യുഎഇയിൽ ഡോക്ടർമാർക്കും എൻജിനീയർമാക്കും ഗോൾഡൻ വിസ പ്രഖ്യാപിച്ചു. പത്തുവർഷം കാലാവധിയുള്ള താമസവിസയാണ് ഗോൾഡൻ വിസ. മികച്ച വിദ്യാർഥികൾക്കും കുടുംബത്തിനും ഗോൾഡൻ വിസക്ക് അപേക്ഷിക്കാം. നേരത്തേ മുൻനിര ബിസിനസ് പ്രമുഖർക്കും, വിദഗ്ധർക്കും പ്രഖ്യാപിച്ച പത്തുവർഷത്തെ ഗോൾഡൻ വിസ കൂടുതൽ രംഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് യുഎഇ. പുതിയ പ്രഖ്യാപനനുസരിച്ച് ഡോക്ടറേറ്റ് ബിരുദം നേടിയവർക്കും മുഴുവൻ ഫിസിഷ്യൻമാർക്കും ഗോൾഡൻ വിസക്ക് അപേക്ഷിക്കാം. വിവിധ മേഖലയിലെ എൻജിനീയർമാർക്കും ഇതിന് യോഗ്യതയുണ്ട്. കമ്പ്യൂട്ടർ എൻജിനീയറിംഗ്, ഇലക്ട്രോണിക്സ്, പ്രോഗ്രാമിങ്, ഇലക്ട്രിസിറ്റി, ബയോടെക്നോളജി എന്നീ മേഖലയിലെ എഞ്ചിനീയർമാക്കാണ് ഈ […]
UAE
അബൂദബിയിലേക്ക് പോകുന്നവർക്ക് പുതിയ നിയന്ത്രണങ്ങൾ
അബൂദബി എമിറേറ്റിലേക്ക് പോകുന്നവർക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഈമാസം എട്ട് മുതലാണ് പുതിയ നിബന്ധനകൾ നിലവിൽ വരിക. മറ്റു എമിറേറ്റുകളിൽ നിന്ന് അബൂദബിയിലേക്ക് പ്രവേശിക്കാൻ 48 മണിക്കൂറിനുള്ളിൽ ലഭിച്ച ഡി പി ആർ ടെസ്റ്റിലോ, പി സി ആർ ടെസ്റ്റിലോ ഫലം നെഗറ്റീവ് ആയിരിക്കണം. അബൂദബിയിലെത്തുന്നവർ നാല് ദിവസമോ അതിൽ കൂടുതലോ എമിറേറ്റിൽ തങ്ങിയാൽ നാലാം ദിവസം അവർ വീണ്ടും പി സി ആർ പരിശോധനക്ക് വിധേയമാകണം. എട്ട് ദിവസമോ അതിൽ കൂടുതലോ അബൂദബിയിൽ തങ്ങുന്നവർ എട്ടാം […]
ഇന്ത്യ – യുഎഇ സാമ്പത്തിക സഹകരണം ശക്തമാക്കും
ഇന്ത്യ – യു.എ.ഇ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി രൂപവത്കരിച്ച ജോയിന്റ് ടാസ്ക് ഫോഴ്‌സിന്റെ എട്ടാമത് യോഗം നടന്നു. വെർച്വൽ ഫോർമാറ്റിൽ സംഘടിപ്പിച്ച യോഗത്തിൽ ഇന്ത്യ ആതിഥേയത്വം വഹിച്ചു. ഇന്ത്യൻ റെയിൽവേ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ, അബുദാബി എമിറേറ്റ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ശൈഖ് ഹമീദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ഇരു രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘത്തിന് നേതൃത്വം നൽകി. ലോകത്ത് കോവിഡ് വെല്ലുവിളി തീർത്ത സമീപകാല സാഹചര്യത്തില്‍ സാമ്പത്തിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയെന്ന […]
ഇന്ത്യയില്‍ നിന്നുള്‍പ്പടെ യു.എ.ഇയിലേക്ക് യാത്രക്കാരുടെ തിരക്ക്
