സൂറിച് : സൂറിച് നിവാസിയും ,സംഘടനാ പ്രവർത്തകനും ,ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ മീഡിയ കോർഡിനേറ്ററുമായ ജുബിൻ ജോസെഫിന്റെ പിതാവ് വി ഡി ജോസഫ് കുന്നേപറമ്പിൽ (87 )ഇന്ന് രാവിലെ ഏഴ് മണിക്ക് മാന്നാറിലുള്ള സ്വവസതിയിൽ വെച്ച് നിര്യാതനായി .. ഭാര്യ റോസമ്മ ജോസഫ് വൈക്കം മംഗലശ്ശേരി കുടുംബാംഗമാണ് ..സംസ്കാര കർമ്മങ്ങൾ പിന്നീട് മാന്നാർ സെൻറ് മേരീസ് മൌണ്ട് ചർച്ചിൽ നടത്തപ്പെടും …
Switzerland
സ്വിസ്സ് കോൺഫെഡറേഷൻ 1291 മുതൽ 1848 വരെ.. ജോസ് വള്ളാടിയിൽ
ദേശീയ ദിനാചരണങ്ങൾക്ക് ലോക രാജ്യങ്ങൾ വലിയ പ്രാധാന്യം നൽകിവരുന്നുണ്ട്. മാതൃരാജ്യത്തോടുള്ള കൂറും സ്നേഹവും ദേശീയ ബോധവും പൗരന്മാരിൽ വളർത്തുവാൻ ഈ ആഘോഷങ്ങൾ സുപ്രധാന പങ്കു വഹിക്കുന്നു. ദേശീയ ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള വീരനേതാക്കളുടെ സാഹസിക ജീവചരിത്രം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതും കലാ സാഹിത്യ മേഖലകളിലൂടെ അവതരിപ്പിക്കുന്നതും ജനമനസ്സുകളെ സ്വാധിനിക്കുന്ന ഘടകങ്ങളാണ്. സ്വിറ്റ്സർലൻഡ് എന്ന കൊച്ചു രാജ്യം എല്ലാവർഷവും ഓഗസ്റ്റ് ഒന്നിനാണ് ദേശീയദിനം ആഘോഷമായി കൊണ്ടാടുന്നത്. ഈ രാജ്യ രൂപീകരണത്തിനു തുടക്കം കുറിച്ച ഒരു സംഭവവുമായി ബന്ധപ്പെട്ട വർഷവും […]
കലാലയ രാഷ്ട്രീയം ഒരു വിദ്യാർത്ഥിയുടെ ഭാവിയെ എങ്ങനെ സ്വാധീനിക്കുന്നു – ഒരു വിചിന്തനം -സി വി എബ്രഹാം
കലാലയങ്ങൾ ദുർഗുണ പാഠശാലകൾ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കുത്തു കേസിലൂടെ അനാവരണം ചെയ്യപ്പെട്ട, കലാലയ രാഷ്ട്രീയത്തിന്റെ ജീർണിച്ചതും അപകടകരവുമായ പ്രവർത്തന ശൈലികൾ മൂലം, ഭാവിസ്വപ്നങ്ങൾ കൈയെത്തും ദൂരത്തു പിച്ചിച്ചീന്തപ്പെടുന്നതു കണ്ടു മനം മടുത്ത വിദ്യാർത്ഥികളെ ആത്മഹത്യയിലേക്കു തള്ളി വിടുമ്പോഴും, തങ്ങളുടെ അപ്രമാദിത്വം നിലനിറുത്തത്തുന്നതിനുവേണ്ടി സ്വംന്തം അണികളിൽ പെട്ടവനെ പോലും കൊലചെയ്തു ഭീകരാന്തരീക്ഷം നിലനിറുത്തികൊണ്ട്, വിദ്യാർത്ഥികളെ അടിമകളാക്കി രാഷ്ടീയ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വേണ്ടി ദുരുപയോഗം ചെയ്യുമ്പോളും,പ്രതിഭാധനരായ വിദ്യാര്ഥികളെപോലും പിന്നിലാക്കിക്കൊണ്ട് സംഘടനാനേതാക്കൾ വളഞ്ഞ വഴികളിലൂടെ P S C യുടെ മത്സരപരീക്ഷകളിൽ വരെ റാങ്കുകൾ നേടി മിടുക്കന്മാർക്കു […]
യൂറോപ്പ്യൻരാജ്യങ്ങളി ൽ പഠനത്തിനും സൗജന്യ പ്ലേസ്മെന്റിനും അവസരമൊരുക്കി സ്കോപുസ് സ്വിറ്റ്സർലൻഡ്
