Association Cultural Pravasi Switzerland

ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ഒരുക്കിയ പൂക്കളമത്സരത്തിൽ ഒന്നാം സമ്മാനം ഓണത്തുമ്പികൾ ടീം കരസ്ഥമാക്കി .

ഒന്നാം സമ്മാനം -ഓണത്തുമ്പികൾ ,രണ്ടാം സമ്മാനം വീക്കെൻഡ് ട്രിപ്പ് ടീം ,മൂന്നാം സമ്മാനം അമേസിങ് ഫ്രണ്ട് ടീം ,ജൂറിയുടെ പ്രത്യേക പരാമർശം – യുവതലമുറയിലെ കൂട്ടുകാർ ടീം. സ്വിറ്റസർലണ്ടിലെ സാംസകാരിക സംഘടനായ ബി ഫ്രണ്ട്‌സ് പ്രവാസലോകത്ത് ഒറ്റപ്പെട്ടുപോകുന്ന മലയാളികളുടെ സർഗ്ഗാത്മകമായ കഴിവുകളെ പ്രോൽസാഹിപ്പിക്കുന്നതിനുവേണ്ടി തിരുവോണത്തിനോടനുബന്ധിച്ച് ഓൺലൈൻ അത്ത പൂക്കളമത്സരം ഒരുക്കിയത് സ്വിസ് മലയാളികൾക്കിടയിൽ വേറിട്ടൊരനുഭവമായി മാറി.മവേലിയുടെ സ്വന്തം നാടായ മലയാളനാട്ടിലെക്കാൾ ഭംഗിയായ രീതിയിലുള്ള അത്തപൂക്കളങ്ങളാണ് പ്രവാസലോകത്തു മത്സരത്തിൽ പങ്കെടുത്ത പത്തു ടീമുകൾ ഒരുക്കിയത് . മത്സരരത്തിൽ പങ്കെടുത്ത […]

Association Pravasi Switzerland

സൂറിച് സീറോ മലബാർ യൂത്ത് അസോസിയേ ഷൻ മൂന്നാമത് വോളീ ബോൾ ടൂർണമെന്റ് ഒക്ടോബർ 3 ന് സൂറിച്ചിലെ എഗ്ഗിൽ ..

കായികമേഖലയിലൂടെ ആശയവിനിമയം നടത്തുന്നതിനും അതിലൂടെ ഐക്യവും സാഹോദര്യവും കെട്ടിപ്പെടുക്കുന്നതിനും വേണ്ടി സൂറിച്ചിലെ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ യുവജന വിഭാഗം സംഘടിപ്പിക്കുന്ന മൂന്നാമത് വോളിബോൾ ടൂർണമെന്റ് ഒക്ടോബർ 3 നു എഗ്ഗിലേ ഡ്രെയ്‌ഫാഹ് ‌ ട്യുൺഹാളിൽ നടക്കും . പ്രവാസ ജീവിതത്തില് നമ്മുടെ നാടിന്റെ സ്നേഹവും, സൗഹൃദവും, സഹകരണവും, മാത്സര്യ വീര്യവും, ആവേശവും, വാശിയും ഒട്ടും ചോര്ന്നു പോകാതെ പൂർണമായും സ്വിസ്സിലെ യുവജനങ്ങൾ ഒരുക്കുന്ന ഈ ആവേശ പോരാട്ടത്തിൽ മാറ്റുരക്കുവാനായി സ്വിറ്റസർലണ്ടിലെ നൂറ്റിപന്ത്രണ്ടിലധികം കായികപ്രേമികളായ യുവജനങ്ങൾ അംഗങ്ങൾ ആയിട്ടുള്ള […]

Association Pravasi Switzerland

ചേഞ്ച് മേക്കേഴ്സ് 2020-യുടെ അവസാന റൗണ്ടില്‍ യൂറോപ്പിയൻ മലയാളീ ശ്രീ പ്രിൻസ് പള്ളിക്കുന്നേലിന്‌ വോട്ടുനൽകാൻ രണ്ടു ദിനം കൂടി..

റിപ്പോർട്ട് -സിന്ധു സജീവ് – തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽ വരുന്ന ഒരു വീട്ടിലെ ഭിന്ന ശേഷിക്കാരായ രണ്ട് മക്കൾക്കും, പ്രായമായ അവരുടെ ഉമ്മക്കും കിട്ടേണ്ടുന്ന സാമൂഹ്യ സുരക്ഷാ പെൻഷനുമായി ബന്ധപ്പെട്ട കാര്യത്തിനായി ചിലരെ കാണാൻ ഇടകൊച്ചിയിൽ നടക്കുന്ന റോട്ടറി ക്ലബ്‌ ന്റെ ഒരു പ്രോഗ്രാമിന് ചെന്നപ്പോഴാണ് വർഷങ്ങൾക്ക് മുൻപ് പ്രിൻസ് പള്ളിക്കുന്നേൽ എന്ന വ്യക്തിയെ അവിടെ വെച്ച് ആദ്യമായി കാണുന്നത്. മുൻപ് ഞാൻ പ്രവർത്തിച്ചിരുന്ന ഒരു സംഘടനയുടെ ഗ്ലോബൽ ചെയർമാൻ എന്ന് മാത്രമേ അദ്ദേഹത്തെ കുറിച്ച് അറിയാമായിരുന്നുള്ളൂ […]

