Association Pravasi Switzerland

സ്വിസ്സ് – കേരളാ വനിതാ ഫോറം ബാസലിൽ ഡിസംബർ ഏഴിന് ക്രിസ്തുമസ്സ് കുടുംബ കൂട്ടായ്മ സംഘടിപ്പിച്ചു .

സ്വിസ്സ് – കേരളാ വനിതാ ഫോറം കുടുംബാംഗങ്ങൾ ഡിസംബർ ഏഴ് രണ്ടായിരത്തി പത്തൊൻപത് ബാസലിലെ റൈനാഹിൽ ഒരുമിച്ചുകൂടിയപ്പോൾ സ്നേഹത്തിന്റെ, സന്തോഷത്തിന്റെ, പ്രത്യാശയുടെ ക്രിസ്തുമസ്സ് സന്ദേശത്തൊടൊപ്പം സഹോദര്യത്തിന്റെ ഒരു അനുഭവം കൂടിയായി മാറി. ഓർമ്മയിലെ ആ പഴയ പുൽകൂടും, പാതിരാ കുർബാനയും,സുകൃതജപങ്ങളാൽ, പുണ്യ പ്രവർത്തികളാൽ ഉണ്ണിശോയെ സ്വീകരിക്കാൻ മനസ്സോരുക്കിയതുമൊക്കെയായ ഗ്രഹാതുരത്ത്യം നിറഞ്ഞു തുളുമ്പുന്നചില നുറുങ്ങു നിമിഷങ്ങൾ കൂടി ഈ ക്രിസ്തുമസ്സ് കുടുംബ കൂട്ടായ്മ സമ്മാനിക്കുകയുണ്ടായി. ചിരിയും, ചിന്തയും, ഉല്ലാസവും നിറഞ്ഞ ഒരു മനോഹരമായ സായാഹ്നമായിരുന്നിത്. സ്വിസ്സ്- കേരളാ വനിതാഫോറം […]

Kerala Pravasi Switzerland

ആത്മഹത്യയിലേക്ക് ഒരു കിളിവാതിൽ, – സ്വിസ്സിൽ നിലവിലുള്ള എക്സിറ്റിനെക്കുറിച് ജോൺ കുരിഞ്ഞിരപ്പള്ളിയുടെ ലേഖനം

സ്വിറ്റസർലണ്ടിലെ സൂറിച്ച്‌.തൊണ്ണൂറ്റിരണ്ടു വയസ്സ് പ്രായമുള്ള വൃദ്ധൻ.ഭാര്യ രണ്ടു വർഷം മുൻപ് മരിച്ചു. ഇപ്പോൾ ഒറ്റക്കാണ് താമസം.ഇടദിവസങ്ങളിൽ യാതൊരു അനക്കവും ഇല്ലാതെ മൗനം വാരി പുതച്ച് നിൽക്കുന്ന ആ വീട്ടിൽ മക്കളും കൊച്ചുമക്കളും വാരാന്ത്യങ്ങളിൽ പൂക്കളുമായി സന്ദർശകരായി വരും. അപ്പോൾ വീടിന് അനക്കം വയ്ക്കുന്നു.ഇടദിവസങ്ങളിൽ നല്ല കാലാവസ്ഥ ആണെങ്കിൽ വല്ലപ്പോഴും വൃദ്ധൻ വീടിന്റെ ബാൽക്കണിയിൽ വന്ന് ഇരിക്കുന്നതു കാണാം. ചിലപ്പോൾ ഒന്നും രണ്ടും അയൽവക്കത്ത് ഉള്ളവരുമായി സംസാരിക്കും. ഏകാന്തതയുടെ തടവുകാരനായി അകലേക്കു നോക്കി അങ്ങിനെ ബാൽക്കണിയിലെ വെയിൽ കൊണ്ട് […]

Association Pravasi Switzerland

നവ നേതൃത്വവുമായി വേൾഡ് മലയാളീ കൗൺസിൽ സ്വിസ് പ്രൊവിൻസ് .