സൂറിച്ച് : ഫ്രാൻസ്, ജർമ്മനി, ഹംഗറി, അയർലണ്ട്, ഓസ്ട്രിയ, യു.കെ തുടങ്ങിയ പ്രമുഖ യൂറോപ്യൻ രാജ്യങ്ങളിൽ പഠിക്കാൻ അവസരമൊരുക്കി സ്കോപുസ് സ്വിറ്റ്സർലൻഡ്. മെഡിസിൻ, നഴ്സിംഗ്, എഞ്ചിനീയറിംഗ്, ബിസിനസ്, മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ വിവിധ മേഖലകളിൽ അഡ്മിഷൻ നേടാനുള്ള അവസരമാണ് യൂറോപ്പിലെ വിവിധ സർക്കാർ യൂണിവേഴ്സിറ്റികളുമായി സഹകരിച്ച് സ്കോപുസ് സ്വിറ്റ്സർലൻഡ് ഒരുക്കിയിരിക്കുന്നത്. നഴ്സുമാർക്ക് ഏറ്റവും ശ്രദ്ധേയമായ അവസരങ്ങൾ നല്കുന്ന യൂറോപ്പിലെ പ്രമുഖമായ രാജ്യമാണ് ജർമ്മനി. ജർമ്മനിയിൽ ആരോഗ്യമേഖലയിൽ വന്നിരിക്കുന്ന തൊഴിലവസരങ്ങൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി നിൽക്കുന്ന […]
നിലയ്ക്കാത്ത കനിവുമായി ”ലൈറ്റ് ഇൻ ലൈഫ് ” ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക്…
ആദ്യ സഹായധനമായി CHF 75’000. – ൻറെ ചെക്ക് റവ.ഡോ.സജി ജോർജിന് ( FAsCE India) ലൈറ്റ് ഇൻ ലൈഫ് ഭാരവാഹികൾ കൈമാറി സ്വിറ്റ്സർലണ്ടിലെ ജീവകാരുണ്യസംഘടനയായ ലൈറ്റ് ഇൻ ലൈഫിൻറെ മുഖ്യപങ്കാളിത്തത്തോടെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിൽ പുതിയതായി നിർമ്മിക്കുന്ന സ്കൂളിൻറെ ആശീർവാദകർമ്മം 2019 ജുലൈ-മാസത്തിൽ ബഹുമാനപ്പെട്ട പ്രൊവിൻഷ്യൽ റവ. ഫാദർ ജോർജ് പന്തന്മാക്കൽ നിർവഹിച്ചു. FAsCE യുടെ (Fransalian Agency for social Service in India) മേൽനോട്ടത്തിലാണ് നിർമ്മാണ-പ്രവർത്തനങ്ങൾ നടക്കുന്നത്. രണ്ടുഘട്ടങ്ങളിലായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് മൊത്തം ഒരുകോടി […]
ഹലോ ഫ്രണ്ട്സ് സ്വിറ്റ്സർലൻഡിന്റെ ഭവന പദ്ധതി സ്വപ്നക്കൂടിന്റെ താക്കോൽദാനം ശ്രീ പി ജെ ജോസഫ് നിർവഹിച്ചു .
തൊടുപുഴ :സോഷ്യൽ മീഡിയ കൂട്ടായ്മയിൽ പാവപ്പെട്ട ഒരു കുടുംബത്തിന്റെ വീടെന്ന സ്വപ്നം യാഥാർഥ്യമായി .സ്വിറ്റ്സർലണ്ടിലെ ആനുകാലിക, സാമൂഹിക , സാംസ്കാരിക രംഗത്ത് വേറിട്ട ശബ്ദമായി പ്രവർത്തിക്കുന്ന ഹലോ ഫ്രണ്ട് സ് എന്ന സോഷ്യൽ മീഡിയ ഗ്രൂപ്പാണ് വേറിട്ട പ്രവർത്തനത്തിലൂടെ മാതൃകയായത് . പ്രളയക്കെടുതിയിൽ എല്ലാം നഷ്ട്ടപെട്ട ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ പഞ്ചായത്തിൽപ്പെട്ട മലയിഞ്ചി പുളിക്കകണ്ടത്തിൽ തോമസ് ഉലഹന്നാനും കുടുംബത്തിനുമാണ് മലയിഞ്ചി പ്രോജക്റ്റ് എന്ന പേരിൽ തുടങ്ങി വെച്ച പ്രവർത്തനത്തിലൂടെ വീടെന്ന സ്വപ്നം പൂവണിഞ്ഞത് .സ്വപ്നക്കൂട് എന്ന് പേരിട്ട […]
സ്വിറ്റ്സർലാന്റ് നിവാസികളായ മേഴ്സി കുരുവിള, ജെസ്സി റൂബൻ എന്നിവരുടെ മാതാവ് ശ്രീമതി റോസ്സി ഇട്ടിയാരാ നിര്യാതയായി .
