കോവിഡ് എന്ന മഹാമാരി വിട്ടൊഴിയാതെ ലോകജനതയുടെ മുൻപിൽ ഭീതിനൽകി നിൽക്കുകയാണിപ്പോഴും ..ജനജീവിതം സാധാരണരീതിയിൽ പോകുന്നെങ്കിലും ഏതുനിമിഷവും കോവിഡിലകപ്പെടാം എന്ന ഭയത്തോടെയാണിപ്പോൾ ജനജീവിതം മുന്നോട്ടു പോകുന്നത് .. ഈ മഹാമാരി പോലെ മറ്റൊന്നായിരുന്നു കേരളക്കരയെ കണ്ണീരിലാഴ്ത്തിയ പ്രളയ ദുരന്തം …ഗ്രൂപ്പിലെ ഒരംഗം നടത്തിയ ചെറിയ ഒരു ആശയത്തിൽനിന്നും അതിന്റെ ആവശ്യകത ഉൾക്കൊണ്ടുകൊണ്ടാണ് ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് തൊടുപുഴക്കടുത്തുള്ള മലയിഞ്ചിയിലെ “സ്വപ്നക്കൂട്” എന്ന ചാരിറ്റി പ്രോജക്ടിന് പ്രളയകാലത്ത് തുടക്കമിട്ടത് …ഗ്രൂപ്പ് അംഗങ്ങളുടെയും ഉദാരമനസ്കരായ സ്വിസ് മലയാളികളുടെയും സഹായത്താൽ തുക സമാഹരിക്കുകയും […]
Switzerland
സ്വിറ്റസർലണ്ടിലെ ബ.വർഗ്ഗീസ് നടയ്ക്കലച്ചന്റെ ജ്യെഷ്ഠ സഹോദരൻ ശ്രീ ജോൺ നടയ്ക്കൽ (90) ഇന്ന് രാവിലെ നിര്യാതനായി .
സ്വിറ്റസർലണ്ടിൽ വര്ഷങ്ങളായി ആത്‌മീയ സേവനം ചെയ്യുന്ന ബ.വർഗ്ഗീസ് നടയ്ക്കലച്ചന്റെ ജ്യെഷ്ഠ സഹോദരൻ ശ്രീ ജോൺ നടയ്ക്കൽ (90) ഇന്ന് (05.09.2020) രാവിലെ നിര്യാതനായി . സംസ്ക്കാരം നാളെ (06 .09. 2020 ) വൈകുന്നേരം 3 മണിയ്ക്കു മുട്ടുചിറ ഫോറോന പള്ളിയിൽ. സ്വിറ്റസർലണ്ടിലെ വിവിധ സാമുദായിക കമ്മ്യൂണിറ്റികളും ,സാംസ്‌കാരിക സംഘടനകളും ,പ്രാദേശിക കൂട്ടായ്മകളും പരേതൻറെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി .
സിസ്റ്റർ ആലിസ് തുളുമ്പൻമാക്കൽ FSMA (83) നിര്യാതയായി.
ആതുരശുശ്രുഷ രംഗത്ത് രാജസ്ഥാനിൽ പ്രവർത്തിച്ചു വരുകയായിരുന്ന പാലാ മൂഴൂർ തുളുമ്പൻമാക്കൽ കുടുംബാംഗമായ സിസ്റ്റർ ആലിസ് തുളുമ്പൻമാക്കൽ FSMA (83) നിര്യാതയായി. സംസ്കാരം പിന്നീട്. സ്വിറ്റ്സർലൻഡിലെ വിൻഡീഷിൽ താമസിക്കുന്ന മോളി ജോർജ്ജ് നടുവത്തേട്ടിന്റെ പിതൃസഹോദരിയാണ് പരേത. ആദരാഞ്ജലികൾ.
നിർധനകുടുംബത്തിനു കൈത്താങ്ങായി വീണ്ടും സ്വിറ്റസർലണ്ടിൽ നിന്നും ലൈറ്റ് ഇൻ ലൈഫ്
സ്വിട്സർലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈറ്റ് ഇൻ ലൈഫ് എന്ന ജീവകാരുണ്യ സംഘടനയും, കൊച്ചി തിരുവഞ്ചൂരിലെ കൊച്ചി റിഫൈനറി സ്‌കൂളും സംയുകതമായി, അർഹതപ്പെട്ട ഒരു നിർദ്ധന കുടുംബത്ത്തിനു വേണ്ടി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം, ജൂലൈ 12 നു നടന്ന ലളിതമായ ചടങ്ങിൽ BPCL (KR ) എക്‌സിക്യൂട്ടീവ് ഡയറക്റ്റർ ശ്രീ. മുരളി മാധവൻ നിർവഹിച്ചു. തിരുവഞ്ചൂർ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. K.C.പൗലോസ്, സ്‌കൂൾ ബോർഡ് ചെയർമാൻ ശ്രീ. കുര്യൻ പി.ആലപ്പാട്ട്, വാർഡ് മെമ്പർ ശ്രീ.ഐ.വി. ഷാജി, പ്രിൻസിപ്പൾ […]
സ്വിസ് മലയാളികളെ വീണ്ടും കണ്ണീരിലാഴ്ത്തി സൂറിച് വെക്സികോണിൽ താമസിച്ചിരുന്ന ശ്രീ ഗീവർഗീസ് ചാക്കോ നിര്യാതനായി ..
