പൊന്മുടി വിനോദസഞ്ചാരകേന്ദ്രം ബുധനാഴ്ച തുറക്കും. കഴിഞ്ഞ ദിവസം കൂടിയ ജില്ലാ വികസന സമിതിയിലാണ് പൊന്‍മുടിയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ തീരുമാനമായത്. കൊവിഡും കനത്തമഴയില്‍ റോഡ് തകർന്നതും മൂലം ഏറെ നാളുകളായി അടച്ചിട്ടിരിക്കുകയായിരുന്നു. ക്രിസ്മസ് കാലത്ത് തുറക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനായി ടൂറിസം മന്ത്രിക്കും വനം മന്ത്രിക്കും പൊലീസ് , റവന്യൂ വകുപ്പുകൾക്കും സ്ഥലം എം.എല്‍.എ ഡി. കെ മുരളി നിവേദനവും നൽകി. എന്നിട്ടും തീരുമാനമാകാത്തതിനാല്‍ ജില്ലാ വികസന സമിതിയിൽ വിഷയം വീണ്ടും ചര്‍ച്ചയായി. തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിർദേശമനുസരിച്ച് […]
Travel
ഇവിടെ കുട്ടികൾക്ക് സർക്കാർ അംഗീകരിച്ച പേരുകൾ മാത്രം; ഡെന്മാർക്കിന്റെ എണ്ണിയാൽ തീരാത്ത വിശേഷങ്ങൾ…
ജീവിതനിലവാരം കൊണ്ടും ആളുകളുടെ സന്തോഷം കൊണ്ടും ഏറെ മുന്നിൽ നിൽക്കുന്ന രാജ്യമാണ് ഡെൻമാർക്ക്. വിദ്യാഭ്യാസ മേഖലയിലും സേവനമേഖലയിലും വരുമാനത്തിന്റെ കാര്യത്തിലും ഇവർ ഏറെ മുന്നിലും സന്തുഷ്ടരുമാണെന്നുമാണ് റിപ്പോർട്ടുകൾ. സഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ട നഗരം തന്നെയാണ് ഡെന്മാർക്ക്. പ്രകൃതി രമണീയമായ ഈ സ്ഥലത്ത് സഞ്ചാരികൾക്കായി നിരവധി കാഴ്ചകളും ഉണ്ട്. ഇവിടുത്തെ ആളുകൾ മറ്റു രാജ്യങ്ങളിൽ ഉള്ളവരെ അപേക്ഷിച്ച് സന്തുഷ്ടരും സംതൃപ്തരുമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഈ രാജ്യത്തിൻറെ പ്രത്യേകത എന്തെന്നാൽ ഈ നഗരം കടൽ തീരങ്ങളാലും ഉൾപ്രദേശങ്ങൾ പ്രകൃതി സൗന്ദര്യത്താലും […]
പലർക്കും അറിയാത്ത ഹുമയൂൺ ശവകുടീരത്തിന്റെ കഥകൾ; 452 വർഷത്തെ ചരിത്രം…
ഇന്ത്യയിലെ മുഗൾ വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമാണ് ദില്ലിയിലെ ഹുമയൂണിന്റെ ശവകുടീരം. വിദേശ സഞ്ചാരികൾ ഉൾപ്പെടെ പ്രതിവർഷം ദശലക്ഷക്കണക്കിന് സഞ്ചാരികൾ സന്ദർശിക്കുന്ന ഇന്ത്യയിലെ പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിത്. എന്തൊക്കെയാണ് ഹുമയൂൺ ശവകുടീരത്തിന്റെ ചരിത്രം എന്നുനോക്കാം… പതിനാറാം നൂറ്റാണ്ടിലാണ് ഈ ചരിത്രസ്മാരകം പണികഴിപ്പിച്ചത്. മുഗൾ ചക്രവർത്തിയായിരുന്ന ഹുമയൂണിന്റെ ശവകുടീരമാണിത്. ഹമീദ ഭാനു ബീഗത്തിന്റെ നിർദ്ദേശപ്രകാരമാണ് ഇങ്ങനെയൊരു ശവകുടീരം പണികഴിപ്പിച്ചത്. താജ്മഹലിന്റെ വാസ്തുവിദ്യയുമായി ഇതിന് സാമ്യമുണ്ട്. താജ്മഹലിന്റെ കഥ ലോകമെമ്പാടും പ്രസിദ്ധമാണെങ്കിലും ഹുമയൂൺ ശവകുടീരത്തിന്റെ പിന്നിലെ കഥകൾ പലർക്കും […]
യൂറോപ്പിൻ്റെ മാസ്മരികതകളിൽ കണ്ണു മങ്ങാതെ തനി കേരളീയതയിൽ ജീവിക്കാൻ കൊതിക്കുന്ന സ്വിസ്സ് മലയാളികളുടെ ഉറ്റ സുഹൃത്തു സുരാജ് കോച്ചേരി എന്ന കുട്ടൻ- വി ആർ നോയൽ രാജ്