ചെയർമാൻ ജോണി ചിറ്റക്കാട്ട്, പ്രസിഡന്റ് സുനിൽ ജോസഫ്, സെക്രട്ടറി മിനി ബോസ്, ട്രഷറർ ജിജി ആന്റണി. സൂറിച് : ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ഒരു വലിയ നെറ്റ് വര്‍ക്ക് ശൃംഖലയായി അമേരിക്കയിൽ ആരംഭിച്ച വേൾഡ് മലയാളീ കൗൺസിലിൻറെ സ്വിറ്റ്സർലാന്റ് പ്രോവിന്‍സിന്റെ 2020-2021 വർഷത്തെ ഭാരവാഹികളായി ചെയർമാൻ ജോണി ചിറ്റക്കാട്ട്, പ്രസിഡന്റ് സുനിൽ ജോസഫ്, സെക്രട്ടറി മിനി ബോസ്, ട്രഷറർ ജിജി ആന്റണി എന്നിവരെ തെരെഞ്ഞെടുത്തു. 2019 […]

Pravasi Switzerland

ശ്രീ ബാബു വേതാനിയുടെ ഭാര്യാ സഹോദരി ശ്രീമതി ലീലാമ്മ ജോൺ (72) ഇലഞ്ഞികണ്ണാടിക്കര നിര്യാതയായി

ഇലഞ്ഞികണ്ണാടിക്കര പരേതനായ കെ.കെ ജോണിനെറ സഹധർമ്മണി ശ്രീമതി ലീലാമ്മ ജോൺ (72) നിര്യാതയായി. പരേത പായിക്കാട്ട് കുടുംബാംഗമാണ്. സംസ്ക്കാര ശുശ്രൂഷ ഭവനത്തിൽ 18.12.19 ഉച്ചകഴിഞ്ഞ് 2.00 മണിക്ക് ആരംഭിച്ച് സേവ്യർ പൂരം (കൂര് ) സെന്റ് സേവ്യേഴ്സ് കത്തോലിക്കാ പള്ളിയിൽ നടത്തുന്നതാണ്. മക്കൾ പീറ്റർ കെ ജോൺ (സജി) പോൾ കെ ജോൺ (റജി), ബിജി സാബു, തിരുവാങ്കുളം മരുമക്കൾ ബിജി പോൾ കണം കൊമ്പിൽ രാമപുരം, സാബു മഠത്തിപറമ്പിൽ തിരുവാങ്കളം.

Cultural Pravasi Switzerland

മേമനെകൊല്ലി-12 – ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ പരമ്പര പന്ത്രണ്ടാം ഭാഗം

സംഭവബഹുലമായ ഒരു ദിവസത്തിൻ്റെ  ഭയപ്പെടുത്തുന്നതും സങ്കടകരവും ആയ അവസാനത്തിലേക്ക് നായരും സംഘവും നടന്നടുത്തു.  അവരുടെ തിരിച്ചുള്ള യാത്രയിൽ എല്ലാവരും നിശ്ശബ്ദരായിരുന്നു.പരസ്പരം മുഖത്തോടു മുഖം നോക്കി എല്ലാം ഉള്ളിൽ ഒതുക്കി അങ്ങിനെ ഇരുന്നു. കുതിരവണ്ടിയുടെ കുലുക്കത്തിന് അനുസരിച്ചു അവരുടെ എല്ലാവരുടേയും തലകളും  ഒരു പാവയുടെ ചലനം പോലെ ചലിച്ചുകൊണ്ടിരുന്നു.യാത്രയുടെ ആരംഭത്തിൽ കൂടെ ഉണ്ടായിരുന്ന രണ്ടുപേർ ഇപ്പോൾ ഇല്ല.ഇനി ഒരിക്കലും തിരിച്ചു വരൻ കഴിയാത്ത ലോകത്തേക്ക് അവർ യാത്ര പോയി എന്നത് അവരുടെ മനസ്സിനെ വല്ലാതെ നൊമ്പരപെടുത്തി. ഇപ്പോൾ കുതിരകളുടെ […]