തൊഴിൽ വിസകൾ കൂടി അനുവദിച്ചു തുടങ്ങിയതോടെ യു.എ.ഇയിലേക്ക് ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് യാത്രക്കാരുടെ തിരക്ക്. മറ്റു ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇടത്താവളം എന്ന നിലക്ക് കൂടി യു.എ.ഇയെ പലരും ആശ്രയിക്കുന്നുണ്ട്. കൂടുതൽ യാത്രക്കാരെ ലഭിക്കാൻ വിമാന കമ്പനികൾ പുതിയ ഓഫറുകളും പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മുതലാണ് യു.എ.ഇ തൊഴിൽ വിസ കൂടി അനുവദിക്കാൻ തീരുമാനിച്ചത്. ഇതേ തുടർന്ന് ആയിരക്കണക്കിന് ഗാർഹിക വിസാ അപേക്ഷകളാണ് ലഭിച്ചത്. റിക്രൂട്ട്മെൻറ് സ്ഥാപനങ്ങളിലും തിരക്ക് വർധിച്ചു. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലെ […]
കോവിഡ് കാലത്ത് വിസ തീർന്നവർ ഈ മാസം 11 ന് മുമ്പ് തിരിച്ചുപോകണമെന്ന് യു.എ.ഇ
കോവിഡ് കാലത്ത് കാലാവധി പിന്നിട്ട താമസ വിസക്കാർക്ക് യുഎഇയിൽ നിന്ന് പിഴയില്ലാതെ മടങ്ങാനുള്ള അവസാന സമയം ഈ മാസം 11 ന് അവസാനിക്കും. പിന്നീട് യുഎഇയിൽ തങ്ങുന്ന ഓരോ ദിവസത്തിനും പിഴ നൽകേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 2020 മാർച്ച് ഒന്നിനും ജൂലൈ 12നും കാലാവധി തീർന്ന റെസിഡന്‍റ് വിസക്കാരാണ് ഈ മാസം 11 ന് മുമ്പ് മടങ്ങേണ്ടത്. അല്ലാത്ത പക്ഷം ഇവർ പുതിയ വിസയിലേക്ക് മാറി താമസം നിയമവിധേയമാക്കണം. കാലാവധി തീർന്ന വിസിറ്റ് വിസക്കാർക്ക് […]
ഈ മാസം തുറക്കുന്നു ദുബെെ ഗ്ലോബല്‍ വില്ലേജ്
ദുബൈ ഗ്ലോബൽ വില്ലേജ് പുതിയ സീസണ് ഈ മാസം 25ന് തുടക്കം. കനത്ത സുരക്ഷാ മുൻകരുതലുകളോടെയാകും പുതിയ സീസൺ. മുൻകൂട്ടി ടിക്കറ്റുകൾ വാങ്ങാൻ വിപുലമായ സംവിധാനങ്ങളാണ് ഇക്കുറി ഏർപ്പെടുത്തുക. ഗ്ലോബൽ വില്ലേജ് തുറക്കുന്നതിന്റെ ഭാഗമായി പുതിയ വെബ്സൈറ്റും മൊബൈൽ ആപ്പും ആരംഭിക്കും. ടിക്കറ്റുകൾ മുൻകൂട്ടി വാങ്ങാനും കാർണിവൽ റൈഡുകൾക്ക് സുരക്ഷിതമായി ഉള്ളിൽ കയറാനും ഇതിലൂടെ സഹായകമാകും. വില്ലേജിന്റെ ശേഷി മുൻനിർത്തി നിശ്ചിത ശതമാനം സന്ദർശകരെയാകും ഉള്ളിൽ പ്രവേശിപ്പിക്കുക. വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും തത്സമയ വിവരങ്ങൾ അറിയാനും സൗകര്യം ഏർപ്പെടുത്തും. […]
അറബ് ടെക് പ്രതിസന്ധിയിൽ; പ്രവർത്തനം നിർത്തിയേക്കും
നേരത്തെ തന്നെ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട സ്ഥാപനമാണ് അറബ്ടെക് . കോവിഡ് വ്യാപനം മൂലം നിർമാണ മേഖലയിൽ രൂപപ്പെട്ട അനിശ്ചിതത്വം കമ്പനിക്ക് പുതിയ വിനയായി മാറിയെന്ന്റോയിേട്ടഴ്സ് റിപ്പോർട്ട് ചെയ്തു യുഎഇയിലെ പ്രമുഖ നിർമാണ കമ്പനിയായ അറബ് ടെക് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. കമ്പനി പ്രവർത്തനം നിർത്തുന്നതിന് ഓഹരി ഉടമകളുടെ യോഗം അനുമതി നൽകിയെന്നാണ് വിവരം. പതിനായിരത്തിലേറെ തൊഴിലാളികളാണ് കമ്പനിയിലുള്ളത്. നേരത്തെ തന്നെ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട സ്ഥാപനമാണ് അറബ് ടെക് . കോവിഡ് വ്യാപനം മൂലം നിർമാണ […]