സ്വിറ്റ്സർലണ്ടിലെ ഹൃദയഭാഗമായ സൂറിച്ചിലെ കേരളാ ഹോട്ടലിൻ്റെ ഉടമ മലയാളിയായ സുരാജ് ആണ് .എറണാകുളം ജില്ലയിലെ എടവനക്കാട് കോച്ചേരി കൃഷ്ണൻ കാർത്യായനി ദമ്പതികളുടെ മകനായ സുരാജ് സുഹൃത്തുക്കളുടെ കുട്ടനാണ്. കെ പി എം ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം ചെങ്ങന്നൂർ ഐ ടി ഐ യിൽ നിന്ന് വെൽഡിംഗ് ട്രേഡിൽ സർട്ടിഫിക്കറ്റ് നേടി. തുടർന്ന് സ്വിറ്റ്സർലണ്ടിലേക്ക്. സഹോദരിമാർ അവിടെ ജോലിയിൽ ഉണ്ടായിരുന്നതാണ് അതിന് നിമിത്തമായത്. പിന്നീട് ഇസ്രായേലിലേക്ക് . അവിടെ രണ്ടുവർഷക്കാലം കാർഷികരംഗത്ത് ജോലിയും പഠനവും. ഗജറാത്തിലെ അമുൽ എന്ന സഹകരണ […]
ഏഷ്യയുടെ ന്യൂയോർക്ക്; എണ്ണിയാൽ തീരാത്ത വിശേഷങ്ങളുമായി ഷാങ്ഹായി…
ജനസംഖ്യയിൽ വളരെയധികം മുന്നിൽ നിക്കുന്ന രാജ്യമാണ് ചൈന. അവിടെ തന്നെ ഏറ്റവും മുന്നിലാണ് ഷാങ്ഹായി നഗരം. അറിയാം ഷാങ്‌ഹായിയുടെ വിശേഷങ്ങൾ… 2014 ലെ കണക്കുകൾ വെച്ച് ഇവിടുത്തെ ജനസംഖ്യ 24 ദശലക്ഷം ആയിരുന്നു. വർഷം തോറും ഈ കണക്കുകൾ വർധിച്ചുവരികയാണ്. സാധ്യതയുടെയും വളർച്ചയുടെയും ഈ നഗരം ഏഷ്യയുടെ ന്യൂയോർക്ക് ആക്കുക എന്നതായിരുന്നു ചൈനീസ് സർക്കാരിന്റെ ലക്‌ഷ്യം. ഒരിക്കലും ഉറങ്ങാത്ത നഗരമെന്ന വിശേഷണവും അവർ അതിന് നൽകി. ലോകത്തിന്റെ സാംസ്‌കാരിക-ധനകാര്യ കേന്ദ്രമായാണ് ഷാങ്ഹായിയെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് ദശകങ്ങളിലെ […]
ഹാപ്പിയാണ് ഈ കുഞ്ഞൻ രാജ്യം; അറിയാം ഈ രാജ്യത്തിൻറെ വിശേഷങ്ങൾ….
ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന ചെറിയ ഏഷ്യൻ രാജ്യമാണ് ഭൂട്ടാൻ. ബുദ്ധമത പാരമ്പര്യം കൊണ്ടും ഭൂപ്രകൃതി കൊണ്ടും ഏറെ പ്രത്യേകതകൾ ഉള്ള രാജ്യം. സഞ്ചാരികൾക്ക് ഏറെ ഇഷ്ടപെട്ട വീണ്ടും വീണ്ടും സന്ദർശിക്കാൻ തോന്നുന്ന സന്തോഷത്തിന്റെ പറുദീസയായി ഭൂട്ടാനിനെ വിശേഷിപ്പിക്കാറുണ്ട്. സഞ്ചാരികൾക്ക് ബുദ്ധിമുട്ടൊന്നും കൂടാതെ സന്ദർശിക്കാം എന്നതാണ് ഭൂട്ടാനിനെ വിനോദ സഞ്ചാരികൾക്ക് പ്രിയപെട്ടതാക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്. കൂടാതെ ഭൂട്ടാനിനെ വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങൾ വേറെയും ഉണ്ട്. പരിസ്ഥിതി സംരക്ഷിക്കാൻ ജനങ്ങൾക്ക് ഭരണഘടനാപരമായ ബാധ്യതകളുള്ള ലോകത്തിലെ […]
സന്ദർശകരുടെ തിരക്ക്; പൊന്മുടിയിൽ നിയന്ത്രണം
സന്ദർശകരുടെ തിരക്ക് കാരണം പൊന്മുടിയിൽ നിയന്ത്രണം ഏർപ്പെടുത്തി പൊലീസും വനം വകുപ്പും. ഒക്ടോബർ മുതൽ അവധി ദിവസങ്ങളിൽ സന്ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് ആയിരിക്കും ഏർപ്പെടുത്തുക. തിരക്ക് വർധിച്ചത് അപകടങ്ങൾക്ക് കാരണമായെന്നാണ് ഔദ്യോഗിക വിലയിരുത്തൽ. അതുകൊണ്ടുതന്നെ ഒരുസമയം ആയിരം വാഹനങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം. തിരക്ക് കൂടുന്നതിനാൽ പ്രദേശത്ത് കൊവിഡ് വ്യാപന ഭീതി പടർന്നിട്ടുണ്ട്. പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത് പരിധിയിലാണ് പൊന്മുടിയെങ്കിലും യാത്ര വിതുര പഞ്ചായത്തിലൂടെയാണ്. വിതുരയിലെ എട്ട് വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ പരിധിയിലാണ്. തീവ്ര രോഗ വ്യാപന ഭീഷണി നിലനിൽക്കുന്ന […]