Association Europe India Pravasi Switzerland World

കരുണയുടെ കരം തേടി ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് “സ്‌നേഹ സ്‌പർശം “ചാരിറ്റി പ്രൊജക്ടുമായി ജനഹൃദയങ്ങളിലേക്ക്

കോവിഡ് എന്ന മഹാമാരി വിട്ടൊഴിയാതെ ലോകജനതയുടെ മുൻപിൽ ഭീതിനൽകി നിൽക്കുകയാണിപ്പോഴും ..ജനജീവിതം സാധാരണരീതിയിൽ പോകുന്നെങ്കിലും ഏതുനിമിഷവും കോവിഡിലകപ്പെടാം എന്ന ഭയത്തോടെയാണിപ്പോൾ ജനജീവിതം മുന്നോട്ടു പോകുന്നത് .. ഈ മഹാമാരി പോലെ മറ്റൊന്നായിരുന്നു കേരളക്കരയെ കണ്ണീരിലാഴ്ത്തിയ പ്രളയ ദുരന്തം …ഗ്രൂപ്പിലെ ഒരംഗം നടത്തിയ ചെറിയ ഒരു ആശയത്തിൽനിന്നും അതിന്റെ ആവശ്യകത ഉൾക്കൊണ്ടുകൊണ്ടാണ് ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് തൊടുപുഴക്കടുത്തുള്ള മലയിഞ്ചിയിലെ “സ്വപ്നക്കൂട്” എന്ന ചാരിറ്റി പ്രോജക്ടിന് പ്രളയകാലത്ത് തുടക്കമിട്ടത് …ഗ്രൂപ്പ് അംഗങ്ങളുടെയും ഉദാരമനസ്കരായ സ്വിസ് മലയാളികളുടെയും സഹായത്താൽ തുക സമാഹരിക്കുകയും […]

Europe Pravasi Switzerland

സ്വിറ്റസർലണ്ടിലെ ബ.വർഗ്ഗീസ്‌ നടയ്ക്കലച്ചന്റെ ജ്യെഷ്ഠ സഹോദരൻ ശ്രീ ജോൺ നടയ്ക്കൽ (90) ഇന്ന് രാവിലെ നിര്യാതനായി .

സ്വിറ്റസർലണ്ടിൽ വര്ഷങ്ങളായി ആത്‌മീയ സേവനം ചെയ്യുന്ന ബ.വർഗ്ഗീസ്‌ നടയ്ക്കലച്ചന്റെ ജ്യെഷ്ഠ സഹോദരൻ ശ്രീ ജോൺ നടയ്ക്കൽ (90) ഇന്ന് (05.09.2020) രാവിലെ നിര്യാതനായി . സംസ്ക്കാരം നാളെ (06 .09. 2020 ) വൈകുന്നേരം 3 മണിയ്ക്കു മുട്ടുചിറ ഫോറോന പള്ളിയിൽ. സ്വിറ്റസർലണ്ടിലെ വിവിധ സാമുദായിക കമ്മ്യൂണിറ്റികളും ,സാംസ്‌കാരിക സംഘടനകളും ,പ്രാദേശിക കൂട്ടായ്മകളും പരേതൻറെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി .

Pravasi Switzerland

സിസ്റ്റർ ആലിസ് തുളുമ്പൻമാക്കൽ FSMA (83) നിര്യാതയായി.

ആതുരശുശ്രുഷ രംഗത്ത് രാജസ്ഥാനിൽ പ്രവർത്തിച്ചു വരുകയായിരുന്ന പാലാ മൂഴൂർ തുളുമ്പൻമാക്കൽ കുടുംബാംഗമായ സിസ്റ്റർ ആലിസ് തുളുമ്പൻമാക്കൽ FSMA (83) നിര്യാതയായി. സംസ്കാരം പിന്നീട്. സ്വിറ്റ്സർലൻഡിലെ വിൻഡീഷിൽ താമസിക്കുന്ന മോളി ജോർജ്ജ് നടുവത്തേട്ടിന്റെ പിതൃസഹോദരിയാണ് പരേത. ആദരാഞ്ജലികൾ.