കോവിഡ് വ്യാപനം; ദുബൈയിൽ വീണ്ടും നിയന്ത്രണം
കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ ദുബൈയിലെ ഹോട്ടലുകളുടെ പ്രവൃത്തി സമയം വെട്ടിച്ചുരുക്കി. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ ദുബൈയിലെ ഹോട്ടലുകളുടെ പ്രവൃത്തി സമയം വെട്ടിച്ചുരുക്കി. രാത്രി ഒരു മണിക്ക് മുമ്പ് വിനോദപരിപാടികൾ അവസാനിപ്പിക്കണം. യു എ ഇയിൽ ഇന്ന് കോവിഡ് ബാധിച്ച് രണ്ടുപേർ കൂടി മരിച്ചു. 1008 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ദുബൈയിലെ വിനോദകേന്ദ്രങ്ങൾ, ഹോട്ടലുകൾ സമ്മേളനകേന്ദ്രങ്ങൾ എന്നിവക്ക് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയതായി ഖലീജ് ടൈംസാണ് റിപ്പോർട്ട് ചെയ്തത്. വിനോദപരിപാടികൾ രാത്രി ഒന്നിന് […]
നിര്‍ത്തിവെച്ച ടൂറിസ്റ്റ്, സന്ദര്‍ശന വിസകള്‍ യു.എ.ഇ വീണ്ടും അനുവദിച്ചു തുടങ്ങി
കോവിഡ് കാരണം നിര്‍ത്തിവെച്ച ടൂറിസ്റ്റ്, സന്ദര്‍ശന വിസകള്‍ യു.എ.ഇ വീണ്ടും അനുവദിച്ചു തുടങ്ങി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ വിനോദസഞ്ചാര-സാമ്പത്തിക മേഖലകളില്‍ ഉണര്‍വ്വുണ്ടാക്കാനാണ് വീണ്ടും വീസ അനുവദിച്ചു തുടങ്ങിയത്. എന്നാല്‍, വർക് പെർമിറ്റ് തൽക്കാലം അനുവദിക്കില്ലെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഎഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അധികൃതർ അറിയിച്ചു. ലോക്ഡൗണിനെ തുടർന്ന് മാര്‍ച്ച് 17നായിരുന്നു വീസകൾ നിർത്തലാക്കിയത്. ദുബൈയില്‍ നേരത്തെ വിസകള്‍ അനുവദിച്ച് തുടങ്ങിയിരുന്നു.
ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കുന്ന തയ്യാറെടുപ്പിലാണ് സൗദി
ഉംറ തീർത്ഥാടനം പുനരാരംഭിക്കുന്നതിനായി ഭൂരിഭാഗം സേവനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാക്കുമെന്ന് സൗദിയിലെ ഹജ്ജ് ഉംറ മന്ത്രി. കോവിഡ് സാഹചര്യത്തില്‍ തീർത്ഥാടകർക്ക് മികച്ച സേവനം നൽകുന്നതിനായാണ് ഓണ്ലൈന് സൌകര്യമൊരുക്കുന്നത്. ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ സ്വീകരിച്ച് ഉംറ തീർത്ഥാടനം പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സൗദിയെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ മുൻകരുതലുകൾ പാലിച്ച് കൊണ്ട് ഉംറ തീർത്ഥാടനം പുനരാരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ് സൗദിയെന്ന്, ഹജ്ജ്, ഉംറ മന്ത്രി മുഹമ്മദ് സ്വാലിഹ് ബെൻതൻ പറഞ്ഞു. തീർത്ഥാടകർക്ക് മികച്ച അനുഭവം നൽകുന്നതിനായി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കൊണ്ടാണ് തീർത്ഥാടനം പുനരാരംഭിക്കുക. […]