മലയാളി നഴ്സ് ഉള്‍പ്പെടെ 7 പേര്‍ ഇന്ന് ഗള്‍ഫിൽ രോഗം ബാധിച്ച് മരിച്ചു. കുവൈത്തില്‍ നാലും അബുദബിയില്‍ രണ്ടും യു.എ.ഇയില്‍ മൂന്നും പേരാണ് മരിച്ചത്. കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിക്കുന്ന മലയാളികളുടെ എണ്ണത്തിൽ വര്‍ധനവ്. മലയാളി നഴ്സ് ഉള്‍പ്പെടെ 7 പേര്‍ ഇന്ന് ഗള്‍ഫിൽ രോഗം ബാധിച്ച് മരിച്ചു. കുവൈത്തില്‍ നാലും യു.എ.ഇയില്‍ മൂന്നും പേരാണ് മരിച്ചത്. നഴ്സായ പത്തനംതിട്ട സ്വദേശി അന്നമ്മ ചാക്കോ ആണ് കുവൈത്തില്‍ മരിച്ചത്. കണ്ണൂര്‍ പാനൂര്‍ സ്വദേശി തയ്യുള്ളതിൽ ഖാദർ ദുബൈയിൽ […]
UAE
വന്ദേഭാരത് മിഷൻ മൂന്നാംഘട്ടം; കേരളത്തിലേക്ക് 85 വിമാനങ്ങൾ, 56 വിമാനങ്ങളും യു.എ.ഇയിൽ നിന്ന്
വന്ദേഭാരത് മിഷൻ മൂന്നാംഘട്ടത്തിൽ ഗൾഫിൽ നിന്ന് കേരളത്തിലേക്ക് 85 വിമാനങ്ങൾ എത്തും വന്ദേഭാരത് മിഷൻ മൂന്നാംഘട്ടത്തിൽ ഗൾഫിൽ നിന്ന് കേരളത്തിലേക്ക് 85 വിമാനങ്ങൾ എത്തും. ഏറ്റവും കൂടുതൽ വിമാനങ്ങൾ എത്തുന്നത് യു.എ.ഇയിൽ നിന്നാണ്. ഒരാഴ്ചക്കിടെ 56 വിമാനങ്ങളാണ് ദുബൈയിൽ നിന്നും അബൂദബിയിൽ നിന്നും കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് എത്തുന്നത്. ഈമാസം 26 മുതൽ ജൂൺ നാല് വരെയാണ് വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ട വിമാനങ്ങൾ പ്രവാസികളുമായി നാട്ടിലേക്ക് പറക്കുക. ഈ ഘട്ടത്തിലെ എയർ ഇന്ത്യ എക്സ്പ്രസിന്റെ 95 വിമാനങ്ങളും, എയർ […]
ഗൾഫിൽ കോവിഡ് മരണ സംഖ്യ 808 ആയി; നാലായിരത്തിലേറെ പേർക്ക് രോഗമുക്തി
ഏഴായിരത്തിലേറെ പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത് 31 പേർ കൂടി മരിച്ചതോടെ ഗൾഫിൽ കോവിഡ് മരണ സംഖ്യ 808 ആയി. ഒറ്റ ദിവസത്തിനുള്ളിലെ ഏറ്റവും ഉയർന്ന മരണസംഖ്യ കൂടിയാണ് ഇന്നലത്തേത്. ഏഴായിരത്തിലേറെ പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇതോടെ ഒരു ലക്ഷത്തി 69,000 പിന്നിട്ടു. പെരുന്നാൾ മുൻനിർത്തി ആളുകൾ പുറത്തിറങ്ങുന്നത് ശക്തമായി തടയാനാണ് ഗൾഫ് തീരുമാനം. മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും സൗദി അറേബ്യയാണ് മുന്നിൽ. ഇന്നലെ മാത്രം 13 മരണം. പുതിയ രോഗികൾ 2642. […]
സൗദിയില്‍ 5 ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ തുടങ്ങി; പാസില്ലാതെ പുറത്തിറങ്ങിയാല്‍ വന്‍പിഴയും നാടുകടത്തലും
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഇന്ന് മുതല്‍ സൈനിക നിയന്ത്രണത്തിലാണ് സൗദിയില്‍ ഇന്ന് മുതല്‍ അഞ്ച് ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ ആരംഭിച്ചു. ഈ മാസം 27 വരെ 24 മണിക്കൂറാണ് കര്‍ഫ്യൂ. പാസില്ലാതെ പുറത്തിറങ്ങിയാല്‍ പതിനായിരം റിയാല്‍ പിഴയും ജയില്‍ വാസവും നാടു കടത്തലുമാണ് ശിക്ഷ. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഇന്ന് മുതല്‍ സൈനിക നിയന്ത്രണത്തിലാണ്. അടുത്ത ബുധനാഴ്ച വരെയാണ് പെരുന്നാളിന് ജനങ്ങള്‍ പുറത്തിറങ്ങാതിരിക്കാനുള്ള കര്‍ഫ്യൂ. സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഗ്രോസറികള്‍, ഗ്യാസ് സ്റ്റേഷനുകള്‍ എന്നിവക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം. ഇവര്‍ക്ക് […]
കോവിഡ്; മണ്ണാര്‍ക്കാട് സ്വദേശി യുഎഇയില്‍ മരിച്ചു
മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി ജമീഷ് അബ്ദുൽ ഹമീദ്(26) ആണ് മരിച്ചത്. മണ്ണാർക്കാട് സ്വദേശി യു.എ.ഇയിൽ കോവിഡ് ബാധിച്ച് മരിച്ചു. മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി ജമീഷ് അബ്ദുൽ ഹമീദ്(26) ആണ് മരിച്ചത്. കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്ന് ഷാർജ കുവൈത്ത് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം.മണ്ണാർക്കാട് നെല്ലിപ്പുഴ തിട്ടുമ്മൽ ചെറുവനങ്ങാട് വീട്ടില്‍ പരേതനായ ഇബ്രാഹിമിന്റെ മകനാണ്.