Europe India Pravasi Switzerland

പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധവും,ഓ സി ഐ കാർഡ് റദ്ദു ചെയ്യാനുള്ള വ്യവസ്ഥകൾ പുനപരിശോധിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിറ്റ്സർലൻഡ് . …

സൂറിച് : മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിച്ച്‌ രാജ്യത്തെ വീണ്ടും വിഭജിക്കാനും മതനിരപേക്ഷ ജനാധിപത്യത്തെ അട്ടിമറിക്കാനും ലക്ഷ്യമിട്ടുള്ള പൗരത്വ ഭേദഗതി നിയമം രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കുക എന്ന ആര്‍എസ്‌എസ്‌ പദ്ധതിയുടെ ഭാഗം കൂടിയാണ് . അതുകൊണ്ടു തന്നെ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ സംരക്ഷിക്കാനും ഭേദഗതി നിയമത്തെ എതിര്‍ത്ത്‌ തോല്‍പിക്കാനും ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന്‌ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിറ്റ്സർലൻഡ് കേരളാ ചാപ്റ്റർ എല്ലാ പ്രവാസി ഭാരതീയരോടും അഭ്യര്‍ഥിച്ചു. പൗരത്വ ഭേദഗതി നിയമം യാഥാർഥ്യമായിരിക്കെ അതിനെതിരെ ശക്തമായ നിസ്സഹരണം […]

International Pravasi Switzerland

എ​ഫ്ഒ​സി സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ ക്രി​സ്മ​സ് ആ​ഘോ​ഷം ഡി​സം​ബ​ർ 14ന്

സൂ​റി​ച്ച്: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ താ​മ​സി​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് ച​ങ്ങ​നാ​ശേ​രി​യു​ടെ ഇ​ത്ത​വ​ണ​ത്തെ ക്രി​സ്മ​സ് വി​രു​ന്ന് ഡി​സം​ബ​ർ 14 ന് ​രാ​വിലെ 11.30 ന് ​സൂ​റി​ച്ച് റൂമ്മ ലാകിൽ വച്ച് നട​ത്ത​പ്പെ​ടും. ക്രി​സ്മ​സ് സ​ന്ദേ​ശം, സ​മ്മാ​ന​പ്പൊ​തി​ക​ളു​മാ​യി സാ​ന്താ​ക്ലോ​സ് കൂ​ടാ​തെ ച​ങ്ങ​നാ​ശ്ശേ​രി രു​ചി​ക്കൂ​ട്ടു​ക​ളു​മാ​യു​ള്ള സ​മൃ​ദ്ധ സ​ദ്യ​യും ക്രി​സ്മ​സ് വി​രു​ന്നി​ന് മാ​റ്റു​കൂ​ട്ടം. അ​ഡ്ര​സ്: Ifangstrasse 92,8153 Ruemlang.

Cultural Pravasi Switzerland

മേമനെകൊല്ലി-11- ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ പരമ്പര പതിനൊന്നാം ഭാഗം