സ്വിസ് മലയാളികൾക്ക് വീണ്ടും വേദനയേകി സ്വിറ്റസർലണ്ടിലെ ആദ്യകാലമലയാളികളിൽപെട്ട സൂറിച് വെക്സികോണിൽ താമസിച്ചിരുന്ന ശ്രീ ഗീവർഗീസ് ചാക്കോ (77 ) ഇന്ന് വെളുപ്പിന് രണ്ടു മണിക്ക് നിര്യാതനായ വിവരം വ്യസനത്തോടെ അറിയിക്കട്ടെ . ..ഒരാഴ്ചയായി പരേതൻ സൂറിച്ചിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു ..പരേതൻ കൊല്ലം ,കുണ്ടറ സ്വദേശിയാണ് നല്ലൊരു സുഹൃത് ബന്ധത്തിനുടമയും വേൾഡ് മലയാളീ കൗൺസിൽ സ്വിസ് പ്രൊവിൻസിലെ സീനിയർ മെമ്പറും ആയിരുന്നു പരേതൻ ..ഭാര്യ ഏലിയാമ്മ ഗീവർഗീസും മക്കളായ അജിമോൻ ,ബിജിമോൻ ,മരുമകൾ റീത്ത എന്നിവർ അന്ത്യസമയത്തു […]
ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് പൂന്തോട്ടത്തേയും കൃഷിത്തോട്ടത്തെയും സ്നേഹിക്കുന്നവർക്കായി ഈ ഓണക്കാലത്ത് ഒരുക്കുന്നു പറുദീസായിലൂടെ ഒരു യാത്ര “എൻതോട്ടം ഏദൻതോട്ടം “
വേട്ടയാടി മൃഗങ്ങളെപ്പോലെ നടന്നിരുന്ന മനുഷ്യൻ കൃഷി ചെയ്യാൻ തുടങ്ങിയിട്ട് അധികനാളൊന്നും ആയിട്ടില്ല. പുരാണത്തിലെ ബാലരാമനാണെന്നു തോന്നുന്നു ഭാരതത്തിൽ കൃഷിയുടെ മുതുമുത്തച്ഛൻ. കൊയ്ത്തുപാട്ടോ ആരവങ്ങളോ ഇല്ലാത്ത കേരളത്തെക്കുറിച്ച് വെറുതെയൊന്ന് സ്വപ്നം കാണാൻ പോലും കഴിയാത്ത ഒരു കാലവും തലമുറയും നമുക്കുണ്ടായിരുന്നു. ഇന്ന് പലതും ദൂരക്കാഴ്ച്ച മാത്രമായി. കൊയ്ത്തുപാട്ടിന്റെ ഈരടികളുമായി ഒഴുകി നടന്നിരുന്ന കാറ്റ്, താഴെ വീഴുന്ന കതിർ മണികൾ അകത്താക്കി കൊയ്ത്തുപാട്ടിനൊപ്പം കുണുങ്ങിയും, ഈണത്തിനൊപ്പം എതിർ പാട്ടും പാടിയ കിളികൾ, കുളങ്ങൾ, പുഴകൾ, പൂക്കൾ എന്നിങ്ങനെ നാടിന്റെ നന്മകളും […]
വെബ്‌സൈറ്റിലൂടെ ഓൺലൈനിൽ 56 ചീട്ടുകളിക്ക് അവസരമൊരുക്കി സ്വിറ്റസർലണ്ടിലെ മലയാളികൾ
മലയാളികളുടെ പ്രധാനപ്പെട്ട നേരമ്പോക്കുകളിൽ ഒന്നാണ് ചീട്ടുകളി. സുഹൃത്തുക്കൾക്കൊപ്പം ഇരുന്നു ചീട്ടു കളിക്കുന്നതും കുണുക്കു വച്ച ആൾക്കാരെ കളിയാക്കുന്നതും ഒക്കെ നൊസ്റ്റാൾജിയ ഉണർത്തുന്ന അനുഭവങ്ങൾ ആണ്. ചീട്ടുകളിയിൽ പണ്ടും ഇന്നും കൂടുതൽ പ്രചാരം 56 കളി ആണ്. രണ്ടു കൂടു ചീട്ടും കളിയ്ക്കാൻ ആറു പേരും ഉണ്ടെങ്കിൽ ഒരു നാലു മണിക്കൂർ ഈസി ആയി പോയിക്കിട്ടും. പ്രവാസികളുടെ ഇടയിലും ഈ കളിക്ക് നല്ല പ്രചാരം ആണ്. ഇപ്പോഴിതാ ഓൺലൈൻ ആയി വ്യത്യസ്ത സ്ഥലങ്ങളിൽ ഇരുന്നുകൊണ്ട് സൗജന്യമായി 56 കളിയ്ക്കാൻ അവസരം […]
സ്വിറ്റസർലാന്റിലെ ആദ്യകാലമലയാളികളിൽപെട്ട ശ്രീ ഏലിയാസ് കാരികോട്ടിൽ നിര്യാതനായി ..
