിലെ […]
മെസിക്ക് ഭീഷണിക്കത്ത്; ഭാര്യയുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് നേരെ വെടിവയ്പ്
ഫുട്ബോൾ താരം ലിയോണൽ മെസിയുടെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് നേരെ വെടിവയ്പ് . കഴിഞ്ഞ ദിവസം രാത്രി അജ്ഞാതരെത്തി സൂപ്പർമാർക്കറ്റിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് അർജന്റീന പൊലീസ് അറിയിച്ചു. മെസിയെ ഭീഷണിപ്പെടുത്തുന്ന സന്ദേശവും ഉപേക്ഷിച്ചാണ് സംഘം മടങ്ങിയത്. ‘മെസി, ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു. ജാവ്കിൻ ഒരു നാർക്കോയാണ്. അവൻ നിങ്ങളെ പരിപാലിക്കില്ല’- കുറിപ്പിൽ പറയുന്നു. സൂപ്പർമാർക്കറ്റിന്റെ സമീപത്തുനിന്ന് 14 ബുള്ളറ്റുകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മെസിയുടെ ജന്മനാടായ റൊസാരിയോയുടെ മേയറാണ് പാബ്ലോ ജാവ്കിൻ. മെസ്സിയുടെ ഭാര്യ അന്റോനല്ല […]
65 രാജ്യങ്ങളിലെ പ്രതിനിധികൾ മത്സരിച്ചു; ഖുറാൻ പാരായണ മത്സരത്തിൽ നാലാം സ്ഥാനത്തെത്തി ഇന്ത്യക്കാരൻ, അഭിമാനം
മത്സരത്തിൽ രാജ്യത്തെ 1.33 ബില്യൺ ജനങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളുടെയും അന്തസത്ത ഒന്നുതന്നെയാണെന്ന് അഹമ്മദ് അഭിപ്രായപ്പെട്ടു. ദില്ലി: ഈജിപ്തിൽ നടന്ന ലോക ഖുറാൻ പാരായണ മത്സരത്തിൽ നാലാം സ്ഥാനം നേടി ഇന്ത്യക്കാരൻ. അസമിലെ കരിംഗഞ്ച് സ്വദേശിയായ കാരി മഞ്ജൂർ അഹമ്മദ് (26) ആണ് ഇന്ത്യക്കായി നാലാം സ്ഥാനം നേടിയത്. നേരത്തെ, തുർക്കിയിലും മലേഷ്യയിലും നടന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്ത് അഞ്ച്, ഒമ്പത് സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. മത്സരത്തിൽ രാജ്യത്തെ 1.33 ബില്യൺ ജനങ്ങളെ പ്രതിനിധീകരിച്ച് […]
‘ഫസ്റ്റ് ഷോ കഴിയുമ്പോൾ സിനിമ കൊള്ളില്ല എന്ന് പറയുന്നത് എന്ത് ആവിഷ്കാര സ്വാതന്ത്ര്യമാണ്’; ഓൺലൈൻ റിവ്യൂവേഴ്‌സിനെതിരെ മുകേഷ്
അനിഖ സുരേന്ദ്രൻ, മെൽവിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആൽഫ്രഡ് ഡി സാമുവൽ സംവിധാനം നിർവഹിച്ച ഓ മൈ ഡാർലിംഗ് മികച്ച അഭിപ്രായവുമായി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആഷ് ട്രീ വെഞ്ജ്വെഴ്സിൻ്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രത്തിൻ്റെ നിർമ്മാണം. കേവലമൊരു ടീനേജ് ലൗ സ്റ്റോറി മാത്രം ആക്കാതെ ഗൗരവപൂർണമായ ഒരു വിഷയം കൂടി ചിത്രം ചർച്ച ചെയ്യുന്നുണ്ട് എന്നത് ഈ സിനിമയെ വ്യത്യസ്തമാക്കുന്നു. ഇപ്പോഴിതാ ഓൺലൈൻ നിരൂപകരെ കുറിച്ച് ചിത്രത്തിലെ അഭിനയിച്ച നടൻ മുകേഷ് പറഞ്ഞ വാക്കുകൾ വൈറലായിരിക്കുകയാണ്. […]