ബഹ്റൈനിൽ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 240 പേർക്ക്
ഇവരിൽ 139 പേർ പ്രവാസികൾ ബഹ്റൈനിൽ വെള്ളിയാഴ്ച 240 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 139 പേർ പ്രവാസികളാണ്. 86 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.3 പേർ വിദേശത്ത് നിന്നെത്തിയവരാണ്. 4306 പേരാണ് നിലവിൽ ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 7 പേർ ഒഴികെ മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്. 8414 കോവിഡ് പോസിറ്റീവ് കേസുകളാണ് രാജ്യത്ത് ഇത് വരെയായി റിപ്പോർട്ട് ചെയ്തത്. ഇവരിൽ 4096 പേർക്ക് രോഗവിമുക്തി ലഭിച്ചു. കോവിഡ് ബാധയിൽ 12 മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ആകെ 269179 കോവിഡ് […]
കോവിഡ് 19; ഖത്തറിൽ ഇന്ന് രണ്ട് മരണം കൂടി
605 പേർക്ക് കൂടി പുതുതായി രോഗം ഭേദമായി. ആകെ രോഗമുക്തി നേടിയവർ 7893 ആയി കോവിഡ് ബാധയെത്തുടര്‍ന്ന് ഖത്തറില്‍ ഇന്ന് രണ്ട് മരണം കൂടി. 1830 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 50, 43 വയസ്സുള്ളവരാണ് മരിച്ചത്. ഇവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇതോടെ രാജ്യത്ത് മൊത്തം കോവിഡ് മരണം 19 ആയി. ഇതോടെ ആകെ രോഗികൾ 40,000 കടന്നു. 605 പേർക്ക് കൂടി പുതുതായി രോഗം ഭേദമായി. ആകെ രോഗമുക്തി നേടിയവർ 7893 ആയി. പുതുതായി 13 പേരെ കൂടി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.
കുവൈത്തിൽ 1041 പേർക്ക് കൂടി കോവിഡ്; 5 മരണം
പുതിയ രോഗികളിൽ 325 ഇന്ത്യക്കാർ. രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 18609 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1041 പേർക്കാണ് കുവൈത്തിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 18609 ആയി. പുതിയ രോഗികളിൽ325 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 5992 ആയി. 24 മണിക്കൂറിനിടെ 5 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 129 […]
ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷമായി; മരണം 731
ആറായിരത്തിൽ ഏറെ പേർക്കാണ് ഇന്നലെ ഗൾഫിൽ രോഗം സ്ഥിരീകരിച്ചത്. 17 പേർ കൂടി മരിച്ചതോടെ ഗൾഫിൽ കോവിഡ് മരണ സംഖ്യ 731 ആയി. ആറായിരത്തിൽ ഏറെ പേർക്കാണ് ഇന്നലെയും ഗൾഫിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം ഒന്നര ലക്ഷമായി. സൗദിയിൽ ഈ മാസം 23 മുതൽ 24 മണിക്കൂർ ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനം. സൗദി അറേബ്യയിൽ ഇന്നലെയും 9 മരണം. ഇതോടെ മരണസംഖ്യ 320ൽ എത്തി. കുവൈത്തിൽ മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 121 […]
ഖത്തറില്‍ 1365 പേര്‍ക്ക് കൂടി കോവിഡ്
രോഗം ഭേദമാകുന്നവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു ഖത്തറില്‍ പുതുതായി 1365 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 33,969 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണ്. 1436 പേര്‍ നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ 172 പേര്‍ അത്യാഹിത വിഭാഗത്തിലാണ് കഴിയുന്നത്. ബാക്കിയുള്ളവര്‍ വിവിധ ക്വാറന്‍റൈന്‍ സെന്‍ററുകളിലും. അതെ സമയം 529 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ അസുഖം ഭേദമായവര്‍ 4899 ആയി.