കേരളത്തിന്റെ ടൂറിസം മേഖല ഉണര്‍വിലേക്ക്; വയനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
കൊവിഡ് സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം കേരളത്തിലെ ടൂറിസം മേഖല ഉണരുന്നു. വയനാട് ജില്ലയില്‍ മാത്രം കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 44,052 പേര്‍ എത്തിയതായാണ് കണക്ക്. 26 ലക്ഷത്തോളം വരുമാനമുണ്ടായിട്ടുണ്ട്. സംസ്ഥാനത്തിന്റെ കോവിഡ് അതിജീവനം ടൂറിസത്തിലൂടെയായിരിക്കും എന്നതിന്റെ മികച്ച ഉദാഹരണമാണിതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. സുരക്ഷിത കേരളം സുരക്ഷിത ടൂറിസം എന്ന ലക്ഷ്യത്തോടെ വാക്‌സിനേഷന്‍ നല്‍കിയും സഞ്ചാരികളെ ബയോബബിള്‍സ് എന്ന നിലയില്‍ പരിഗണിച്ചുമാണ് ടൂറിസം കേന്ദ്രങ്ങള്‍ തുറന്നത്. വയനാട് ജില്ലയിലെ വൈത്തിരിയാണ് കേരളത്തിലെ […]
അനങ്ങൻമല; സാഹസികത ഇഷ്ടപ്പെടുന്നവരുടെ പ്രിയയിടം
ഒറ്റപ്പാലത്തിനും ചെരിപ്പുളശ്ശേരിക്കും ഇടയിലായുള്ള ഒരു ഇക്കോ ടൂറിസം കേന്ദ്രമാണ് അനങ്ങൻമല. ലോക്ഡൗൺ ഇളവ് വന്നത് മുതൽ അനങ്ങൻമലയിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. കൊവിഡിനെ തുടർന്ന് മൂന്ന് മാസത്തിലധികമായി അടച്ചിട്ട കീഴൂരിലെ ഇക്കോ ടൂറിസം കേന്ദ്രം ഓണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് തുറന്നത്. ഓണാവധിയായിരുന്ന മൂന്ന് ദിവസമാണ് അനങ്ങൻമലയോരത്തെ പ്രകൃതിഭംഗി ആസ്വദിക്കാൻ സന്ദർശകർ ഏറെയെത്തിയത്. കുടുംബവുമൊത്ത് വിശ്രമിക്കാൻ ആഗ്രഹിക്കുന്നവർക്കും സാഹസിക സഞ്ചാരികൾക്കും ഒരുപോലെ ആസ്വദിക്കാവുന്നതെല്ലാം അനങ്ങൻമല നൽകുന്നുണ്ട്. പച്ചപരവതാനി വിരിച്ച താഴ്വാരങ്ങളും മേഘങ്ങൾ ഒഴുകുന്ന ആകാശവും കോടമഞ്ഞ് പുൽകുന്ന മലത്തലപ്പുകൾ […]
ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന രാജ്യങ്ങള്‍
ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യുവാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നുകൂടി യാത്രകളെന്നും ഒരാവേശമാണ്. ഒരോ യാത്രകളില്‍ നിന്നും കിട്ടുന്ന അനുഭവങ്ങള്‍, ബന്ധങ്ങള്‍, തിരിച്ചറിവുകള്‍ ഹരം പിടിപ്പിക്കുന്ന ഓര്‍മകളാണ്. ഈ യാത്രകളെ അതിരറ്റു സ്‌നേഹിക്കുന്നവരാണ് നമ്മളില്‍ പലരും. ചിലര്‍ക്കതിനോട് എന്തെന്നില്ലാത്ത അഭിനിവേശവും ആവേശവുമാണ്. മറ്റു ചിലര്‍ക്കാവട്ടെ സ്വന്തത്തെ കണ്ടെത്താനുള്ള വഴികളും. യാത്രകളെ സ്‌നേഹിക്കുന്നവര്‍ക്കായി ഇതാ പുതിയൊരു വാര്‍ത്ത കൂടി. ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യുവാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നുകൂടി. തെക്കേ അമേരിക്കയിലെ സുരിനാമിലേക്ക് വിസയില്ലാതെ യാത്ര സാധ്യമാക്കാനൊരുങ്ങുകയാണ് അധികൃതര്‍. […]