സൂറിച് : മാള ,താനിശേരി ശ്രീ ഇട്ടിയവിര മണവാളന്റെ ഭാര്യയും സ്വിറ്റ്സർലാന്റ് ,സൂറിച് നിവാസികളായ മേഴ്സി കുരുവിള,( wife of Shaji Kuruvilla- Dürnten/Zürich ) ജെസ്സി റൂബൻ (wife of Ruben Parokkie Zürich) വിയന്ന യു എൻ ഉദ്യോഗസ്ഥനായ ജോൺസൻ മണവാളൻ എന്നിവരുടെ മാതാവ് ശ്രീമതി റോസ്സി ഇട്ടിയാരാ ഇന്നുരാവിലെ പത്തുമണിക്ക് നിര്യാതയായി . പരേത മാള ,പുത്തൻവേലിക്കര കുടിയിരിക്കൽ കുടുംബാംഗമാണ് . സംസ്കാര കർമ്മങ്ങൾ പിന്നീട് . മക്കൾ : Johnson,Lissy,Mercy,Jessy,Daisy മരുമക്കൾ […]
ഹലോ ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് സ്വപ്നക്കൂട് പദ്ധതിയിലെ ആദ്യ ഭവനത്തിന്റെ താക്കോൽദാനം ജൂലൈ പതിനഞ്ചിന് തൊടുപുഴയിൽ .
സ്വിറ്റ്സർലണ്ടിലെ ആനുകാലിക, സാമൂഹിക , സാംസ്കാരിക രംഗത്ത് വേറിട്ട ശബ്ദമായി പ്രവർത്തിക്കുന്ന ഹലോ ഫ്രണ്ട് സ് എന്ന സോഷ്യൽ മീഡിയ ഗ്രൂപ് അംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച് പ്രളയക്കെടുതിയിൽ പ്രകൃതിയുടെ വിളയാട്ടത്തിൽ എല്ലാം നഷ്ട്ടപെട്ട ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ പഞ്ചായത്തിൽപ്പെട്ട മലയിഞ്ചി എന്ന പ്രദേശത്തെ പുളിക്കകണ്ടത്തിൽ തോമസ് ഉലഹന്നാന് മലയിഞ്ചി പ്രോജക്റ്റ് എന്ന പേരിൽ തുടങ്ങി വെച്ച സ്വപ്നക്കൂടിന്റെ നിർമ്മാണം തടസ്സങ്ങളൊന്നും കൂടാതെ ഭംഗിയായി പൂർത്തിയായി . ജൂലൈ പതിനഞ്ചാം തിയതി രാവിലെ […]
സ്വിട്സർലാൻഡ് നിവാസി ജോസഫ് പുന്നച്ചേരിയുടെ മാതാവ് അന്നമ്മ ആന്റണി നിര്യാതയായി .
Annamma Antony (89) wife of Devasia Antony; mother of Joseph Punnacherry and mother in law of Monika PunnacherryGrandmother of Julia Punnacherry and Georgina Punnacherry went her Heavenly Home at 2.45 am today (6th July 2019). The funeral at St Mary’s Forane Church Pulincunnoo at 3.00 pm Monday 8th July 2019. പരേതയുടെ വിയോഗത്തിൽ ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി […]
ഭാരത അപ്പസ്തോലനായ വി.തോമാശ്ശീഹായുടെ ദുക്റാന തിരുന്നാള്‍ സൂറിച്ചിൽ ജൂലയ് ഏഴിന് നടത്തപ്പെടുന്നു.
ഈ വർഷത്തെ തിരുന്നാളിന് ജൂലൈ ഏഴാം തിയതി ഞായറാഴ്ച 4.30 ന് സൂറിച്ചിലെ സെന്റ് തെരേസ്സ പള്ളിയിൽ ആഘോഷമായ വിശുദ്ധ ബലിയോടെ തുടക്കമാകും. ഗുരുവിന്റെ മുറിവേറ്റ നെഞ്ചില്‍ തൊട്ടേലേ ഞാന്‍ വിശ്വസിക്കൂ എന്ന ശാഠ്യംപിടിച്ച തോമാ, ഗുരുവിനെപ്പോലെ കുന്തത്താല്‍ നെഞ്ചില്‍ മുറിവേറ്റുകൊണ്ട് തന്റെ രക്തത്താല്‍ ഉത്ഥിതനിലുളള വിശ്വാസത്തിന് പുതിയ സാക്ഷ്യം രചിച്ചതിന്റെ ഓര്‍മ്മയാണ് ദുക്റാന. ഒരുകാലത്ത് കേരളക്കരയില്‍ പ്രസിദ്ധമായിരുന്ന റമ്പാന് പാട്ടില്‍ ഭാരതത്തിന്റെ ശ്ലീഹായായ മാര്‍ത്തോമ്മ ശൂലത്താല്‍ നെഞ്ചില്‍ കുത്തേറ്റു രക്തസാക്ഷിത്വം വരിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. ‘തോരാതെ മഴപെയ്യുന്ന തോറാന’ എന്നു കാരണവന്മാരുടെ പഴമൊഴിയില്‍ പറയുന്ന ദുക്റാന, ലോകമെമ്പാടുമുളള മാര്‍ത്തോമാ […]