കുടക് മലകളിലെ തണുത്ത കാറ്റിൽ മരണത്തിൻ്റെ ഗന്ധം അലിഞ്ഞു ചേർന്നു.കറുത്തിരുണ്ട  പാറക്കൂട്ടങ്ങൾക്ക് മുകളിലൂടെ മേമൻ്റെ രക്തം പുഴയായി ഒഴുകി.പുഴയുടെ കുത്തൊഴുക്കിൽ എല്ലാവരുടേയും സമനില തെറ്റി.ആദ്യത്തെ അമ്പരപ്പിൽ നിന്നും ഉണർന്നെഴുന്നേറ്റ് നായർ  ബ്രൈറ്റിൻ്റെ നേർക്ക് പാഞ്ഞടുത്തു.നായർ അലറി,”എടാ തന്തയില്ലാത്തവനെ,നീ എന്ത് തെണ്ടിത്തരമാണ് കാണിച്ചത്?” ബ്രൈറ്റിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.നിർവ്വികാരമായിരുന്നു ആ മുഖം.എന്നാൽ നിമിഷ നേരംകൊണ്ട് ,ജെയിംസ് ബ്രൈറ്റ് ഒന്നുമറിയാത്തതുപോലെ  പൊട്ടിയ തിരയുടെ കാട്രിഡ്ജ്ജ്  തൻ്റെ ഡബിൾ ബാരൽ തോക്കിൽ നിന്നും ഊരി എടുത്തു. ബാഗിൽ നിന്നും പുതിയ […]

Europe National Pravasi Switzerland

ലൈറ്റ് ഇൻ ലൈഫ് – പുനർജ്ജനി പദ്ധതിയിലെ ഏഴ് വീടുകളുടെ നിർമ്മാണം പൂർത്തിയാവുന്നു.

സ്വിറ്റ്സർലൻഡിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ്, സുമനസ്സുകളുടെയും ഇതര സംഘടനകളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന പുനർജനി ഭവനനിർമ്മാണ പദ്ധതി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 2018 ലെ പ്രളയ ദുരന്തത്തിൽ ഭവന രഹിതരായ 7 കുടുംബങ്ങൾക്ക്  കോട്ടയത്തിനടുത്ത് മൂഴൂരിൽ നിർമ്മിക്കുന്ന ഏഴു ഭവനങ്ങൾ പുതുവർഷത്തോടെ പൂർത്തിയാകും. തുടർന്ന് പുതിയ രണ്ടു വീടുകളുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്യും.വഴി, വൈദ്യുതി, വെള്ളം പൊതു ഇടം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ എല്ലാമുള്ള വീടുകളാണ് പൂർത്തിയാകുന്നത്. പ്രളയകാലത്ത് രക്ഷാ പ്രവർത്തനങ്ങൾ ഏകീകരിക്കാൻ പല രാജ്യങ്ങളിൽ ഇരുന്ന്, […]

Association Pravasi Switzerland

ഇടതു പുരോഗമന മതേതര മലയാളി കൂട്ടായ്മ കൈരളി പ്രോഗ്രസ്സിവ് ഫോറം സ്വിറ്റ്സർലൻഡിൽ രൂപീകരിച്ചു

കൈരളി പ്രോഗ്രസ്സിവ് ഫോറം സ്വിറ്റസർലന്റിന്റെ പ്രഥമ യോഗം 30- 11- 2019 ൽ സൂറിച്ചിലെ എഗ്ഗിൽ ചേർന്നു . ശ്രീ ജോയ് പറമ്പേട്ട് അധ്യക്ഷനായ യോഗത്തിൽ ഒരു ശതകത്തിനുമപ്പുറം മലയാളിയുടെ ദേശീയബോധത്തെയും, പോരാട്ടവീറിനെയും സ്വിറ്റസർലണ്ടിലും ജർമനിയിലും അനുഭവവേദ്യമാക്കിയ ചെമ്പകരാമൻപിള്ളയുടെ ചരിത്രത്തിലൂടെ ആണ് അദ്ദേഹം തന്റെ അധ്യക്ഷപ്രസംഗം തുടങ്ങിയത്, പിന്നീട് സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിച്ചു. സ്വിറ്റസർലണ്ടിൽ വിജയകരമായി നടപ്പാക്കി കൊണ്ടിരിക്കുന്ന സാമൂഹ്യ പരിഷ്കരണങ്ങൾ കേരളത്തിലും എത്തിക്കേണ്ടതിനെ കുറിച്ച് അദ്ദേഹം വിവരിച്ചു ഈ നല്ല കാര്യങ്ങൾ നാട്ടിൽ […]