‘ഒരൽപ്പം തെറ്റിയിരുന്നെങ്കിൽ…’..ഷൂട്ടിംഗിനിടെ ട്രക്കിന്റെ നിയന്ത്രണം വിട്ടു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വിശാല്‍
സിനിമാ ചിത്രീകരണത്തിനിടെ നടന്ന അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നടൻ വിശാൽ. ‘മാർക്ക് ആന്റണി’ എന്ന പുതിയ ചിത്രത്തിനായി പൂനമല്ലിയിൽ സംഘട്ടനരംഗം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം. അപകട വീഡിയോ നടൻ തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. ആക്ഷന്‍ രംഗത്തിനായി ഉപയോഗിച്ചിരുന്ന വലിയ ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ‘ഏതാനും നിമിഷങ്ങളും ഏതാനും ഇഞ്ചുകളും കൊണ്ട് എന്റെ ജീവിതം നഷ്ടമായെന്ന് ഓര്‍ത്തു. ദൈവത്തിന് നന്ദി. എല്ലാം പഴയത് പോലെയായി ഞങ്ങള്‍ ഇപ്പോള്‍ ബാക്കി ഷൂട്ടിംഗ് ആരംഭിച്ചു’, വീഡിയോ പങ്കുവെച്ച് വിശാല്‍ […]
നടപടിക്രമങ്ങളിൽ വീഴ്ചയില്ല, ബിജുകുര്യന് ഇസ്രായേലിലേക്ക് പോകാൻ യോഗ്യതയുണ്ട്; കൃഷി വകുപ്പ്
നൂതന കൃഷിരീതികൾ പഠിക്കാൻ ഇസ്രായേലിലേക്ക് പോയ കണ്ണൂർ സ്വദേശി ബിജു കുര്യനെ തെരഞ്ഞെടുത്തതിൽ വീഴ്ചയില്ലെന്ന് കൃഷിവകുപ്പ്. പഠന യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെടാൻ ബിജു കുര്യന് യോഗ്യതയുണ്ടെന്ന് കൃഷിവകുപ്പ് നിയോഗിച്ച അന്വേഷണ സംഘം വ്യക്തമാക്കി. ബിജു കുര്യന്റെ കണ്ണൂർ ഇരിട്ടി പായത്തെ കൃഷിഭൂമിയിൽ പ്രത്യേക സംഘം പരിശോധന നടത്തി. അന്വേഷണ ചുമതലയുള്ള കണ്ണൂർ, കാസർഗോഡ് ജില്ലാ കൃഷി ഓഫീസർമാർ രണ്ട് ദിവസത്തിനകം കൃഷി വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കും.ബിജു കുര്യൻ മികച്ച കർഷകനെന്ന് പഞ്ചായത്ത് അംഗം അനിൽ പറഞ്ഞു. മുങ്ങാൻ പദ്ധതിയുണ്ടെന്ന് […]
പശ്ചിമ കൊച്ചിയിലെ കുടിവെള്ള പ്രശ്‌നം; ഉടൻ പരിഹാരമെന്ന് കെജെ മാക്‌സി
ഒരാഴ്ചകൊണ്ട് തീരാവുന്ന താത്കാലിക പ്രശ്‌നമാണെന്നും കെജെ മാക്‌സി പറഞ്ഞു. കുടിവെള്ളം മുടങ്ങുന്ന അവസ്ഥ ഉണ്ടായിട്ടില്ല എന്ന് എംഎൽഎ ന്യൂസ് ഈവനിംഗിൽ പറഞ്ഞു. മറ്റ് ആവശ്യങ്ങൾക്ക് ലഭിക്കുന്ന വെള്ളത്തിൽ കുറവുണ്ടായിട്ടുണ്ടാകാമെന്ന് എംഎൽഎ പറഞ്ഞു. കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് ജില്ലാ കളക്ടർ ഉറപ്പുനൽകിയിട്ടുണ്ട്. തുടർച്ചയായ രണ്ട് മാസമായി കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് ഫോർട്ട് കൊച്ചി തുരുത്ത് നിവാസികൾ പറയുന്നത്. കുടിക്കാനോ ഭക്ഷണം പാചകം ചെയ്യാനോ പോലും നിവർത്തിയില്ലാതായതോടെ നാട്ടുകാർ പ്രതിഷേധവുമായി കുന്നുംപുറം റോഡ് ഉപരോധിച്ചു. ചെമ്പും കുടങ്ങളുമായി സ്ത്രീകൾ ഉൾപ്പടെയുള്ളവർ […]