സൂറിച് :, ഷഫഹൗസനിൽ താമസിക്കുന്ന സ്വിറ്റസർലണ്ടിലെ ആദ്യകാല മലയാളിയായ ഏലിയാസ് കാരികോട്ടിൽ (82 വയസ്സ് ) ഇന്നലെ വൈകുന്നേരം നിര്യാതനായ വിവരം വ്യസനപൂർവം അറിയിക്കുന്നു. മുവാറ്റുപുഴ സ്വദേശിയായ പരേതൻ ദീർഘകാലം വാലീസിൽ വെറ്റിനറി ഡോക്ടർ ആയി സേവനം അനുഷ്ഠിച്ചിരുന്നു . ശോശാമ്മയാണ് ഭാര്യ. മാർക്ക്, റോയി, മനു എന്നിവർ മക്കൾ. സോജൻ-ജാൻസി ഒളാട്ടുപുറം, ബെന്നി – പുഷ്പം താക്കോൽക്കാരൻ എന്നിവർ പരേതൻ്റെ ബന്ധുക്കളാണ്. സംസ്കാരകർമ്മങ്ങൾ പിന്നീട് അറിയിക്കുന്നതാണ് ..പരേതൻ്റെ വിയോഗത്തിൽ ആദരാജ്ഞലികൾ….
ഹലോ ഫ്രണ്ട്‌സ് ഡാൻസ് ഫെസ്റ്റിവലിനു പരിസമാപ്‌തിയും ,ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും ആഗസ്റ്റ് പതിനഞ്ചിന് ഹലോ ഫ്രണ്ട്‌സ് ഫ്‌ബി പേജിൽ ..
സംഗീതാസ്വാദകർ ഹൃദയപൂർവ്വം സ്വീകരിച്ച , ആതുരസേവകർക്കാശ്വാസമായി ഹലോ ഫ്രണ്ട്‌സ് സമർപ്പിച്ച സാന്ത്വന സംഗീത സമർപ്പണത്തിനു ശേഷം ,ഹലോ ഫ്രണ്ട്‌സ് ജൂൺ പതിനാലിന് തുടക്കമിട്ട ,ലോകത്തിലെ വിവിധ രാജ്യങ്ങളിലെ കലാസ്വാദകർ നെഞ്ചോട് ചേർത്ത ഹലോ ഫ്രണ്ട്‌സ് ഡാൻസ് ഫെസ്റ്റിവലിന് ആഗസ്റ്റ് പതിനഞ്ചിന് പരിസമാപ്തിയൊരുക്കുന്നു അതോടൊപ്പം പുതുജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉയർന്ന ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യദിനത്തിന് ആദരവ് അർപ്പണവും . ആഗസ്റ്റ് പതിനഞ്ചാം തിയതി നാലുമണിക്ക് പ്രഫഷണൽ വീഡിയോഗ്രാഫിയിലൂടെ പുതുവസന്തം സൃഷ്ടിക്കുന്ന ശ്രീ ഫൈസൽ കാച്ചപ്പള്ളിയുടെ വീഡിയോ എഫക്റ്റിൽ മാസ്റ്റർ നമിത്ത് […]
സ്വിസ്സ് മലയാളികളുടെ മാതാവ് ശ്രീമതി മേരി ജോസ് ,ചിറക്കൽ ,കൊടുങ്ങല്ലൂർ നിര്യാതയായി
സ്വിറ്റ്സർലൻഡ് ,ബാസൽ നിവാസികളായ ലാലു ചിറക്കൽ ,സ്റ്റീഫൻ ചിറക്കൽ എന്നിവരുടെ മാതാവും ,ലിസ്റ്റാളിൽ താമസിക്കുന്ന ആന്റണി തളിയത്തിന്റെ സഹോദരിയുമാണ് പരേതാ . ശവസംസ്കാര കർമ്മങ്ങൾ ആഗസ്ത് ഒൻപതാം തിയതി രാവിലെ പത്തുമണിക്ക് സ്വവസതിയിൽ ആരംഭിക്കുന്നതും തുടർന്ന് കൊടുങ്ങല്ലൂർ സെന്റ് മേരീസ് ദേവാലയത്തിൽ സംസകരിക്കുന്നതുമാണ് .. സംസ്കാര കർമ്മങ്ങൾ രാവിലെ ഒൻപതുമണിമുതൽ യൂട്യൂബിലൂടെ ലൈവ് സ്‌ട്രീമിംഗ് ഉണ്ടായിരിക്കുന്നതാണ് .. പരേതയുടെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക ,സ്പോര്ട്സ് സംഘടനകൾ അനുശോചനം അറിയിക്കുകയും ആദരഞ്ജലികൾ അർപ്പിക്കുകയും ചെയ്തു …