Association Pravasi Switzerland

നിർധനകുടുംബത്തിനു കൈത്താങ്ങായി വീണ്ടും സ്വിറ്റസർലണ്ടിൽ നിന്നും ലൈറ്റ് ഇൻ ലൈഫ്

സ്വിട്സർലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈറ്റ് ഇൻ ലൈഫ് എന്ന ജീവകാരുണ്യ സംഘടനയും, കൊച്ചി തിരുവഞ്ചൂരിലെ കൊച്ചി റിഫൈനറി സ്‌കൂളും സംയുകതമായി, അർഹതപ്പെട്ട ഒരു നിർദ്ധന കുടുംബത്ത്തിനു വേണ്ടി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം, ജൂലൈ 12 നു നടന്ന ലളിതമായ ചടങ്ങിൽ BPCL (KR ) എക്‌സിക്യൂട്ടീവ്‌ ഡയറക്റ്റർ ശ്രീ. മുരളി മാധവൻ നിർവഹിച്ചു. തിരുവഞ്ചൂർ പഞ്ചായത്ത്‌ പ്രസിഡണ്ട് അഡ്വ. K.C.പൗലോസ്, സ്‌കൂൾ ബോർഡ് ചെയർമാൻ ശ്രീ. കുര്യൻ പി.ആലപ്പാട്ട്, വാർഡ് മെമ്പർ ശ്രീ.ഐ.വി. ഷാജി, പ്രിൻസിപ്പൾ […]

Pravasi Switzerland

സ്വിസ് മലയാളികളെ വീണ്ടും കണ്ണീരിലാഴ്ത്തി സൂറിച് വെക്സികോണിൽ താമസിച്ചിരുന്ന ശ്രീ ഗീവർഗീസ് ചാക്കോ നിര്യാതനായി ..

സ്വിസ് മലയാളികൾക്ക് വീണ്ടും വേദനയേകി സ്വിറ്റസർലണ്ടിലെ ആദ്യകാലമലയാളികളിൽപെട്ട സൂറിച് വെക്സികോണിൽ താമസിച്ചിരുന്ന ശ്രീ ഗീവർഗീസ് ചാക്കോ (77 ) ഇന്ന് വെളുപ്പിന് രണ്ടു മണിക്ക് നിര്യാതനായ വിവരം വ്യസനത്തോടെ അറിയിക്കട്ടെ . ..ഒരാഴ്ചയായി പരേതൻ സൂറിച്ചിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു ..പരേതൻ കൊല്ലം ,കുണ്ടറ സ്വദേശിയാണ് നല്ലൊരു സുഹൃത് ബന്ധത്തിനുടമയും വേൾഡ് മലയാളീ കൗൺസിൽ സ്വിസ് പ്രൊവിൻസിലെ സീനിയർ മെമ്പറും ആയിരുന്നു പരേതൻ ..ഭാര്യ ഏലിയാമ്മ ഗീവർഗീസും മക്കളായ അജിമോൻ ,ബിജിമോൻ ,മരുമകൾ റീത്ത എന്നിവർ അന്ത്യസമയത്തു […]

Association India Pravasi Switzerland

ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് പൂന്തോട്ടത്തേയും കൃഷിത്തോട്ടത്തെയും സ്നേഹിക്കുന്നവർക്കായി ഈ ഓണക്കാലത്ത് ഒരുക്കുന്നു പറുദീസായിലൂടെ ഒരു യാത്ര “എൻതോട്ടം ഏദൻതോട്ടം “

വേട്ടയാടി മൃഗങ്ങളെപ്പോലെ നടന്നിരുന്ന മനുഷ്യൻ കൃഷി ചെയ്യാൻ തുടങ്ങിയിട്ട് അധികനാളൊന്നും ആയിട്ടില്ല. പുരാണത്തിലെ ബാലരാമനാണെന്നു തോന്നുന്നു ഭാരതത്തിൽ കൃഷിയുടെ മുതുമുത്തച്ഛൻ. കൊയ്ത്തുപാട്ടോ ആരവങ്ങളോ ഇല്ലാത്ത കേരളത്തെക്കുറിച്ച് വെറുതെയൊന്ന് സ്വപ്നം കാണാൻ പോലും കഴിയാത്ത ഒരു കാലവും തലമുറയും നമുക്കുണ്ടായിരുന്നു. ഇന്ന് പലതും ദൂരക്കാഴ്ച്ച മാത്രമായി. കൊയ്ത്തുപാട്ടിന്റെ ഈരടികളുമായി ഒഴുകി നടന്നിരുന്ന കാറ്റ്, താഴെ വീഴുന്ന കതിർ മണികൾ അകത്താക്കി കൊയ്ത്തുപാട്ടിനൊപ്പം കുണുങ്ങിയും, ഈണത്തിനൊപ്പം എതിർ പാട്ടും പാടിയ കിളികൾ, കുളങ്ങൾ, പുഴകൾ, പൂക്കൾ എന്നിങ്ങനെ നാടിന്റെ നന്മകളും […]